Thursday, 26 April 2012

ഇന്‍ത കാഫിര്‍ ....!

" ഇന്‍ത കാഫിര്‍ ..., ഇന്‍ത ഇബ്നു ജഹന്നം ...."*

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആ അറബിയുടെ ആക്രോശവും ഉഗാല്‍ * ചുഴറ്റിയുള്ള അടിയും ഇന്നും നല്ലോരോര്‍മ്മയാണ്. ഇന്നത്തെ ഈ സുഖത്തിന്റെ അടിസ്ഥാനം ആ വേദന ആയിരുന്നെന്നുള്ള ഓര്‍മ്മ.

അടിയേറ്റ് പുറം നീറിയെരിയുമ്പോഴും മനസ്സില്‍ പ്രക്ഷുബ്ധമായ ന്യായാന്യായ വടംവലികളൊന്നും തന്നെയുണ്ടാകാറില്ല. വല്ലപ്പോഴും കണ്ണില്‍ ഉറഞ്ഞു കൂടുന്ന രണ്ടു തുള്ളികള്‍ അല്ലാതെ..!

വക്കു ചളുങ്ങിയ കഞ്ഞിക്കലത്തിലെ വറ്റുകളെന്നും വരണ്ട സ്വപ്‌നങ്ങള്‍ പോലെ ചിതറിക്കിടന്നിരുന്നു, ബാല്യത്തില്‍ !

വിശപ്പിന്റെ കുറുങ്ങലില്‍ വലിച്ചു കുടിക്കുന്ന കഞ്ഞിവെള്ളത്തില്‍ ഉപ്പില്ലാതിരുന്നത് ഒരു പക്ഷെ, അച്ഛനുപേക്ഷിച്ചിട്ടും അമ്മയുടെ കരയാത്ത കണ്ണുകളുടെ കാരുണ്യമായിരുന്നിരിക്കാം. ഇല്ലെങ്കില്‍ എനിക്കും പറയേണ്ടി വന്നേനെ, കഞ്ഞികലത്തില്‍ അമ്മയുടെ കണ്ണീരിന്റെ ഉപ്പും കലര്‍ന്നിരുന്നുവെന്നു !

വിശപ്പിന്റെ വിളിയില്‍ ഊര്‍ന്നു വീണ ഉടുചേല അഴിഞ്ഞു തന്നെ കിടക്കട്ടെ, വിശപ്പ് അകറ്റണമല്ലോ എന്ന് അമ്മ ആശ്വസിച്ചപ്പോള്‍ ; ദൂരെ ഏതോ മഹാനഗരത്തിന്റെ മാറിടത്തിലേക്ക് ഇരമ്പിക്കുതിച്ച ഒരു തീവണ്ടിയുടെ മൂത്രപ്പുരക്കരികില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തലയൊളിപ്പിച്ചിരുന്നു, മാന്യത രക്ഷിക്കുവാന്‍.വര്‍ഷങ്ങള്‍ക്കു ശേഷം കനിഞ്ഞു കിട്ടിയ വിസയും പാസ്പോര്‍ട്ടും നെഞ്ചോടു ചേര്‍ത്തു ഇരമ്പി പൊങ്ങുന്ന വിമാനത്തിന്റെ ചെറുജാലകത്തിലൂടെ താഴേക്കു നോക്കുമ്പോള്‍ , മഹാനഗരത്തിലെ പേരു കേട്ട ചേരിപ്രദേശം അടുത്തടുത്തടുക്കിയ ചെറുതകരത്തട്ടുകള്‍ പോലെ പുകമേഘങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു, പിന്നെ മറഞ്ഞു.

"സാലെ ഹറാമി മദിരാസി..." എന്ന വിളികളും മറാത്തി തെറിവാക്കുകളും അതുപോലെ മറക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു.

അറബിയുടെ ഉഗാല്‍ കൊണ്ടുള്ള അടി ആദ്യമാദ്യം അസഹനീയമായിരുന്നു.

അന്യമതസ്ഥര്‍ നരകത്തിന്റെ സന്തതികള്‍ ! നരകം എന്നേക്കുമായ്‌ എഴുതി വാങ്ങിയ അവര്‍ , എന്നും നികൃഷ്ടരെന്ന രീതിയിലെ പെരുമാറ്റം.

എന്നാലും ഈ നരകസന്തതികളെ ഇവര്‍ക്ക് വേണം .
ഇവന്മാരുടെയൊക്കെ എച്ചില്‍ കോരുവാനും, വിസര്‍ജ്യം വാരുവാനും, തലയിലേയും മുഖത്തേയും രോമങ്ങള്‍ വെട്ടാനും.... മാത്രമല്ല മറ്റേടത്തെ....... ഫ്ഫൂ..... പലരാത്രികളിലും ചുരമാന്തിയുയരുന്ന രോഷം ചുണ്ടിലെ ചോരയായ്‌ നാവില്‍ രുചിക്കുമ്പോള്‍ കാര്‍ക്കിച്ചു നീട്ടി തുപ്പി.

"അണ്ണാ, നിങ്കള്‍ ഒരു കാഫിര്‍ ആയത് കൊണ്ട് ഇപ്പിടിയെല്ലാം അടിക്കുന്നത്. നിങ്കള്‍ മുസ്ലീം ആകൂ. നിങ്കളുടെ കഫീല്‍* സ്നേഹത്തോടെ ആകും .നോക്കിക്കോ ."

ബൂഫിയ* നടത്തുന്ന തമിഴ്‌നാട്ടുകാരന് ‍മുഹമ്മദ്‌ ഗനി തമിഴ്‌ കലര്‍ന്ന മലയാളത്തില്‍ ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുമ്പോള്‍ പുച്ഛത്തില്‍ ചിറികോട്ടി, ഈന്തപ്പനയോല വലിച്ചുകെട്ടി തഴമ്പുവീണ കൈകള്‍ തിരുമ്മി പുറത്തേക്കു നോക്കി വെറുതെ ഇരിക്കും .

"ഓന്‍ പറേണത് ശര്യാണ് പിള്ളേ . ങ്ങള് ന്തായാലും ഇബ്ട വന്നുപെട്ട്. ചോയ്ക്കാനും പര്യാനും ആര്യോട്ടില്ലാനും . ആലോയിക്ക് പിള്ളേ. ദീനുല്‍ ഇസ്‌ലാം അത്ര മോസോന്നുംല്ലാ. ങ്ങള് ആയി നോക്കീന്‍ന്ന്‍, അപ്പൊ അറ്ര്യാ വെവരം...!"

ചെറിയ വാനില്‍ മസാലപ്പൊടികളും മറ്റും ബക്കാല*കള്‍ തോറും കച്ചവടം നടത്തുന്ന സത്താര്‍ ഒരു നാള്‍ ഗനിയെ പിന്താങ്ങുമ്പോള്‍ , ആ "മുസ്ലിം ചായക്ക്‌" വല്ലാത്ത സ്വാദ്‌ തോന്നി.

"യാ സയ്യദ്‌, അന ഈജി എബ്ഗ മുസ്‌ലിം ."*

അറിയാവുന്ന അറബിയില്‍ ഒച്ച പതറാതെ അങ്ങനെ പറയുമ്പോള്‍ , ഉറച്ച തീരുമാനമായി മനസ്സില്‍ ആവര്‍ത്തിച്ചു. മരുഭൂമിയിലെ വന്‍ പാറക്കെട്ടുകള്‍ പോലെ അതവിടെ ഉറയ്ക്കട്ടെ. മണല്‍കാറ്റില്‍ വീണ്ടും തെളിഞ്ഞു തിളങ്ങട്ടെ.

ലിംഗത്തില്‍ തീക്കൊള്ളികൊണ്ട് കുത്തിയിറക്കുന്ന അനുഭവം ശിരസ്സില്‍ വലിഞ്ഞു നീറിയപ്പോള്‍ കണ്ണടച്ച് പല്ലുകള്‍ കൂട്ടിയമര്‍ത്തി.

ഉഗാല്‍ ചുഴറ്റി വരുന്നിരുന്നവന്‍റെ " മാഷാ അല്ലാഹ് , മബ്‌റൂക്ക് "* എന്ന വാക്കുകളിലെ തെളിമയും ശുദ്ധിയും ശ്രദ്ധിച്ചു കിടന്നു. അവന്‍റെ ഉഗാലിനും എന്‍റെ മുതുകിനും ഇനി വിശ്രമം എന്നത് ഈ വേദനയിലും ആശ്വാസം !

"അനസ്‌" എന്ന പേരിനൊപ്പം എന്തെങ്കിലും ചേര്‍ക്കേണ്ടതുണ്ടോ "ഇഖാമ*"യില്‍ എന്ന അറബിയുടെ ചോദ്യത്തിന് "പിള്ള" എന്ന് അറിയാതെ പറയുമ്പോള്‍ മനസ്സിലായി, സ്വജാതിയില്‍ ഊറ്റം കൊണ്ടിരുന്ന ചോരഗുണം ഇനിയും ഞരമ്പുകളില്‍ ശേഷിക്കുന്നുണ്ടെന്ന്..!

"അനസ്‌ പിള്ള"

ബൂഫിയയില്‍ ഇഖാമയിലെ പേര് ഗനി ഉറക്കെ വായിക്കുമ്പോള്‍ തഴമ്പുവീണ കൈവിരലില്‍ അറബിയുടെ കാറിന്‍റെ താക്കോല്‍ തിരിയുകയായിരുന്നു.
അടിമപ്പണിയില്‍ നിന്നും മോചനം . അറബിയുടെ തലയിലെ 'വട്ടി'ന്റെ അടിവാങ്ങിയിരുന്നവന്‍ ഇപ്പോള്‍ അറബിക്കാറിന്‍റെ 'വട്ടു' പിടിക്കുന്നു !

നല്ല വസ്ത്രം ധരിച്ചു വെള്ളിയാഴ്ച നമസ്ക്കാരത്തിനു ശേഷം "കബ്സയും"* കഴിച്ച് ബൂഫിയയിലേക്ക് നടക്കുമ്പോള്‍ പിറകില്‍ ഉഗാല്‍ ചുഴറ്റുന്ന ശബ്ദത്തിനൊപ്പം ഉയര്‍ന്ന, പകരം വന്ന ശ്രീലങ്കക്കാരന്‍റെ രോദനം കേട്ടില്ലെന്നു നടിച്ചു . മറ്റൊരു കാഫിര്‍ ,നരകത്തിന്റെ സന്തതി !

"ന്‍റെ അനസു.., പ്പോങ്ങക്ക് മനസ്സിലായാ ദീനുല്‍ ഇസിലാമിന്റെ പോരിശ. ങ്ങളിപ്പോ ആളാകെ മാറീല്ലേ..?"

പേപ്പര്‍ ഗ്ലാസിലെ ചായ മൊത്തിക്കുടിച്ചും കൊണ്ട് സത്താര്‍ തുടര്‍ന്നു.

"മ്മടെ മസാല കമ്പനീന്റെ മനെജരോരാളുണ്ട്, നാട്ടില് വെല്ല്യ കഷ്ടൊക്കെയായിര്ന്നു. കേട്ടാ ഗനി .."

തലതിരിച്ചു ഗനിയുടെ ശ്രദ്ധ ക്ഷണിച്ചും കൊണ്ട് സത്താര്‍ പറഞ്ഞു :

" അന്‍റെ നാട്ടീന്നാന്നു തോന്ന്‍ണ്‌, ഓര് ഒരു കാഫിര്‍ പെങ്കൊച്ചിനെ സ്നേഹിച്ചോണ്ടും വന്ന് ദീനുല്‍ ഇസിലാമീ ചേര്‍ത്ത് നിക്കാഉം കയിച്ചു. ന്‍റെ റബ്ബേ പ്പോ ന്താ ചേല് .. മൂപ്പര് കണ്ണടച്ച് തൊറക്കണ സമേം കൊണ്ടല്ലേ മാനേജരായി ദുബായ്ക്കും ഇബടെക്കും ഒക്കെ ബന്നേ. മൂപ്പര് മൂപ്പത്യാരേം കൊണ്ടന്ന് ഉംറേ൦* ചെയ്യിച്ചേച്ചുമാ പോയ്‌ത് ..!"

"ആമാം സത്താര്‍ണ്ണാ, പോന ജുമാക്ക്* പള്ളീലെ ശൊന്നാങ്കോ, ഒരു കാഫിര്‍ മുസിലീമായാല്‍ ഒരു പള്ളി കെട്ടുന്ന കൂലിയാക്കും. അവരുക്ക് സുബര്‍ക്കം* തുറന്തു കൊടുക്കപ്പെടുമാം..!"

ആശ്ചര്യം കലര്‍ന്ന വിവരണങ്ങള്‍ കേട്ടു സന്തോഷിച്ചു. കഷ്ടപ്പാടിന്റെയും വേദനകളുടെയും ജീവിതം അവസാനിച്ചിരിക്കുന്നു.
അതെ , ഇപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ്.
അറബിയുടെ അടിയില്ല, തെറിയില്ല. ഒരു കുടുംബാംഗത്തോടെന്നപോലെ അവരിപ്പോള്‍ പെരുമാറുന്നു. വാക്കുകളിലെ കാര്‍ക്കശ്യം പോലും മാറിയിരിക്കുന്നു. മാറ്റത്തിന്റെ നാളുകള്‍ . നല്ല വസ്ത്രം, നല്ല ഭക്ഷണം, നല്ല ശമ്പളം, എല്ലാത്തിലുമുപരി മനുഷ്യന്‍ കൊതിക്കുന്ന സ്വാതന്ത്ര്യം !
"അല്‍ഹംദുലില്ലാഹ്" പുതിയ ദൈവത്തെ അവന്‍റെ ഭാഷയില്‍ വാനോളം പുകഴ്ത്തി നന്ദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബൂഫിയയില്‍ വിഷമിച്ചിരുന്ന സത്താറിനെ പുതുമതത്തിന്റെ സഹാനുഭൂതിയോടെ സഹായിച്ചപ്പോള്‍ ഞാനൊരു "പുയ്യാപ്ല"യുമായി !

"തലാഖ്‌" എന്ന വാക്ക് ഒരു പുരുഷന്‍ മൂന്നു പ്രാവശ്യം ഉച്ചരിച്ചാല്‍ അവനു ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാമത്രേ !

പുതുമതത്തിന്റെ ഈ പുതിയ അറിവ് എന്നെ വല്ലാതെ ചിന്തിപ്പിച്ചു , ഒപ്പം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീയുടെ അവസ്ഥയെ കുറിച്ചോര്‍ത്തപ്പോള്‍ വല്ലാതെ വിഷമവും. ഇങ്ങനെയും നിയമമോ ?

ഒറ്റവാക്കിന്റെ മൂന്നാവര്‍ത്തനത്തില്‍ ഒറ്റയാക്കപ്പെട്ട ആ സ്ത്രീയെ കുറിച്ച് ആലോചിക്കും തോറും വിഷമവും സഹാനുഭൂതിയും ഏറി വന്നു.

"എനിക്കു സമ്മതം."

നേര്‍ത്ത പെണ്‍ശബ്ദം ഫോണില്‍ കേട്ടു.

സത്താര്‍ തന്ന ഫോട്ടോയിലെ ചുണ്ടില്‍ നിന്നും, ഫോണില്‍ കേട്ട നേര്‍ത്ത സ്വരം കിനാക്കണ്ട് കണ്ണടച്ചു കിടന്നു.

മഴയുടെ വരവറിയിച്ച് പൊടിക്കാറ്റ്‌ ആഞ്ഞു വീശി. കുഞ്ഞു കാരക്കാമരങ്ങള്‍ ഇളകിയാടുന്നത് സന്തോഷം കൊണ്ടാണെന്ന് സങ്കല്‍പിച്ചു തലയിലെ തൊപ്പി കാറ്റില്‍ പറക്കാതിരിക്കുവാന്‍ ഒന്ന് കൂടി അമര്‍ത്തി വെച്ച് പള്ളിക്കുള്ളിലേക്ക് കയറി.

മതപുരോഹിതന്മാരെയും, ഗനി തുടങ്ങിയ അടുത്ത സുഹൃത്തുക്കളേയും സാക്ഷിയാക്കി സത്താറിന്റെ ഇരുകരങ്ങളും ഗ്രഹിച്ച് അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയെ "ഹലാലായ"* ഭാര്യയായി സ്വീകരിച്ചു.
"മബ്‌റൂക്ക് .... മബ്‌റൂക്ക്" ശബ്ദങ്ങള്‍ക്കിടയില്‍ , ഒരു കല്ല്യാണത്തിന് പെണ്ണും താലിയും വേണ്ടെന്ന പുതുമതത്തിന്റെ മറ്റൊരു പാഠം ആഴത്തില്‍ ചിന്തിക്കാതെ പാതിയില്‍ ഉപേക്ഷിച്ചു.

ഒരു വര്‍ഷം കൂടി കഴിഞ്ഞ്, ഒരു വീട് വെയ്ക്കുവാനുള്ള കാശും സംഘടിപ്പിച്ചു നാട്ടില്‍ പോയാല്‍ മതിയെന്ന് ജ്യേഷ്ഠസഹോദര സ്ഥാനത്തു നിന്ന് സത്താര്‍ ഉപദേശിച്ചപ്പോള്‍ അനുസരിച്ചു.

പാതിരാവില്‍ ഫോണിലൂടെയുള്ള പതിഞ്ഞ ശബ്ദങ്ങളില്‍ ഞങ്ങള്‍ പാതി മുറിഞ്ഞ സ്വപ്നങ്ങളെ ചേര്‍ത്തുതുന്നി മനോഹര മാളികയുണ്ടാക്കി അതില്‍ താമസിച്ചു ... ഉണ്ടുറങ്ങി ....!

അപ്പോഴും എന്‍റെ നെഞ്ചിലെ വിയര്‍പ്പില്‍ പഴയ ഫോട്ടോ പറ്റിച്ചേര്‍ന്നു കിടന്നിരുന്നു...!

എന്‍റെ ശബ്ദവിന്യാസങ്ങള്‍ അവള്‍ക്ക് സുപരിചിതമായി. അവളുടെ ഇഷ്ടങ്ങള്‍ വാങ്ങിക്കൂട്ടി പെട്ടി നിറയ്ച്ചു ഞാന്‍ കാത്തിരുന്നു. മഴയുടെ വരവറിയിക്കുന്ന പൊടികാറ്റിനായ്.....!

ഇന്നലെ രാത്രി എയര്‍പോര്‍ട്ടില്‍ യാത്രയാക്കുമ്പോള്‍ സത്താറിന്റെയും ഗനിയുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സത്താര്‍ ഇടയ്ക്കു ഓര്‍മ്മപ്പെടുത്തി, നാട്ടില്‍ എയര്‍പോര്‍ട്ടില്‍ സത്താറിന്റെ അനിയന്‍ സ്വീകരിക്കുവാന്‍ വരും അവന്‍റെ നമ്പര്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കൂ. ചിലപ്പോള്‍ മൊബൈല്‍ വര്‍ക്ക്‌ ചെയ്തില്ലെങ്കിലോ ?

കെട്ടിപ്പിടിച്ചു സത്താര്‍ വീണ്ടും പറഞ്ഞു, "ഓളെ ങ്ങള് കൊണ്ടന്നു ഉംറ ചെയ്യിക്കണം ."

ഫ്ലൈറ്റിനുള്ളില്‍ മൊബൈല്‍ ഓഫ്‌ ചെയ്യുന്നതിനു മുന്‍പ് കേട്ട ശബ്ദത്തില്‍ തുടിക്കുന്ന മനസ്സിന്‍റെ താളം നിറഞ്ഞു തുളുമ്പിയിരുന്നു. വിങ്ങിപൊട്ടുന്ന വാക്കുകള്‍ ഇടമുറിയുമ്പോള്‍ ഹൃദയം തുടിച്ചു തെറിക്കുന്നതറിഞ്ഞു.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നു, പച്ചപ്പിന്റെയും മഴയുടെയും നിത്യസൗന്ദര്യത്തിലേക്ക് മനം നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി.

ഇപ്പോള്‍ , ഇവിടെ ഈ ഒറ്റ ബള്‍ബിന്റെ പ്രകാശം മുനിഞ്ഞു കത്തുന്ന ഈ ഇരുണ്ട മുറിയിലെ മേശ മുകളില്‍ നിരത്തിയിട്ടിരിക്കുന്ന മലയാള പത്രങ്ങളുടെ വലിയ തലക്കെട്ടുകള്‍ ഓരോ അക്ഷരങ്ങളായ് തെളിഞ്ഞെഴുന്നേറ്റു പ്രാകൃത നൃത്തം വയ്ക്കുന്നു.

"ഗള്‍ഫില്‍ ഇന്ത്യന്‍ പൗരന്മാരുടെ മതംമാറ്റം തീവ്രവാദത്തിനായ്."

"അന്താരാഷ്ട്രതലത്തില്‍ തീവ്രവാദി റിക്രൂട്ട്മെന്‍റ്. "

"മതം മാറിയ യുവാവ് കാശ്മീരില്‍ വെടിയേറ്റുമരിച്ചു."

"പുതിയ ആയുധം - ലവ് ജിഹാദ്‌ !"

"അനസ്‌ പിള്ളേ "

പുറകിലെ ഇരുട്ടില്‍ നിന്നും ആരോ വിളിക്കുന്നു. പ്രയാസപ്പെട്ട് ഇരുട്ടിന്‍റെ മൂലയിലേക്ക് തുറിച്ചു നോക്കി.

അവിടെ, ഉഗാല്‍ ചുഴറ്റി ആരോ, "ഇന്‍ത കാഫിര്‍...., ഇന്‍ത ഇബ്നു ജഹന്നം....! "

-----------------------------------------------------------------------------------
ഇന്‍ത കാഫിര്‍ ..., ഇന്‍ത ഇബ്നു ജഹന്നം - നീ അമുസ്ലീം.., നീ നരകത്തിന്റെ സന്തതി.

ഉഗാല്‍ - അറബികള്‍ ശിരോവസ്ത്രത്തിനു മുകളില്‍ അണിയുന്ന കറുത്ത നിറത്തിലെ കട്ടിയുള്ള ഇലാസ്റ്റിക് വളയം.

കഫീല്‍ - വിസ നല്‍കിയ അറബി. ( സ്പോണ്‍സര്‍ എന്നതിന്റെ അറബി വാക്ക്)

ബൂഫിയ - ചെറിയ ചായക്കട

ബക്കാല - പലചരക്ക് കട

യാ സയ്യദ്‌, അന ഈജി എബ്ഗ മുസ്‌ലിം- യജമാനനെ, എനിക്കു മുസ്ലിം ആകണം .

മാഷാ അല്ലാഹ്, മബ്‌റൂക്ക് - അവിശ്വസീനയം ...! അഭിനന്ദനങ്ങള്‍ ..!

ഇഖാമ - തിരിച്ചറിയല്‍ കാര്‍ഡ്

കബ്സ - ബിരിയാണി പോലുള്ള ഒരു അറബിഭക്ഷണം. .

ഉംറ - മുസ്ലിം സമുദായത്തിന്‍റെ ഹജ്ജ്‌ അല്ലാതെയുള്ള പാപമോചനത്തിനുള്ള മക്കയിലേക്കുള്ള യാത്ര.

ജുംആ - വെള്ളിയാഴ്ച ഉച്ചക്കുള്ള നമസ്കാരം

സുബര്‍ക്കം - സ്വര്‍ഗ്ഗം .

ഹലാലായ - നല്ലതായ, നിയമാനുസൃതമായ

75 comments:

 1. നല്ല വസ്ത്രം ധരിച്ചു വെള്ളിയാഴ്ച നമസ്ക്കാരത്തിനു ശേഷം "കബ്സയും"* കഴിച്ച് ബൂഫിയയിലേക്ക് നടക്കുമ്പോള്‍ പിറകില്‍ ഉഗാല്‍ ചുഴറ്റുന്ന ശബ്ദത്തിനൊപ്പം ഉയര്‍ന്ന, പകരം വന്ന ശ്രീലങ്കക്കാരന്‍റെ രോദനം കേട്ടില്ലെന്നു നടിച്ചു . മറ്റൊരു കാഫിര്‍ ,നരകത്തിന്റെ സന്തതി !

  ReplyDelete
 2. ഓര്‍മ്മയില്‍ അടച്ചു വെച്ച അദ്ധ്യായമാണ് ഇത് വായിച്ചപ്പോള്‍ വീണ്ടും തുറന്നത്. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും ആയ കുറെ അനുഭവങ്ങള്‍ ഓര്‍ക്കാന്‍ ഇടയാക്കി ഈ കഥ...

  ആശംസകള്‍, വീണ്ടും വരാം.

  ReplyDelete
  Replies
  1. നന്ദി, ആദ്യ വായനക്കാരി. ഓര്‍മ്മകള്‍ പിന്നെ കഥകള്‍ നല്ല ഇഴയടുപ്പം... വീണ്ടും വരുമല്ലോ...

   Delete
 3. അംജത്ത്‌, കഥ വായിച്ചു.. കഥയില്‍ ധാരാളം അതി ഭാവുകത്വങ്ങള്‍ കയറിക്കൂടിയിട്ടുണ്‌ട്‌. മുസല്‍മാനല്ലാത്തവരോട്‌ അറബികള്‍ ഈ വിധം പെരുമാറുന്നുണ്‌ടോ ..ഇല്ല എന്നാണ്‌ എന്‌റെ അനുഭവം... ഇത്‌ ഒരു കഥയായിരിക്കട്ടെ... മതം മാറി സ്വന്തം മതത്തിലേക്ക്‌ വരുമ്പോള്‍ ഏതൊരു മതവും നല്‍കുന്ന സ്വാഭാവികമായ പരിഗണന കൊടുക്കാറുണ്‌ട്‌... വ്യത്യസ്ഥമായ കഥ തന്തുവിലൂടെ കഥ പറഞ്ഞ ശൈലി നന്നായി പക്ഷെ അടങ്ങിയിരിക്കുന്ന വിഷയങ്ങളില്‍ എതിരാഭിപ്രായങ്ങളുണ്‌ട്‌.... ആശംസകള്‍

  ReplyDelete
  Replies
  1. അനുഭവിച്ച ആളുടെ വിവരണം കുറച്ചു ഭാവനയോടു കൂടി അവതരിപ്പിച്ചു. നന്ദി, മോഹി. ഇത് നടക്കുന്നു ഇപ്പോഴും , പത്രവാര്ത്തയിലെ "മുരുകന്‍" അവസാന ഉദാഹരണം .

   Delete
 4. മനോഹരമായി എഴുതിയിരിക്കുന്നു, അംജത്..അവസാനഭാഗം ഒന്നു കൂടി വ്യക്തത വരുത്തി എഴുതാമായിരുന്നു എന്നൊരു തോന്നൽ..

  ReplyDelete
  Replies
  1. അത്രയും പോരെന്നു തോന്നിയോ ? അഭിപ്രായത്തിനും നിരീക്ഷണത്തിനും നന്ദി മനോജ്‌.

   Delete
 5. മോഹി പറഞതോടു യോജിക്കുന്നു...ഓരോന്നായി കീറിമുറിച്ച് ചര്‍ച്ച ചെയ്യാം ഇതൊരു ലേഖനമെങ്കില്‍ മോഹി പറഞപോലെ “കഥ” എന്ന ലേബളില്‍ ആയത് കൊണ്ട് മാഫി കമന്റ്...എന്നാലും ഇതെഴുതാതിരിക്കാന്‍ എന്റെ മന്‍സ്സു സാമതിക്കുന്നില്ല...

  ത്വലാഖിനെ കുറിച്ച് എന്താണു മതഗ്രന്ഥത്തില്‍ പറയുന്നത് എന്നു പഠിക്കാനുള്ള സാമാന്യ മര്യാദ പോലും ഇല്ലാതെ “തല്ലടാ തല്ല്” എന്ന് അലറി നടന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.

  ത്വലാഖ്:
  ഇസ്ലാമില്‍ പുരുഷന്‍ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ് “ത്വലാഖ്“.സ്ത്രീ പുരുഷനെതിരെ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ്” “ഫസ്ഖ്” പക്ഷെ ഈ വാചകം അത്രയാരും അങ്ങു കേട്ടുകാണില്ല കാരണം അതിനു വലിയ “ലാഭം “ കിട്ടാത്തത് കൊണ്ടാവും ആരും അതിനെ കുറിച്ച് ചര്‍ച്ചയും ചെയ്യാറില്ല.
  “ത്വലാഖ്“ എന്ന അറബിപദത്തിന്റെ അര്‍ഥം “കെട്ടഴിക്കുക“ എന്നതാണ്. “ഫസ്ഖ്” എന്നതിന്റെ അര്‍ഥം “ദുര്‍ബലപ്പെടുത്തല്‍“ എന്നുമാണു .
  ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ലാം“ത്വലാഖ്“ അനുവദിക്കുന്നത്.ഇതെ രീതിയില്‍ സ്ത്രീകള്‍ക്കുമുള്ള അവകാശമാണ് “ഫസ്ഖ്”.ഭര്‍ത്താവില്‍ നിന്നും സംരക്ഷണവും മറ്റും ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ അവള്‍ക്കുള്ള അവകാശമാണ് ‘ഫസ്ഖ്’. (ലോകത്തിന്നുള്ള എത്രമതങ്ങളില്‍ സ്ത്രീകള്‍ക്കു ഭര്‍ത്തവിനെ വേണ്ട എന്നു പറയാനുള്ള അവകാശമുണ്ട്?)

  വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'‌നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. വിവാഹമോചനം നിരുത്സാഹപ്പെടുത്തുകയാണിവിടെ ഉദ്ദേശം.

  ഒന്നും ചോല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്നു ഉരുവിട്ടത് കൊണ്ടോ എസ് എം എസ് അയച്ചത് കൊണ്ടോ ത്വലാഖ് ആവുന്നില്ല. ഒരൊ പറച്ചിലിനിടയിലും അനുസരിക്കേണ്ട നിയമങ്ങളും,നിര്‍ദ്ദേശങ്ങളും ഇസ്ലമിക ഗ്രന്ഥങ്ങളില്‍ കര്‍ശനമായി പറയുന്നുണ്ട്.


  മൂന്ന് ത്വലാഖ് ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാഖ്) ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ലാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല.
  മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധയാലോ ചെയ്യുന്നതൊന്നും ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുളളത്.

  ഒരു മാര്‍ഗത്തിലൂടേയും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ ത്വലാഖ് നിയമപരമായി പ്രയോഗികമാകുന്നത്.

  ReplyDelete
  Replies
  1. വിവരങ്ങള്‍ക്ക് നന്ദി ഷബീര്‍ ഭായ്, പക്ഷെ ഈ നിയമം നമ്മുടെ സമുദായത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലേ ? ഇല്ല എന്ന് എനിക്ക് പറയുവാന്‍ സാധിക്കില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി.

   Delete
 6. ഇസ്ലാമിനെ അതേ രീതിയിൽ മനസ്സിലാക്കിയ ഇസ്ലാമുള്ള മുസ്ലിമിനു ഒരിക്കലും ഈ കഥയിലേ കഥാപാത്രമായ അറബിയാവാൻ സാധിക്കില്ല എന്നു പറയട്ടെ.... എന്നിരുന്നാലും അപവാദങ്ങൾ ഇല്ല എന്നു പറയുന്നില്ല.... അതിശയോക്തി കലർത്തിയുള്ള അവതരണം ആണങ്കിലും കഥാ തന്തു കൊള്ളാം...

  കഥയോടോ കഥാപാത്രങ്ങളോടോ വിയോജിപ്പ് രേഖപ്പെടുത്തുന്നതിൽ കാര്യമില്ലെന്നറിയാം എങ്കിലും മൊഹി പറഞ്ഞപോലെ അമുസ്ലിംകൾക്ക് ലഭിക്കുന്ന പെരുമാറ്റ രീതി അനുഭവിച്ചവർ അധികവും ഈ കഥ വിയോജിപ്പോടെ മാത്രമേ വായിക്കൂ...

  ആശംസകൾ ..

  ReplyDelete
  Replies
  1. ഞാന്‍ മേല്പറഞ്ഞത്‌ പോലെ ഇതൊരു നടന്ന സംഭവം ആണ്... പിന്നെ സൌദിയിലെ എന്റെ ചില ആദ്യ അനുഭവങ്ങളും അത്ര നല്ലതല്ല . അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കുന്നു . നന്ദി സമീര്‍.

   Delete
 7. മുകളില്‍ പറഞ്ഞത് തന്നെ പറയട്ടെ... ഇത്രയ്ക്കു വിവേജനം എവിടെയും ആരും പറഞ്ഞു കേട്ടിട്ടില്ല..
  അപൂര്‍വ്വം ആരെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല..

  ഇനി കഥയെന്ന രീതിയില്‍... മികച്ച ഒരു ശൈലിയാണ് താങ്കള്‍ക്ക്.. കഥയില്‍ പറയാതെ തന്നെ പല കാര്യങ്ങളും വായനക്കാരന് മനസിലാക്കാന്‍ പറ്റുന്ന രീതി.. നല്ല ഭാഷ..
  ക്ലൈമാക്സ്‌ അത്ര അങ്ങ് ഇഷ്ടായില്ല..

  തുടര്‍ന്നും എഴുതുക..
  സ്നേഹാശംസകള്‍..

  ReplyDelete
 8. നല്ല അവതരണം ..മുഹിയുട്ദീന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ആശംസകള്‍

  ReplyDelete
 9. കഥ ഇഷ്ടപ്പെട്ടു,. പക്ഷെ, ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്നൊരു സംശയം..

  ReplyDelete
  Replies
  1. കഥയേക്കാള്‍ ഭയാനകമാകാം ചിലപ്പോള്‍ ചില യാഥാര്‍ത്യങ്ങള്‍ .! നന്ദി റാഷിദ്‌ .

   Delete
 10. ഒരു കഥയെന്ന രീതിയിൽ വായിച്ചു. അതുപറഞ്ഞ ശൈല്യും അഭിനന്ദനീയം. പക്ഷെ അതിൽ പ്രതിപാദിച്ച കാര്യങ്ങളിൽ ചിലയിടത്ത് അഭിപ്രായ വ്യത്യാസം ഉണ്ട്. നെഗറ്റീവുകൾ ഹൈലൈറ്റ് ചെയ്യുക എന്നത് പത്രധർമ്മമായില്ലെ അല്ലെ..:) അഴുത്തിന്‌ അഭിനന്ദങ്ങൾ..

  ReplyDelete
  Replies
  1. നന്ദി , ജെഫു. പ്രതികരിക്കാന്‍ ചിലപ്പോള്‍ കഥയും ... വരുമല്ലോ.നന്ദി.

   Delete
 11. കഥ ഇഷ്ടമായി, നല്ല ഭാഷയും ഒഴുക്കും,
  മൂല വിഷയം മുന്‍പ് ഞാനും പലരും പറഞ്ഞു കേട്ടിട്ടുണ്ട്,പക്ഷേ മുസല്മാനല്ലത്തവരെ ഉപദ്രവിക്കും എന്നല്ല,വെറും നാത്തൂരും, കൂലിക്കാരനുമായവാന്‍ നൂറോ ഇരുനൂറോ ദിര്‍ഹം കൂടുതല്‍ കിട്ടുവാനും നല്ല നിലയിലുള്ളവര്‍ കൂടുതല്‍ ശമ്പളത്തിനായി, സ്ഥാനക്കയറ്റ്തിനായി ഒക്കെ ഈ അവസരം മുതലെടുക്കുന്നു എന്ന്

  ReplyDelete
  Replies
  1. നന്ദി, ഈ എഴുതിയതൊന്നും കേട്ടറിവ് ആയിരുന്നില്ല. ഒരു യാത്രയില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ കഥാപാത്രം.എന്‍റെ എഴുത്തിന്റെ പരിധിയില്‍ എന്‍റെ അനുഭവങ്ങളും കൂടിചേര്‍ത്ത് .. നന്ദി ജോസഫ്‌ വന്നതിനും വിലയിരുത്തലിനും.

   Delete
 12. ഞാനിവിടെയുള്ള കഥ എന്ന സാഹിത്യരൂപത്തെയാണ് വായിച്ചതും ആസ്വദിച്ചതും. കഥയിലെ പ്രതിപാദ്യ വിഷയത്തെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല.

  നല്ല ഇഴയടുപ്പമുള്ള രചന. ഭാഷയുടെ ഒഴുക്ക് അഭിനന്ദനീയം. കഥ ഏറെ ഇഷ്ടമായി. കഴിഞ്ഞ മൂന്നു കഥകളിലൂടെ മികച്ച ഒരു കഥാകൃത്തിനെക്കൂടി പരിചയപ്പെടാനും വായിക്കാനുമാവുന്നതില്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ട്.

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷെ, മാഷിന്റെ വാക്കുകള്‍ എനിക്ക് ഒരു അവാര്‍ഡിന് തുല്യം.ശരിക്കും പ്രചോദനമാണ് സാറിന്റെ വാക്കുകള്‍. ഇനിയും ചിന്തുക്കുവാനുമുള്ള ഊര്‍ജ്ജം.നന്ദി, മാഷേ നന്ദി.

   Delete
 13. നല്ല അവതരണം ,നല്ല ആശയം ,മികച്ച എഴുത്ത് ..........ആശംസകള്‍ എന്റെ ബ്ലോഗ്‌ വായിക്കുക
  http://cheathas4you-safalyam.blogspot.in/

  ReplyDelete
 14. ഇത് പോലെയുള്ള ചര്‍ച്ചകള്‍ നടത്തി സമയം കളയുന്നതിനു പകരം നിങ്ങള്‍ക്ക് ഒക്കെ എന്റെ ബ്ലോഗ്‌ വായിച്ചൂടെ ? ഈ കഥ നടന്നതായാല്‍ തന്നെ എന്ത് ?അറബികള്‍ ക്രൂരത കാണിക്കാത്ത ആള്‍ക്കാര്‍ ഒന്നുമല്ല ,,അന്യ മതസ്തന്‍ ആയതിന്റെ പേരില്‍ മാത്രം കലിമ ചൊല്ലി കഴുത്തറുത്ത സംഭവങ്ങള്‍ വരെ ഉണ്ട് ,കഥ എന്നാ രീതിയിലും മികച്ചതു തന്നെ ഈ രചന .അഭിനന്ദനങ്ങള്‍

  ReplyDelete
 15. സുപ്രഭാതം...
  അംജത്...അഭിനന്ദനങ്ങള്‍ ട്ടൊ...വളരെ നല്ല അവതരണവും ശൈലിയും കാഴ്ച്ചവെച്ചിരിയ്ക്കുന്നു..
  അനുഭവങ്ങളിലൂടെ പറഞ്ഞ കഥാരീതി...
  നിയ്ക്ക് അതാണ്‍ വായന നല്‍കിയ അനുഭവം..
  ആശംസകള്‍..!

  ReplyDelete
  Replies
  1. നന്ദി , ടീച്ചര്‍ ... നല്ല വാക്കിന് ... ഈ പ്രോല്‍സാഹനം എന്നും പ്രതീക്ഷിക്കട്ടെ...

   Delete
 16. എഴുത്തിന്റെ രീതി നന്നായിട്ടുണ്ട്.പക്ഷേ കഥയില്‍ പറഞ്ഞ പല കാര്യങ്ങളും സാമാന്യവല്‍ക്കരിക്കാന്‍ പറ്റില്ല.അനുഭവത്തിന്റെ വെളിച്ചത്തിലാകുമ്പോള്‍ അനുഭവം എന്നാക്കി എഴുതിയിരുന്നെകില്‍ അതൊരാള്‍ക്കുണ്ടായ അനുഭവമാണ് എന്ന് കരുതാമായിരുന്നു.എന്തു കൊണ്ടാണ് വായിക്കുന്ന ആള്‍ കഥയായിട്ടും അതിലെ വിഷയ്ത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ആലോചിച്ചാല്‍ തന്നെ മനസ്സിലാക്കാം അനുഭവമൂര്‍ച്ചയോടെയുള്ള അവതരണമാണ് പ്രശ്നമായിരിക്കുന്നതെന്ന്.പലപ്പോഴും എഴുതുന്ന ആള്‍ ഉദ്ധേശിച്ചിരുന്ന തലമായിരിക്കില്ല വായനക്കാരന്റേത്!

  ReplyDelete
  Replies
  1. ശരിയായുള്ള അഭിപ്രായം ആണ് മുനീര്‍...നന്ദി...

   Delete
 17. This comment has been removed by a blog administrator.

  ReplyDelete
 18. എല്ലാ സമൂഹങ്ങളിലും കാണും ... ഇത്തരം വിവേചനങ്ങള്‍ വെച്ച് പോറുപ്പിക്കുന്നവര്‍..... ഇസ്ലാമിന്റെ അന്തസത്തയെ ഉള്‍ക്കൊണ്ട ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും അങ്ങനെ പ്രവര്‍ത്തിക്കില്ല ....
  എന്തായാലും കഥ മനോഹരമായി പറഞ്ഞിരിക്കുന്നു അംജദ് ഇക്ക .... ആശംസകള്‍

  ReplyDelete
 19. സൗദി അറേബ്യയില്‍ അറബികള്‍ക്ക് കുറച്ചു "വര്‍ഗ്ഗീയ" മനസ്സാണ് എന്നത് ഒരു സത്യമാണ്. വിദ്യാഭ്യാസത്തിന്റെ കുറവാണു കാരണം.

  ReplyDelete
 20. എല്ലാവരും ഇവിടെ ഇങ്ങനെയല്ല എന്നാണറിവും അനുഭവവും... കഥയിൽ പിന്നെ ചോദ്യമില്ലാലോ.... എഴുത്ത് നന്നായി. കൊറച്ചൂടെ അറബി വാക്കും പഠിച്ചു....

  ReplyDelete
 21. കഥാവതരണം നന്നായി അംജത്. ആരുടെയോ അനുഭവസ്പര്‍ശമുള്ള കഥയായി ഇതിനെ വായിച്ചെടുക്കാം. അതാവട്ടെ അതിന്റെ വികാര തീവ്രതയോടെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ് മേല്‍ കമന്റുകള്‍ സൂചിപ്പിക്കുന്നത്. എഴുത്തുകാരന്റെ വിജയം അതാണ്‌.

  ക്രൂരതകള്‍ പലതും അരങ്ങേറുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മുരുകന്റെ കഥ. എന്നാല്‍ മുരുകന്റെ വിവരം അവസാനം പുറം ലോകം അറിയുന്നതും മറ്റൊരു അറബി പൌരനിലൂടെ ആണ്. അയാളുടെ അറബിയെ തേടി പിടിച്ചു അറസ്റ്റു ചെയ്തതും അറബി പോലീസ് തന്നെ ആണ്.

  അത് പോലെ ആട് ജീവിതത്തിലെ നജീബിനെ അവസാനം നഗരത്തില്‍ എത്തിക്കുന്നതും മറ്റൊരു അറബി പൌരനാണ് എന്നതും വിസ്മരിച്ചു കൂടാ. വഴിയില്‍ വൃത്തിഹീനമായ അവസ്ഥയില്‍ ഭ്രാന്തന്‍ കോലത്തില്‍ ഒരാള്‍ റോഡില്‍ നിന്ന് കൈ കാണിച്ചാല്‍ ഒരു പക്ഷെ വില കൂടിയ കാറില്‍ സഞ്ചരിക്കുന്ന അംജത്തോ ഇതെഴുതുന്ന ഞാനോ ചിലപ്പോള്‍ വണ്ടി നിര്‍ത്തി എന്ന് വരില്ല.

  നല്ലവരും ചീത്തവരും എല്ലായിടത്തും ഉണ്ട്. വേലക്കാരികളെ ദേഹമാസകലം പൊള്ളിക്കുകയും ബലാല്‍ സംഗം ചെയ്യുകയും ചെയ്തത് നമ്മള്‍ മലയാളികള്‍ ആണ്. പാതിരിയെയും മക്കളെയും ജീപ്പിലിട്ട് ചുറ്റെരിച്ചതും ഭാരതത്തിലാണ്. ഏതാനും പേരുടെ പ്രവര്‍ത്തി വെച്ച് ഒരു സമൂഹത്തെ വിലയിരുത്താനാവില്ല.

  ലക്ഷക്കണക്കിന്‌ അമുസ്ലിംകള്‍ ഈ രാജ്യങ്ങളില്‍ അല്ലലില്ലാതെ അന്നത്തിനു ഇപ്പോഴും വക തേടുന്നു എന്നതും സത്ത്യമാണ്. പക്ഷെ അതൊന്നും കഥയിലെ സംഭവത്തെ ന്യായീകരിക്കാന്‍ പോന്നതല്ല എന്നും ഞാന്‍ സമ്മതിക്കുന്നു.

  കഥയിലെ കഥ നടന്നതാവാം. താങ്കള്‍ക്കുണ്ടായ മോശമായ അനുഭവവും കഥയെ സ്വാധീനിച്ചു എന്നത് സുവ്യക്തം. അറബികള്‍ എല്ലാം ഇങ്ങിനെ എന്ന ഒരു സാമാന്യവല്‍ക്കരണത്തിലേക്ക് കഥ ചേര്‍ന്ന് നിന്നത് അത് കൊണ്ടാണ്. കഥയ്ക്ക് ചെറിയൊരു പാളിച്ച പറ്റാന്‍ അത് കാരണമായി. ഇത്തരം കഥകള്‍ എവിടെയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും മാത്രം നമുക്ക് പ്രാര്‍ഥിക്കാം.

  ReplyDelete
  Replies
  1. നന്ദി അക്ബര്‍ ഭായ്...താങ്കളുടെ വീക്ഷണം ശരിയാണ്... ഒരിക്കലും ഒരു സംഭവ കഥ വച്ച് ഒരു സമൂഹത്തെ വിലയിരുത്തുവാന്‍ പാടില്ല... ഞാന്‍ യോജിക്കുന്നു..!

   Delete
 22. കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
  ശൈലിയും നന്നായി.
  പക്ഷെ,സൌദിയില്‍ തന്നെ അന്യമതസ്ഥരോട് വളരെ മാന്യമായും,ന്യായമായും,
  സ്നേഹമായും പെരുമാറുന്ന അറബികള്‍ ഉണ്ടെന്നത് എന്‍റെ അനുഭവമാണ്.
  അപൂര്‍വ്വം ചിലര്‍ ഉണ്ടായിരിക്കാം.അത് എല്ലായിടത്തും ഉണ്ടായിരിക്കും.
  ആശംസകളോടെ

  ReplyDelete
  Replies
  1. This comment has been removed by a blog administrator.

   Delete
  2. നന്ദി, തങ്കപ്പന്‍ ചേട്ടാ... പ്രോത്സാഹനമായി അങ്ങയുടെ വാക്കുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

   Delete
 23. കഥയായ് വായിച്ചു.. കഥയായ് തന്നെ ആസ്വദിക്കുന്നു...
  അതിനപ്പുറം വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ലാ...
  കാരണമിത് ലേഖനമല്ലല്ലോ... സ്നേഹിതരെ.... :)
  ഹൃദയസ്പര്‍ശിയായ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന എന്നത്
  എഴുത്തുകാരന്റെ കഴിവിനെ സൂചിപ്പിക്കുന്നു...
  ആശംസകള്‍ അംജത്‌.... നിറയെ സ്നേഹം....

  ReplyDelete
  Replies
  1. സാധകം ചെയ്ത തട്ടകത്തിന്റെ ഗുണമാണ് എന്‍റെ കഴിവായ്‌ കാണുന്നത്... ഇതെന്‍റെ കഴിവല്ല...ഗുരുവിന്‍റെ അനുഗ്രഹം മാത്രം...നന്ദി സന്ദീപ്‌...! ( ഇനിയും എത്രയോ പോകണം ഞാന്‍..)

   Delete
 24. ഇപ്പോഴാണ് വായിക്കുന്നത്. TKC വടുതലയുടെ "അച്ചണ്ട വെന്തിഞ്ഞ ഇന്നാ" എന്ന പേരില്‍ ഒരു കഥയുണ്ട്. ആ കഥ ഓര്‍മ്മിപ്പിച്ചു.

  ReplyDelete
  Replies
  1. ഉബൈദ്‌ ഭായ് നന്ദി... ഏതാണ് ആ കഥ..? ലിങ്ക് ഉണ്ടെങ്കില്‍ "കഥയില്‍" ഇടുമോ ?

   Delete
 25. നന്നായി എഴുതി. വളരെ ആവേശത്തോടെ വായിച്ചു.
  രചനയില്‍ ആദ്യവായനയില്‍ കാണുന്നതിലും കൂടുതല്‍ ആര്‍ജ്ജവം ഉണ്ട്.
  എങ്കിലും അവതരണം അല്‍പ്പം കൂടി മേച്ചപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.
  (മോശമാണ് എന്നല്ല പറഞ്ഞത് . )
  ആര് എന്തൊക്കെ പറഞ്ഞാലും ഒരു മതങ്ങളും ഇല്ലാത്ത തെളിമയാര്‍ന്ന ഒരു ലോകം ഉണ്ടാകുവാന്‍ ഞാന്‍ എന്നും ആഗ്രഹിക്കും

  ReplyDelete
  Replies
  1. ഒരു തുടക്കക്കാരന്‍ ആണ് ഭായ് ...തീര്‍ച്ചയായും ശ്രദ്ധിക്കാം കേട്ടോ...പ്രോല്‍സാഹനം വിമര്‍ശനമായി ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി കേട്ടോ..! ഇനിയും ഈവഴി വരണേ..!

   Delete
 26. വളരെ വൈകി അംജത്തിന്റെ അമാവാസിയില്‍ എത്താന്‍ ...:(
  വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കഥ...!!
  കുറെ അറബി വാക്കുകള്‍ പഠിക്കാനും സാധിച്ച്ചൂ ട്ടോ ...!!

  ReplyDelete
 27. അംജദ്, ഇന്നാണ് കണ്ടത്.. തുടക്കക്കാരന്റെ കുഴപ്പങ്ങളൊന്നുമില്ലാത്ത കഥ... കഥയെ കഥയായി തന്നെ കാണുന്നു.

  പാകിസ്താനില്‍ നിന്ന്‍ ഒരു എസ്.എഫ്.ഐ ക്കാരനോ?

  :)

  ReplyDelete
  Replies
  1. ന്നാലും മ്മടെ ജോസൂട്ടിന്റെ അത്ര വര്വോ....? നന്ദി, ബിജു ഭായ്... :-)

   Delete
 28. ഗര്‍ഫില്‍ പോണംന്നൊരാഗ്രഹമുണ്ടായിരുന്നു മനസ്സില്‍..
  ഹമ്പോ...!!!
  ഇങ്ങിന്യാണെങ്കില്‍ ഈ ജന്മത്തിലങ്ങോട്ടില്ലേ...!!!
  ദൈവത്തിന്റെ സ്വന്തം നാട്ടില്‍ത്തന്നെ കഴിഞ്ഞോളാം..

  ReplyDelete
  Replies
  1. ഇവിടെ വന്നിറങ്ങിയപ്പോള്‍ എന്റെ ആത്മഗതം ഇത് തന്നെ ആയിരുന്നു...!

   Delete
 29. കഥയെന്ന നിലയിൽ കെട്ടുറപ്പും, ശക്തിയുമുള്ള രചനയാണിത്‌.കഥയിലെ വിഷയങ്ങൾ സാമാന്യവത്കരിക്കേണ്ടതില്ലല്ലോ. കഥകളിലെ വിഷയങ്ങൾ ഒറ്റപ്പെട്ടതാവാം., അല്ലാതെയുമാവാം. നല്ല അനുഭവങ്ങൾ കഥയാവാം. മറിച്ചുള്ള അനുഭവങ്ങളും കഥയ്ക്കു കാരണമാവാം. എങ്ങനെയായാലും കഥ എങ്ങനെ എന്നതാണ്‌ ആത്യന്തികമായി പ്രസക്തമാവുന്നത്‌. അതിൽ ഇവിടെ സംശയത്തിനു വകയില്ല.
  അഭിനന്ദനങ്ങൾ.

  ReplyDelete
 30. അംജത് മാഷടെ കഥ, വായിച്ചു, വളരെ ഇഷ്ടപ്പെട്ടു, വളരെയധികം കേട്ട കഥകളുടെ കേള്‍ക്കാത്ത ഒരു ഏട് എന്ന് തോന്നി! മതത്തിനെ വളച്ചൊടിക്കുന്ന കഴിഞ്ഞ തലമുറയിലെ ഒട്ടനവധി മുസ്ലിങ്ങള്‍ അറബികള്‍ക്കിടയില്‍ ഉണ്ട് എന്നത് സത്യം തന്നെ, തങ്ങള്‍ക്ക് ആവശ്യമുള്ളവരെ സ്നേഹത്തോടെയും, തങ്ങളെ ആവശ്യമുള്ളവരെ അധികാരത്തോടും കൂടി നിയന്ത്രിക്കുന്ന വര്‍ഗ്ഗം വിദ്യാഭ്യാസമുള്ളവരുടെ കൂട്ടത്തില്‍ കൂടിയുണ്ടിവിടെ! എന്നിട്ടും നമ്മള്‍ ഇവിടെ വരുന്നു,ജീവിതം കഴിച്ചു കൂട്ടുന്നു! കാരണം സ്വദേശത്ത് നമ്മളെ കാത്തിരിക്കുന്നത്, ഈ അവഗണന തന്നെ അല്ലെ!
  നരകം തന്നെ!

  ReplyDelete
  Replies
  1. ദീപുട്ടന്‍, നന്ദി ട്ടോ, അതെ നമ്മള്‍ വെറും അടിമകള്‍...!

   Delete
 31. വായിച്ചു., അതിഭാവുകത്വം എന്ന് ഞാന്‍ പറയുന്നില്ല, മനുഷ്യര്‍ പലതരം.., സൌദിയില്‍ ചിലരൊക്കെ അങ്ങനെ കാണാറുണ്ടാവാം.., ഞാന്‍ സൌദിയിലും ഉണ്ടായിരുന്നു., ഇപ്പോളിവിടെ കുവൈറ്റില്‍ അവര്‍ക്കങ്ങ്നേ ഒരു ഭാവമേയില്ല, കാഫിര്‍ എന്നൊരാള്‍ പോലും പറഞ്ഞും കേട്ടിട്ടില്ല., കൂടാതെ മുതലാളിയുടെ വീട്ടിലെ തമിഴന്‍ അമുസ്ലിമിന്റെ വര്‍ണ്ണനയില്‍ കുവൈറ്റിയാണയാള്‍ക്കെല്ലാം, അയാളില്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ ഇത്ര സൌഭാഗ്യങ്ങള്‍ ഉണ്ടാവില്ലെന്ന് അടിക്കടി പറയാറുണ്ട്...

  ReplyDelete
 32. അംജതിന്‍റെ കഥകളില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഈ കഥയാണ്‌ . അതിനൊരു കാരണം പലരും അറിയാനും പറയാനും മടിക്കുന്ന ചില സത്യങ്ങള്‍ തുറന്നെഴുതാന്‍ കാണിച്ച ഈ ധൈര്യമാണ് . :)

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്കു നന്ദി റോഷന്‍ ...

   Delete
 33. :) A maathram alla aalu muzhuvan positive aanallo?

  ReplyDelete
 34. ഞാന്‍ ഇന്നാണീ കഥ വായിയ്ക്കുന്നത്.

  “അതിനൊരു കാരണം പലരും അറിയാനും പറയാനും മടിക്കുന്ന ചില സത്യങ്ങള്‍“ ഒറ്റപ്പെട്ട അനുഭവങ്ങള്‍ സാമാന്യവല്‍ക്കരിക്കപ്പെട്ട സത്യങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ ഞാന്‍ പിന്താങ്ങുന്നില്ല.

  ReplyDelete
  Replies
  1. ഒറ്റപ്പെട്ട സത്യങ്ങള്‍ സത്യങ്ങള്‍ തന്നെയല്ലേ അജിത്തേട്ടാ ... താങ്കളിലെ വായനക്കാരന്‍റെ വീക്ഷണത്തെ ഞാന്‍ അംഗീകരിക്കുന്നു.

   Delete
 35. അനുഭവം കൂടിക്കലര്‍ന്ന ഒരു കഥ.... ചിലപ്പോഴൊക്കെ ഭാവനയ്ക്ക് അതീതമാകാം സത്യം.. എന്തായാലും അംജത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സംഭവം വെച്ച ഒരു ജനതയെ അളക്കാന്‍ ആകില്ലെങ്കിലും, ഇങ്ങനെയും ചിലത് ഉണ്ട് എന്നുള്ളത് പരമമായ സത്യം.. ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. നന്ദി ആര്‍ഷ , തേടിപ്പിടിച്ചുള്ള ഈ വായനയ്ക്കും വിലയിരുത്തലിനും ..!

   Delete
 36. Ithu sathyamaano ennariyilla. Njaan Project vishayamaayi Dubai, Baharain, Lebanon okke sandarshichittundu... enkilum inganathe anubhavangal onnum kettittilla (May be undaayirikkam)...
  Oru pakshe Yemen, Saudi & Kuwait polulla rajyangal engananennariyilla.
  Oru hrudyamaaya anubhavam enthaanennu kettaal ente systethil undaayirunna MS SUbbalakshmiyude paattukal palarum chodichu vaangiyittundu (especially Kurai Onrum Illai) ... avarkku ee matha theevravaada paramaaya chinthakal ullathaayi enikku thonniyittilla..
  enthaayaalum nannaayittundu

  ReplyDelete
  Replies
  1. നന്ദി സന്തോഷ്‌ നായര്‍, വിലയേറിയ ഈ അഭിപ്രായത്തിനു.

   Delete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......