Saturday 31 March 2012

ഏയ്


നിറനിലാവിയന്ന ആകാശത്തിനു കീഴെ, കരിമ്പനകള്‍ അതിരിട്ട പരുത്തിക്കാടിനും മഞ്ഞള്‍ക്കാടിനും ഇടയിലുള്ള ചെമ്മണ്‍പാതയില്‍ , മഞ്ഞള്‍ക്കാടിന്റെ ഇരുളു പറ്റി നടന്നു. അന്നാദ്യമായി പൗര്‍ണമിയോടു ദേഷ്യം തോന്നി. മനുഷ്യന്‍ തെറ്റിനും പാപത്തിനും ഇരുട്ട് ഇഷ്ടപ്പെടുന്നു... !

ഇവിടെയാണ്‌ അവള്‍ കാത്തു നില്‍ക്കാന്‍ പറഞ്ഞത്‌..,. നീണ്ടുനിവര്‍ന്ന്‍ പരുത്തിക്കാടും മഞ്ഞള്‍ച്ചെടികളും വേര്‍തിരിച്ചു പാത അങ്ങകലെ റെയില്‍വേപാളത്തിനടുത്ത്‌ അവസാനിക്കുന്നു. കാഴ്ചമറച്ച് മനുഷ്യനിര്‍മ്മിതമായ ഒന്നും തന്നെയില്ല, നിലാവിന്റെ ഒരൊഴിഞ്ഞ മൈതാനം പോലെ !

കരിമ്പനത്തലപ്പുകളില്‍ നിന്നും തെന്നിവീഴുന്ന നിലാവ് മഞ്ഞളരച്ചു പഞ്ഞിക്കായ്‌കളെ ഉമ്മവച്ച് കാറ്റിനൊപ്പം ഒഴുകിപരക്കുന്നു. ശംഖഗിരി കുന്നിനു മുകളിലെ മുരുകന്‍ കോവിലിലെ ഒറ്റവിളക്ക് ഖേദഭാവത്തില്‍ മുനിഞ്ഞു കത്തുന്ന ഏകാന്തതാരകം പോലെ. അവിടെ നിന്നും നോക്കിയാല്‍ സ്ഥലനാമത്തില്‍ പേരെടുത്ത മധുരമൂറും മാമ്പഴത്തോട്ടം കാണാമെന്ന് പേച്ചിയമ്മ പറഞ്ഞതോര്‍മ്മ വന്നു. ഇവിടന്നു എണ്‍പത്തിയാറ് കിലോമീറ്റര്‍ അപ്പുറമാണ് ആ സ്ഥലം, അപ്പൊ മാമ്പഴത്തോട്ടം കാണാന്‍ പറ്റുമോ ?

അകലെ ലോറിഡ്രൈവര്‍മാരുടെ കോളനിയിലെ കല്യാണ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള തമിഴ്‌പ്പാട്ട്, ആരോഹണവരോഹണ ക്രമത്തില്‍ വീശുന്ന കാറ്റിനൊപ്പം തുള്ളുന്നു.
"വസന്ത മുല്ലൈ പോലെ വന്ത് അസൈന്ത്‌ ആടും പെണ്പുറാവേ......."

"ഉന്‍ പേര്‍ എന്നാ ?" - പേച്ചിയമ്മയില്‍ നിന്നും അറിഞ്ഞതാണെങ്കിലും സംസാരം പിന്നെങ്ങനെ തുടങ്ങാന്‍ ?

"വസന്ത"
- തമിഴ്‌ മൊഴിയുടെ ലാളിത്യം.
മണ്ണിന്റെ മണവും കല്ലിന്‍റെ ദൃഡതയും !
പട്ടണപ്പരിഷ്ക്കാരത്തിന്റെ കൃത്രിമത്വം തൊട്ടുതീണ്ടാത്ത ദ്രാവിഡത്തനിമയുള്ള കാട്ടുപൂവ്‌ !

തായ് മാമനെ വിവാഹം ചെയ്തു അഞ്ചു വര്‍ഷമായും കുട്ടികളില്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട തമിഴ്മുല്ല. അവന്‍ വേറെ എവിടെയോ മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്നു എന്ന് ഊരിലുള്ളവര്‍ വിശ്വസിക്കുന്നു. എന്നിട്ടും അവനെ മാത്രം സ്നേഹിച്ച്, അവനെയും പ്രതീക്ഷിച്ചു കൊണ്ട് ജീവിക്കുന്ന "ഊര്‍പത്തിനി." (പതിവ്രത) വെയിലേറ്റുണങ്ങിയ വെനീര്‍പാളികള്‍ വലിപ്പമനുസരിച്ച് അടുക്കിവയ്ക്കുമ്പോള്‍ പേച്ചിയമ്മ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു വസന്തയെകുറിച്ചു...!

"വസന്ത സാപ്പിട്ടിയാ ? "

"സാപ്പിട്ടേന് " 
- അലക്ഷ്യമായ ഉത്തരം
.
മലനാടിന്റെ നാണം കുണുങ്ങികളെ പോലല്ല ദ്രാവിഡ മങ്ക !
"എന്നാ എനക്കില്ലിയാ ? :"

"ഉങ്കള്‍ക്ക് എതുക്ക് ? "

- അവളുടെ മറുപടിയില്‍ ചൂളിപോയി. ശരിയാണ് അവളെനിക്കെന്തിനു ഭക്ഷണം തരണം .
"ഉനക്ക്‌ എത്തന കുഴന്തൈ ? " - ജാള്യം മറയ്ക്കുവാന്‍ അറിയാതെ ചോദിച്ചു പോയി .

പണി നിര്‍ത്തി തുറിച്ചു നോക്കിയ അവളുടെ കണ്ണുകളില്‍ ഈറന്‍ ഞരമ്പുകള്‍ വേരോടി. ഒന്നും മിണ്ടാതെ ധൃതിയില്‍ അവള്‍ കരിമ്പനത്തണലിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തൂ, ചോദിക്കേണ്ടിയിരുന്നില്ല.

"എന്നാ നേത്ത് ഒന്നുമേ പേസവേയില്ലേ ? എന്നാ കോവമാ ? 
- പിറ്റേദിവസത്തെ എന്‍റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടൊരു മറുപടി പ്രതീക്ഷിച്ചതല്ല.

"അപ്പടി ഒന്നും ഇല്ലൈ സാര്‍ , എനക്കു കോവം ഒന്നും വറാത് ."

"നെജമാ കോവം വറാതാ ? "  - സംസാരം നീട്ടികൊണ്ടു പോകാനായിരുന്നു എന്‍റെ ശ്രമം. മറ്റുള്ളവര്‍ പണിതിരക്കിലാണ് .
"നെജമാ കോപപ്പെടമാട്ടേന്‍ സാര്‍ "   - അവള്‍ വീണ്ടും ചിരിച്ചു .

"അപ്പടീന്ന ഉന്നൈ കോപപ്പട വയ്ക്കട്ടുമാ...? " 

- ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അവള്‍ അട്ടിയിട്ട വെനീര്‍പാളികള്‍ എണ്ണിതുടങ്ങി .
" അപ്പടീന്ന ഉന്നൈ "ഏയ്‌" എന്നു കൂപ്പിടട്ടാ ? "

എണ്ണുന്നത് നിര്‍ത്തി അവള്‍ എന്നെ നോക്കി. ഇല്ല, കണ്ണില്‍ ഈറനോടിയ ഞരമ്പുകളില്ല.

"ഏയ്‌ "ന്ന്‍ യാരെ കൂപ്പിടുവാങ്ക ഉങ്കള്ക്ക് തെരിയുമാ..?"  - അവളുടെ ശബ്ദം മാറിതുടങ്ങിയോ ?

അറിയാം, "ഏയ് " എന്ന് ദ്രാവിഡ സുന്ദരികളെ അവരുടെ ' ആണ്‍പിറന്നോര്‍" മാത്രമേ വിളിക്കുവാന്‍ പാടുള്ളൂ.
"തെരിയാത്‌ "  - കള്ളം പറഞ്ഞു .
"ഒരു പൊമ്പളാട്ടിയ അവുങ്ക പുരുസന്‍ മട്ടും താന്‍ അപ്പടി കൂപ്പിട മുടിയും ."

"അപ്പടീന്ന എനക്ക് ഉന്നൈ ഏയ്ന്ന്‍" കൂപ്പിട മുടിയാതാ ? അപ്പടി ഉന്നൈ കൂപ്പിട യെനക്കു റൊമ്പ പുടിക്കുമേ .."

- അവസരങ്ങള്‍ സൃഷ്ടിക്കുക അതിനെ പരമാവധി ഉപയോഗിക്കുക . മലയാളിയുടെ സ്വതസിദ്ധമായ കഴിവ്.

"വേണ്ടാം"
- അങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ എഴുന്നേറ്റു എണ്ണിയടുക്കിയ വെനീര്‍കെട്ടുമെടുത്ത് കൂട്ടരുടെ അടുത്തേക്ക്‌ പോയി.
പിന്നീടുള്ള ദിവസങ്ങളില്‍ അവസരം കിട്ടുമ്പോഴൊക്കെ ഇതേ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഒരു തുറിച്ചു നോട്ടം അവള്‍ മറുപടിയാക്കി. ബാലിശമെങ്കിലും ആ കത്തിരി വെയിലില്‍ അതൊരു ആശ്വാസമായിരുന്നു. അങ്ങനെയൊരു ദിവസം....

" നാളെക്ക് എങ്ക പക്കത്തുവീട് തിരുമണം. എല്ലോരും അങ്കെ പോയിടുവാങ്ക. രാത്രിയിലെ നീങ്ക തനിയാ മഞ്ചക്കാട്ടുപക്കം വരുവീങ്കളാ ?"
- അവള്‍ പറഞ്ഞത്‌ വിശ്വസിക്കാന്‍ തോന്നിയില്ല. പക്ഷേ വസന്ത ഇന്നു വരെയെന്നോട് തമാശ പറഞ്ഞിട്ടില്ല. രാത്രിയില്‍ എല്ലാവരും കല്യാണവീട്ടില്‍ ആയിരിക്കുമ്പോള്‍ ഇവിടെ വരാന്‍ പറയുന്നത് തമാശയോ ?

"എതുക്ക് ?

- തിരിച്ചു നടന്ന അവളോട്‌ ചോദിച്ചു .
"വന്താല്‍ ഏയ്‌"ന്നു കൂപ്പിടലാം. യാര്‍ക്കും തെരിയവേണ്ടാം"


- തിരിഞ്ഞു നടന്നപ്പോള്‍ അവളുടെ പിന്നഴകിനെക്കാളും ആ പാദസര കിലുക്കമാണ് കൂടുതലിഷ്ടമായത്, താളത്തില്‍ ...!

ഉണങ്ങിനിന്ന പനയോലകളിലൊന്ന്‍ പരുത്തിച്ചെടികള്‍ക്കു മീതെ പെരുമ്പറ മുഴക്കി വീണു. പാതിരപക്ഷി ചിലച്ചുകൊണ്ടു പറന്നകന്നു. മഞ്ഞള്‍ക്കാടിനിരുളിലേക്ക് വീണ്ടും ഒതുങ്ങി നിന്നു. ദൂരെ തീവണ്ടിയുടെ ഹൃദയമിടിപ്പ്.

എതിര്‍വശത്തെ പരുത്തിക്കാടൊന്നുലഞ്ഞു; ഉള്ളൊന്നാളി. രാത്രി പരിചയമില്ലാ പരിസരം; മാനത്തിനു വിലപറയുന്ന നിമിഷം. തമിഴരുടെ കറുത്ത് തഴമ്പിച്ച കൈകള്‍ ഓര്‍ത്തു പോയി.
പരുത്തിചെടികള്‍ വകഞ്ഞു മാറ്റി ഒരു നിഴല്‍ പാതയിലേക്ക് പ്രവേശിച്ചു. നേരെ എന്‍റെ ദിശയിലേക്കാണ്. ഭയന്ന് വീണ്ടും ഇരുളിലേക്കുള്‍വലിഞ്ഞു. നേരിയ നിലാവില്‍ മനസ്സിലായി, ആണ്‍വേഷത്തില്‍ അവളാണ്.

അടുത്ത് വന്നു ഒന്നും മിണ്ടാതെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് അവള്‍ മഞ്ഞള്‍ച്ചെടികള്‍ക്കുള്ളിലേക്ക് വേഗത്തില്‍ നടന്നു. തോട്ടത്തിനുള്ളില്‍ ഓരത്തായി കല്ല്‌ കൊണ്ട് ബഞ്ചു പോലെ കെട്ടിയിരിക്കുന്ന ഭാഗത്ത്‌ ചെന്ന് നില്‍ക്കുമ്പോള്‍ അവള്‍ അണയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ എന്‍റെ മുന്നില്‍ നിലാപ്പൂക്കള്‍ പോലെ അവളുടെ കണ്ണുകള്‍ വിടര്‍ന്നു നിന്നു. നിശാഗന്ധിയുടെ ഉന്മത്തഗന്ധം ചുറ്റിലും.

"റൊമ്പ നേരമാച്ചാ ?" - കിതപ്പിനിടയില്‍ അവള്‍ അന്വേഷിച്ചു .
"ഇല്ല " - ശുദ്ധമലയാളമാണ് നാവില്‍ വന്നത്.

കുറച്ചു നേരം അവള്‍ എന്‍റെ കണ്ണില്‍ തന്നെ നോക്കി. പിന്നെ പരിസരബോധം വന്നപ്പോള്‍ എന്‍റെ കയ്യിലെ പിടിവിട്ടു. അപ്പോള്‍ മാത്രമാണ് അവളെന്നെ സ്പര്‍ശിച്ചിരുന്നുയെന്ന ഇന്ദ്രിയാറിവ് എനിക്കുമുണ്ടായത്. മൗനത്തിന്റെ നിമിഷങ്ങള്‍ ഞങ്ങളുടെ ശ്വാസഗതിക്കൊപ്പം തിരക്കിട്ട് നീങ്ങി.

"അപ്പുറം...? " - അവള്‍ തിരക്കി .

ഇനിയെന്ത്‌, ഞാന്‍ ഉത്തരം തിരഞ്ഞുകൊണ്ടിരുന്നു.

"ഉങ്കള്‍ക്ക് എന്നൈയ്‌ ഏയ്‌"ന്ന്‍ കുപ്പിടണ് മാ ? "   - മുല്ലപ്പൂ വാസനയുള്ള ചോദ്യം .
"അതെ എനിക്ക് നിന്നെ ഏയ്ന്ന്‍ വിളിക്കണം... അതുമാത്രമല്ല... അതു പിന്നെ...." 
- വാക്കുകള്‍ മടിഞ്ഞു നിന്നു.

"തെരിയും സാര്‍ , എല്ലോര്‍ക്കും വസന്താവേ പാക്കുമ്പോത് ഇത് താന്‍ സാര്‍ "ഏയ്‌ " മട്ടും അല്ലൈ. അതുക്ക് താന്‍ നാന്‍ ഉങ്കളെ ഇങ്കെ വര സൊന്നത്."

ഈ രാത്രിയില്‍ ഇവിടെ വരാന്‍ പറഞ്ഞതിന്റെ പൊരുള്‍ അറിയാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ നിലാവ് ഓളം തുള്ളി.

"സാര്‍ , പേച്ചിയമ്മ സൊന്നത് മാതിരി എനക്കു കൊഴന്തൈയ്‌ പിറക്കല്ലൈയ് എന്ട്രതുക്കാക എന്‍ പുരുസന്‍ എന്നൈയ്‌ വിട്ടു പോകലെ. അവര് ഒരു ലാറിഡ്രൈവര്‍ , എപ്പോ വരുമ്പോതും എനക്ക് മല്ലികപ്പൂവും ജെലേബിയും വാങ്കീട്ടു വരുവാര്, ആനാല്‍ ഒരു നാള്‍ അവര് അന്ത "പെരുംനോയും " കൂട വാങ്കീട്ടു വന്തുട്ടാര്... അതിലെ മനമോടഞ്ചു താന്‍ അവര് ഇന്ത ഊരെയും എന്നെയും വിട്ടേ പോയിട്ടാര്... എനക്ക് തെരിയാത്‌, എനക്കന്ത നോയ്‌ ഇരുക്കുമാ ഇല്ലയാ... ആനാലും വാഴ്കിറെന്‍ ... വെട്ടിയാ ...."


മുല്ലപ്പൂ വാസന വീശിയകറ്റി വന്ന കാറ്റ് അവളുടെ തേങ്ങല്‍ നിറഞ്ഞ വാക്കുകളെ കാതിനുള്ളില്‍ തിരുകി കയറ്റി. നിറഞ്ഞു നിന്ന നിലാവ് കുറുകിയ പോലെ. അവളുടെ തമിഴ്‌വാക്കുകള്‍ ഇഴതിരിച്ചു മാതൃഭാഷയിലേക്ക് രൂപം മാറുമ്പോള്‍ , തളര്‍ന്നു ബഞ്ചു പോലെ കെട്ടിപൊക്കിയ കല്ലിന്മേലിരുന്നു പോയി.
"എന്ന സാര്‍ ഇപ്പൊ "എയ്ന്നു" കൂപ്പിട വേണ്ടാമാ ? തെരിയും സാര്‍ നോയ്‌ ഇരുക്കുണ് തെരിഞ്ചല്‍ കിട്ടകൂട യാരുമേ വരമാട്ടാങ്ക സാര്‍ . ആനാല്‍ ഇങ്ക യാരുക്കുമേ തെരിയാത്‌.; അതനാല്‍ താന്‍ ഇങ്ക വര ചൊന്നത്... പാരുങ്ക സാര്‍ ..."

- അവളുടെ ശബ്ദത്തിനു പരിഹാസത്തിന്റെ വീതുളി മൂര്‍ച്ച....! എരിയുന്ന കണ്ണുകളെ നോക്കാന്‍ ത്രാണിയില്ലാതെ ഞാന്‍ തല താഴ്ത്തി. മഞ്ഞള്‍ച്ചെടികളെ വകഞ്ഞുകൊണ്ട് വസ്ത്രമുലയുന്ന ശബ്ദം അകന്നകന്നു പോയി. നേര്‍ത്ത കാറ്റില്‍ കുളിര്‍ന്നപ്പോള്‍ മനസ്സിലായി വിയര്‍ത്തിരിക്കുന്നു.

മുല്ലപ്പൂവിനും ജിലേബിക്കുമൊപ്പം അമിതാസക്തിയുടെ മഹാരോഗവും അവള്‍ക്കു സമ്മാനിച്ച്‌, ഓടിപോയ അവളുടെ തായ് മാമനെ ശപിച്ചു ദൂരേക്ക്‌ നീട്ടി തുപ്പി. കാറ്റുവീശി കാറോഴിഞ്ഞപ്പോള്‍ തെളിഞ്ഞു വന്ന നിലാവില്‍ മനസ്സിലാക്കി, ഞാനിരിക്കുന്നത് കീഴ്ജാതിക്കാര്‍ ശവദാഹത്തിനുപയോഗിക്കുന്ന കല്‍പീഠത്തിലെന്ന്. അവിടെയെന്നോയെരിഞ്ഞമര്‍ന്ന മൃതദ്ദേഹത്തിലെ പൊടിഞ്ഞു തുടങ്ങിയ തലയോട്ടിയെന്നെ നോക്കി പല്ലിളിച്ചു കാട്ടി വിളിച്ചു... "ഏയ് "

44 comments:

  1. കൊള്ളാം കേട്ടോ..

    ReplyDelete
  2. kollam pakshea tamil onnum pidikittiyilla

    ReplyDelete
    Replies
    1. ചില അര്‍ഥങ്ങള്‍ അയാള്‍ തന്നെ പറയുന്നുണ്ട് .

      Delete
  3. ഒരു വിധം അർത്ഥം പിടി കിട്ടുന്നുണ്ടെങ്കിലും 'പെരുംനോയും' മനസ്സിലായില്ല..അതു പോലെ വെട്രി..
    മലയാളികൾക്ക് വായിക്കാനായി എഴുതുന്നതുകൊണ്ട് അർത്ഥം താഴെ കൊടുക്കേണ്ടതുണ്ട് എന്നാണഭിപ്രായം .
    പെരുംനോയ് = എയിഡ്സ് ?.
    ഭാഷയും കൈയ്യടക്കവുമുള്ള ഒരെഴുത്തുകാരനെ വായിച്ചെടുക്കാനാവുന്നുണ്ട്..ആശംസകൾ

    ReplyDelete
    Replies
    1. പെരുംനോയ്‌ - മഹാരോഗം (എയിഡ്സ് ) വെട്രി (ഉപയോഗമില്ലാതത്)) .... അങ്ങനെ ആലോചിച്ചതാണ് ... പക്ഷെ അത് ഇത്ര കടുപ്പം വാക്ക് ആണെന്ന് തോന്നിയില്ല. തമിഴിലെ സരളമായ വാക്കുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. നോക്കട്ടെ ഞാന്‍ ശ്രമിക്കാം . നന്ദി കേട്ടോ.

      Delete
  4. തമിഴന്‍ യത് കൊണ്ട് തമിഴ്‌ ഒരു അലസോരവും ഉണ്ടാക്കിയില്ല. പിന്നെ ഒരുപാടു "വസന്തങ്ങള്‍" നമുക്ക് ചിരപരിചിതമാണല്ലോ?

    തഴക്കം വന്ന എഴുത്തും ഈ കഥയും ഇഷ്ടമായി. നിര്‍ത്തിയതും ഇഷ്ടമായി. ആ വാര്‍ത്തകേട്ട അയാളുടെ വികാരം അല്പം കൂടെ ശക്തമായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിപോയി, തീവ്രത കുറവല്ല, കുറേക്കൂടി സംഗതി ഇട്ടു ഒന്ന് ഇമ്പ്രോവൈസേശന ചെയ്തെങ്കില്‍ ജോരായേനെ

    ReplyDelete
    Replies
    1. നന്ദി. അഭിപ്രായങ്ങള്‍ വളരെ നല്ല ഉപദേശങ്ങള്‍ ആയി കരുതുന്നു. തുടര്‍ന്നും വരുമല്ലോ....

      Delete
  5. അംജത്...., ഇപ്പോൾ മാത്രമാണിവ്ടെ വന്നത്..ആ‍ദ്യം വായിച്ചതും ഇതു തന്നെ..എഴ്തി തഴക്കം വന്ന ഒരാളുടെ ഭാഷേണ്ട് കഥേല്. തമിഴ് ഒരു കവിത മാതിരി..അത്ര മനോഹരമാണ്... മലയാളത്തിൽ നിന്നുകൊണ്ട് എഴ്തുമ്പോ ഇതര ഭാഷ ഒരു കഥേല് അനിവാര്യമാണെങ്കിൽ അതിനൊരു പരിധി നിശ്ചയിക്കേണ്ടതെണ്ട്.. പിന്നെ “ഇല്ല“ എന്ന ശുദ്ധമലയാളത്തിന്റെ രംഗപ്രവേശം അതൊക്കെ പച്ച പരമാർഥമാണ്.. മറ്റൊന്ന് “ എനക്കന്ത നോയ് ഇരുക്കുമാ ഇല്ലയാ...” അപ്പോ അതൊരുറപ്പില്ലാത്ത സംഗതിയാണ്...ഇപ്പോഴും ഈ കഥ വായിച്ചു തീർന്നിട്ടും.. പക്ഷേ അതീ കഥേലെ “ഞാൻ“ ഒരു തീയായി കണ്ട് പൊള്ളി മാറിക്കളഞ്ഞു... കഥകൾ ഇനിയും വരട്ടെ...

    ReplyDelete
    Replies
    1. ഇപ്പോള്‍ മാത്രമാണ് ഞാന്‍ ഇത് തുടങ്ങിയതും ... നിങ്ങളെ ഒക്കെ അനുകരിച്ചു. നന്ദി വന്നതിനും വായിച്ചതിനും ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  6. അംജതിക്കാ ഇതെന്നതാ ഇത് ? എപ്പടിയേ ശൊല്ലവേണ്ടത് ന്ന് എനക്ക് തെരിയവേ ഇല്ലൈ. അവളോ സൂപ്പറായിറ്ക്കേ. ഭാഷയൊന്നും വ്യക്തമായറിയില്ല. അത് മതി. നല്ല സംഭവായിട്ടുണ്ട് ഇക്കാ കഥ. ശരിക്കും ഒരു അയ്യങ്കാർ കഥ. നല്ല രസം. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി , മനേഷ്... ഇനിയും വരണേ ഈ വഴി മറക്കാതെ ... എന്നാ തമിള്‍അപ്പ റൊമ്പ നല്ലാ ഇരുക്കെ ...

      Delete
  7. വൃത്തിയായി അവതരിപ്പിച്ച കഥ. തമിഴ്‌ ഭാഷയിലെ അര്‍ത്ഥം ആ കമന്റില്‍ സൂചിപ്പിച്ചില്ലായിരുന്നെങ്കില്‍ ആ വാക്കുകളുടെ അര്‍ഥം പിടി കിട്ടില്ലായിരുന്നു. നല്ലെഴുത്ത്.
    കഥ നന്നായി ഇഷ്ടായി.

    ReplyDelete
    Replies
    1. നന്ദി റാംജി .. ഇനിയും വരണം ... അഭിപ്രായങ്ങള്‍ ഉപദേശങ്ങള്‍ ആണെന്ന് ആവര്‍ത്തിക്കുന്നില്ല...

      Delete
  8. സാര്‍ , പേച്ചിയമ്മ സൊന്നത് മാതിരി എനക്കു കൊഴന്തൈയ്‌ പിറക്കല്ലൈയ് എന്ട്രതുക്കാക എന്‍ പുരുസന്‍ എന്നൈയ്‌ വിട്ടു പോകലെ. അവര് ഒരു ലാറിഡ്രൈവര്‍ , എപ്പോ വരുമ്പോതും എനക്ക് മല്ലികപ്പൂവും ജെലേബിയും വാങ്കീട്ടു വരുവാര്, ആനാല്‍ ഒരു നാള്‍ അവര് അന്ത "പെരുംനോയും " കൂട വാങ്കീട്ടു വന്തുട്ടാര്... അതിലെ മനമോടഞ്ചു താന്‍ അവര് ഇന്ത ഊരെയും എന്നെയും വിട്ടേ പോയിട്ടാര്... എനക്ക് തെരിയാത്‌, എനക്കന്ത നോയ്‌ ഇരുക്കുമാ ഇല്ലയാ... ആനാലും വാഴ്കിറെന്‍ ... വെട്രിയാ

    അവളെ അയാള്‍ വിട്ടിട്ട്‌ പോകാനുള്ള കാരണം എന്താനെന്നാണല്ലോ പറയുന്നത്‌... ഈ വരികളിലാണ്‌ കഥയുടെ പ്രമേയം മൊത്തമിരിക്കുന്നത്‌, മലയാളം വായിക്കുന്നവര്‍ക്ക്‌ വേണ്‌ടി ഇതിന്‌റെ പരിഭാഷകൂടി കൊടുത്തിരുന്നെങ്കില്‍ എന്നാശിക്കുന്നു.... ശുനക ഭോജനത്തിന്‌റെ അവിടേക്ക്‌ എത്തിയിട്ടില്ലെങ്കിലും പുതിയ പരീക്ഷണം അഭിനന്ദനീയം... ആശംസകള്‍ അംജത്ത്‌.

    ReplyDelete
    Replies
    1. എല്ലാവരും നിഗൂഡത ഒക്കെ വെച്ച് എഴുതുമ്പോള്‍ ഒരു അറിയാ ഭാഷയില്‍ ഒരു "ട്വിസ്റ്റ്‌" അതൊന്നു പരീക്ഷിച്ചു നോക്കിയതാ... എശിയോന്നു അറിയില ... നോക്കട്ടെ മോഹി.

      Delete
  9. നല്ല രചന നല്ല ഭാഷയും ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി , ഷാജഹാന്‍. ഇനിയും വരുമല്ലോ ... പ്രിയ നന്മണ്ടന്‍.

      Delete
  10. എല്ലാവരുടെയും പരാതി തന്നെ എനിക്കും .തമിഴ് വാകുകളുടെ അര്‍ഥം പിടി കിട്ടിയില്ല .എങ്കിലും പിന്നീട് കമെന്റുകളിലൂടെ സഞ്ചരിക്കേ അര്‍ത്ഥം തെളിഞ്ഞു.ആശംസകള്‍

    ReplyDelete
  11. എനിക്ക് ആ പരാതി ഇല്ല അംജത്ത്.

    ഇതരഭാഷകളുടെ ഉപയോഗം അനിവാര്യമാണെന്ന് എഴുത്തുകാരന് തോന്നുന്നപക്ഷം അത് ആവാം എന്നാണ് എന്റെ അഭിപ്രായം. തമിഴ് ഭാഷയുടെ പ്രയോഗങ്ങൾ ഈ കഥക്ക് പ്രത്യേകമായൊരു ഓജസ്സ് നല്‍കുന്നതായാണ് എന്റെ വായന....

    നല്ല കൈയ്യടക്കത്തോടെ എഴുതുന്ന അംജത്തിനെപ്പോലെ ഒരെഴുത്തുകാരന് അന്യഭാഷകളുടെ പ്രയോഗങ്ങളുടെ പരിധി എത്ര വേണമെന്നൊക്കേ നന്നായി അറിയും.

    നന്നായി എഴുതി , നന്നായി അവസാനിപ്പിച്ചിരിക്കുന്നു.....

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷേ , സാറിന്റെ ഈ വാക്കുകള്‍ ഒരു ഗുരുവിന്‍റെ അനുഗ്രഹം പോലെ സ്വീകരിക്കുന്നു . നന്ദി മാഷേ .. നന്ദി.

      Delete
  12. ഈ കഥയുടെ ലാസ്യഭംഗി വരുന്നത് ഇതിലെ തമിഴ് സംഭാഷണങ്ങളാണ് എന്നാ എനിക്ക് തോന്നിയത്...
    മലയാളത്തേക്കാള്‍ തമിഴ്‌ നല്ല ലാളിത്യമുള്ള ഭാഷയല്ലേ... (ഭാഷാപ്രേമികള്‍ പൊറുക്കുക)

    ഉപയോഗിച്ചിരിക്കുന്ന തമിഴ് വാക്കുകള്‍ തമിഴ്‌ അറിയാത്തവര്‍ക്ക് പോലും അത്ര ആയാസമില്ലാതെ മനസ്സിലാക്കാനുമാവും... തമിഴ്‌ സിനിമകള്‍ ഒക്കെ കണ്ണ് മിഴിച്ചു കാണുന്ന നമുക്ക് പൊട്ടും മുറിയും കേട്ടാല്‍ മനസ്സിലാവും എന്നത് പോലെയല്ലേ ഇതും..??
    കഥയുടെ മറ്റു ഭാഗങ്ങള്‍ മലയാളത്തില്‍ ഒരുക്കുന്ന ദൃശ്യാഭാഷ സംഭാഷണങ്ങളെ മനസ്സിലാക്കി തരുന്നുണ്ട്...
    പിന്നെ സന്ദര്‍ഭോചിതമായ ഭാഷ ഉപയോഗിക്കുകയല്ലേ കഥയുടെ സ്വഭാവികതയെ ഇഷ്ടപ്പെടുന്ന ഏതൊരു എഴുത്തുകാരനും ചെയ്യേണ്ടത്... ഇവിടെ വസന്ത ഒരു തമിഴത്തി ആവുമ്പോ അവരുടെ സംസാരങ്ങള്‍ ഇങ്ങനെ ചേര്‍ക്കുന്നത് തന്നെയാ ഉചിതം....

    (ഇവിടെത്തെ കമന്റുകള്‍ വായിച്ചപ്പോള്‍ ഇത് പറയണം എന്ന് തോന്നിയത്‌ പറഞ്ഞു എന്ന് മാത്രം..)
    കഥ ഇഷ്ടമായി എന്ന് ആദ്യവായനയില്‍ തന്നെ നേരിട്ട് അംജിത്തിനെ അറിയിച്ചിരുന്നല്ലോ.... വീണ്ടും വായിക്കുന്തോറും കൂടുതല്‍ തെളിഞ്ഞ സുതാര്യമായ ഒരു കഥയായി തോന്നുന്നു... തുടര്‍ന്നും എഴുതുക.... ആശംസകള്‍ ....

    ReplyDelete
  13. ഉഗ്രൻ എഴുത്ത്..
    നല്ല ലാസ്യവിന്യാസമായി തമിഴ് മൊഴിയകമ്പടികളുമായി നല്ലൊരു കഥ..!

    ReplyDelete
    Replies
    1. valare nannayi paranju.... aashamsakal...... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane............

      Delete
    2. നന്ദി ,, മുരളീ മുകുന്ദന്‍... നന്ദി ജയരാജ്‌... വരാം കേട്ടോ.

      Delete
  14. കഥ വായിച്ചു.നല്ല ശൈലിയില്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  15. എനിക്ക് തമിഴാ ഇഷ്ടമായത്..
    യെന്ന സൊല്‍വേന്‍?? ഇപ്പടിയാന ഒരു പൊണ്ണെ നാന്‍ പാത്തിരുക്ക്.
    അവാ വന്ത് തമിഴില്ലെ, മലയാളി..
    അവളോടെ ഒടമ്പിലെ ഇരുക്കിറ "പെരിയ നോയ്ക്ക്" മേലെ
    മക്കള്‍ മനതിലെ ഇരുക്കിറ ഇന്നും പെരിയ നോയെ ഇപ്പടി സൊല്ലി വെച്ച
    എഴുത്താള ഉങ്കളുക്ക് നന്‍ട്രി

    ReplyDelete
    Replies
    1. റൊമ്പ നന്ട്രി, വന്തതുക്കും ഇവ്വളവ് സൊന്നതുക്കും... ഇന്ത എഴുത്താളര്‍ക്ക് റൊമ്പ റൊമ്പ സന്തോസം പല്ലവി അമ്മാ....!

      Delete
  16. എവലോം നല്ല കഥൈ ... എനക്ക് റൊമ്പ പുടിചിരുക്ക് .

    ReplyDelete
    Replies
    1. താനീ രണ്ടു വാക്ക് പറയാന്‍ വേണ്ടിയായിരുന്നോ ഈ വണ്ടിക്കാശും കൊടുത്തു ഇവിടെ വരെ വന്നത് ? ഹും ...!

      Delete
  17. കതൈ എല്ലാം റൊമ്പ നല്ലയിരുക്ക് ഖാനെ, ആനാല്‍ ഒരേ ഒരു യെടത്തിലെ മട്ടും ഒരു ചിന്ന പ്രോബ്ലം -one small correction . വെട്രി -എന്നാല്‍ വിജയം എന്നാണ്, വെട്ടി -എന്നാലാണ് ഉപയോഗമില്ലാതെ,പ്രത്യേകിച്ച് കാരണമില്ലാതെ എന്നൊക്കെ അര്‍ഥം കിട്ടുക .

    ReplyDelete
    Replies
    1. ശരിയാണ് ആര്‍ഷ, ഞാനത് തിരുത്തി. നന്ദി. ഇത്തരം ചൂണ്ടിക്കാണിക്കലുകളും ഇടപെടലുകളും ആണ് എഴുത്താളന്‍റെ ഊര്‍ജ്ജം,,,!

      Delete
  18. ജോറാ ഇരുക്ക്... രൊമ്പ ഒശത്തിയാ ഇരുക്ക്. ആര്‍ഷ ശൊന്നത് ഉണ്മൈ.. വെട്ടി... താന്‍ സരിയാനത്... വെട്രി ഇല്ലൈ..

    കതെ അഴഹാ അമൈഞ്ചിര്ക്ക്.. ഇന്നമും നല്ല കതൈക്കാഹ എതിര്‍ പാക്കറേന്‍..
    വണക്കം.

    ReplyDelete
    Replies
    1. റൊമ്പ നന്ട്രി എച്ച്മു അക്കാ .... ഇന്നും കതൈകള്‍ ഇതിലെ ഇറുക്കെ, ഇത് താന്‍ എന്നൊട രണ്ടാവത് കതൈ...!

      Delete
  19. ഇന്ത സിവകാമിക്ക് തമിഴ് കതൈ പുടിക്കാമ ഇരുക്കുമാ? വെട്ടിയാ എന്ന് തന്നെയാണ് വെറുതെ / ഉപയോഗമില്ലാതെ എന്ന അർഥം വരുന്ന വാക്ക്. വെട്രി അല്ല.. :)


    പിന്നെ പെട്ടെന്ന് തീർന്നുപോയതുപോലെ തോന്നി. ഇങ്ങോട്ട് വരുമ്പോഴുള്ള എന്റെ അമിത പ്രതീക്ഷയുടെ കുഴപ്പമാവാം..

    ReplyDelete
    Replies
    1. കതൈ പുടിച്ചിരുക്ക് എന്ന് സൊന്നതുക്ക് താങ്ക്സ് ങ്കെ... ഇത് എന്നൊട രണ്ടാവത് കതൈ. അതിനാല കൊഞ്ചം പ്രച്ചനൈകള്‍ ഇരുക്കലാം.... നന്റ്രി ശിവകാമി അക്കാ :)

      Delete
  20. തമിഴ് മലയാളം പോലെ എഴുതുകയും വായിക്കുകയും ചെയ്യുന്ന എനിയ്ക്ക് ഈ കഥവായന ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. നന്നായിട്ടുണ്ട്

    ReplyDelete
  21. തമിഴിലുള്ള എന്റെ പാണ്ഡിത്യം കൊണ്ട് ചില വാക്കുകള്‍ മനസ്സിലാവാതെ പോയി.;) കമ്മന്റുകളില്‍ അവ മനസ്സിലായി. ഇഷ്ട്ടായിട്ടോ ഭായ്.. (Y)

    ReplyDelete
  22. ഒന്ന് കൂടി വായിക്കണം തമിഴ് ഒക്കെ കൂട്ടി കലർന്നതിനാൽ ആദ്യ വായനക്ക് ഒരു പിടികിട്ടിയില്ലാ :)

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......