Sunday 15 December 2013

ചിത്രപ്പേച്ചുകള്‍.
                                             ചിത്രം കടപ്പാട് : ഗൂഗിള്‍.


വെറുക്കപ്പെടുന്ന ദിനങ്ങളുടെ ആരോഹണക്രമം അവളെ ആശങ്കപ്പെടുത്തിയില്ലാ എന്ന് തന്നെ പറയാം,  തികച്ചും !

തികച്ചും യാദൃച്ഛികമായാണ്  ആഴ്ചപ്പതിപ്പിലെ കവിതാ ശകലത്തോടൊപ്പമുള്ള ആ ഫോട്ടോ അവള്‍ ശ്രദ്ധിച്ചത് തന്നെ.
നീണ്ട കൈവിരലുകളുള്ള ആ കൈപ്പത്തിയിലെ ചെറുവിരലിലെ നഖമറുക് അത് പോലെ !

അതുപോലെയുള്ള മറുകുകള്‍ ഉള്ള കൈവിരല്‍ സാദ്ധ്യതകളെയോര്‍ത്തു സമധാനിച്ചുകൊണ്ട് കവിതയിലെ അവസാനവരികള്‍ക്കടിയില്‍  ചുവന്ന മഷിയാല്‍ വരച്ചു.

'ചെറുവിരല്‍ പോലെ മുന്നില്‍ എന്നാലും എന്നും പിന്നിലല്ലോ !'

പിന്നാലെയാണ് അടുത്ത ലക്കത്തിലും അതെ സ്ഥാനത്ത് ചുണ്ടിന്‍റെ ചിത്രത്തിലെ ഇടതുവശത്തെ മറുക് ! ഉറപ്പിക്കുവാന്‍ കണ്ണാടിയില്‍ നോക്കി. ഇടതു വശത്തെ മറുക് കൂടുതല്‍ തെളിഞ്ഞത് പോലെ. കവിത വായിക്കാതെ പുസ്തകം വലിച്ചെറിഞ്ഞു.

വലിച്ചെറിയപ്പെടുന്ന പുസ്തക ചിത്രങ്ങളിലെ അവയവ സാദൃശ്യം അവളെ വെറുപ്പിക്കുകയും വിറപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.നാളുകളുടെ ആരോഹണക്രമത്തിനനുസൃതമായി അവളുടെ മനസ്സില്‍ തീരുമാനങ്ങളുടെ  ഏകദേശചിത്രവും രൂപപ്പെടുകയായിരുന്നു.


രൂപപ്പെടുത്തിയ കയര്‍കുരുക്ക് കഴുത്തില്‍ മുറുക്കുമ്പോള്‍ നഗ്നശരീരത്തില്‍ തുണിതുണ്ടുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലാ എന്ന് അവള്‍ ഒന്നുകൂടി കണ്ണുകളാല്‍ പരിശോധിച്ചു ബോധ്യപ്പെട്ടു. അകലെയിരുന്നു അവയവവെളിപാടുകള്‍ നല്‍കുന്നവര്‍ക്ക് ഇനി അധികമൊന്നും വെളിപ്പെടുത്തുവാന്‍ കഴിയുകയില്ലെന്ന ആശ്വാസം പ്രതികാരാനന്തരഫലമെന്നോര്‍ത്തു അവള്‍ പൊട്ടിച്ചിരിച്ചു.

പൊട്ടിച്ചിരികേട്ട് ഞെട്ടി ഉണര്‍ന്ന് ചിലര്‍ പുതുയാത്രക്ക് തയ്യാറെടുക്കുകയായിരുന്നു. അകലെ... !

അകലെ ചില സ്ക്രീനുകള്‍ പുകഞ്ഞുകൊണ്ടേയിരുന്നു.


മുന്നറിയിപ്പ് :
------------------

സംഭവിച്ചതോ , സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുമായോ, ആളുകളുമായോ സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികമല്ല, എല്ലാം മനപ്പൂര്‍വ്വം മാത്രം.

56 comments:

 1. ഇതാരോടുള്ള പ്രതികാരമാണോ എന്തോ?
  ആരോടും ഒരു സാമ്യോം തോന്നണില്യ
  ഭ്രാന്തന്മാരെക്കൊണ്ട് തോറ്റ് പോവേള്ളൂ...

  ReplyDelete
  Replies
  1. അജിത്തേട്ടന് അറിയാത്തതായി ഒന്നുമില്ല. ആയതിനാല്‍ മൗനം ഭ്രാന്തന് ഭൂഷണം !

   Delete
 2. എന്തരോ എന്തോ...! ആ ! ആര്‍ക്കറിയാം. എന്തോ എവിടെയോ...!
  ഹഹ..! ഒന്നൂല്യേയ്....!
  പിന്നെ 'യാദൃശ്ചികം' മാറ്റി 'യാദൃച്ഛികം' ആക്കണം.
  'യാദൃശ്ചികം' തെറ്റാണ് ഭ്രാന്താ... ഹും!

  ReplyDelete
 3. :) എനിക്ക് ഒരു സാമ്യവും തോന്നുന്നില്ല.. (നിഷ്കളങ്കതയോടെ.. നിർനിമേഷതയോടെ...)

  ReplyDelete
  Replies
  1. വെറുമൊരു നിഷ്ക്കളങ്കന്‍ ! ഹോ ! :)

   Delete
 4. Replies
  1. ഏതു നാട്ടുകാരന്‍ ആണെന്ന് ഐ.ഡി. കാണിച്ചിട്ട് പോയാല്‍ മതി വണ്ടിക്കാരാ !

   Delete
 5. Replies
  1. നിലവാരം മോശമായെന്നു തോന്നുന്നു. അല്ലെ മാഷേ. ഇതൊരു പ്രതിപ്രവര്‍ത്തനഫലമായുണ്ടായതാ. എഫ്.ബി. ഡീ ആക്ടിവേറ്റ് ചെയ്തത് ചില അനാവശ്യകാര്യങ്ങളുമായി കൂട്ടിയോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതായി അറിഞ്ഞു.ആയതിനാലക്കൊണ്ട് ബ്ലോഗില്‍ നിന്നും ഒരു മറുപടി എന്ന രീതിയിലൊരു സൃഷ്ടി. കിടക്കട്ടെ ഒരു ഭ്രാന്തന്‍ കല്ല്‌ ബ്ലോഗിലും ! :)

   Delete
 6. Replies
  1. എന്തെരോ മഹാനുഭാവുലു മനോജ്‌ ഡോക്ടറെ ! :)

   Delete
 7. സംഗതി നടന്നത് തമിഴ്നാട്ടിലാണ് എന്നുറപ്പിച്ചു. എം.ജി ആറിനെയോ, രജനി സാറിനെയോ കഥാന്ത്യം തട്ടിയിരിക്കനം. അതാണല്ലോ സ്ക്രീനുകള്‍ കത്തിച്ചതും പുക വന്നതും.

  ReplyDelete
  Replies
  1. കത്തിക്കാതെ വന്ന പുകയാണ് പുഞ്ചപ്പാടാ ! :)

   Delete
 8. ചെറിയ ബുദ്ധിയില്‍ വലിയ കാര്യങ്ങള്‍ തെളിയുന്നില്ല.. :(

  ആദ്യമായാണ്‌ ഒരു ഭ്രാന്തനെ ജീവിതത്തില്‍ മിസ്‌ ചെയ്യുന്നത്. :((

  ReplyDelete
  Replies
  1. ആദ്യ ഭ്രാന്തന്‍ അവാര്‍ഡ്‌ എനിക്കല്ലേ ! ഹഹഹ ജാസി.

   Delete
 9. ഒരുവിരല്‍ദൂരമകലെയായ് മറഞ്ഞിരിക്കുന്ന തോറ്റങ്ങള്‍...

  ReplyDelete
  Replies
  1. പേടിയാണെനിക്ക്
   ******************
   പേടിയാണെനിയ്ക്കീ-
   പിഴച്ച കാലത്തു-
   ഞാനാരെന്നു ചൊല്ലാന്‍.

   പച്ചമിഴിയുടെയനുമതിയിലും
   ചുവപ്പുമിഴിയുടെ തിരക്കിനുമിടയ്ക്ക്
   സഞ്ചാരവേഗത്തിന്‍ കുതിപ്പ്,
   മൌനം നരച്ച ചാരമിഴിയിലവളുടെ
   ചിറകൊടിഞ്ഞു തകര്‍ന്ന കിതപ്പ്.

   പേടിയാണെനിയ്ക്കീ -
   നഗ്നനിമ്നോന്നതങ്ങളില്‍
   കഴുകന്‍ പാര്‍ക്കും
   കള്ളനെടുത്ത കറുത്തമിഴികളെ,

   തുടക്കം
   വിശ്വാസവെഞ്ചാമരം,
   സ്നേഹത്തില്‍ മുത്തുക്കുട,
   പ്രണയത്തിന്നുത്സവത്തിമിര്‍പ്പ്
   ഒടുക്കം,
   വിപണിയിലേയ്ക്കു കൊടിയിറക്കം.

   ഒരു വിരല്‍ദൂരമകലെയായ്
   മറഞ്ഞിരിക്കുന്ന തോറ്റങ്ങള്‍,
   സൌഹൃദച്ചിരിയില്‍,
   ഞാനാഗോള വലയില്‍.

   പേടിയാണെനിയ്ക്കീ -
   ചന്തമെഴും വായ്‌വഴക്കങ്ങളെ,
   ആത്മാവില്ലാ ഉടലുകളെ,
   പേടിയാണെനിയ്ക്കീ -
   പിഴച്ച കാലത്തു
   ഞാനെന്തെന്നു ചൊല്ലാന്‍!!

   2011 ഒക്ടോബറില്‍ തൗദാരത്തില്‍ പൂശിയത്.

   Delete
  2. നീ ഏകദേശം അടുത്തെത്തി എന്‍റെ സ്നേഹ സഖേ നാമുവേ ! ബലേ ! :)

   Delete
 10. വായിച്ചു, പക്ഷേ, വായനക്കാരോട് നല്ല രീതിയിൽ രചന സംവദിച്ചിട്ടില്ല എന്ന് തോന്നുന്നു. പ്രദീപ് മാഷ് സൂചിപ്പിച്ച പോലെ ശുനക ഭോജനത്തിനോടൊപ്പം നിൽക്കാൻ കഴിവുള്ള പോസ്റ്റുകൾ പോരട്ടെ !

  ReplyDelete
  Replies
  1. ഇതൊരു അനുഭവമാണ് . മൊഹി. ! തിരക്കിയാല്‍ കിട്ടും ചിലപ്പോള്‍.

   Delete
 11. എല്ലാം മനസിലായി! :)

  ReplyDelete
  Replies
  1. ഹമ്മേ ഹാവൂ മനസ്സിലായല്ലോ ആര്‍ഷാമ്മേ ! :)

   Delete
 12. എനിക്ക് മനസ്സിലായി. ഇത് അത് തന്നെ . തോറ്റങ്ങള്‍...

  ReplyDelete
  Replies
  1. സ്മൈൽ ഇടാൻ മറന്നു പോയി..ഒരു :)

   Delete
  2. ഭ്രാന്തന്‍ തോറ്റ് ങ്ങളെക്കൊണ്ട് ന്‍റെ അക്ബറിക്കാ ! :)

   Delete
 13. എല്ലാരും പറഞ്ഞതിന് ഒരു ആണി കൂടി അടിക്കട്ടെ.
  അതിബുദ്ധി = പിരാന്ത് :D

  ReplyDelete
  Replies
  1. നല്ല ഒന്നാന്തരം ഒന്നൊന്നര ഭ്രാന്ത്‌ ! ഷിഹാബെ !

   Delete
 14. തീർച്ചയായും ഇന്ന് നടക്കുന്ന സ്ത്രീകളോടുള്ള ഭീഷണികളും, വഞ്ചനയും ഇതിൽ തെളിഞ്ഞു കാണുന്നു.
  ഇത് മനസ്സിലാകാതിരിക്കാൻ മാത്രം ഒന്നുമില്ല.
  ഒരു ചെറിയ കാര്യം പറയാൻ കാടു കട്ടി വാക്കുകൾ കൊണ്ട് വന്നു.
  അത്ര തന്നെ
  (ആദ്യ വായനയിലെ അഭിപ്രായം തിരുത്തുന്നു )
  :d
  ഒരു ഗിമ്മിക്ക്

  ReplyDelete
  Replies
  1. കുറച്ചും കൂടി മുന്നോട്ടു തുഴയണം !

   Delete
 15. ഞങ്ങളെയും ഭ്രാന്ത്‌ പിടിപ്പിക്കാനുള്ള ശ്രമമാണോ?

  ReplyDelete
 16. കല്ലുരുട്ടൽ തുടരുന്നു )

  ReplyDelete
 17. ഈ കമന്റുകളിലെ എനിക്കേറ്റവും ഇഷ്ടമായ കമന്റ് ദാ അവസാനമിട്ട ജെഫുക്കയുടെ കമന്റാണ്.
  അതാണതിന്റെ സത്യമായ അഭിപ്രായം. ഈ കഥ എത്രയാവർത്തി മനസ്സിരുത്തി വായിച്ചാലും അവസാനം എത്തിച്ചേരുക ജെഫുക്കയുടെ ആ കമന്റിൽ തന്നെയാണ്.
  ഞാനുമത് ആവർത്തിക്കുന്നു, 'ഭ്രാന്തൻ കല്ലുരുട്ടൽ തുടരുന്നു.!'
  ആശംസകൾ.

  ReplyDelete
  Replies
  1. തുടങ്ങുന്നു എന്ന് തിരുത്തുക മന്വെ !

   Delete
 18. എന്തോ എന്തരോ എനിക്കൊന്നും മനസ്സിലായില്ല

  ReplyDelete
  Replies
  1. കൊമ്പന് മനസ്സിലാകണം. മൂസാക്കയും സാക്ഷിയായിരുന്നു. :)

   Delete
 19. "നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടെതാവും പൈങ്കിളിയെ :) .....

  ReplyDelete
  Replies
  1. നമ്മള്‍ കൊയ്ത വയലുകളെല്ലാം നമ്മുടെതായതായേ ചരിത്രമുള്ളൂ ഫൈസൂ. ഇതിപ്പോ കൊയ്യാത്ത വയല്‍ നമ്മുടേതാണ് എന്ന് പറയുമ്പോഴാണ് പ്രശ്നം !

   Delete
 20. എല്ലാം മനസിലായിരിക്കണൂ ...! ആഴ്ചപ്പതിപ്പ് = വീഡിയോ ക്ലിപ്പ് ....! അങ്ങനെ അല്ലെ സംഗതി? ആണെങ്കിലും അല്ലെങ്കിലും എനിക്ക് അങ്ങനെയാ മനസിലായത്! അതുകൊണ്ട് അവസാനം അവള്‍ ...!

  ഇനി അങ്ങനെ അല്ലേ അര്‍ത്ഥം?? എങ്കില്‍ പിന്നെ എങ്ങനെ, എന്താണ്?? ആരാണ് ഇതിനു പിന്നില്‍? ആരാണ് ഉത്തരവാദികള്‍?? ഉത്തരത്തിനായി കാത്തിരിപ്പൂ!

  ReplyDelete
  Replies
  1. ഫേസ്ബൂക്കൊന്നും ഇല്ലാതിരുന്ന , ബ്ലോഗുകള്‍ മാത്രമുണ്ടായിരുന്ന ഒരു കാലത്തേക്ക് തിരിച്ചു നടക്കണം വിഷ്ണു . അപ്പോള്‍ കാര്യം മനസ്സിലാകും.

   Delete
 21. പണ്ട് വൈലോപ്പിള്ളി പാടി..

  കാലമിനിയും ഉരുളും വിഷു വരും വർഷം വരും തിരുവോണം വരും..

  അതെ വിഷുവും വർഷവും തിരുവോണവും വരും.. പഴയതൊക്കെ അറിയുന്നവർക്ക് എല്ലാം ഓർമ്മ കാണുമെന്നുള്ള സുരേഷ് ഗോപി ഡയലോഗ് മാത്രമേയുള്ളൂ മണ്ടൂസാ ഇവിടെ നിഷ്കളങ്കനായി നിർനിമേഷനായി നിരാലംബനായി നിരായുധനായി നിൽക്കുന്ന ഈ പാവം പഴയ ബ്ലോഗർക്ക് പറയാനുള്ളു..

  ReplyDelete
  Replies
  1. ' ഇനി ആരെന്തുമെന്തെന്നും ആര്‍ക്കറിയാം ' എന്നൊരു ചോദ്യമില്ലാ. ആരെന്നു എനിക്കറിയാം വായനയുടെ രാജാവേ ! ബുഹഹഹ് !

   Delete
 22. സ്ത്രീക്ക് സ്ത്രീത്വം ഒരു ഭാരമാവാം അപ്പോൾ അത് എവിടെയെങ്കിലും ചെലുത്താൻ നോക്കിയേക്കാം

  ReplyDelete
 23. മുകളിലെ ചിത്രത്തിലെ ആ കയ്യ്.. അതും????

  ReplyDelete
 24. ഇതിനിയും പുകഞ്ഞ് തീർന്നില്ലേ ?അതോ വീണ്ടും കത്തിപ്പിടിച്ചോ ?രണ്ടായാലും ആശംസകള്‍ ട്ടാ

  ReplyDelete
 25. നഗ്നശരീരത്തില്‍ തുണിതുണ്ടുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ലാ എന്ന് അവള്‍ ഒന്നുകൂടി കണ്ണുകളാല്‍ പരിശോധിച്ചു ബോധ്യപ്പെട്ടു.
  അടയാളങ്ങള്‍...നഖമറുകും,പിന്നെ ചുണ്ടിന്‍റെ ചിത്രത്തിലെ ഇടതുവശത്തെ മറുകും !
  അടയാളങ്ങളില്ലാതെ..............
  ആശംസകള്‍

  ReplyDelete
 26. വന്നു..വായിച്ചു...പോയി...അത്ര തന്നെ.. :)

  ReplyDelete
 27. ബു ഹ ഹ അങ്ങനെ ഞാനും ഇവിടെയെത്തി . അതുപോലെയുള്ള മറുകുകള്‍ ഉള്ള കൈവിരല്‍ സാദ്ധ്യതകളെയോര്‍ത്തു സമധാനിച്ചുകൊണ്ട് (സമാധാനിച്ചു കൊണ്ട് )കവിതയിലെ അവസാനവരികള്‍ക്കടിയില്‍ ചുവന്ന മഷിയാല്‍ വരച്ചു.

  എനിയ്ക്ക് ഒന്നും മനസിലായില്ല . എന്നാലും കുഴപ്പമില്ല. PRAVAAHINY

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......