തീവ്രവാദി .. ! അതെ,
തീവ്രവാദി തന്നെ ! നമ്മുടെ ഈ ഗ്രാമത്തില്‍ !
വാര്‍ത്ത കാറ്റിനൊപ്പം
തെന്നിത്തെറിച്ചു പറക്കുന്നു.
ഒരു തീവ്രവാദി ഒളിച്ചിരിക്കുന്നു നമ്മുടെ
ഗ്രാമത്തില്‍. കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് . തീവ്രവാദിയെന്നു വാര്‍ത്തകളിലും
മറ്റും കേട്ടതല്ലാതെ നേരിട്ട് കണ്ടിട്ടില്ല.ആശ്ചര്യത്തെക്കാളുപരി ഉല്‍സുകതയാണ്
എല്ലാവര്‍ക്കും.
ഗാന്ധിജയന്തി ആയതിനാല്‍
സ്കൂള്‍മുറ്റത്തെ ഗാന്ധിപ്രതിമയിലെ കാക്കക്കാഷ്ടവും മറ്റും കഴുകി
വൃത്തിയാക്കുവാനായി ഏണിയില്‍ കയറിയ കൂനന്‍ ശങ്കരന്‍ ആണ് ആദ്യം കണ്ടത്.
വര്‍ഷത്തിലൊരിക്കല്‍ ആ ദിനം
മാത്രമാണ് ഗാന്ധിപ്രതിമ വൃത്തിയാക്കുന്നത്. അത് ആരും പറയാതെ തന്നെ കൂനന്‍ ശങ്കരന്‍
ചെയ്യും. അവന്റെ അപ്പൂപ്പന്‍ മഹാത്മാവിനെ നേരിട്ട് കണ്ടിട്ടുണ്ടത്രേ !
സ്കൂള്‍മതില്‍ക്കെട്ടിനപ്പുറത്തു
കാടുപിടിച്ചു കിടക്കുന്ന പറമ്പിന്‍റെ മൂലയിലുള്ള പഴകിപ്പൊളിഞ്ഞു നിലംപതിക്കാറായ ആ പഴയ
വീടിന്‍റെ ഉമ്മറത്ത് നില്‍ക്കുന്നു ഒരു താടിക്കാരന്‍...!.
അന്നൊരിക്കല്‍ ശിവകാമി
പറഞ്ഞ കഥയിലെ* ഒരു അമ്മയായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. ഭ്രാന്തനായി
നാടുവിട്ടുപോയ പോയ മകന്‍റെ തിരിച്ചു വരും കാത്ത് തളര്‍ന്നു കിടന്നു തീര്‍ന്നു പോയ
ഒരമ്മയുടെ വീട്.ആയമ്മയുടെ മരണശേഷം , മാതൃദു:ഖത്തിന്‍റെ തിരുശേഷിപ്പുപോലെ അതങ്ങനെ
തുരുമ്പിച്ചു തുരുമ്പിച്ചു തീര്‍ന്നു കൊണ്ടേയിരുന്നു.
“ന്‍റെ മാത്തുവേ, താടീം
മുടീം നീട്ടീട്ട് ഒരാളെ , ന്‍റെ മോത്തെക്ക് ഒന്നേ നോക്കീള്ളൂ. പിശാചിനെപ്പോലെ
തുറിച്ചൊരുനോട്ടം. ന്നിട്ട്, അകത്തേക്ക് ഒറ്റ പോക്കാ..”
ആരുടേയും ശ്രദ്ധയില്‍പ്പെടാതെ
അരിച്ചരിച്ചു ജീവിച്ചിരുന്ന കൂനന്‍ ശങ്കരന്‍ ഇപ്പോള്‍ ആളുകളുടെ
ശ്രദ്ധാകേന്ദ്രമാകുന്നു. അവനെ പുച്ഛത്തോടെ നോക്കിയിരുന്നവര്‍ ഇന്നവന്റെ
വിവരണത്തിന് ശ്രദ്ധയോടെ കാതോര്‍ക്കുന്നു.
‘’അവനെന്താണ്ട്രാ
ഇട്ടിരുന്നത് ?”
ചായകടക്കാരന്‍ തങ്കപ്പന്‍ചേട്ടന്
ആകാംക്ഷ അടക്കുവാന്‍ വയ്യ.
“ന്‍റെ കയ്യും കാലും
വിറച്ചിട്ട് പാടില്ലാ, ദേ ഇപ്പോഴും നോക്ക്യേ..”
ശങ്കരന്‍ തങ്കപ്പന്‍
ചേട്ടന്റെ ചോദ്യം കേട്ടില്ലാ എന്നാ മട്ടില്‍ തുടര്‍ന്നു. അവന്‍ ചായക്കാശ് കടം
പറഞ്ഞപ്പോള്‍ തന്തക്കു വിളിച്ചവനാണ് കിഴവന്‍ ...!
“പോലീസിനെ അറിയിച്ചോ ? “
ആള്‍ക്കൂട്ടത്തില്‍ ആരോ ചോദിച്ചു.
“ഉവ്വ് പഞ്ചായത്ത് മെമ്പറു
പോയിട്ടുണ്ട്...!”
പോലീസുവരുംവരെ ആരും
പറമ്പിനടുത്തേക്ക് പോകേണ്ടാ എന്നാണു തീരുമാനം. എല്ലാവരും സ്കൂള്‍ മൈതാനത്തില്‍
പാതി കഴുകിയ ഗാന്ധിപ്രതിമക്ക് താഴെ ഒത്തുകൂടി.
മുന്നില്‍ പായുന്ന പോലീസ്‌ജീപ്പിനു
പിന്നില്‍ ജീപ്പിനെ പിന്തുടരുന്ന കാറിനുള്ളിലിരുന്ന് മെമ്പര്‍ ഒന്നുംകൂടി
കണക്കുകള്‍ ഹരിച്ചും ഗുണിച്ചും ശിഷ്ടം നോക്കി.
ഇലക്ഷന്‍ അടുക്കുകയാണ്.
ഓരോരോ പ്രശന്ങ്ങളില്‍പ്പെട്ട് ആടിയുലയുന്ന പാര്‍ട്ടിയുടെ ജനസമ്മിതി
തിരിച്ചുപിടിക്കുവാനുള്ള രാഷ്ട്രീയവഴിക്കണക്കുകള്‍ക്ക് ഉത്തരം തേടുകയായിരുന്നു
ഉമ്മറത്തിരുന്ന്. അപ്പോഴാണ് കൂനന്‍ ശങ്കരനും കൂട്ടരും വരുന്നത്. ആദ്യം കരുതി
ഗാന്ധിജയന്തിവാക്ധോരണിക്കാകും എന്ന്. ആളൊഴിഞ്ഞ വീട്ടില്‍ ആളെക്കണ്ട വിവരം
കേട്ടപ്പോള്‍ വല്ല വഴിപ്പോക്കനുമാകും എന്ന് അവരെ സമാധാനിപ്പിച്ചുവെങ്കിലും,
ശങ്കരന്‍റെ വിവരണത്തിനിടയില്‍ അജ്ഞാതന്‍ പുതച്ചിരുന്ന പുതപ്പിന്റെ നിറം ‘പച്ചപോലെ’
എന്ന് കേട്ടപ്പോള്‍ അടുത്ത ഇലക്ഷനിലേക്കുള്ള ഉത്തരം കിട്ടി. വഴിക്കണക്കിനി വഴിക്ക്
വന്നുകൊള്ളും കണക്കിന് തന്നെ .അതാണ് തീവ്രവാദം.
“കൂട്ടരേ, അവനൊരു
തീവ്രവാദിയാണെന്നാണ് തോന്നണേ. പച്ചേല്ലേ പുതച്ചേക്കണെ. ശങ്കരാ, നീ ആളോളീം കൂട്ടി
സ്കൂളിലേക്ക് പോക്കോ, ഞാന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചേക്കാം. സൂക്ഷിക്കണേ ,
തീവ്രവാദ്യോള്‍ടെ കയ്യില് മാരകായുധങ്ങള്‍ കാണും.”
മുന്നറിയിപ്പും നല്‍കി അവരെ
പറഞ്ഞയച്ചിട്ടു, മൊബൈല്‍ഫോണില്‍ പാര്‍ട്ടി അദ്ധ്യക്ഷനെ വിളിച്ചു വിവരം അറിയിച്ചു.
രാഷ്ട്രീയവഴിക്കണക്കുകളില്‍ പൈത്തഗോറിയന്‍ സിദ്ധാന്തങ്ങളുടെ സ്വാധീനം
നന്നായറിയാവുന്ന അദ്ധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ്‌സ്റ്റേഷനിലേക്ക് നേരിട്ട്
പുറപ്പെട്ടു. ഏരിയകമ്മിറ്റിമെമ്പറെ വിളിച്ച് സ്കൂള്‍വളപ്പില്‍ ആവശ്യത്തിന് പാര്‍ട്ടിപ്രവര്‍ത്തകരെ
എത്തിക്കുവാനുള്ളഏര്‍പ്പാട്ചെയ്തു. മനക്കണക്കിന്റെ വഴിക്കണക്കുകളില്‍
വഴിവെട്ടുകാര്‍ ആവശ്യത്തിനില്ലെങ്കില്‍ കണക്കില്‍ പിഴക്കാം. വോട്ടെന്ന സ്വസ്തിക ചിഹ്നം തിളങ്ങി..!
“നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്
തെച്ചിപ്പൂ ഗ്രാമത്തിലെ ഗവര്‍മെന്റ് സ്കൂളിന് മുന്നിലാണ്. നിങ്ങളിപ്പോള്‍ കാണുന്ന
ഗാന്ധിപ്രതിമ വൃത്തിയാക്കുവാന്‍ കയറിയ കൂനന്‍ ശങ്കരന്‍ എന്ന ശങ്കര്‍ ആണ്
മതിലിനപ്പുറമുള്ള പറമ്പിലെ ഒഴിഞ്ഞ വീട്ടില്‍ തീവ്രവാദിയെ ആദ്യം കാണുന്നത്.
മിസ്റ്റര്‍ ശങ്കര്‍ താങ്കള്‍ ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി അതൊന്നു
വിവരിക്കാമോ ? “
ചാനല്‍സുന്ദരിയുടെ മുന്നില്‍
ശങ്കരന്‍ നാണത്താല്‍ ചൂളി. എന്നാലും പറയുവാന്‍ തുടങ്ങി.
“ഈ ബൊമ്മ കഴുകാന്‍
കേറിയതാണ്. അപ്പോഴാ കണ്ടത്. ഒരു പച്ചപ്പുതപ്പും പുതച്ച് താടീം മുടീം നീട്ടിയ ഒരു
രൂപം. ന്നെ ഒന്ന് തുറിച്ചു നോക്കീട്ട് ഒറ്റപ്പോക്കാ അകത്തീക്ക്.”
ശങ്കരന്‍ സംസാരിക്കുമ്പോള്‍
ശങ്കരനൊപ്പം നില്‍ക്കാന്‍ തങ്കപ്പന്‍ ചേട്ടനും മറ്റുള്ളവരും
മത്സരിക്കുകയായിരുന്നു. ചാനല്‍ കാമറയുടെ കണ്ണില്‍പ്പെടുക പുണ്യമത്രേ..!
അപ്പൂപ്പന്‍ മഹാത്മാവിനെ കണ്ട
ചരിത്രം ശങ്കരന്‍ ചാനല്‍ സുന്ദരിയോടു വിവരിക്കുവാന്‍ തുടങ്ങുമ്പോഴേക്കും സ്കൂള്‍കവാടം
കടന്ന് പോലീസ്‌ജീപ്പ് ഇരമ്പിയെത്തി. ചരിത്രം പാതിയാക്കി സുന്ദരിയും കാമറയും
ശങ്കരനെ ഉപേക്ഷിച്ച് ജീപ്പിനടുത്തെക്ക് കുതിച്ചു.
ജീപ്പില്‍ നിന്നുമിറങ്ങിയ
ഇന്‍സ്പെക്ടര്‍ ആളുകളെ ഒരു ഭാഗത്തേക്ക് ഒതുക്കി നിയന്ത്രിക്കുവാന്‍ പോലീസുകാര്‍ക്ക്
നിര്‍ദേശം നല്‍കി.
സൌമ്യമായിരുന്ന ഗ്രാമാന്തരീക്ഷം എത്രപ്പെട്ടെന്നാണ്
കലുഷിതമായതെന്നു അയാള്‍ ഓര്‍ത്തു. ഡോക്ടര്‍ കുറിച്ചു തന്നതിന്‍ പ്രകാരം ഭാര്യയുടെ
പ്രസവത്തീയതി ഇന്നായിരുന്നു. സ്റ്റേഷനിലെത്തിഔപചാരികമായി തലകാണിച്ച്
ആശുപത്രിയിലേക്ക് പോകാനിറങ്ങുമ്പോഴാണ് പഞ്ചായത്ത് മെമ്പര്‍ വരുന്നത്. തീവ്രവാദവിഷയത്തിന്‍റെ
തീവ്രത മനസ്സിലാക്കി , മേലുദ്യോഗസ്ഥനോട് ഫോണില്‍ വിളിച്ച് സായുധസേനയുടെ സഹായമഭ്യര്‍ത്ഥിച്ച്
സ്കൂളിലേക്ക് പുറപ്പെട്ടതാണ്. ചാനലുകാര്‍പോലും എത്തിക്കഴിഞ്ഞു. ആധുനികയുഗ ശവം
തീനികള്‍ ... അയാള്‍ പിറുപിറുത്തു.
“ സര്‍,
തീവ്രവാദിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ? ആ ഒറ്റപെട്ടവീട് അവര്‍
തെരഞ്ഞെടുക്കുവാന്‍ കാരണം ? ഒരാള്‍ മാത്രമായിരിക്കുമോ ഉള്ളില്‍ അതോ അവര്‍ കൂടുതല്‍
പേര്‍ ഉണ്ടാകുമോ ?”
നീട്ടിയ ചാനല്‍ മൈക്ക് ഒരു
മൂര്‍ഖനെപ്പോലെ ഇന്‍സ്പെക്ടറുടെ നേരെ ഫണമുയര്‍ത്തി’ചീറ്റി.
“കാണിപ്പയ്യൂരില്‍ പോയ ആള്‍
വന്നാല്‍ എല്ലാത്തിനും ഉത്തരം തരാം”
പുച്ഛത്തോടെ ചിരിച്ചു അയാള്‍
ഗന്ധിപ്രതിമയുടെ അടുത്തേക്ക് നടന്നു.
“കൂടുതല്‍ വിവരങ്ങളുമായി
വീണ്ടും എത്തുന്നതാണ്. സംഭവസ്ഥലത്തു നിന്നും കാമറാമാന്‍ കിരണിനോടൊപ്പം നിഷ ദിലീപ്
ഏഷ്യവിഷന്‍.”
സുന്ദരി കാമറയില്‍ നോക്കി
സൈന്‍ ഓഫ് പറഞ്ഞു.
“നിഷേച്ചീ, സംഗതി പാളീട്ടാ.
എക്സ്ക്ലുസീവ് ആയി എന്തെങ്കിലും വേണംന്നാണ് ബോസ്സിന്റെ ഓര്‍ഡര്‍. പറ്റുമെങ്കില്‍ ആ
വീടിന്‍റെ ഒരു ക്ലോസ് അപ്പ് എങ്കിലും. ഞാനാ മതിലിനു മുകളില്‍ ഒന്ന് ട്രൈ
ചെയ്യട്ടെ?”
“കിരണേ , സംഗതി
തീവ്രവാദിയാണ്. നീ മതിലിനു മുകളില്‍ കയറി റിസ്ക് എടുത്താല്‍ , ചിലപ്പോള്‍ നീയാകും
നമ്മുടെ ചാനല്‍ എക്സ്ക്ലുസീവ് സൂക്ഷിച്ചോ മോനെ”. ചാനല്‍ സുന്ദരി വെളുക്കെ ചിരിച്ച്
വേവലാതിയകറ്റി.
ആള്‍ക്കൂട്ടത്തിന്
കനമേറിക്കൊണ്ടെയിരുന്നു. പാര്‍ട്ടിക്കാരും പറഞ്ഞറിഞ്ഞവരും എല്ലാവരും ഒത്തുകൂടി ആ
ഗാന്ധിപ്രതിമക്ക് ചോട്ടില്‍. എന്നാല്‍ ചില ആളുകള്‍ മാത്രം ഒന്നും ശ്രദ്ധിക്കാതെ
അവരവരുടെ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. അന്നം തേടിയെത്തിയ അന്യദേശതൊഴിലാളികള്‍.അവരെ
ഈ പ്രശ്നങ്ങള്‍ ഒന്നും ബാധിച്ചതായി തോന്നിയതേയില്ല.
ആള്‍ക്കൂട്ടത്തിന്
ദാഹമകറ്റാന്‍ തങ്കപ്പന്‍ ചേട്ടന്‍ ഒരു താല്‍ക്കാലിക തട്ടുകട തുറന്നു. ചായയും
ബോണ്ടയും ബോഞ്ചി വെള്ളവും എല്ലാം ടൌണില്‍ നിന്നും അദ്ദേഹം ജീപ്പില്‍ വരുത്തി
ആവശ്യത്തിന് സ്റ്റോക്ക് ചെയ്തു. എം.ബി.എ.ക്കാരന്‍റെ ബുദ്ധിപോലും തോറ്റുപോകും,
എന്തൊരു ദീര്‍ഘവീക്ഷണം...!
ചില കോളേജ് വിദ്യാര്‍ത്ഥികള്‍
ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ആക്കുവാന്‍ പറ്റിയ ഫോട്ടോക്കായി വെമ്പല്‍ പൂണ്ടു കാമറാ
മൊബൈല്‍ ഓണ്‍ ചെയ്തു അക്ഷമരായി.
സായുധപൊലീസ് എത്തിയതോടുകൂടി
രംഗം വീണ്ടും ഉഷാര്‍ ആയി. വാഹങ്ങളില്‍ നിന്നും ഇറങ്ങിയ അവര്‍ മതില്‍ ചുറ്റി വലയം
തീര്‍ത്തു. ചില വിദഗ്ദ്ധര്‍ മതില്‍ ചാടി ഒളിയിടങ്ങളില്‍ പതുങ്ങി തോക്കിന്‍ മുന
ഒഴിഞ്ഞ വീടിനെ ലക്‌ഷ്യം വെച്ച് തയ്യാറായി.
ഗാന്ധിപ്രതിമയില്‍ ചാരിവെച്ച
ഏണിയില്‍ കയറി ഹാന്‍ഡ് സ്പീക്കറില്‍ കൂടി ഇന്‍സ്പെക്ടര്‍ പല ഭാഷകളിലും തീവ്രവാദി
പുറത്തേക്കു വരുവാനായ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഭീഷണിസ്വരത്തിന്‍റെ
താളം മുറുകിയപ്പോള്‍ കൈബലത്തിന് പിടിച്ചിരുന്ന പ്രതിമയിലെ കണ്ണാടിക്കാല്‍
ഇളകിവീണു.മഹാത്മാവിന്റെ മുഖത്ത് ഒറ്റക്കാല്‍ കണ്ണട ചെരിഞ്ഞു തൂങ്ങി.
പഞ്ചായത്ത് മെമ്പര്‍
പ്രതിമക്ക് താഴെ വന്ന് ഇന്‍സ്പെക്ടറിനെ കൈവീശി താഴേക്കു വിളിച്ച് മൊബൈല്‍ ഫോണ്‍ കയ്യില്‍
കൊടുത്തു പറഞ്ഞു “സി.എം ആണ്.”
സംസാരിച്ചു കഴിഞ്ഞു ഫോണ്‍
തിരിച്ചു നല്‍കിയ ഇന്‍സ്പെക്ടറുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
“ഇനീ വെറുതെ വേദമോതുവാന്‍
നില്‍ക്കേണ്ട. അവസരം ഉപയോഗിക്കൂ. ഐ.ജിയും മറ്റും ഇപ്പോള്‍ എത്തും. ഒരു പ്രമോഷന്‍
ഉറപ്പായും ഉണ്ടാകും.അനുകൂലിക്കുന്നവര്‍ കൂട്ടം കൂടുവാന്‍ തുടങ്ങുന്നുണ്ട് എതിര്‍ചേരിയില്‍.
അവര്‍ക്കും ഇതൊരു പാഠമാകട്ടെ. അത് മാത്രമല്ല. മന്ത്രിസഭയിലെ സ്ത്രീപീഡനാരോപണ
മന്ത്രിമാരുടെ കഥകള്‍ക്ക് തല്‍ക്കാലം ഇതിനാല്‍ ഒരു വിരാമം ഇടുവാന്‍ സാധിച്ചാല്‍
താങ്കള്‍ക്കും അഭിമാനിക്കാം.”
മെമ്പര്‍ ഒരു വെടലച്ചിരി
ചിരിച്ചു. ആ ചിരിയുടെ തുടര്‍ച്ചപോലെ ഇന്‍സ്പെക്ടറുടെ ഫോണും ശബ്ദിച്ചു.
ഫോണ്‍ ചെവിയോടു ചേര്‍ത്ത്
അയാള്‍ “യെസ്, സര്‍, യെസ് സര്‍. എന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടു.
“കലക്ടര്‍ ആയിരിക്കും അല്ലേ
? ഇനി നിയമപ്പഴുതുകള്‍ പേടിക്കേണ്ടല്ലോ ?”
“മീഡിയാ ഉണ്ട് അവര്‍....”
ഇന്‍സ്പെക്ടര്‍ പാതി തളര്‍ന്ന ശബ്ദത്തില്‍ മുഴുമിച്ചില്ല.
“എന്ത് മീഡിയ....! അവര്‍ക്ക്
കോടികളുടെ പരസ്യം നല്‍കുന്ന കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടി അംഗത്വം ഉള്ളവരാണ് സര്‍.
മാദ്ധ്യമധര്‍മ്മം അവരാണ് ഇപ്പോള്‍ നിശ്ചയിക്കുന്നത്. സാറ് പേടിക്കേണ്ടാ..!”
മതിലിനരികിലേക്ക്
നടക്കുമ്പോള്‍ ഫ്ലാഷ് ന്യൂസ് വാചകങ്ങള്‍ ഇന്‍സ്പെക്ടറുടെ മനസ്സില്‍
പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങി.
‘ ആളൊഴിഞ്ഞ വീട്ടില്‍
അതിഭയങ്കര സ്ഫോടകവസ്തുക്കളുമായി ഒളിച്ചു താമസിച്ചിരുന്ന കൊടുംതീവ്രവാദിയെ
അതിസാഹസികമായ സംഘട്ടനത്തിനു ശേഷം ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ശേഖര്‍ വെടിവെച്ചു
കൊന്നു. സംഘട്ടനത്തില്‍ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇന്‍സ്പെക്ടര്‍
പ്രവീണിന്‍റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ നഗരത്തെ വലിയ വിപത്തില്‍ നിന്നും
രക്ഷിച്ചു.’
“അലെര്‍ട്ട്”
ലൌഡ്സ്പീക്കറില്‍ അയാളുടെ ശബ്ദം മുഴങ്ങി.
അലയോടുങ്ങിയപ്പോള്‍ അന്തരീക്ഷം
തികച്ചും നിശബ്ദമായി. ഗാന്ധിപ്രതിമയുടെ മുകളില്‍ അറിയാതെയെന്നപോല്‍ പറന്നിറങ്ങിയ
കാക്ക നിശബ്ദതയില്‍ ഭയന്ന് വീണ്ടും പറന്നു പൊങ്ങി അകലേക്ക് ചിറകടിച്ചു നീങ്ങി.
തികഞ്ഞ നിശബ്ദതയില്‍ ആരോ
ഉറക്കെ ഒന്ന് തുമ്മി.
“ഫയര്‍” എന്ന
ശബ്ദത്തോടൊപ്പം അതിഭയങ്കരമായ ശബ്ദത്തോടുകൂടി തോക്കുകള്‍ ഒരുമിച്ചു വെടിയുതിര്‍ത്തു.
ചാനല്‍ കാമറാമാന്‍ മതിലില്‍
വലിഞ്ഞു കയറി അവന്‍റെ ജോലിയിലെ ആത്മാര്‍ഥതതെളിയിച്ചു..
അവന്‍റെ കാമറകണ്ണുകള്‍ ആ
പഴയവീടിന്റെ ചുമരുകളിലെ സിമന്റുപാളികള്‍ തെറിക്കുന്നതും, പഴമയുടെ അവശേഷിപ്പായി
നിന്നിരുന്ന ഓടുകള്‍ വെടിയുണ്ടയേറ്റ് ഇളകിതെറിക്കുന്നതും വ്യക്തമായി
ഒപ്പിയെടുത്തു.
വീടിനു മുന്നിലെ പുല്‍ക്കാടുകളില്‍ ഒളിഞ്ഞിരുന്ന ചേരകള്‍ പാതി
വിഴുങ്ങിയ പെരുച്ചാഴികളെ പുറത്തേക്കു തുപ്പി വേഗത്തില്‍ ഇഴഞ്ഞു നീങ്ങി രക്ഷപ്പെട്ടു.
ഒരു റൗണ്ട് വെടിയുതിര്‍ത്ത്
തോക്കുകള്‍ പുകഞ്ഞു വിശ്രമിച്ചു.
ഇന്‍സ്പെക്ടറുടെ
നേതൃത്വത്തില്‍ പോലീസ് കൂട്ടം വീട്ടിനുള്ളിലേക്ക് ഇരച്ചു കയറി.വളര്‍ന്നു
തലയെടുത്തുനിന്ന പുല്ലിന്‍തലപ്പുകള്‍ പോലീസ് ബൂട്ടുകളുടെ ചവിട്ടടിയേറ്റ് ചതഞ്ഞു
താഴ്ന്നു മരണ ഗന്ധം പരത്തി.
ആളൊഴിഞ്ഞ മൈതാനത്തില്‍, പ്രതിമയ്ക്ക്
മുകളില്‍ കഴുകിയ ഭാഗത്ത് ഒരു കാക്ക പറന്നിറങ്ങി കൃത്യമായി, ഒടിഞ്ഞ കണ്ണടയ്ക്കു
മുകളില്‍ കാഷ്ടിച്ചു കരഞ്ഞു കൊണ്ട് പറന്നകന്നു.
വെടിമരുന്നിന്‍റെ ഗന്ധം
നിറഞ്ഞ നിശബ്ദതയില്‍ ഒരു നേരിയ ഞരക്കം മാത്രം ആ പഴയ വീട്ടില്‍ നിന്നും ഉയര്‍ന്നു :
“ഹേ റാം ..... ഹേ റാം.......! “
*’ശിവകാമിയുടെ കാഴ്ചകള്‍’
എന്ന ബ്ലോഗിലെ ‘ഒരു കാത്തിരുപ്പിന്റെ നോവ്’ എന്ന കുറിപ്പിന് കടപ്പാട്.
ഇ- മഷിയില്‍ പ്രസിദ്ധീകരിച്ച കഥ.
ReplyDeleteഞാനങ്ങ് ഈ-മഷിയിൽ കണ്ട് വായിച്ചിരുന്നു.
ReplyDeleteആന്തരാർത്ഥങ്ങളും ബാഹ്യാർത്ഥങ്ങളും എന്തുമായിക്കൊള്ളട്ടെ, ഗ്രാമീണത് ഇഷ്ടപ്പെടുന്നവർക്ക്,അതിന്റെ നിഷ്കളങ്കത ആസ്വദിക്കാനാവുന്നവർക്ക് വളരെ ഇഷ്ടമാവുന്ന രീതിയിൽ പറഞ്ഞ കഥ. ഇത് എഴുതിയത് ഗ്രാമീണ സൗങര്യം അധികം ആസ്വദിക്കാനാവാത്ത ഒരാളാണെന്ന് പറഞ്ഞറിയിക്കുക തന്നെ വേണം. അത്രയ്ക്കും കൃത്യമായി അവരുടെ സംഭാഷണരീതികൾ പകർത്തിവച്ചിരിക്കുന്നു. അതിലെ സംഭാഷണങ്ങൾക്ക് ഒരുപാട് അർത്ഥതലങ്ങളും, അർത്ഥവ്യാപ്തിയും ഉണ്ട് എന്നറിയാം, അതൊന്നും മനസ്സിലാക്കാൻ ന്നിക്ക് കഴ്വില്ലാത്തതുകൊണ്ട് ഞാനതിലെ ഗ്രാമീണത വളരെ നന്നായി ആസ്വദിച്ചു.
ആശംസകൾ അംജതിക്കാ.
ന്‍റെ നാട്ടുവര്‍ത്തമാനക്കാരന്‍ കൂട്ടുകാരന്സ്നേഹം സഖേ.
Deleteകാലികപ്രസക്തിയുള്ള വിഷയം നല്ലൊരു കഥയായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteഇന്ന് എന്തിനേയും,ഏതിനേയും സംശയത്തോടെ വീക്ഷിക്കുകയും,
പുറംപൂച്ചുകളേയും,വൈദേശികസംസ്ക്കാരത്തെയും പരിഷ്ക്കാരത്തെയും കണ്ണടച്ച് പിന്‍തുടന്ന് അടിമകളായി മാറുന്ന അവസ്ഥ!
മഹാത്മാഗാന്ധിയെ പോലും മറന്നുപോകുന്നു നാം.
നന്നായി കഥ
ആശംസകള്‍
തങ്കപ്പന്‍ ചേട്ടാ... മനമറിഞ്ഞ വായനക്ക് സ്നേഹം .
Deleteഇ-മഷിയില്‍ വായിച്ചിരുന്നു..
ReplyDeleteനല്ല അവതരണം ഉണ്ടെങ്കിലും വലിയ പുതുമ തോന്നിയില്ല....
നന്ദി, വിനീത്.
Deleteകഥയുടെ ത്രെഡില്‍ കാര്യമായി ഒന്നുമില്ലെങ്കിലും മനോഹരമായ ക്രാഫ്റിംഗ്.
ReplyDeleteനാടുവിട്ടുപോയി സ്വന്തം വീട്ടില്‍ തിരിച്ചെത്തി മരണത്തിനു കീഴടങ്ങിയ ഭ്രാന്തന്‍ തീവ്രവാദി!
വര്‍ത്തമാന രാഷ്ട്രീയ-ചാനല്‍ വൈകൃതങ്ങളെ പരിഹസിച്ച് മുന്നേറുമ്പോള്‍, കഥ നിര്‍ത്തിയിടത്തു നിന്നും അല്പംകൂടി മുന്നോട്ടു പോകേണ്ടിയിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്.
മുന്നോട്ടു പോകേണമോ വേണ്ടയോ എന്ന തീരുമാനത്തില്‍ അങ്ങ് നിന്ന് പോയി പുഞ്ചപ്പാടം അച്ചായാ... നന്ദി , ജോസ്ലെറ്റ്.
Deleteകഥ പോര :( കാലിക ചിഹ്നങ്ങള്‍ പരമാവധി കഥയില്‍ ഉള്‍കൊള്ളിക്കണം എന്ന കഥാകാരന്റെ വാശി തന്നെ കാരണം :P
ReplyDeleteഎന്ത് ചെയ്യാന്‍ ഉണ്ണിമാങ്ങേ , ചില വാശികള്‍ നമ്മെ തോല്‍പ്പിക്കുന്നു ...! അഭിപ്രായം സ്വീകരിക്കുന്നു. ഇനി ശ്രദ്ധിക്കാം.
Delete
ReplyDeleteവർത്തമാനകാലത്തെക്കുറിച്ച് എഴുതാൻ തുടങ്ങുന്ന കഥാകാരന് ഏറ്റവും ഉതകുന്ന ആയുധം ആക്ഷേപഹാസ്യം തന്നെ. കാരണം നമുക്കു മുന്നിൽ ദിനേന കളിച്ചുതീരുന്നത് ഒരു അസംബന്ധ നാടകത്തിലെ രംഗങ്ങളാണ്. ഈ കഥയിലും സ്ഥിതി മറ്റൊന്നല്ല. രാഷ്ട്രീയക്കാരുടെ ഹരണ-ഗുണന ഫലങ്ങൾ എപ്പോഴും അവർക്കു നൽകുന്നത് നേട്ടങ്ങളായിരിക്കും. കാരണം നഷ്ടം വരാതിരിക്കാനുള്ള വിദ്യകൾ അവർ തങ്ങൾക്കു വീണുകിട്ടുന്ന ഏതു സാധ്യതകളിലും പയറ്റും. ഈ ഗണിതത്തിലെ ശിഷ്ടം ഏതെങ്കിലും ഒരു നിരപരാധിയുടെ ജീവന്റെ നഷ്ടമായിരിക്കും. അതാകട്ടെ, തീവ്രവാദിയെന്ന ലേബലിൽ, തങ്ങൾക്ക് അരുനിൽക്കുന്ന മാധ്യമങ്ങളുടെ സഹായത്താൽ രാഷ്ട്രീയക്കാർ ആഘോഷമാക്കും.
ഗാന്ധിജിയുടെ പ്രതിമയെ ആണ്ടിലൊരിക്കലെങ്കിലും കഴുകിവെടിപ്പാക്കുന്ന സാധാരണക്കാരനും അദ്ദേഹത്തിന്റെ ആത്മാവിനെ തരംകിട്ടുമ്പോഴൊക്കെ വെടിയുണ്ടയ്ക്കിരയാക്കുന്ന രാഷ്ട്രീയക്കാരും ഈ കഥയിലെ ശക്തമായ രണ്ടു പ്രതീകങ്ങളായി ഉയർന്നു നിൽക്കുന്നു. തീവ്രവാദികൾ സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്യുന്നത് ഏതു ബലതന്ത്ര നിയമങ്ങൾ അനുസരിച്ചാണെന്ന് മൂർച്ചയുള്ള ഭാഷയിൽ കഥാകാരൻ പറയുന്നു. നൂറു ലേഖനത്തേക്കാൾ ശക്തി ഒരൊറ്റക്കഥയ്ക്കുണ്ടെന്ന് ഇവിടെ തെളിയുന്നുണ്ട്. ചടുലമായ ഭാഷ ആക്ഷേപഹാസ്യത്തിന്റെ പ്രയോഗത്തെ എളുപ്പമുള്ളതാക്കിയിട്ടുണ്ട് കഥയിൽ.
സമൂഹത്തിന്റെ വ്രണങ്ങളെ വായനക്കാരനു മുന്നിൽ അനാവരണം ചെയ്യുന്നതിൽ എഴുത്തുകാരൻ കാട്ടേണ്ട പ്രതിബദ്ധത ഓൺലൈൻ എഴുത്തുകാരും ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും അക്കാര്യത്തിൽ “പാർശ്വധാരക്കാർ’ മുഖ്യധാരാ എഴുത്തുകാർക്കു സമശീർഷരാണെന്നും ഇക്കഥ വിളിച്ചു പറയുന്നു.
signature.....
Deleteഈ അഭിപ്രായത്തോട് യോജിക്കുന്നു...
നന്ദി, നാസര്‍ ഭായ്. ഈ ആസ്വാദനപരാമര്‍ശത്തിന്.
Deleteഹൌ!!! എന്റെ ഓമനപ്പെരെന്തിനാ തലക്കെട്ടായി കൊറ്റുത്തതെന്ന് കരുതി ഞാന്‍ ആകെ ടെന്‍ഷനടിച്ചു ;)
ReplyDeleteതലക്കെട്ട് ങ്ങള് ആണേലും, ങ്ങള്‍ക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആണ് കോയാ... തീവ്രവാദി ആക്കുവാന്‍ പറ്റൂല്ല.. :)
Delete.മഹാത്മാവിന്റെ മുഖത്ത് ഒറ്റക്കാല്‍ കണ്ണട ചെരിഞ്ഞു തൂങ്ങി.
ReplyDeleteമുന്‍ധാരണ വെച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയും നടക്കാതെ വന്നാല്‍ അതിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തോക്കും അധികാരവുമില്ലാത്ത ദുര്‍ബല ജനങ്ങള്‍ കൂട്ടത്തില്‍ ചേരുകയോ ഒഴുക്കിനനുസരിച്ച് നീന്തുകയോ ചെയ്യുന്നു. അപ്പോഴും വിവിധ തുറകളിലൂടെ മുതലെടുപ്പും തുടരും. ജീവനില്ലാത്ത പ്രതിമകള്‍ വരെ പ്രതിഷേധം പുറപ്പെടുവിക്കുന്ന കാലം. സമകാലീനസംഭവങ്ങളുടെ നേരുകള്‍ ചികയുന്ന കഥ ഈ മഷിയില്‍ വായിച്ചിരുന്നു.
റാംജിയേട്ടാ , സ്നേഹം എന്നും,
Deleteനാസർ അമ്പഴീക്കൽ ഈ കഥയെ അതിന്റെ പൂർണമായ അർത്ഥത്തിൽ ഉൾക്കൊണ്ടെഴുതിയ അഭിപ്രായത്തോട് യോജിക്കുന്നു. കഥയിൽ നാം ജീവിക്കുന്ന കാലത്തിന്റെ കാപട്യങ്ങളും, ഇരുളും മുഴുവൻ ഉൾച്ചേർക്കാനുള്ള കഥാകാരന്റെ ശ്രമം വിജയിച്ചതിനുകാരണം, ക്രാഫ്റ്റിനുമേലുള്ള തികഞ്ഞ കൈയ്യടക്കം കൊണ്ടാണ്. പലതും ഒന്നിച്ചു പറയാനുള്ള വെമ്പലിനിടയിൽ അൽപ്പം പാളിപ്പോയാൽ ശിൽപ്പഭദ്രത നഷ്ടമാവാനുള്ള സാദ്ധ്യത ഏറെ ഉണ്ടായിരുന്നിട്ടും,അതിനെക്കാൾ പ്രധാനമായി തനിക്കു കാലത്തോട് വിളിച്ചു പറയാനുള്ളത് പറയാതെ വയ്യ എന്ന നിലപാടിന് അഭിനന്ദനങ്ങൾ.....
ReplyDeleteപ്രദീപ് മാഷേ , ഗുരു സ്നേഹം .. എന്നും.
Deleteധാരാളം കാര്യങ്ങൾ പറഞ്ഞൂപോയ ,
ReplyDeleteപലയിടത്തും കണ്ടുപഴകിയ ഒരു സ്കിപ്റ്റ്
എന്നുമാത്രം ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ ഭായ്
ശരിയാണ് മുരളീജി. ഒരു പുതുമക്ക് ശ്രമിക്കാം ഇനി, ഈ വാക്കുകള്‍ക്ക് അതിന്റെ മൂല്യത്തില്‍ എടുത്തിരിക്കുന്നു.
Deleteതീവ്രവാദികളെ പറ്റി മിണ്ടിപ്പോകരുത് ,,മിണ്ടിയാല്‍ ഇങ്ങനെയിരിക്കും ...മറുപടി കൂട്ടി പതിമൂന്നു കമെന്‍റ്..കണക്കായിപ്പോയി ,,വായനക്കാരന്‍ സാറിനു പടി കൊടുത്തോ ?ഷെയര്‍ ഇട്ടു മുട്ട പുഴുങ്ങിയതും തട്ട് ദോശയും നിലാവും മഴയും പുഴുക്കളും പൂക്കളും ഗൃഹാതുര മച്ചിന്‍പുറവും ഒക്കെ വാങ്ങിക്കൊടുത്തോ ?ഇല്ലല്ലോ ,,കണക്കായിപ്പോയി ..
ReplyDeleteധാര്‍മിക രോഷം തിളയ്ക്കുന്നല്ലോ സിയാഫേ. നമ്മള്‍ തീവ്രവാദികള്‍ സൂക്ഷിക്കുക... :)
Deleteഞാന്‍ ഒരു കഥാകാരനല്ല എന്തിനേറെ ഒരു കഥാ ആസ്വാദകനും കൂടിയല്ല !! എല്ലാം ബഹുമാനവും നില നിര്‍ത്തി ചോദിക്കട്ടെ മിസ്റ്റര്‍ സിയാഫ് ഭായ് ? നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ??? ബ്ലോഗില്‍ നിന്നും,കമന്റില്‍ നിന്നും എന്താ താങ്കള്‍ക്ക് ചിലവിനു കിട്ടുന്നുണ്ടോ ?? അതോ ഈ അമ്ജതിനും,എനിക്കും കിട്ടുന്നുണ്ടോ??നിങ്ങള്‍ കുറച്ച് മഹാന്മാറം,മഹതികളും കരുതുന്നത് നിങ്ങളൊക്കെ എഴുതുന്നത് ശ്രേഷ്ട മലയാളത്തിലും ബാക്കിയുള്ളവരൊക്കെ കോരന്റെ മലയാളത്തിലും എന്നുമാണ്!!! പരസപരം കുറച്ച് ബുജികള്‍ ചമയുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കഥയിലെ ആര്‍ക്കും മനസ്സിലാകാത്ത ഒന്നുമില്ലാത്ത കാര്യത്തെ ചര്‍ച്ചിച്ച് എഴുതുന്നത് മാത്രമാണോ കഥ??ചുമ്മാ വല്ലോനും എഴുതിയതില്‍ വന്ന് ചൊറിഞോളും !!! കമന്റില്ലേ ,ഓലക്കയില്ലേ? മുട്ടയില്ലേ ,ചക്കയില്ലേ എന്നൊക്ക പറഞ്ഞ്!!! താങ്കളുടെ കമന്റ് വായിക്കുന്ന മൂന്നാമനു മനസ്സിലാകും "അസൂയയുടെ " അണക്കെട്ട് പൊട്ടിയാണ് ഇത്തരം ജല്പനങ്ങള്‍ എഴുതി വിടുന്നത് എന്ന്!! താകളെ പോലെയുള്ള ബൂലോകത്തെ മൊത്തം വിലക്കെടുത്ത കഥാകാരന്‍ മാര്‍ ഇത്തരം വിഡ്ഢി വേഷം കെട്ടുമ്പോള്‍ മിണ്ടാതിരിക്കാന്‍ പമ്പര വിഡ്ഢിയായ എനിക്ക് പറ്റില്ല ട്ടോ !! അംജത് മാന്യമായി മറുപടി നല്‍കി യത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ച വെള്ളം ഞാന്‍ തിളപ്പിച്ചു അത്ര തന്നെ !!! ബ്ലോഗ് എഴുത്ത് തുടങ്ങിയവരില്‍ നിരവധി കാരണങ്ങളുണ്ട്...എന്നെ പോലെയുള്ള അക്ഷരം അറിയാത്തവര്‍ക്ക് പ്രവാസത്തിന്റെ ഒറ്റപ്പെടലില്‍ നിന്നുമുള്ള രക്ഷയാണ്.ഞാന്‍ പരിചയപ്പെട്ട ഒട്ടുമിക്ക ബ്ലോഗര്‍മാരും പ്രാവസികളാണ് അവരൊക്കെ പറഞ്ഞതും ഇതേ കാരണം !! ഇ എഴുത്ത് എന്നൊക്കെ താങ്കളും താങ്കളുടെ കൂടെ ബുജിവേശം കെട്ടിയാടുന്നവരും വെറും ഓര്‍ നേരംമ്പോക്കായി കാണുന്നു അന്നേ നന്നാവൂ !!! പിന്നെ ധാര്‍മിക രോഷത്തില്‍ എഴുതിയല്ല ....കുറേ നാളായി കാണുന്നു ഇത്തരം ജല്പനങ്ങള്‍ .....അപ്പോള്‍ സലാം....!!! ബ്ലോഗ് ലോകത്ത് തന്നെ കാണാം .....!!
Deleteശരിയാ.അംജതിനോട് എനിക്കു കൊടിയ അസൂയ ആണു.അംജതിനൊട് മാത്രമല്ല സുസ്മെഷിനൊട്,ഉണ്ണി ആറിനോട് ഷീലാ റ്റോമിയൊട് റൊസിലിയൊട് വിഡ്ഡിമാനൊട് അങ്ങനെ എന്നെക്കാൾ നന്നായി എഴുതുന്നവരോട് ഒക്കെ എനിക്കു അസൂയയാ.അവരെയൊക്കെ ഇതു പൊലത്തെ കമന്റ് ഇട്ടു ഇനീം നാറ്റിക്കും.താനാരാ ചോദിക്കാൻ ?ഒരു ഒണക്ക ഗ്രൂപ്പുള്ളതിൽ എന്നെക്കുറിച്ച് തെറി എഴുതുവായിരിക്കും.ചെല്ലു.പൊയി എഴുതു.
Deleteഅവതരിപ്പിച്ച രീതി അഭിനന്ദനമർഹിക്കുന്നു.
ReplyDeleteജെഫു ... എന്നും സ്നേഹം ...
Deleteനല്ല അവതരണം
ReplyDeleteകഥ പറഞ്ഞു വെക്കുന്ന ചില സാമൂഹ്യ സത്യങ്ങളുണ്ട്..
പൊതു സമൂഹം തീവ്രവാദി എന്ന പദത്തിനെ പോലും ഏറെ ഭയക്കുന്നു.
തങ്ങളുടെ ഇടയില്‍ പോലും ഒരു അപരിചിതന്‍ തീവ്രവാദിയായി കടന്നു കൂടാന്‍ സാധ്യത ഉണ്ട് എന്ന ഭയം ഓരോ ഗ്രാമവാസിക്ക് പോലുമുണ്ട്..
ആ ഭയത്തില്‍ നിന്നാണ് അവര്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നത്.
ആ ഒരു വിഹ്വലത ഈ കഥയിലുടനീളം നില നിര്‍ത്താന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്.
ഒപ്പം തീവ്രവാദിയെന്നാരോപിക്കപ്പെടുന്ന നിരപരാധികളുടെ വിങ്ങലുമുണ്ട് ആ ഹേ റാം വിളിയില്‍
നിസാരാ .. ജ്ജ് നിസരന്‍ അല്ല .... ഹേ റാം ശ്രദ്ധിച്ചതിനു നന്ദി കൂട്ടുകാരാ...
Deleteഒരിക്കല്‍ ബ്ലോഗര്‍ പ്രവീണ്‍ ശേഖര്‍ ഫേസ് ബുക്കില്‍ പറഞ്ഞിരുന്നു , അംജതിന്‍റെ കഥകള്‍ വായിക്കാറുണ്ടെങ്കിലും അഭിപ്രായം പറയാതെ മാറി നില്‍ക്കേണ്ടി വരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല എന്ന് . ഞാനതിനൊരു ലൈക്കും കൊടുത്തു . കാരണം എനിക്കും തോന്നാറുള്ള അതേ കാര്യമാണ് പ്രവീണ്‍ പറഞ്ഞത് . അത് പോട്ടെ .
ReplyDelete"തീവ്രവാദി " എന്ന കഥയെ ആഴത്തില്‍ വായിച്ച അഭിപ്രായങ്ങള്‍ മേലെയുണ്ട് . ഒരു ഫ്രെയ്മില്‍ കുറെ സംഭവങ്ങളെ ഭംഗിയായി ഒതുക്കിവെച്ച് ഒരു വിഷ്വല്‍ ഇംപാക്റ്റ് കൊണ്ടുവരാന്‍ പറ്റി . ചാനലുകളുടെ ധാര്‍മിക ബോധവും രാഷ്ട്രീയക്കാരുടെ നിലനില്‍പ്പിന്‍റെ അഭ്യാസങ്ങളും തീവ്രവാദികള്‍ എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു എന്നും പറയുന്നു .
കഥ നന്നായി അംജത് .
ഞാനെന്താ തീവ്രവാദിയാണോ മന്‍സൂര്‍ ഭായ് .. സോറി മന്‍സൂറേ ...!
Deleteഹോ , അംജത്തെ തീവ്രവാദി എന്നു കണ്ടപ്പോള്‍
ReplyDelete“ന്‍റെ കയ്യും കാലും വിറച്ചിട്ട് പാടില്ലാ, ദേ ഇപ്പോഴും നോക്ക്യേ..”
ന്റെയും..:)
കൊച്ചുവേ ഓടിക്കോ....
Deleteകഥയുടെ അവതരണം വളരെ നന്നായി. ഒരു പാവത്തിനെ തീവ്രവാഡിയാക്കുന്നത് നന്നായി അവതരിപ്പിച്ചു.
ReplyDeleteഇതേ വിഷയത്തില്‍ ഒരു കഥ ശിഹാബുദീന്‍ പൊയ്ത്തുംകടവും എഴുതിയിട്ടുണ്ടല്ലോ. വഴി തെറ്റി വന്ന ഭ്രാന്തനെ തീവ്രവാദിയാക്കി പോലീസ് പിടച്ചു കസ്തഡിയില്‍ മരിക്കുന്നത്
റോസിലിജി അഭിപ്രായത്തിനു സ്നേഹം ... മേല്‍പ്പറഞ്ഞ കഥ ഒന്ന് തപ്പട്ടെ ... വായിക്കണം ...
Deleteഅംജതിന്റെ തീവ്രവാദി എന്ന കഥ പ്രതീക്ഷിച്ച പോലെ നല്ല നിലവാരം പുലര്‍ത്തി. കൃത്യമായ സമകാലിക ബോധവും രാഷ്ട്രീയ ബോധവും ഉള്ളവര്‍ക്കേ ഈ കഥ മുഴുവനായി ആസ്വദിക്കാനും മനസ്സിലാക്കാനും സാധിക്കൂ. പ്രഹസനമായിപ്പോയ ജനാധിപത്യ പ്രക്രിയയില്‍ വോട്ട് ചെയ്യലും ഭരണപക്ഷ പാര്‍ട്ടിയോ പ്രതിപക്ഷ പാര്‍ട്ടികളോ പറയുന്നതപ്പടി വിശ്വസിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം മാത്രമായി നമ്മള്‍ മാറിയിരിക്കുന്നു. വര്‍ഗ-വംശങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് ചെറിയ മരുന്നിട്ടു കൊടുത്താല്‍ ഭരണം താനേ കയ്യില്‍ വന്നോളുമെന്നതാണ് മുഖ്യപാര്‍ട്ടികളെയെല്ലാം മുന്നോട്ടു നയിക്കുന്ന വര്‍ത്തമാനകാല തത്വം. ഈ അവസ്ഥയെ അതീവ ഭംഗിയായി കഥയിലൂടെ അവതരിപ്പിക്കുന്നതില്‍ കഥാകാരന്‍ വിജയിച്ചിരിക്കുന്നു.
ReplyDeleteഅകമറിഞ്ഞ വായനയ്ക്ക് സ്നേഹം സലാം ഭായ്..
Deleteചു എന്ന് കേള്‍ക്കുമ്പോള്‍ ചുണ്ടങ്ങ എന്ന് വിധി എയുതുന്ന കൌമിനെ കളിയാക്കിയ രചന ഒപ്പം മാധ്യമങ്ങളുടെ ശൂന്യതയില്‍ നിന്നുള്ള വാര്‍ത്ത സൃഷ്ട്ടിക്കലും കൊണ്ടാടലും എല്ലാം നന്നായി തന്നെ പറഞ്ഞു
ReplyDeleteകൊമ്പാ , നന്ദി , മൂസാക്കാ... സ്നേഹം ,,
Deleteഅധികം വളച്ചുകെട്ടലുകളില്ലാതെ ഒരു സാമൂഹ്യവിഷയം നന്നായി പറഞ്ഞിരിക്കുന്നു.
ReplyDeleteഗുരുവിന്റെ തൂലികയിൽ നിന്ന് കാമ്പുള്ള രചനകൾ ഇനിയും വരട്ടെ..
ദേഷ്യപ്പക്ഷികളുടെ ഹാങ്ങോവർ ഇതു വരെ എനിക്ക് മാറിയിട്ടില്ല..
ഇതത്രത്തോളം വരില്ലെന്നെനിക്ക് തോന്നിയത് അതിനോടുള്ള ഇഷ്ടം കൊണ്ടാവാം..
ആശംസകൾ അംജത് ഭായ്..സസ്നേഹം..
നന്ദി , നവാസ് . "ഗുരു" .. അത്രയ്ക്ക് വേണോ അണ്ണാ ..? :)
Deleteബ്ലോഗില്‍ കഥ ഇട്ടപ്പോള്‍ ചില അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്... ഒന്ന് രണ്ടെണ്ണം - പുണ്ണ്യം എന്ന്‍ വേണോ പുണ്യം എന്നല്ലേ വേണ്ടൂ? പിന്നെ ചില വാക്കുകള്‍ക്കിടയില്‍ സ്പേസ് ഇല്ല. ഒന്ന് നോക്കുമല്ലോ! ?
ReplyDeleteനന്ദി, നിഷാ, പുണ്യം തിരുത്തി കേട്ടോ... തെറ്റുകള്‍ക്കും വിമര്‍ശങ്ങള്‍ക്കും എന്നും പുഞ്ചിരി നിറഞ്ഞ സ്വാഗതം .
Deleteപച്ചക്കളര്‍ ,താടി ഇതൊക്കെയാണു തീവ്രവാദത്തിന്റെ ട്രേഡ് മാര്‍ക്കുകള്‍ എന്ന്‍ നവഭരണാധികാരികളും അധികാരവര്‍ഗ്ഗവും മാധ്യമങ്ങളും ഒക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞ് ആള്‍ക്കാരെ ബോധ്യപ്പെടുത്തുന്നിടത്ത് അതേ പാത എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും ഒക്കെ പിന്തുടരുന്നതും ആശങ്ക ജനിപ്പിക്കുന്നതാണ്. നാട്ടില്‍ എന്തെങ്കിലും ഒരു സംഭവമുണ്ടായാല്‍ (അതൊരു എറുപടക്കം പൊട്ടിയതാകട്ടെ, അല്ലെങ്കില്‍ ഒരു പട്ടി പെറ്റത്, അതുമല്ലെങ്കില്‍ ആനയിടഞ്ഞത്) ഉടനേ പലരും ഇറങ്ങും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് താടിക്കാരാണെന്നൊക്കെപ്പറഞ്ഞ്. ആള്‍ക്കൂട്ടം സൃഷ്ടിക്കുവാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമായിരിക്കുന്നു ഇത്തരം പറച്ചിലുകള്‍. മാറണം ഈ നശിച്ച ചിന്താഗതി.
ReplyDeleteഒരു കഥയെന്ന നിലയില്‍ അധികമിഷ്ടമായില്ല. പക്ഷേ വര്‍ത്തമാനകാല നാടകങ്ങള്‍ മുറ തെറ്റാതെ വഴിക്കുവഴിയായി അവതരിപ്പിച്ചു. അതിനഭിനന്ദനങ്ങള്‍ അംജത് ഭായ്.
സത്യമാണ് ശ്രീ... ഒന്നുകൂടി ശ്രദ്ധിക്കണമായിരുന്നു. നന്ദി.
Deleteനന്നായി തോന്നി. ഇത്തരം കഥകള്‍ വായിച്ചാല്‍ മനസ്സിലാവുകയും ചെയ്യും :)
ReplyDeleteഅബസ്വരശംസകള്‍ അമ്ജിത്ത് ഭായ്
നന്ദി , അബ്സര്‍ ഭായ് .
Deleteസമകാലിക സംഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു കഥ,നന്നായിരിക്കുന്നു. രചന ശൈലി മനോഹരം.പക്ഷെ ക്ലൈമാക്സ് ആദ്യമേ പറഞ്ഞു തന്നോ എന്നൊരു സംശയം. ശ്രദ്ധിക്കുമല്ലോ.
ReplyDeleteഅനിത
ശരിയാണ് അനിതാ , അങ്ങിനെ ഒരു പാളിച്ച സംഭവിച്ചുവോ എന്ന് സംശയിക്കുന്നു. നന്ദി.
Deleteവായന ഞാന്‍ നേരത്തെ നടത്തിയിരുന്നു... ഇപ്പോഴാ കമന്റിടാന്‍ സമയം കിട്ടിയത്...:)
ReplyDeleteമികച്ച വായന സമ്മാനിച്ച കഥ തന്നെ.. നന്നായി.. പക്ഷെ പഴയ കഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് താഴെയാണ്..
ഇനിയും നല്ല കഥകള്‍ ജനിക്കട്ടെ ഈ തൂലികയില്‍...,..
മനോജ് കുമാര്‍ , നല്ല വാക്കിന് നന്ദി.
DeleteGood one :)
ReplyDeleteനന്ദി ജാസി.
Deleteബ്രൈക്കിങ്ങ് ന്യൂസുകളെ പ്രണയിക്കുന്ന കേരളം.
ReplyDeleteനല്ല അവതരണം.
സ്നേഹം ധനേഷ്.
Deleteകഥ വായിക്കാന്‍ വൈകി അംജത്... ചില തിരക്കുകളില്‍ നിന്നും ഊരാന്‍ ഇനിയും കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും... ക്ഷമിക്കുക
ReplyDeleteകഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഇതൊരു കഥയായല്ല എനിക്ക് തോന്നിയത്. ഇത് തന്നെയല്ലേ ഇന്ന് പലയിടത്തും നടക്കുന്നത്.
നിജസ്ഥിതി അന്വേഷിക്കാന്‍ മിനക്കെടാതെ താന്തോന്നിത്തരം ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബ്യുറോക്രസിയെ ഇതില്‍ കൂടുതല്‍ എങ്ങിനെ ആക്ഷേപഹാസ്യത്തിനിരയാക്കും?
അല്‍പ്പം ഹാസ്യവല്‍ക്കരിച്ചു പറയാന്‍ ശ്രമം നടന്നുവെങ്കിലും അംജത്തിലെ ഗൌരവമുള്‍ക്കൊള്ളുന്ന എഴുത്തുക്കാരന്‍ സൃഷ്ട്ടിയില്‍ ഉടനീളം നിറഞ്ഞു നിന്നു എന്നത് ശ്രദ്ധേയമാണ്. നല്ല എഴുത്ത്. ലളിതമായ വളച്ചുകെട്ടില്ലാത്ത ആഖ്യാനം. ഇതില്‍ക്കൂടുതല്‍ മറ്റെന്താണ് വേണ്ടത് ഒരു കഥ മികച്ചതാകാന്‍?
ആശംസകള്‍
വേണുവേട്ടാ താങ്കളുടെ നല്ല വാക്കുകള്‍ എന്നും എനിക്ക് പ്രചോദനം.
Deleteഭായ് കഥ വായിച്ചൂ .. ഇഷ്ടപ്പെട്ടു. എങ്കിലും ഇത്തിരി ആക്ഷേപ ഹാസ്യം കൂടിയോ ന്നു സംശയം. ഇത് അല്പ്പംകൂടി സീരിയസ് ആയി എഴുതിയിരുന്നെങ്കിൽ കലക്കിയേനെ . ഒരുവിധം എല്ലാ സാമൂഹിക വിഷയങ്ങളും കയറി പിടിക്കാൻ പോയി അത് ഇത്തിരി അലോസരപ്പെടുത്തി. (എന്റെ അഭിപ്രായം മാത്രാണ്)
ReplyDeleteഹാസ്യത്തിലെ എന്റെ പരിമിതിയാണ് നിധീഷ് കൃഷ്ണന്‍. അത് ഞാന്‍ മനസ്സിലാക്കി ..!
Deleteകഥയും അവതരണവും എല്ലാം ഇഷ്ടപ്പെട്ടു.സമകാലികമായ വിഷയമായതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ആശംസകള്‍
ReplyDeleteനന്ദി മുഹമ്മദ് ഇക്കാ, എന്നും സ്നേഹം.
Deleteകാലികപ്രസക്തിയുള്ള വിഷയം.ഇരിപ്പിടം വഴിയാണ് എത്തിയത്.
ReplyDeleteനന്ദി വിഷ്ണു .. ഇരിപ്പിടത്തിനു ഒരിക്കല്‍ കൂടി.
Deleteഇരിപ്പടം ആണ് ഇങ്ങോട്ട് വഴി കാട്ടിയത്. ഒരു ഉള്‍ക്കാമ്പ് ഉള്ള കഥ വായിച്ച അനുഭവം.
ReplyDeleteമാധ്യമങ്ങള്‍ സമ്മാനിച്ച തീവ്രവാദത്തിന്റെ നിറവും മണവും മായാന്‍ കുറെ സമയം എടുക്കും. ഒരു സമുദായത്തിന് നിലനില്‍പ്പിന് വേണ്ടി അവരുടെ രാജ്യസ്നേഹം തെളിയിക്കേണ്ടി വരുന്ന ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാന്.
ഇരിപ്പടം ആണ് ഇങ്ങോട്ട് വഴി കാട്ടിയത്. ഒരു ഉള്‍ക്കാമ്പ് ഉള്ള കഥ വായിച്ച അനുഭവം.
ReplyDeleteമാധ്യമങ്ങള്‍ സമ്മാനിച്ച തീവ്രവാദത്തിന്റെ നിറവും മണവും മായാന്‍ കുറെ സമയം എടുക്കും. ഒരു സമുദായത്തിന് നിലനില്‍പ്പിന് വേണ്ടി അവരുടെ രാജ്യസ്നേഹം തെളിയിക്കേണ്ടി വരുന്ന ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാന്.
ആഴത്തിലുള്ള അകമറിഞ്ഞ വായനക്ക് നന്ദി ഉദയപ്രഭന്‍ ..!
Deleteഞാന്‍ വായിച്ചിരുന്നു, നന്ദി ഇരിപ്പിടം ടീമിന്.
ReplyDeleteനല്ല വായന -ഞാന്‍ കണ്ട അര്‍ഥം തന്നെയാണോ ഉദ്ദേശിച്ചത് എന്നറിയില്ല , എന്തായാലും ആദ്യമായി അമ്ജത്ന്റെ കഥ വായിച്ചു തുടങ്ങിയപ്പോളെ അവസാനം ഊഹിച്ചു - കഥാകാരന്റെ കഴിവ് കുറഞ്ഞതോ, എന്റെ കഴിവ് കൂടിയതോ (?) :)..... അപ്പോള്‍ ഇനിയും കാണാം
ReplyDeleteനന്ദി , ആര്‍ഷ !
Deleteഈ ബൊമ്മ കഴുകാന്‍ കേറിയതാണ്. അപ്പോഴാ കണ്ടത്.
ReplyDeleteഅന്ത ഹന്തയ്ക്കിന്ത പട്ട് എന്നുപറഞ്ഞപോലെ
അന്ത ബൊമ്മയ്ക്ക് ഇന്ത പട്ട്
പുതുതലമുറയ്ക്ക് അത് വെറും ബൊമ്മയായിത്തീര്‍ന്നത് ഈയൊരൊറ്റ വാക്കിലൂടെ സ്പഷ്ടമാക്കിയിട്ടുണ്ട്.
(ദിവസേന ബ്ലോഗുകള്‍ പിന്തുടര്‍ന്ന് വായിയ്ക്കുമെങ്കിലും ഈ കഥ എങ്ങനെയോ മിസ് ആയി)
ഇപ്പോഴാണ് , ഇപ്പോഴാണ് എഴുത്തുകാരന് സന്തോഷമാകുന്നതു.... ഒരു പക്ഷേ ഇതിനാകാം അജിത്തേട്ടന്റെ വായന താമസിച്ചതും ! സന്തോഷം സ്നേഹം അജിത്തേട്ടാ !
Delete