Wednesday, 5 December 2012

ദേഷ്യപ്പക്ഷികള്‍.

അങ്ങിനെ ഞങ്ങളെ ആ 'മഹത്തായ രാഷ്ട്രത്തിലേക്ക്' * ക്ഷണിക്കുമെന്ന് 'ജാക്കോ ലിസ്സാലോ'* പോലും കരുതിയിട്ടുണ്ടാവില്ല. ഒരു പക്ഷെ, അവന്‍ ഇപ്പോള്‍ ദു;ഖിക്കുന്നുണ്ടാവാം ( ? ) , ഭാര്യയില്ലാത്ത അവസരത്തില്‍ ഞങ്ങളുടെ സൃഷ്ടികര്‍മ്മം നടത്തിയതിന്.


ചില സൃഷ്ടികള്‍ വിദൂര വിപത്തിന്‍റെ സൂചനാ രൂപകങ്ങള്‍ ആകാം.അത് ഞങ്ങളാണോ ഞങ്ങളോടൊപ്പം സൃഷ്ടിക്കപ്പെട്ട 'പന്നിക'*ളാണോ എന്ന് കാലം തീരുമാനിക്കട്ടെ. ഞങ്ങള്‍ ഞങ്ങളുടെ പ്രിയ പശ്ചാത്തലസംഗീതത്തില്‍ മുഴുകി അടുത്ത തന്ത്രം ആവിഷ്ക്കരിക്കട്ടെ.


ഇത് 'വല്യേട്ടന്‍റെ'* ഊഴമാണ്. തടികൊണ്ട് ഭദ്രമാക്കിയ കൂടിന്‍റെ സുരക്ഷാത്തണലില്‍ കുടയും ചൂടി പരിഹാസച്ചിരിയുതിര്‍ക്കുന്ന പന്നിക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി സ്വയം പൊട്ടിച്ചിതറുവാനുള്ള ഭാഗ്യവാനായ ധീരന്‍റെ ഊഴം.ജീവന്‍റെ ജീവനായ്‌ ഞങ്ങള്‍ കാത്തുസൂക്ഷിച്ച 'മുട്ടകള്‍' ഞങ്ങളുടെ പൈതൃകപ്രതീകം തന്നെയാണ്. അത് കവര്‍ന്നെടുത്ത പന്നികള്‍ക്ക് നേരെ , വലിഞ്ഞു നിവരുന്ന തെറ്റാലി ചുറ്റിന്‍റെ ആയത്തില്‍ പറന്നുയരുമ്പോള്‍ , നിമിഷാര്‍ദ്ധത്തില്‍ ചിതറിത്തെറിക്കുന്ന സ്വശരീരത്തെക്കുറിച്ച് തെല്ലും വേവലാതിയില്ല. പണക്കൊഴുപ്പിന്‍റെ കച്ചവടരാജാക്കന്മാര്‍ വെച്ചുനീട്ടുന്ന ആയുര്‍ഭിക്ഷയെക്കാള്‍ എത്രയോ നന്ന്. തകര്‍ന്നടിയുന്ന , പന്നികളുടെ ധാര്‍ഷ്ട്യഗോപുരത്തിനടിയില്‍ അവനോടൊപ്പം പൊട്ടിത്തകരുന്ന ഞങ്ങളുടെ മുട്ടകള്‍ അവനു ഭക്ഷണമാകുന്നില്ലല്ലോ എന്ന ചിന്ത തന്നെ ഞങ്ങളുടെ സന്തോഷാശ്വാസം ....!'ആകാശത്തിലെ പക്ഷികള്‍ വിതയ്ക്കുന്നില്ലാ , കൊയ്യുന്നില്ലാ, കളപ്പുരകള്‍ നിറയ്ക്കുന്നില്ലാ ' എന്ന് പറഞ്ഞു കടന്നുപോയവന്‍ എന്തുകൊണ്ട് ഞങ്ങളുടെ മുട്ടകളെക്കുറിച്ച് ആകുലപ്പെട്ടില്ല. അവനും മുന്‍പ്‌ വന്നവന്‍ ഞങ്ങളുടെ പൈതൃകഭൂമി പന്നികള്‍ക്ക് വാഗ്ദാനം ചെയ്തതിനാലോ ?'ഗസ്താവോ ദയാസ്ടര്‍'* എഴുതുന്ന ഞങ്ങളുടെ പേരിലുള്ള യോഗയെപ്പറ്റി ഈയിടെ കേട്ടു.മെയ്യും മനവും ഏകാഗ്രമാക്കി, പിന്നിലേക്ക്‌ വലിഞ്ഞമരുന്ന തെറ്റാലി തോല്‍പ്പട്ടയില്‍ ഞങ്ങളെ എറിഞ്ഞുപായിക്കുന്ന മാനസികോല്ലാസം കോര്‍പ്പറേറ്റ്‌ തലവന്മാരുടെ തലച്ചോറിനെ കൂടുതല്‍ തീക്ഷ്ണമാക്കി മാറ്റുവാന്‍ സഹായിക്കുമത്രേ ..! 


പന്നിക്കൂട്ടത്തില്‍ പോയി പൊട്ടിച്ചിതറുന്ന 'തൊട്ടാല്‍പ്പൊട്ടി'* , 'സോക്കോ'* , 'വെളുമ്പന്‍'* , 'തിരിച്ചിലാന്‍'* , എന്നിവരുടെ പ്രാണത്യാഗം, ചില തലച്ചോറുകളുടെ ഏകാഗ്രത ഏറ്റുന്നു എന്നത് വിരോധാഭാസം തന്നെ ...!'നവ്‌റാസ്'* പോലെ ഞങ്ങളില്‍ ചില പെണ്‍പക്ഷികള്‍ അന്യരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായ് ഞങ്ങളുടെ അധിക ഊര്‍ജജത്തിനായ്‌ പാടുപെടുന്നു. അവളെ 'പരിചയപ്പെടുത്തിയവന്‍' നിങ്ങളോട് പറഞ്ഞതുപോലെ സ്വന്തം വ്യക്തിത്വം അന്യന്‍ ചവിട്ടിയരക്കുന്ന  മാനസികവ്യഥയാകാം ഒരു പക്ഷെ ഞങ്ങളുടെ ഈ മുഖങ്ങള്‍ 'ദേഷ്യപ്പക്ഷികള്‍' എന്നപേര് അന്വര്‍ത്ഥമാക്കും വിധം രൂപാന്തരപ്പെടുത്തിയത്.


ഒരുനാള്‍ വരും . അതെ ഒരു നാള്‍....,  ഞങ്ങള്‍ 'റാവിയോ'*യിലെ തെറ്റാലിപ്പട്ടയില്‍ നിന്നും അകന്നുമാറി ഞങ്ങളുടെ മുട്ടകളുമായി കൂട്ടത്തോടെ പറന്നുയരുന്ന ഒരുനാള്‍ സ്വാതന്ത്ര്യത്തിന്‍റെ ആകാശം തേടി ഒരു ചോദ്യചിഹ്നം പോലെ .....!


ഓ, പ്രിയ ദാര്‍വിഷ് ,  ഞങ്ങളെക്കുറിച്ച് നീ പാടി  : " അവസാന ആകാശവും കഴിഞ്ഞാല്‍ ഈ പറവകള്‍ ഇനി എങ്ങോട്ടു പോകും ... ? "


                                                       ---------------------------* മഹത്തായ രാഷ്ട്രം  - ഒരു ഇസ്രായേല്‍ ടി.വി.കോമഡി ഷോയുടെ പേര്. 'Eretz Nehederet ' ( A Wonderful country. )

*ജാക്കോ ലിസ്സാലോ - Angry Bird എന്ന ലോകപ്രശസ്ത വീഡിയോ ഗെയിമിന്‍റെ                   സ്രഷ്ടാവ്

*പന്നികള്‍ - ഗെയിമിലെ പക്ഷികളുടെ എതിരാളി ( Pigs)

*വല്യേട്ടന്‍ - ഗെയിമിലെ പക്ഷികളിലെ ഒരു കാറ്റഗറി. Big Brother എന്നറിയപ്പെടുന്ന ഈ വലിയ പക്ഷികള്‍ എതിരാളികള്‍ക്ക് വലിയ നാശം വിതക്കും.


*ഗസ്താവോ ദയാസ്ടര്‍ - Gustavo Dauster, Angry birds Yoga  എന്ന പുസ്തകം എഴുതിയ ആള്‍. 


*തൊട്ടാല്‍പ്പൊട്ടി. - Splitter എന്നറിയപ്പെടുന്ന ഗെയിമിലെ പക്ഷി. ചൂണ്ടുവിരലാല്‍ തൊടുമ്പോള്‍ പൊട്ടിത്തെറിക്കുന്ന പ്രകൃതം ( സ്വതന്ത്രവിവര്‍ത്തനം) 

* സോക്കോ .  - Soko  മറ്റൊരു ഇനം.

*വെളുമ്പന്‍ - White birds 

* തിരിച്ചിലാന്‍ - boomerang Bird  (ബോഗ് തിരിച്ചിലാനുമായി ഒരു ബന്ധവും ഇല്ല)

*നവ്റാസ് - പ്രശസ്‌ത ബ്ലോഗര്‍ 'നിസാരന്‍റെ' ഒരു കഥയിലെ മുഖ്യകഥാപാത്രം.

*റാവിയോ - Rovio  Angry Bird official marketers.  

146 comments:

 1. ഒരു കളിയിലെന്തിരിക്കുന്നു..... ?

  ReplyDelete
 2. ഒരുനാള്‍ വരും . അതെ ഒരു നാള്‍...., പക്ഷെ ആ ദിനം എന്നാണ്... ഒരുപാട് അകലെയാവരുതെ എന്നാശിക്കാം... :(... കൊള്ളാം അംജത്‌ ഭായ്..

  ReplyDelete
 3. ഒരു കളിയില്‍ ഒരു പാടുണ്ടല്ലേ...? :)

  നന്നായിട്ടുണ്ട് ട്ടാ..

  ReplyDelete
 4. ഈ കളികള്‍ എല്ലാം വെറും കളികള്‍ മാത്രമല്ലെന്ന് മനസ്സിലായി . വേട്ടക്കാര്‍കെന്നും , ഒരുകാലത്തും ക്ഷാമം ഉണ്ടാകാത്തതിനാല്‍ സ്വന്തം ലോകത്ത് അഥവാ ഇരകള്‍ ആകെണ്ടാതില്ലാത്ത ലോകം ഈ ദേഷ്യപക്ഷികള്‍ക്ക് ഉണ്ടാകുമോ? മനുഷ്യനുമായി ചേര്‍ത്ത് വെച്ച് വായിക്കാന്‍ തോന്നുന്നു ഭ്രാന്താ ഈ പക്ഷികളെ . എല്ലാ കളികളിലും എന്നും തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട വ്യര്‍ത്ഥ ജന്മങ്ങളെ ... ഉപമകള്‍ എനികിഷ്ടമായി ഭ്രാന്താ ... ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിക്കട്ടെ :)

  ReplyDelete
 5. മികച്ച രചന. ഏറെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും പോപ്പുലറായ കമ്പ്യുട്ടര്‍ ഗെയ്മാണ് ആന്ഗ്രി ബേര്‍ഡ്സ്. ആ ഗെയ്മിന്റെ കഥാപാത്രങ്ങളിലൂടെ, ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന വലിയ ഒരു അനീതിക്കെതിരെ തൂലിക ചലിപ്പിച്ച ഈ ഭാവനക്ക് എന്റെ അഭിവാദ്യം

  ഇഴകീറിയുള്ള ഒരു വായന ആദ്യമേ കമന്‍റ് ആയി ഞാന്‍ നല്‍കുന്നില്ല. ഒരുപക്ഷെ ആദ്യ വായനയില്‍ അവ്യക്തമാകുന്ന ആശയങ്ങള്‍ ഒരു രണ്ടാം വായന ആവശ്യപ്പെടുന്നുണ്ട് . ചെറിയ കഥയായതിനാല്‍ എല്ലാവര്‍ക്കും അത് സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നു
  ( എന്റെ നവ്റാസിനെ ഇവിടെ കാണുന്നതില്‍ ഏറെ അഭിമാനം )

  ReplyDelete
  Replies
  1. നവ്റാസ് .... അവളെന്റെ നെഞ്ചിന്‍റെ നീറ്റലാണ്...! നിസാര്‍.

   Delete
 6. വസാന ആകാശവും കഴിഞ്ഞാല്‍ ഈ പറവകള്‍ ഇനി എങ്ങോട്ടു പോകും ... ? "

  ReplyDelete
 7. മികച്ച രചന, എനിക്ക് വളരെ ഇഷ്ടമായി ...

  " അവസാന ആകാശവും കഴിഞ്ഞാല്‍ ഈ പറവകള്‍ ഇനി എങ്ങോട്ടു പോകും ... ? "

  പുതിയ ആകാശങ്ങള്‍ പിറവി കൊള്ളേണ്ടിയിരിക്കുന്നു...!

  ReplyDelete
  Replies
  1. അതെ അതിനായുള്ള കാത്തിരിപ്പ്‌ ഷൈജു.

   Delete
 8. ഞാനൊന്നു കണ്ണു വെയ്ക്കുന്നുണ്ട് . ന്റെ ചെങ്ങായി അന്നെ സമ്മതിച്ച്! എന്താപ്പോ ലെവല്‍ ! ഇതൊക്കെ എങ്ങനണ്ടോ അലോചിച്ചുണ്ടാക്കുന്നതു? !

  ReplyDelete
  Replies
  1. എന്‍റെ കാല്‍ ഇന്ന് ഉളുക്കി മച്ചൂ ... കരിങ്കണ്ണ്‍...!

   Delete
 9. ദേഷ്യ പക്ഷികളെ ഇപ്പൊ പണ്ടേപ്പോലെ ഇഷ്ട്ടല്ലാ എന്ന് എന്റെ അഞ്ചു വയസ്സുകാരന്‍ പറഞ്ഞു .

  ReplyDelete
  Replies
  1. ഈ അമ്പതു വയസ്സുകാരന്‍ എന്ത് പറയുന്നു .... ;)

   Delete
 10. വീഡിയോഗെയിമുകളിലെ കഥാപാത്രങ്ങൾ തങ്ങളുടെ ഭാഗധേയം നിർണയിക്കുന്ന ഏതോ വിരൽത്തുമ്പിന്റെ ചലനത്തിൽ തകർന്നടിയാനുള്ള ചാവേറുകൾ മാത്രമാണെന്നായിരുന്നു ഇതുവരെ എന്റെ വിശ്വാസം....

  തലച്ചോറുകളെ മന്ദീഭവിപ്പിച്ച് തുറന്നുവെച്ച കണ്ണുകൾ തലച്ചോറിനു നൽകുന്ന തരംഗമാലകളെ നിഷ്ക്രിയമാക്കുക എന്നൊരു ഹിഡൻ അജണ്ടയുമായി എൽ.സി.ഡി ഡിസ്പേലേകളിൽ നിറഞ്ഞാടുന്ന വീഡിയോഗെയിമിലെ കഥാപാത്രങ്ങളോട് കപടവേഷമണിഞ്ഞ ആരാച്ചാരന്മാരോടുള്ള ഒരു തരം അമർഷം ഞാൻ സൂക്ഷിച്ചിരുന്നു....

  കളികളിൽ കാര്യമില്ലെന്നും ഞാൻ വിശ്വസിച്ചിരുന്നു....

  ഇവിടെ അതെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.....

  ചരിത്രത്തിന്റെ ഏതോ ദശാസന്ധിയിൽ നിന്നും ഉയിർകൊണ്ട വംശവെറിയുടെ ജ്വാലകൾ നിരപരാധികളായ ഒരു ജനതക്കുനേരെ പീരങ്കി ഉണ്ടകൾ ഉതിർക്കുമ്പോൾ, നിഷ്കളങ്കരായ സ്കൂൾ വിദ്യർത്ഥികൾപോലും ആകാശത്തിൽ നിന്നുള്ള അഗ്നിവീഴ്ചയിൽ ചുട്ടുപൊള്ളുമ്പോൾ, സ്വന്തം ഭൂമിയിൽപ്പോലും മനുഷ്യർ അന്യവത്കരിക്കപ്പെടുമ്പോൾ.....

  അനീതി കണ്ടുനിൽക്കാനാവതെ ഇവിടെയിതാ കഥാപാത്രങ്ങൾ പോർമുഖത്തേക്കു മാർച്ചുചെയ്യാൻ തയ്യാറാവുന്നു.....

  എന്റെ ധാരണകൾ അംജത് മാറ്റിമറിച്ചിരിക്കുന്നു. വീഡിയോഗെയിമിലെ കഥാപാത്രങ്ങൾ തലച്ചോറുകളെ മന്ദീഭവിപ്പിക്കുന്നതിനുപകരം കൂടുതൽ ഉത്തേജിതമാക്കുന്നു.....

  നല്ലൊരു ഭാവന. ആന്ഗ്രി ബേര്‍ഡ്സ് എന്ന പ്രശസ്ത വീഡിയോ ഗെയിമിൽ മറഞ്ഞിരുന്ന നല്ലൊരു സാദ്ധ്യത കണ്ടെത്തിയ പ്രതിഭയെ അഭിനന്ദിക്കുന്നു....
  ReplyDelete
 11. കുടുംബാന്തരീക്ഷങ്ങളിലെ സ്വകാര്യ ലോകം നഷ്ടപ്പെടുത്തുന്ന മാനസികോല്ലാസങ്ങൾ..
  ഒറ്റപ്പെടുത്തലുകളെ മറികടക്കുവാനും അതിജീവിക്കുവാനുമുള്ള മാർഗ്ഗങ്ങൾ..
  ഒരു തരം അഭയം പ്രാപിക്കൽ..
  ഇതെല്ലാമാണു ആധുനിക ജീവിത രീതികളുടെയും ഇത്തരം കളികളുടേയും ഉദ്ദേശ്ശം,ലക്ഷ്യം എന്ന ധാരണയാണു നിയ്ക്ക്‌..
  ആ ലക്ഷ്യം എന്തുമാവട്ടെ,ഈ ലക്ഷ്യം വിജയിച്ചിരിക്കുന്നു..
  കിളികളെ ഉന്നം ചെയ്ത ഏറു കൊണ്ടിരിക്കുന്നൂ..
  ചിന്തിപ്പിക്കുകയും നല്ല വായനയും നൽകുന്ന കൂടുതൽ കല്ലേറുകൾ പ്രതീക്ഷിക്കുന്നു..
  അഭിനന്ദനങ്ങൾ ട്ടൊ..!

  ReplyDelete
  Replies
  1. ടീച്ചറെ , ഞാന്‍ എന്ത് പറവാന്‍ ..!

   Delete
 12. ഞാനിത് പല തവണ വായിച്ചു അംജതിക്കാ.
  ഒന്നല്ല രണ്ടല്ല പിന്നീം പിന്നീം.
  എന്നിട്ടവസാനം വന്നപ്പോൾ കുറേ വിവരണങ്ങൾ കണ്ടു.
  അത് രണ്ടാവർത്തി വായിച്ച്,പോസ്റ്റ് പിന്നെയും വായിച്ചു.

  അവസാനം എനിക്ക് മനസ്സിലായി,ഇതെന്താ ഇക്ക ഉദ്ദേശിച്ചത് ന്ന്.
  മ്മടെ ടീച്ചറുടെ കമന്റ് വായിച്ച് ഒരു തവണ കൂടി പോസ്റ്റ് വായിച്ചു.
  അപ്പോൾ ശരിക്കും മനസ്സിലായി. അല്ലിക്കാ എനിക്ക് സംശയങ്ങളുണ്ട്,അത് നേരിലാവാം.ആ ബല്ല്യേ ശരീരത്തിനുള്ളിൽ ബല്ല്യേ ബുദ്ധീം ണ്ട് ല്ലേ ?
  ആശംസകൾ.

  ReplyDelete
  Replies
  1. സന്തോഷം മനൂ മനസ്സിലായല്ലോ... ഇല്ലേല്‍ ഞാന്‍ തോറ്റുപോയേനെ ...!

   Delete
 13. ഹ! ക്രാഫ്റ്റഡ് വെല്‍! ഐ ലവ്ഡ് ഇറ്റ് ആസ് എ സ്റ്റോറി... ആദ്യവായനയില്... ഹ്മം... എഴുത്തുകാര്‍ക്ക് എന്നും പ്രിയപ്പെട്ട പ്ലോട്ടുകളാണ് ഗെയിമുകള്‍ എന്ന് തോന്നുന്നു. എല്ലാം ഒരു കളിയുടെ ഭാഗമെന്ന് തോന്നുന്നതുകൊണ്ടാവാം (ചെസ്സിന്റെ കഥയുമായി ഞാന്‍ വരുന്നുണ്ട്. കുറെയായി പാതിവഴിയിലിട്ടിരിക്കയാണ്). അല്ലെങ്കില്‍ അത് അങ്ങനെതന്നെയാണ്. തെറ്റാലി വലിക്കുന്നവനാണ് കളിയുടെയും കഥയുടെയും രാജാവ്! പുറത്തുനിന്ന് കളിക്കുന്ന അദൃശ്യനായ രാജാവ്. ഇതൊരു രാഷ്ട്രീയകഥ. പക്ഷേ വിഷയത്തിന്റെ പൊളിറ്റിക്സുമായി ഞാനിതുവരെ പൂര്‍ണമായി സമരസപ്പെട്ടിട്ടില്ല. ഞാന്‍ പക്ഷികളുടെയും പന്നികളുടെയും ഒപ്പം നില്‍ക്കാന്‍ താല്പര്യപ്പെടുന്നില്ല. താല്പര്യപ്പെടുന്നില്ല എന്നാല്‍ പൂര്‍ണമായി താല്പര്യപ്പെടുന്നില്ല എന്നാണ്. നീതിയെപ്പറ്റിയൊക്കെ ചിന്ത മനസിലുണ്ട്. പക്ഷേ ആരുടെ ശരിയാണ് വലിയ ശരിയെന്ന് ഞാനിനിയും ഡിഫൈന്‍ ചെയ്തിട്ടില്ല. എല്ലാവരുടെയും ചരിത്രത്തില്‍ നിറയെ ചോരയും കണ്ണീരുമാണ്. അതുതന്നെയാണ് അലട്ടുന്നതും. ഞാനിനിയും ചരിത്രം വായിക്കേണ്ടിയിരിക്കുന്നു, ഏത് ശരിയാണ് ശരിയെന്ന് അറിയാന്‍. അപ്പോഴും മറ്റേ ശരിയും ശരിതന്നെയായിരിക്കുമെന്ന് ഇപ്പോഴും തോന്നുന്നുണ്ട്. (ഇതൊന്നും കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ എനിക്കറിഞ്ഞും കൂട..) എനിവേ, കഥ കൊള്ളാം...

  ReplyDelete
  Replies
  1. ബിനു അണ്ണാ , ഓരോരുത്തരുടെയും വീക്ഷണം അല്ലെ അണ്ണാ ക്ഷമി...! :)

   Delete
 14. ഈ കവിത വായിച്ചുകഴിഞ്ഞ് ആംഗ്രി ബേര്‍ഡ്സ് കാണുമ്പോള്‍ കാഴ്ച്ചയും പരിസരവുമെല്ലാം മാറുന്നു

  കല്ലുകള്‍ മാത്രം ആയുധമായിട്ടുള്ള ഒരു ജനത തെറ്റാലിയില്‍ നിന്നുള്‍ക്കൊണ്ട് ഊര്‍ജം സംഭരിച്ച് മുമ്പോട്ട് കുതിക്കുന്ന ദൃശ്യം അവിടെ തെളിയുന്നു.

  അതിമനോഹരഭാവനയും ശക്തമായ വാക്കുകളും

  ReplyDelete
  Replies
  1. അജിത്തേട്ടാ ഉറപ്പിച്ചു പറയൂ ഇത് കഥയോ , കവിതയോ ... ഇപ്പോള്‍ എനിക്കും കണ്ഫ്യൂഷന് ... :)

   Delete

 15. കേവലം ഒരു വീഡിയോ ഗെയിമിനെ അതിന്റെ സ്രഷ്ടാവ് പോലും ചിന്തിച്ചിരിക്കാനിടയില്ലാത്ത മറ്റൊരു ഭൂമിയിലേക്ക് പറിച്ചു നടുമ്പോൾ
  ഓരോ വാക്കിലും പ്രതിഷേധത്തിന്റെ തീഷ്ണത തുപ്പി അക്ഷരങ്ങളും സ്വയം പൊട്ടിച്ചിതറുകയാണ്..
  സ്രഷ്ടാവിനപ്പുറമുള്ള സ്രഷ്ടാവിനു പോലും ആ ചോദ്യം ചെയ്യലിൽ നിന്നൊഴിവാകാനാവില്ല..
  കൈയ്യൊതുക്കം, രണ്ട് തലങ്ങൾ തമ്മിലുള്ള ലിങ്കിങ്ങ്..എല്ലാം മനോഹരം..

  ReplyDelete
 16. Angry Birds എന്റെ മകന്റെ ഇഷ്ടപ്പെട്ട വിനോദമാണ്. ഇങ്ങനെയൊരു ആഖ്യാനം രസകരമായി, അംജദ്!

  ReplyDelete
 17. വായന ആരംഭിച്ചപ്പോള്‍ ആകെയൊരു ചിന്താക്കുഴപ്പത്തിലായിരുന്നു.
  അവസാനത്തെ കുറിപ്പുകള്‍ വായിച്ച് തുടര്‍ന്ന് വായിച്ചപ്പോഴാണ്
  ആന്തരികാര്‍ത്ഥം പിടികിട്ടിയത്.
  നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍
  ആശംസകളോടെ

  ReplyDelete
  Replies
  1. ചേട്ടാ , നന്ദി എന്നെ അറിഞ്ഞു വായിച്ചതിന്.

   Delete
 18. ഞാൻ ഫലസ്തീനിന്റെ പുന്നാര കവി ധാർവിഷിനെ ഓർത്തുപോയി

  ReplyDelete
  Replies
  1. അതെ , ദാര്‍വിഷും പ്രചോദനം ഷാജു ... :)

   Delete
 19. അനീതികളോട് എഴുത്തുകാരനുള്ള അടക്കാന്‍ വയ്യാത്ത അമര്‍ഷം ആന്ഗ്രിബേര്‍ഡ്സിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നു .കഥയുടെ പൊരുള്‍ അറിഞ്ഞ ഒരു എഴുത്തുകാരനെ ഇവിടെ കാണാനാകുന്നു .കൂടുതല്‍ പറയുന്നതില്‍ അര്‍ത്ഥമില്ല .ബൂലോകം വളരുക തന്നെയാണ് ..

  ReplyDelete
 20. വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്ലാത്തതുകൊണ്ട് ആ ഗെയിമിനെപ്പറ്റി അറിയില്ല . എന്നാലും കഥയ്ക്ക് ഒരു പാലസ്തീന്‍ ടച്ചു തോന്നി. ഇഷ്ടപ്പെട്ടു.

  ReplyDelete
 21. വല്ലഭാ...ഈ ആയുധത്തിനു മൂർച്ചയേറെ.

  ReplyDelete
  Replies
  1. നീയെന്ന കല്ലില്‍ രാകിയതല്ലോ സഖേ ..!

   Delete
 22. സിയാഫ് പറഞ്ഞതാവര്‍ത്തിക്കട്ടെ, ബൂലോകം വളര്‍ന്നുകൊണ്ടേയിരിക്കുന്നു, പടര്‍ന്ന് പന്തലിക്കുന്നു. ഈയൊരു ചിന്ത എന്നെ അത്ഭുതപ്പെടുത്തി അംജത്. ഇങ്ങിനെയാണെങ്കില്‍ ഒരു ഭ്രാന്തിയാവായിരുന്നു എന്നൊരു..... :)

  ReplyDelete
 23. എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ നൂറും, കൊള്ളുമ്പോള്‍ ആയിരവും.. ആങ്ഗ്രി ബേഡ്സിന്റെ്‍ പുതിയ മാനം എന്നെ ഞെട്ടിച്ചു.., കൂടാതെ നിസാരന്റെ നവ്രാസും കൂടെയായപ്പോള്‍ .....

  ReplyDelete
  Replies
  1. നവ്റാസ് നമ്മുടെയെല്ലാം പ്രിയ തോഴിയല്ലേ നവാസ്‌ ...

   Delete
 24. Angry Birds എനിക്കിഷ്ടപ്പെട്ട ഒരു ഗെയിം ആണ്. ഒരു കളി എന്നതിലപ്പുറം അതില്‍ ചില കാര്യങ്ങളുണ്ടെന്ന് ചിന്തിക്കാന്‍ ഈ പോസ്റ്റ്‌ പ്രയോജനകരമായി.

  ReplyDelete
  Replies
  1. നന്ദി , ഫയാസ്‌ വിശദമായ വായനക്ക്.

   Delete
 25. ഒന്നും പറയാനില്ല. ഒരു ത്രെഡിലൂടെ രണ്ടുകാര്യങ്ങൾ കൊണ്ടുവന്ന ചിന്തയും ശൈലിയും അഭിനന്ദനീയാർഹം അംജിദ് ഭായ്

  ReplyDelete
 26. കളിയില്‍ അല്പം കാര്യം കൂടുതല്‍ ആണ്... കഥ മെനഞ്ഞ രീതി അടിപൊളി... കഥ എന്ന നിലക്കും അത് എഴുത്യ രീതിക്കും കുറെ മാര്‍ക്ക്‌ തരാം... ചിലപ്പോള്‍ പത്തില്‍ ഒന്‍പത് തന്നെ തരാം. പക്ഷെ കഥ മാറ്റി നിര്‍ത്തിയിട്ട് ഇവിടെ കൊടുത്തിരിക്കുന്ന സന്ദേശം എന്നില്‍ ചില സന്ദേഹം ഉയര്‍ത്തുന്നു. അത് എന്‍റെ ചിന്ത നല്ല രീതിക്ക് അല്ലാത്തതിനാല്‍ ആവാം. സ്വയം പൊട്ടി നാശം വിതക്കുന്ന സൂയിസൈഡ് ബോംബിംഗ് ശരിയാണോ??? അത്തരം കാര്യങ്ങള്‍ അംഗീകരിക്കാം ആവില്ല....(കഥ അല്ല ഞാന്‍ പറയുന്നത് കഥ അന്ഗീകരിക്കാം എന്നാല്‍ മെസ്സേജിനോട്‌ പൂര്‍ണമായി യോജിക്കാന്‍ പറ്റില്ല)

  ReplyDelete
  Replies
  1. കളിയില്‍ അങ്ങിനെയാണ് എന്നതിനാല്‍ , കഥയിലും അങ്ങിനെയായി വിഗ്നേഷ്. ഈ മെസ്സേജ് തന്നതിന് പൂര്‍ണ്ണ ഉത്തരവാദിത്വം ജാക്കോ ലിസ്സാലോയ്ക്കാണ് .... ;) ഹഹഹ...

   Delete
 27. ഞാനിപ്പോഴാണ് ഒരു തവണ വായിച്ചാണ് Angry Birds എന്താണെന്ന് പോയി നോക്കിയത്. പിന്നെ കളിയിലെ കാര്യങ്ങളും ചിന്തകളും ഒന്നുകൂടി വായിച്ചെടുത്തു.
  കൂടുതലൊന്നും പറയാനില്ല.
  ബൂലോകത്തെ വളര്‍ച്ച കാണുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു

  ReplyDelete
  Replies
  1. മേരിപ്പുലിയുടെ റാംജിയേട്ടാ .... ന്നാലും പുലിയോളമെത്തുമോ പക്ഷി... ഹ ഹ ഹ :)

   Delete
 28. വളരെ തന്മയിത്തത്തോടെ അവതരിപ്പിച്ചു ,ചിന്തകള്‍ക്കും ജീവിതത്തിനുമിടയില്‍ ഒരു അതിര്‍ വരമ്പില്ലത്ത യാത്ര .,, പക്ഷികള്‍ ഉന്നം വക്കുന്നത് ,രാജ്യാന്തരസീമകള്‍ കടന്നോഴുകിയപ്പോള്‍ ബ്ലോഗേര്‍സിന്റെ കൃഷിയിടങ്ങള്‍ ആ പക്ഷി താവളമാക്കുന്നതും,ചരിത്രവും സത്യങ്ങളും ചിന്തകള്‍ ആയപ്പോള്‍ എന്തല്ലാമോ ഒളിഞ്ഞിരിക്കുന്നതായി തോന്നി ,.,ചില ഓര്‍മപ്പെടുത്തലുകളും നൊമ്പരങ്ങളും ,.,.,.ആശംസകള്‍

  ReplyDelete
 29. അംജത്തും ബുദ്ധി ജീവിയായോ? :)

  കഥ രണ്ട് തവണ വായിച്ചു സംഗതികളുടെ കിടപ്പു വശം മനസ്സിലാക്കാൻ ശ്രമിക്കുന്നു. ആൻ ഗ്രി ബേറ്ഡ്സിന്റെ കളികളിറിയില്ല... എന്നാൽ സ്വയം പൊട്ടിച്ചിതറലും, മുട്ടകൾ ഭക്ഷിക്കാതിരിക്കാൻ കഴിയലുമെല്ലാം വിരൽ ചൂണ്ടുന്നത് പൈത്രുക ഭൂമിയിലേക്ക് തന്നെ. തടികൊണ്ട് ഭദ്രമാക്കിയ കൂടിന്‍റെ സുരക്ഷാത്തണലില്‍ കുടയും ചൂടി പരിഹാസച്ചിരിയുതിര്‍ക്കുന്ന പന്നികൾക്ക് നാശമുണ്ടാക്കണമെങ്കിൽ വലിയ പാട് തന്നെ...

  ReplyDelete
  Replies
  1. ഞാനും ഒന്ന് ശ്രമിക്കട്ടെന്റെ മൊഹി ... :)

   Delete
 30. ദേഷ്യപ്പക്ഷി വായിച്ചു.... കിക്കിടിലന്‍സ് ....!!!

  ഈ ആശയത്തിന്റെ / കഥാസങ്കേതത്തിന്റെ തിരഞ്ഞെടുപ്പിന് നൂറു മാര്‍ക്ക്....

  നെരുദയുടെ ചില രാഷ്ട്രിയകവിതകളെ പോലെ തീക്ഷ്ണമായ അവതരണരീതി... വാക്കുകള്‍ക്കു മൂര്‍ച്ച കൂടിയിട്ടുണ്ട്...
  കഥാ ലോകത്തെ അംജത്തിന്റെ ഈ വളര്‍ച്ച അഭിമാനത്തോടെ നോക്കി കാണുന്നു...

  സ്നേഹം...

  ReplyDelete
  Replies
  1. നീയാണ് എന്നെ ഉന്തി വിട്ടത് ..പഹയാ.. :)

   Delete
 31. പരീക്ഷണം വിജയിച്ചിരിക്കുന്നു. ഈ കളിയില്‍ ചെറുതല്ല വലിയ ഒരു കാര്യം തന്നെയുണ്ട്.

  അഭിനന്ദനങ്ങള്‍ മാഷേ..

  ReplyDelete
  Replies
  1. നന്ദി ടീച്ചറെ. സൂക്ഷ്മ വായനക്ക്.

   Delete
 32. 'ഇത് 'വല്യേട്ടന്‍റെ'* ഊഴമാണ്. തടികൊണ്ട് ഭദ്രമാക്കിയ കൂടിന്‍റെ സുരക്ഷാത്തണലില്‍ കുടയും ചൂടി പരിഹാസച്ചിരിയുതിര്‍ക്കുന്ന പന്നിക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി സ്വയം പൊട്ടിച്ചിതറുവാനുള്ള ഭാഗ്യവാനായ ധീരന്‍റെ ഊഴം.'

  'ഓ, പ്രിയ ദാര്‍വിഷ് , ഞങ്ങളെക്കുറിച്ച് നീ പാടി : " അവസാന ആകാശവും കഴിഞ്ഞാല്‍ ഈ പറവകള്‍ ഇനി എങ്ങോട്ടു പോകും ... ? "'

  അംജതിക്കാ എനിക്കധികം ബുദ്ധില്ല്യാ ന്ന് ങ്ങൾക്കറിഞ്ഞൂടെ ?
  ഞാനിന്ന് വന്ന് സിയാഫിക്കയുടെ വിവരണത്തോടൊപ്പം കൊടുത്ത ഇതിന്റെ ലിങ്ക് കണ്ടു. അതിൽ പറഞ്ഞ പ്രകാരം,പാലസ്തീൻ ഇസ്രയേൽ തർക്കക്കുടിയേറ്റങ്ങളുടെ അവസ്ഥയെ കണ്ട് ഞാനിതൊന്നുകൂടി വായിച്ചു. പലതും മനസ്സിലായീ. ആ പന്നികളുടെ കുടിയേറ്റവും,പന്നിക്കൂട്ടത്തിലെത്തി സ്വന്തം സമൂഹ രക്ഷയ്ക്കായ് പൊട്ടിച്ചിതറുന്ന പക്ഷിയുടെ ധീരതയും മറ്റുള്ള കാര്യങ്ങളും നന്നായി ഉൾക്കൊണ്ടു.
  ക്ഷമിക്കണം അംജതിക്കാ,ഇതാദ്യവായനയിൽ മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതായിപ്പോയി. ഇത്രയ്ക്കും മികച്ചൊരു സംഭവം മനസ്സിലാക്കാനാകാതെ പോയതിൽ ഞാൻ ഖേദിക്കുന്നു.
  മുകളിൽ ഞാൻ കോപ്പി ചെയ്തിട്ട വരികൾ ആ അവസ്ഥ വെളിവാക്കുന്നതായി എനിക്ക് കൂടുതൽ മനസ്സിലാക്കാനായി.
  ആശംസകൾ.

  ReplyDelete
 33. ഇപ്പോള്‍ ഏതൊരു ഗെറ്റുഗതറിലും കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരുടെ ഫോണ്‍ കൈക്കലാക്കി തിരക്കിട്ട് കളിക്കുന്നത് കാണാറുണ്ട്. അങ്ങനെയാണ് ഈ ദേഷ്യപ്പക്ഷികളെ ഞാനും ഒരിക്കല്‍ ശ്രദ്ധിച്ചത്. പൊതുവേ ദേഷ്യമുഖങ്ങള്‍ എനിക്കിഷ്ടമല്ല.. ഒപ്പം, ശത്രുവിനെ തോല്‍പ്പിക്കാന്‍ സ്വയം പൊട്ടിത്തെറിച്ചു ഇല്ലാതാവുന്നത് അത്ര സുഖമായി തോന്നിയില്ല. ഇത്തരം കളികളോട് താല്പര്യം ഇല്ലാത്തതുകൊണ്ട് കൂടുതല്‍ ആഴങ്ങളിലേക്ക് കടന്നതുമില്ല. അതുകൊണ്ട്തന്നെ ഇതുവായിച്ചപ്പോള്‍ എഴുത്തുകാരനോട്‌ അസൂയ തോന്നി, എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്!! ഗ്രേറ്റ്‌!!

  വ്യത്യസ്തമായ ചിന്ത!

  കുറച്ചുവാക്കുകള്‍ കൊണ്ട് കുറെയേറെ പറഞ്ഞു, അംജത് ഭായി!

  ഇഷ്ടമായി.

  നന്ദി..

  ReplyDelete
  Replies
  1. കഥകള്‍ വായിച്ചിട്ടുണ്ട്. കമന്റ്‌ ഇട്ടിട്ടില്ലാ എന്ന് മാത്രം ... എനിക്കും അസൂയയാണ് ശിവകാമിയോടു. ലളിതഭാഷ ഉപയോഗിക്കുന്നതിലെ മിടുക്കിനോട് ... സ്നേഹം നിറഞ്ഞ അസൂയ.

   Delete
 34. കളിച്ചു വെറുത്തതാണ് ഇത്.. പക്ഷെ അതില്‍ ഇത്രയും ചിന്തിച്ചു കൂട്ടിയ ഭ്രാന്താ.. സമ്മതിച്ചിരിക്കുന്നു. ഭ്രാന്തന്‍ ചിന്തകള്‍ക്ക് നമോവാകം.

  ReplyDelete
 35. പ്രതീകാത്മകമായി ആവിഷ്ക്കരിച്ച ചിന്തകളോട് സമരസപ്പെടുന്നു. മികച്ച രചന.

  ReplyDelete
 36. അവസാനം വായിച്ചപ്പോഴാണ് ശരിക്കും പിടികിട്ടിയത് , ഒരു കളിയില്‍ ഇത്രയധികം ചിന്തകള്‍ , സമ്മതിച്ചിരിക്കുന്നു

  ReplyDelete
 37. This comment has been removed by the author.

  ReplyDelete
 38. ഒരു ഗെയിമിന്റെ പശ്ചാത്തലത്തില്‍ കഥാപാത്ര രൂപവല്‍ക്കരണം നടത്തി മികച്ച രൂപത്തില്‍ അവതരിപ്പിച്ചു. വാക്കുകള്‍ ഹ്രസ്വമെങ്കിലും വജ്രം പോലെ മൂര്‍ച്ചയേറിയവ. അനുവാചക ഹൃദയത്തില്‍ ആഴത്തില്‍ മുറിവുകള്‍ വരുത്തി നീറ്റുവാന്‍ പോന്നവ. തികച്ചും അഭിനന്ദനാര്‍ഹമായ രചന.

  ReplyDelete
 39. ഭ്രാന്തനോട് ഭ്രാന്താണോ എന്ന് ചോദിക്കാന്‍ മറ്റൊരു ഭ്രാന്തന് മാത്രമേ കഴിയൂ.

  ജാക്കോ ലിസ്സാലോ, ഗസ്താവോ ദയാസ്ടര്‍, സോക്കോ, നവ്റാസ്, റാവിയോ ... വായിച്ച് വട്ടായി :)

  ReplyDelete
  Replies
  1. അതിനാല്‍ എന്നോട് വട്ടാണോ എന്ന് റോഷന്‍ ചോദിച്ചു എന്ന് അര്‍ഥം അല്ലെ ഹ ഹ ഹ ഹ ....

   Delete
  2. വട്ടനായ എനിക്ക് അതിനേ കഴിഞ്ഞുള്ളൂ :)

   Delete
 40. ഇഷ്ടായി....പക്ഷെ,മുഴുവനങ്ങു ഓടിയില്ല...

  ReplyDelete
 41. കമന്‍റാന്‍ ഉദ്ദേശിച്ചതെല്ലാം മറ്റുള്ളോര്‍ പറഞ്ഞു. സ്മൈലി,ഇഷ്ടപ്പെട്ടു,ആദ്യമായിട്ടാണിവിടെ,ഇനിയുമെഴുതൂ ആശംസകള്‍,കിടിലന്‍,ക്ലാസ്,....തുടങ്ങിയ ക്ലീഷേ വസ്തുക്കള്‍ മാത്രം എനിക്ക് കമന്ടാനായ് ബാക്കി :(

  ReplyDelete
  Replies
  1. കൂടെ കുറച്ചു പാന്‍പരാഗും ആയ്ക്കോട്ടെ ഉണ്ണിമാങ്ങേ... :)

   Delete
 42. കളിയിലെ കാര്യം ഇത്ര ഗഹനമായി പറയാം എന്ന്‍ ഇന്നാണ് മനസ്സിലാക്കുന്നത്... വളരെ നന്നായിരിക്കുന്നു.

  Angry Birds ആദ്യം കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. പിന്നെ ഒരു ദിവസം ബോറടിച്ചപ്പോള്‍ കളിച്ചു തുടങ്ങി, എല്ലാ ലെവലും കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്നായി... പുതിയ വേര്‍ഷന്‍ ഒന്നും കണ്ടിട്ടില്ല. പക്ഷെ പന്നിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പറന്നു കയറി നാശം വിതയ്ക്കുന്ന ഈ ചാവേര്‍ പക്ഷികളെ ഇപ്പോള്‍ കൂടുതല്‍ മനസ്സിലാക്കുന്നു....

  നല്ലൊരു വായനാനുഭവം പകര്‍ന്നു നല്‍കിയതിനു നന്ദി!

  ReplyDelete
  Replies
  1. പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ട് ഐ ഫോണില്‍ ..,,

   Delete
 43. നമസ്കാരം...അംജത്‌ !
  ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ...
  ഒന്നും മനസ്സിലായില്ല പിന്നെ വായിച്ചു താഴെ വന്നപ്പോഴാണ് കാര്യങ്ങള്‍
  പിടികിട്ടിയത്. ദേശ്യഭേദങ്ങള്‍ പക്ഷിയുടെ..
  ഒന്ന്. അത് തന്നെയല്ലേ മനുഷ്യനും പണമാകുന്ന മുട്ടകള്‍ സംരക്ഷിക്കെപ്പെടുവാന്‍ പെടാപാട് പെടുന്നവന്‍ !
  രണ്ട്. ഇതും ഒരു ഇരയാണ് ആധുനിക അമ്മമാര്‍ക്ക് സീരിയലുകളിലൂടെ
  സഞ്ചരിക്കാന്‍ കുട്ടികള്‍ക്ക് നല്‍ക്കാവുന്ന മികച്ച ഇര !
  മൂന്ന് . സത്വം സംരക്ഷിക്കെപെടാന്‍ ആര്‍ക്കും സ്വയം അവകാശമുണ്ട്‌
  അതിനു ആക്രമമെങ്കില്‍ അങ്ങനെ ..പുതിയ ആഗോള ലോജിഗ് !!?
  പിന്നെയും എന്റെ സംശയങ്ങള്‍ ബാക്കി....
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 44. ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/
  ഒരു പാവം പുലി ........മ്യാവൂ !!
  FaceBook :
  http://www.facebook.com/asrus
  http://www.facebook.com/asrusworld
  താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
  http://mablogwriters.blogspot.com/

  ReplyDelete
 45. വ്യത്യസ്തമായ അവതരണം. കുറെ ചിന്തകളും.. കൂടുതലായി എന്ത് പറയാന്‍

  ReplyDelete
 46. എന്‍റെ സംശയം ഇപ്പോള്‍ ഇതാണ്...

  ഈ ഗെയിം ഉണ്ടാക്കുമ്പോള്‍ ജാക്കോ ലിസ്സാലോടെ മനസ്സില്‍ ഇസ്രായേല്‍-പലസ്തീന്‍ വിഷയം ആയിരുന്നോ?...

  തന്റെ പ്രതിക്ഷേതം തന്റെ സൃഷ്ടിയില്‍ കൂടി അറിയിച്ചതാണോ അദ്ദേഹം ലോകത്തെ???..

  ആവോ....എനിക്കറിയില്ല....ഒരു കാര്യം മാത്രം അറിയാം...കോര്‍പ്പറേറ്റ്‌ മുതലാളിമാര്‍ക്ക് മാത്രമല്ല...തൊഴിലാളികള്‍ക്കും...ഈ ഗെയിം ഒരു നേരം കൊല്ലിയാണ്...ചിലസമയത്...ഒരു അടിക്ഷനും....((തലച്ചോറിനെ തീഷ്ണമാക്കുന്നോ എന്ന് ശാസ്ത്രഞ്ജന്മാര്‍ തെളിയിക്കട്ടെ..))

  ഫേസ്ബുക്ക് ..ഒരു ആപ്പ്ലിക്കേഷന്‍ ആയി...ഒരു ഓണ്‍ലൈന്‍ ഗെയിം ആയി ദേഷ്യ പക്ഷികളെ..ഉള്‍പ്പെടുത്തിയ കാലം മുതല്‍...എന്‍റെ ഒട്ടു മിക്ക ഫ്രണ്ട്സ് ഉം,,,ഇതിന്റെ ആരാധകരാണ്...((ഇടയ്ക്കിടയ്ക്ക് നോട്ടിഫിക്കേഷന്‍ വരും...ലവന്‍ ബ്രോണ്‍സ് മെഡല്‍ വാങ്ങി..ലവള്‍ ലവനെ തോല്‍പ്പിച്ചു ഗോള്‍ഡ്‌ മെഡല്‍ വാങ്ങി എന്നൊക്കെ... :) ))

  എന്തായാലും....കഥയാണോ...കവിതയാണോ...ലേഖനമാണോ..എന്ന് ഇപ്പോഴും ഒരു തീരുമാനത്തില്‍ എത്താത്തത് കൊണ്ട്,,,

  അംജദ്‌ ഇക്ക തന്നെ പറയേണ്ടിയിരിക്കുന്നു...ഈ പ്രതിക്ഷേതത്തെ എന്ത് പേരിട്ടു വിളിക്കാം എന്ന്...:)

  എന്തായാലും എനിക്കിഷ്ടപ്പെട്ടു...ഇനി കളിക്കുമ്പോള്‍...ഒറ്റ പന്നികളേം വെറുതെ വിടില്ല ഞാന്‍...നോക്കിക്കോ....എന്‍റെ തോല്‍വി...ഗതികേട് കൊണ്ട് ദേഷ്യപക്ഷികള്‍ ആവേണ്ടി വന്ന ആ പാവം കുഞ്ഞികിളികളുടെ തോല്‍വിയാണ്....

  ReplyDelete
  Replies
  1. എറിഞ്ഞുടക്ക് ആ പന്നികളെ.....

   Delete
 47. ഈ കളിയെനിക്ക് അറിയുമോ ഇല്ലയോ അതൊരു വിഷയമല്ല ഇങ്ങനെയൊരു കളി കൊണ്ട് കളിച്ച കളിയുണ്ടല്ലോ അത് അപാരം.!
  കഥ പറഞ്ഞ രീതി വല്ലാതെ ഭ്രമിപ്പിക്കുന്നു. വിഷയം ചര്‍ച്ചയാകേണ്ടതും.

  ReplyDelete
  Replies
  1. മൂര്‍ച്ചയുള്ള വാക്കുകളുടെ തോഴാ , നമോവാകം.

   Delete
 48. കളിയും കുറെ കാര്യങ്ങളും പഠിച്ചു .കൊള്ളാം അംജത്‌ ആശംസകള്‍ !

  ReplyDelete
 49. വായനക്ക് അല്‍പ്പം വൈകി ചില സംഗതികളും ആയി ചേര്‍ത്തു വായിക്കപ്പോള്‍ എന്തോക്കൊയോ തോനുന്നു ചേര്‍ത്തു വായന നിങ്ങളെ തെറ്റല്ല എന്‍റെ തെറ്റാണ്

  ReplyDelete
 50. This comment has been removed by the author.

  ReplyDelete
 51. App Storeനകത്ത് മോസ്റ്റ്‌ പോപുലര്‍ കള്ളിയില്‍ ഈ ദേഷ്യപ്പക്ഷികള്‍ എപ്പോഴും
  മേലെ തന്നെ കിടക്കുന്നത് കണ്ടിട്ടുണ്ട്. ഒരു കളി ഉത്സാഹി അല്ലാത്തതിനാല്‍ ഇത്
  വരെ ഡൌണ്‍ലോഡ് ചെയ്തു നോക്കിയിട്ടില്ല. എങ്കിലും ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍
  ജനപ്രിയ കളിയിലെ കഥാപാത്രങ്ങളെ വെച്ച് പറഞ്ഞ കാര്യങ്ങള്‍ സാര്‍വ ലൌകിക
  മാണെന്നു കണ്ടു. "ചില സൃഷ്ടികള്‍ വിദൂര വിപത്തിന്‍റെ സൂചനാ രൂപകങ്ങള്‍ ആകാം."
  അരുന്ധതിയുടെ listening to the grasshoppersല്‍ പറയുന്ന ഒരു കാര്യമുണ്ട്.
  അന്ന് അര്‍മീനിയയില്‍ വലിയ ഒരു വംശഹത്യ നടന്നു. ക്രിസ്ത്യാനികള്‍ക്കെതിരെ.
  അത് സംഭവിക്കുന്നതിന് മുന്പായി അവിടെ ആ ഭൂതലങ്ങളില്‍ പുല്‍ച്ചാടികള്‍ കൂട്ടത്തോടെ
  പ്രത്യക്ഷപ്പെട്ടിരുന്നുവത്രേ. അന്ന് പ്രായമുള്ളവര്‍ പറഞ്ഞുപോലും വലിയ ഒരു ആപത്തു വരുന്നുവെന്ന്. ഗയിമിലെ ഓരോ കഥാപാത്രത്തെയും എടുത്തു ആ കഥാ സന്ദര്‍ഭത്തിലേക്ക് വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വിഹ്വലതകള്‍ നിറച്ച അംജതിന്‍റെ ഭാവനക്ക് വണക്കം. ജോര്‍ജ് ഓര്‍വെല്‍ന്റെ 1984 എന്ന നോവലിലൂടെ അവതരിപ്പിക്കപ്പെട്ട big brother. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സ്വന്തം ജനങളുടെ കഞ്ഞികുടി തന്നെ മുട്ടിക്കാന്‍ മടിക്കാത്ത സര്‍ക്കാറുകള്‍ വലിയേട്ടന്‍ ആയി നമ്മെ നിരന്തരം വീക്ഷിക്കുന്നുണ്ട്.

  ReplyDelete
  Replies
  1. സലാം ഭായ്.. വിലയിരുത്തല്‍ വരവുവെക്കുന്നു, എന്റെ സ്വന്തം.

   Delete
 52. "മഹത്തായ രാഷ്ട്ര"ത്തിൽ തുടങ്ങി ഒരു വേദനായി പിടയുന്ന നവ്റാസിൽ വന്നു നിൽക്കുമ്പോഴേക്കും വെറുമൊരു വിനോദോപാധിയിലൊളിച്ചിരിക്കുന്ന, ലോകചരിതത്തിലെ ഏറ്റവും വലിയ അനീതികളിലൊന്നിനെ അകക്കണ്ണ് കൊണ്ട്
  കാണാനും അത് അനിതരസാധാരണമായ ഭാഷാഭ്യാസത്തിലൂടെ പകർത്തിയെഴുതാനും കഴിഞ്ഞ ആ ഭാവനയെയും രചനാവൈഭവത്തെയും നമിക്കുന്നു. ബ്ലോഗുകളിലെ സാധാരണ പുകഴ്ത്തലുകളല്ല, ഈ ഭാവന ആദരമർഹിക്കുന്നു. ശരിക്കും നമിക്കുന്നു.

  തുടക്കം വായിച്ചപ്പൊൾ പ്രദീപ് മാഷിന്റെ കഥകളുടെ ഒരു ഗന്ധം. നന്നായിട്ടുണ്ട് ഈ ആഖ്യാനം.

  ReplyDelete
  Replies
  1. ചീരാമുളകേ, നമിക്കരുത്. എല്ലാം സര്‍വ്വശക്തന്റെ അനുഗ്രഹം. പിന്നെ പ്രദീപ്‌ മാഷ്‌ എന്റെ ഗുരുസ്ഥാനീയന്‍ ആണ്. ചിലപ്പോള്‍ , മുല്ലപ്പൂമ്പോടി..... ... എന്നല്ലേ, എന്നെ കുറ്റം പറയുവാന്‍ പറ്റില്ലല്ലോ... :)

   Delete
 53. " കുപിതരായ പക്ഷികള്‍" എന്ന ഗെയിം കുട്ടികളെ പ്പോലെ മുതിര്‍ന്നവരേ പോലും അടിമകളാക്കുന്ന ഒരു സമയം കൊല്ലി യാണ് .പക്ഷെ അത് കളിക്കുമ്പോഴോ ഈ പോസ്റ്റ്‌ വായിക്കുന്നത് വരെയോ ഇത്തരം ഒരു ചിന്ത ഉണ്ടായിരുന്നില്ല ..ഒരു ചെറിയ ആശയത്തില്‍ നിന്നും ആഴത്തിലുള്ള ഒരു ചിന്ത മനസ്സിലേക്ക് ഇട്ടു തരാന്‍ അമ്ജു വിനു കഴിഞ്ഞു ...എന്തോ ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ആ ഗെയിമും .ഡിലീറ്റ് ചെയ്യാന്‍ തോന്നുന്നു .,!!

  ReplyDelete
  Replies
  1. ഫൈസല്‍ ഭായ്, അകമറിഞ്ഞ വായനക്ക് മനം നിറഞ്ഞ സ്നേഹം..!

   Delete
 54. പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും വീട്ടില്‍ പുത്രന്റെ ബനിയനുകളില്‍ പലതിലും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇന്നും എനിക്ക് അറിയില്ല ഈ ദേഷ്യപക്ഷി കളിയെന്നത് കൊണ്ട് തന്നെ കളിയുടെ പല വശങ്ങളും അതിലെ കഥാപാത്രങ്ങളിലേക്കുള്ള സ്റ്റാറുകളും അംജത്തിന്റെ വിവരണങ്ങളില്‍ നിന്നും തന്നെ അറിയേണ്ടി വന്നു. ഇവിടെ മറ്റു പലരും സൂചിപ്പിച്ച പോലെ ഈ ഒരു നേരംകൊല്ലി കളിയെ (അങ്ങിനെതന്നെയാണ് ഈ കളിയെന്ന് കരുതിക്കോട്ടെ) ഒരു ജനതയുടെ ജീവിത സമരങ്ങളുടെ പശ്ചാത്തലവുമായി ബന്ധിപ്പിച്ച ആ ചിന്തക്ക് ഹാറ്റ്സ് ഓഫ്. പാലസ്തീന്‍, ഇസ്രേയല്‍, അമേരിക്ക എന്നിവയെ കഥയില്‍ പ്രതീകവല്‍കരിച്ചതും അവയ്ക്ക് കഥയില്‍ നല്‍കിയ ലിങ്കുകളും എല്ലാം മനോഹരം തന്നെ. പക്ഷെ.. (എപ്പോഴും പക്ഷെകള്‍ എന്നെ വേട്ടയാടുന്നു. ഒരു പക്ഷെ (ദേ വീണ്ടും)പഴയ മഹാഭാരതം സീരിയലിലെ ശകുനിയുടെ ‘പരന്തു‘ ഇങ്ങിനെ മനസ്സില്‍ പരന്നു കിടക്കുന്നത് കൊണ്ടാവാം.) കഥയുടെ ചട്ടക്കൂടില്‍ നിന്നും നോക്കുമ്പോള്‍ ഒരു പരീക്ഷണം അല്ലെങ്കില്‍ വ്യത്യസ്തമായ കഥനം എന്ന രീതിയില്‍ അംജതിലെ എഴുത്തുകാരനെ അംഗീകരിച്ചുകൊണ്ട് തന്നെ പറയുന്നു ; ആശയത്തിന്റെ തീക്ഷ്ണത പൂര്‍ണ്ണമായി കഥയിലേക്ക് ആവേശിപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്ന ഒരു തോന്നല്‍. പലരും കളിയായി കഥയെ വായിച്ചു. ചിലര്‍ കളിക്കുള്ളില്‍ പറയാന്‍ ശ്രമിച്ച ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഭംഗിയായി വായിച്ചു. ഇതൊക്കെ ശരിതന്നെ. എങ്കില്‍ പോലും ഒട്ടേറെ വിവരണങ്ങള്‍ നല്‍കേണ്ടി വന്നു അതിലേക്ക് അംജതിന്. അംജത് നല്‍കിയ ആദ്യ നോട്ട് കൊണ്ട് തന്നെ കഥക്ക് ഇസ്രേയലിലേക്ക് ഒരു പ്ലെയിന്‍ ടിക്കറ്റ് എടുക്കുവാന്‍ കഴിയുമായിരുന്നിട്ടും പലരും ഇതിനെ ആംഗ്രിബേര്‍ഡ് എന്ന കളിയായി മാത്രം വായിച്ചു എന്നത് ഒന്ന് ശ്രദ്ധിക്കൂ.. അതിനെ നമുക്ക് വായനക്കാരന്റെ കുറ്റമായി അവഗണിക്കാം. എനിക്ക് അംജത് ഈ കഥയ്കായി എടുത്ത എഫര്‍ട്ട് അത് കണ്ടില്ലെന്ന് നടിക്കുവാന്‍ ആവില്ല. അത്രയേറെ എഫര്‍ട്ട് ഈ കഥ പറയുവാന്‍ എടുത്തിട്ടുണ്ട്. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ മറ്റൊരു രാഷ്ട്രം നടത്തുന്ന കടന്നു കയറ്റം. പക്ഷെ ഇവിടെ ഈ ചരിത്രപരമായ ധിക്കാരങ്ങളോട് (?) ബിനു സൂചിപ്പിച്ചത് പോലെ ഇന്നും ഏത് പക്ഷത്ത് നില്‍ക്കണമെന്നതില്‍ അറിവില്ലാത്ത ഒരാളാണ് ഞാന്‍. പക്ഷിയും പന്നിയും വല്ല്യേട്ടനും കൊച്ചേട്ടനും... ആര് ശരി എന്ന് എനിക്കും നിശ്ചയമില്ല..

  അത് വിഷയപരമായ കാര്യം. ഇവിടെ കഥയുടെ ക്രാഫ്റ്റിലേക്ക് മാത്രം മടങ്ങിയെത്തട്ടെ. പ്രമേയം എന്നെ ആകര്‍ഷിച്ചെങ്കിലും അതിലേക്ക് രണ്ട് വിഷയങ്ങളെ കോര്‍ത്തിണക്കിയ രീതിയിലെ മികവ് കൊണ്ട് ക്രാഫ്റ്ററ്റ് എന്ന് പറയാമെങ്കിലും കഥ എന്ന രീതിയില്‍ എനിക്ക് എവിടെയൊക്കെയോ അപൂര്‍ണ്ണത അനുഭവപ്പെട്ടു. (ഇതിനെ കവിതയായി വായിക്കുവാന്‍ എനിക്ക് സാദ്ധ്യമല്ല. അംജത് പറഞ്ഞാല്‍ പോലും:) അങ്ങിനെ വായിച്ചവരോട് എന്റെ വിവരക്കേടില്‍ ഞാന്‍ മാപ്പ് ചോദിക്കട്ടെ). പക്ഷെ സിയാഫും റാംജിയും ശിവയും ഒക്കെ പറഞ്ഞത് പോലെ ഭൂലോകത്തെ മാംസഭുക്കുകള്‍ ബൂലോകത്തെ ഈ മിശ്രഭുക്കുകളെ കണ്ടെത്തിയിരുന്നെങ്കില്‍ പല മാഗസിനുകളില്‍ നിന്നും രക്തക്കറകള്‍ ഒഴിവായേനേ.. എല്ലിന്‍‌മുട്ടികള്‍ കൂട്ടിമുട്ടുന്ന പേടിപെടുത്തുന്ന ശബ്ദം ഇല്ലാതായേനേ.. ബൂലോകം ഇനിയും വളരട്ടെ. നിറപറ പോലെ..ഹേയ് അത് പോര, നിറപറയേക്കാള്‍ ഏറെ.. :)

  ReplyDelete
  Replies
  1. വായനയുടെ രാജാവേ, അതിസൂക്ഷ്മമായി ഈ കഥയിലെ ഓരോ ഇഴകളും പരിശോധിച്ചതില്‍ അകമഴിഞ്ഞ സ്നേഹം. പരന്തു...... ! ഹ ഹ ഹ :)

   Delete
 55. ആംഗ്രി ബേർഡ്സ് !!!

  അപാര ഭാവന തന്നേ..

  ReplyDelete
 56. ഭായ്‌ .... ഗംഭീരമായി, മനോരാജ്‌ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്‌. ഇതിനെ ഒരു 'കളി'യായി ഒരിക്കലും കാണാനാകില്ല. ഇതിലെ വലിയ ഒരു കാര്യത്തെ എന്തിനാണ്‌ ഇങ്ങനെ ഒളിപ്പിക്കുന്നത്‌? ടിപ്പണികൾ ഇല്ലാതെ, സൈബർകളികൾ അറിയാത്തവർക്കു കൂടി സംവേദനാക്ഷമമാകുമെങ്കിൽ, അപ്പോൾ മാത്രം ഇത്‌ ഒരു കഥയായി മാറുമെന്നാണ്‌ ഇവിടെ നിന്നു നോക്കുമ്പോൾ കാണാനാകുന്നത്‌. അനന്യവും വ്യതിരിക്തവുമായ ഒരു ചിന്തയുണ്ട്‌ ഇതിൽ.

  ReplyDelete
  Replies
  1. നിധീഷ്‌ ജി .. എന്‍റെ പ്രിയ കഥാകാരാ . സ്നേഹം.

   Delete
 57. ആദ്യമേ തന്നെ താങ്കളിലെ കഥാകാരനെ അഭിനന്ദിക്കട്ടെ.
  ഈ പൊട്ടിച്ചിതറുന്ന ജീവിതങ്ങള്‍ക്കും, പന്നികള്‍ക്കും ഇടയിലെ സാധാരണ ജീവിതങ്ങള്‍ എന്ത് തെറ്റ് ചെയ്തു. ചിതറി തെറിക്കുന്ന പിഞ്ചു ആത്മാകള്‍ക്ക് അറിയില്ലാലോ "പക്ഷി - പന്നി "രാഷ്ട്രീയങ്ങള്‍.
  നവ്രാസിനെ പോലെ ജീവിച്ചിരിക്കുന്ന എത്ര രക്ത സാക്ഷികള്‍. നാടിന്റെയും വീടിന്റെയും, അവകാശങ്ങളുടെയും സുരക്ഷിതത്വത്തില്‍ ജീവിക്കുന്ന നമ്മുടെ ഒക്കെ ചിന്തകളുടെ അതിരുകള്‍ക്കും അപ്പുറത്താണ് ആ ജീവിതങ്ങള്‍.
  വായനക്കാരില്‍ പലരും "ആന്ഗ്രി ബേര്‍ഡ്സ് " വ്യൂ വില്‍ ഇതിനെ എടുത്തതില്‍ വിഷമം ഉണ്ട്.

  <<*നവ്റാസ് - പ്രശസ്‌ത ബ്ലോഗര്‍ 'നിസാരന്‍റെ' ഒരു കഥയിലെ മുഖ്യകഥാപാത്രം.>> ഇതൊരു കഥയല്ല നിസാര്‍ ഇക്കയുടെ അനുഭവമോ, ലേഖനമോ ആണ് എന്നാണു എന്റെ ഓര്‍മ്മ.

  ReplyDelete
  Replies
  1. പ്രിയ പ്രദീപ്‌, നന്ദി അനിയാ, സൂക്ഷ്മ വായനക്ക്. നവ്രസ് അവരെ ഒരു കഥയിലെ കഥാപാത്രമായി കാണുന്നതാണ് ഇഷ്ടം. ഇല്ലെങ്കില്‍ ഇനിയും തീവ്രമാകും അവളോടുള്ള ഇഷ്ടം ...:)

   Delete
 58. ഈ വായനക്ക് ശേഷം ആന്ഗ്രിബേര്‍ഡ് എന്ന ഗേമില്‍ ഇതുവരെ താല്പര്യം തോന്നാത്തതില്‍ എനിക്ക് വ്യസനം തോന്നുന്നു.

  എങ്കിലും ചിന്ത പോയ ഒരു പോക്കേ.........സമ്മതിച്ചു അംജത് ഭായി !!!!!

  ReplyDelete
  Replies
  1. കൊള്ളാം അപ്പോള്‍ എല്ലാരും ദേഷ്യപ്പക്ഷി കളിക്കുവാന്‍ തുടങ്ങി അല്ലെ ... ഹ്മം... പ്രിയ പുഞ്ചപ്പാടന്‍ സ്നേഹം വരവിനും വായനക്കും. :)

   Delete
 59. നാട്ടില്‍ നിന്നും തിരിച്ചെത്തി വായന തുടങ്ങിയ ഉടന്‍ തന്നെ ഇത് പോലൊരു സംഭവം വായനക്ക് തന്നതിന് അമ്ജത്തിനോട് നന്ദി അറിയിക്കട്ടെ..

  ഒരു ഗോളാന്തര വിഷയത്തെ ദേഷ്യപ്പക്ഷികള്‍ എന്ന കളിയുടെ ചുവടു പിടിച്ചു പ്രതിപാദിച്ച ആ രീതി തന്നെയാണ് ഏറ്റവും നന്നായത്. പലരും പറഞ്ഞു കേട്ട പലസ്തീന്‍ ജനതയുടെ ക്രോധഭാവം മനസ്സില്‍ ഉരുവം കൊള്ളിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. അധിനിവേശത്തിന്റെ സ്ഥാപിത താല്പര്യക്കാര്‍ ആസ്തിത്വം നഷ്ട്ടപെടുത്തിയ ഒരു ജനതയുടെ മുഖത്തെ സ്ഥായിയായ വികാരം അതല്ലാതെ മറ്റെന്താകാന്‍?

  ഇത് കഥയാണോ ,,, അല്ല, കവിതയാണോ ... അതുമല്ല .. ലേഖനമാണോ അല്ലേയല്ല ... എന്നാല്‍ ഇവ മൂന്നും ഈ പോസ്റ്റില്‍ മിശ്രണം ചെയ്തിരിക്കുന്നു എന്ന് വേണം പറയാന്‍.

  നല്ല പോസ്റ്റ്‌ .. ആശംസകള്‍

  ReplyDelete
  Replies
  1. വേണുവേട്ടാ, ഈ വായനക്കും വിലയിരുത്തലിനും ഒരു പാട് സ്നേഹം. നാട്ടില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഒരു പാട് വയസ്സ് കുറഞ്ഞത് പോലെ വേണുവേട്ടന്.....!

   Delete
 60. 'ഇരിപ്പിടം' വഴി വരികയാണ്..!! കളികൾക്ക് വേണ്ടി സമയക്കുറവുള്ളത് കൊണ്ട് "ദേക്ഷ്യപ്പക്ഷി"കളില് ഒളിഞ്ഞിരുന്ന സാധ്യതകൾ ശ്രദ്ധിചിട്ടുണ്ടായിരുന്നില്ല.. ഇങ്ങനെയുമുണ്ട് സംഗതികൾ അല്ലേ..!

  ReplyDelete
 61. ഹഹഹ,,,, നൌഷാദ് ഭായ് , നിങ്ങളും എത്തിയോ ..! നന്ദി ഇരിപ്പിടമേ ..! നന്ദി , ഭായ് . ഇനി ആന്ഗ്രീ ബേര്‍ഡ് കളിക്കുവാന്‍ മറക്കേണ്ട ..!

  ReplyDelete
 62. അംജത്...പറഞ്ഞാൽ വല്യ നാണക്കേടാകുമായിരിക്കും..എങ്കിലും പറയുന്നു
  എനിക്കൊന്നും മനസ്സിലായിട്ടില്ല. എനിക്കതിനെക്കുറിച്ച് ഒന്നുമറിഞ്ഞുകൂട....രണ്ടു പ്രാവശ്യം വായിച്ചു.... എന്തോ ഒരു ഔട്ട് ലൈൻ മാത്രം കിട്ടി...... ഞാൻ ശ്രമം തുടരുകയാണ്....

  ReplyDelete
  Replies
  1. തുടരുക .... തുടരുക .... എല്ലാ ആശംസകളും ... വിജയീ ഭവ : :)

   Delete
 63. അഭിപ്രായം പറയാന്‍ ഞാന്‍ ആള്‍ അല്ല ...അഭിനന്ദനങ്ങള്‍ ...ഒപ്പം ആശംസകളും ..

  ReplyDelete
  Replies
  1. അല്ലാഹ് .. ഇതാര് ... സന്തോഷം വന്നതിനു. അഭിനന്ദനങ്ങളും ആശംസകളും വരവ് വെച്ചിരിക്കുന്നു... നിറഞ്ഞ സന്തോഷം റസ്ലാ...!

   Delete
 64. ഞാന്‍ ആദ്യമായാണ് ഈ അമാവാസിയില്‍ ...


  ഒരു ഗയ്മിന്റെ പശ്ചാത്തലത്തില്‍ എത്രയൊക്കെ എഴുതി ഭാവനയുടെ
  മൂര്‍ധാവിലൂടെ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാന്‍
  മാത്രം വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ആശകളിലെക്കും പ്രത്യാശകളിലെക്കും ശ്രദ്ധ ക്ഷണിച്ച രചനാപാടവത്തെ അഭിനന്ദിക്കുന്നു ... ആശംസകള്‍ ...!!

  ReplyDelete
 65. "'ആകാശത്തിലെ പക്ഷികള്‍ വിതയ്ക്കുന്നില്ലാ , കൊയ്യുന്നില്ലാ, കളപ്പുരകള്‍ നിറയ്ക്കുന്നില്ലാ ' എന്ന് പറഞ്ഞു കടന്നുപോയവന്‍ എന്തുകൊണ്ട് ഞങ്ങളുടെ മുട്ടകളെക്കുറിച്ച് ആകുലപ്പെട്ടില്ല." ...!!!
  നല്ല എഴുത്ത്.. നന്മകൾ നേരുന്നു. ആശംസകൾ...!

  ReplyDelete
 66. അംജത് ഭായ്, കുറെ നാളായി ബ്ലോഗില്‍ കയറിയിട്ട്.. വായന വൈകി.
  കളി കാര്യമായല്ലോ ഭ്രാന്താ..
  ഡ്യൂട്ടി സമയത്ത് ഏകാഗ്രമായി ഇരുന്നു ഇത് കളിച്ചതിനു പണ്ട് ഒരു സഹപ്രവര്‍ത്തകന്‍
  പക്വതയില്ലായ്മയാണെന്നും പറഞ്ഞു പരിഹസിച്ചിട്ടുണ്ട്..
  അന്ന് ഇത് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ ഇടപെടല്‍ ആണെന്ന്
  പറയാന്‍ പറ്റാഞ്ഞതില്‍ ഒരു സങ്കടം.. :)
  തിരിച്ചുവരുമ്പോള്‍ അമാവാസിയുടെ വളര്‍ച്ച കണ്ട് ഒരുപാട് സന്തോഷം,
  വീണ്ടും പറയട്ടെ ഭ്രാന്താ, ങ്ങക്ക് ഒടുക്കത്തെ ക്രാഫ്റ്റാണ്..

  ReplyDelete
  Replies
  1. പല്ലവി ഒരുപാടു ഒരുപാടു സന്തോഷം . പുതിയ പോസ്ടിടുമ്പോള്‍ അറിയിക്കണേ...

   Delete
 67. ആങ്ക്രി ബേഡ്‌സിന് ഒരു ഭ്രാന്തന്‍ വ്യാഖ്യാനം. രസായി

  ReplyDelete
 68. “ഒരുനാള്‍ വരും . അതെ ഒരു നാള്‍...., ഞങ്ങള്‍ 'റാവിയോ'*യിലെ തെറ്റാലിപ്പട്ടയില്‍ നിന്നും അകന്നുമാറി ഞങ്ങളുടെ മുട്ടകളുമായി കൂട്ടത്തോടെ പറന്നുയരുന്ന ഒരുനാള്‍ സ്വാതന്ത്ര്യത്തിന്‍റെ ആകാശം തേടി ഒരു ചോദ്യചിഹ്നം പോലെ .....!“
  ഒരു നേരംകൊല്ലി കളിയുടെ നേരറിവിലൂടെ
  ഒരു രാജ്യത്തിന്റെ കഥ തൊട്ടറിയിച്ചതിൽ അഭിനന്ദനം കേട്ടൊ ഭായ്

  ReplyDelete
 69. വ്യത്യസ്തമായ അവതരണം...വായിക്കാന്‍ വളരെ വൈകി ..വായിച്ചുകഴിഞ്ഞപ്പോള്‍ എന്ത് അഭിപ്രായം പറയണമെന്നായി .. എന്താ ഇപ്പൊ പറയുക ..
  അഭിനന്ദനങ്ങള്‍ അംജത്തെ..!

  ReplyDelete
 70. നന്ദിണ്ട് കൊച്ചുവേ ...!

  ReplyDelete
 71. പ്രിയപ്പെട്ട അംജത് ഭായ്...കുറെ കാലമായി താങ്കളുടെ ബ്ലോഗില്‍ വന്നു പോകുന്നു...വായിക്കുമ്പോള്‍ ആഴത്തിലുള്ള എന്തെങ്കിലും അഭിപ്രായം പറയണം എന്ന് ആഗ്രഹമുള്ളവനാണ് ഞാന്‍. ,..താങ്കളുടെ ചില രചനകള്‍ ഞാന്‍ വായിച്ചിരുന്നു..അന്നൊന്നും അഭിപ്രായം എഴുതിയില്ല എന്ന് മാത്രം..എന്തോ എനിക്കതില്‍ അഭിപ്രായം എഴുതാന്‍ സാധിക്കില്ല എന്ന ഒരു തോന്നലുണ്ടായി പോയി. അടുത്ത തവണയാകട്ടെ ഒരഭിപ്രായം എഴുതാന്‍ എന്ന് കരുതി കരുതി ഇപ്പോള്‍ കാലം ഏറെയായി. ഇല്ല. ഇനിയും വൈകിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോഴും ഈ എഴുത്തിനെ കുറിച്ച് ഒരഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. പല പദ പ്രയോഗങ്ങളും എനിക്ക് അന്യമാണ് ..ഒന്നേ പറയാനുള്ളൂ...നന്നായിരിക്കുന്നു...എനിക്ക് വേറിട്ടൊരു വായനയായിരുന്നു ഈ ദ്വേഷ്യ പക്ഷികള്‍...,.. ആ പേര് വല്ലാത്തൊരു സംഭവം ആയിപ്പോയി ട്ടോ...

  ആശംസകളോടെ ..

  ReplyDelete
  Replies
  1. പ്രവീണ്‍ സന്തോഷം സഖേ , ദേഷ്യപക്ഷികള്‍ പാവങ്ങള്‍ ആണ് ... ഞാനും എന്റെ എഴുത്തും :)

   Delete
 72. നന്നായി പറക്കുന്ന പക്ഷികള്‍ക്ക് തെറ്റാലിയുടെ ആയം ഇല്ലാതെ പറക്കാന്‍ കഴിവില്ലന്നു പഠിപ്പിക്കുന്ന കച്ചവട ലോകം, സ്വയം പറക്കാന്‍ പറ്റാത്ത ഒരു പുതിയ തലമുറയെ വാര്‍തെടുക്കും മുന്‍പ്, ആകാശത്തേക്ക് പറന്നുയര്‍ന്നു രക്ഷപെടാന്‍ അവയ്ക്കാവട്ടെ..

  ReplyDelete
 73. എനിക്ക് മുകളില്‍ പറഞ്ഞവര്‍ക്ക് മേലെ ഒന്നും പറയാന്‍ ആവതില്ല.
  അംജത് നിങ്ങള്‍ ഒരു പ്രതിഭ തന്നെ.

  ReplyDelete
  Replies
  1. നന്ദി, രൂപേഷ്‌. പ്രതിഭയോന്നുമല്ല... ആളുകള്‍ കേട്ടാല്‍ തല്ലും കേട്ടോ , ഭ്രാന്തനെ കയറി പ്രതിഭയെന്നോ .!

   Delete
 74. ആഗ്ന്ഗ്രി ബെര്‍ഡിനും രക്ഷയില്ല ഈ കൊയാനന്റെ മുന്നില്‍ തകര്ര്‍ത്തു കേട്ടോ /ഇടയില്‍ കുറെയേറെ സന്ദേശങ്ങളും ആശംസകള്‍ .,.,.,.,

  ReplyDelete
  Replies
  1. ഹഹഹ ആസിഫ്‌ ... ആരേം വിടരുത് എന്നാണ്.

   Delete
 75. ഈ പേരല്ലാതെ ഈ കളിയെക്കുറിച് ഒന്നും അറിയില്ലെനിക്ക്.. ചില അടിസ്ഥാന വിവരങ്ങൾ കിട്ടി ഇപ്പോൾ ...:)

  ReplyDelete
 76. - വായിച്ചു - വൈകിയാണെങ്കിലും മുകളിലെ കമെന്റ്സും കണ്ടു .
  വായന :അടയാളപ്പെടുത്തട്ടെ )

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......