അഭിവാദനങ്ങള്‍ ! തെറ്റിദ്ധരിക്കരുത് ഞാനൊരു രാഷ്ട്രീയക്കാരിയല്ല .ഇത് കേട്ട് തഴമ്പിച്ച വാക്കായത് കൊണ്ട് പ്രയോഗിച്ചു എന്ന് മാത്രം .മനസ്സില്‍ നിന്നും, വെള്ളാരംകല്ലുകള്‍ മുങ്ങിതപ്പുന്നത് പോലെ പുതിയ വാക്കുകള്‍ എടുത്തു പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരു സാഹിത്യകാരിയും അല്ലാത്തതിനാലാണ് കേട്ടതും, കണ്ടതും , ശീലിച്ചതുമായ വാക്ക് ഉപയോഗിച്ചത്.
പ്രിയ നിരൂപകരെ എന്റെ വാക്കുകളില്‍ സാമാന്യതക്ക് പകരം സാഹിത്യം കലരുന്നു എന്ന് പറഞ്ഞു നിങ്ങള്‍ എന്നോട് കലഹിക്കരുത് .അതിനു കാരണം എന്റെ കിടപ്പറ സഹവാസങ്ങള്‍ ആണ്.
ഞാന്‍ പറയാന്‍ പോകുന്നതും അത് തന്നെ . ഞരമ്പുരോഗികളായ സദാചാരക്കാര്‍ ക്ഷമിക്കണം , നിങ്ങള്‍ക്കു നിരാശ ! എന്തെന്നാല്‍ ഇതില്‍ “ചൂടന്‍” ഒട്ടും തന്നെയുണ്ടാവില്ലായെന്നു ആദ്യം തന്നെ ബോധ്യപ്പെടുത്തട്ടെ, തല്‍ക്കാലം നിങ്ങളുടെ ഉദ്ധരിച്ചുയരുന്ന സദാചാരബോധത്തെ അടക്കിവയ്ക്കുക.
എനിക്കും ഇവിടെന്‍ പാഴ്വിത്ത് പാകാമല്ലോ..
പൂക്കില്ല , കായ്ക്കില്ല എങ്കിലും കുഞ്ഞിളം പക്ഷികളുടെ വിശപ്പടക്കാന്‍ എങ്കിലും തികയട്ടെ.... .ആശ്വാസം !
കണ്ടും, കേട്ടും, പറഞ്ഞും മടുത്ത എന്റെ ഭൂതകാലത്തിന്റെ നനഞ്ഞുനാറിയ പഴന്തുണികെട്ട് ഞാനെന്തിനഴിക്കണം . അത് പലരും പലവട്ടം പലരീതിയില്‍ പറഞ്ഞതാണല്ലോ .
ഇന്നിന്‍റെ ഇരവൊടുങ്ങും മുന്‍പ് പറഞ്ഞൊപ്പിച്ചു ഞാന്‍ പോകട്ടെ , സമയമൊട്ടുമില്ല. എന്‍റെ മണിക്കൂറുകളുടെ വിലയിടുവാന്‍ കഴിയില്ല നിങ്ങള്‍ക്ക്.
പണക്കാരപ്പരിഷകളുടെ പട്ടുമെത്തയില്‍ ഒരു മണിക്കൂര്‍ പട്ടമഹിഷിയായാല്‍ പതിനായിരങ്ങള്‍ എന്‍റെ ബാഗില്‍ ! പാവപ്പെട്ടവന്‍റെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പ് , പലിശകണക്കില്‍ ചേര്‍ത്ത് "സ്മിര്‍നോഫ്ഫ്" അലിയിച്ചിറക്കുന്ന ആ മാംസപിണ്ടങ്ങള്‍ എന്നില്‍ എപ്പോഴും തികഞ്ഞ അവജ്ഞയെ ഉണര്‍ത്തിയിട്ടുള്ളൂ . തെരുവിലെ പിടിച്ചു പറിക്കാര്‍ ഇവരിലും ഭേദം !
ദൈവത്തിന്‍റെ ദത്തുപുത്രന്മാര്‍ പലപ്പോഴും ചില രാവുകളില്‍ എന്നെയും ദത്തെടുത്തിരുന്നു . അവര്‍ക്ക് ദൈവഹിതമല്ല മറിച്ച് അവരുടെ ഹിതമായിരുന്നു പ്രധാനം എന്ന് ആ രാവുകളിലാണ് എനിക്ക് മനസ്സിലായത് .പാവം സാധാരണക്കാര്‍ ദൈവഹിതം കാക്കുവാന്‍ പരസ്പരം തലതല്ലിക്കീറുമ്പോള്‍ , അവര്‍ ഒരുമിച്ചെന്നെ ഒരു രാവിന്റെ പങ്കാളിയാക്കി.നഷ്ടം നിങ്ങള്‍ക്ക്. അപ്പോഴും എന്‍റെ ബാഗില്‍ "അപ്പൂപ്പന്മാര്‍" നിറഞ്ഞു ചിരിച്ചു ."പാവം ഫക്കീര്‍"....!
പിന്നീടെന്നോ രാജ്യാതിര്‍ത്തി കടന്നു "വിത്ത്" വില്‍ക്കാന്‍ വന്നവന്‍ മുന്തിയ ഹോട്ടലിന്‍റെ ഒന്നാന്തരം ശീതളിമയില്‍ ആ കഥ പറഞ്ഞു . വിത്തിനൊപ്പം "കളയും" വില്‍ക്കുന്ന കഥ . അവരുടെ രാജ്യത്തെ ഉല്‍പാദനശേഷി കൂടിയ വിത്തിന്റെ വിതരണാനുമതി നല്‍കിയ നമ്മുടെ "മഹാന്‍" തൊട്ടടുത്ത മുറിയില്‍ അവന്റെ ഊഴവും കാത്തു മനക്കണക്കെഴുതി. "കള" നശിപ്പിക്കുവാന്‍ രാജ്യം വാങ്ങുന്ന കീടനാശിനിയിനത്തില്‍ അവന്റെ മാതുലന്റെ ഫാക്ടറി അക്കൗണ്ടില്‍ നിറഞ്ഞു ചിരിക്കുന്ന "അപ്പൂപ്പന്റെ" തലയെണ്ണം ...!
ചേരിയില്‍ പിറന്ന എന്‍റെ മനോഹര ദേഹം ഒരിക്കല്‍ വിമാനത്തിലേറിയും പറന്നു , പണം സൂക്ഷിക്കും നാട്ടിലേക്ക് . നമ്മുടെ നാടിന്റെ പട്ടിണിയും അവശതയും ഓര്‍ത്തു തേങ്ങിയ ഒരു നേതാവിന്റെ വാടക പത്നിയായ്.
എനിക്കും സന്തോഷമായിരുന്നു. വെയിലേറ്റു വിയര്‍പ്പു ചിന്തി അധ്വാനിക്കുന്നവന്റെ വിഹിതം , അവിഹിതമായാണെങ്കില്‍ കൂടിയും വെയിലേല്‍ക്കാത്ത ഒരു ഇരുട്ടറയില്‍ ഭദ്രമായി സൂക്ഷിക്കുവാനായിരുന്നുവല്ലോ ആ യാത്ര . അതും രഹസ്യമായി .ഹോ, എന്തൊരു പ്രതിബദ്ധത ...!
ഗുണ്ടകള്‍ എന്ന കാലന്റെ സഹോദരങ്ങള്‍ക്കൊപ്പവും എനിക്കു കഴിയേണ്ടി വന്നിട്ടുണ്ട് . അതാണെന്റെ മറക്കാന്‍ കഴിയാത്ത രാവുകള്‍ .പരിഭ്രമിക്കേണ്ട തെറ്റായ അര്‍ത്ഥത്തിലല്ല .
സത്യത്തിന്റെ നാവും നീതിയുടെ കൈകളും അരിയുന്നത് എനിക്കാരാത്രികളില്‍ കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്, ചിലപ്പോള്‍ ചിലരുടെ ജീവനും . അപ്പോഴും അവരുടെ കീശകളില്‍ ചിരിച്ചു കൊണ്ടിരുപ്പുണ്ടായിരുന്നു ആ പാവം "ഫക്കീര്‍".
ഒരു മൊത്തവ്യാപാരി സുമുഖന്റെ വാടക സുഹൃത്തായി അവന്റെ വേനല്‍ക്കാല വസതിയില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സിലായതും മനസ്സിനെ കരയിച്ചിട്ടുണ്ട്.( ഗ്ലിസറിന്‍ കണ്ണുനീരല്ല സുഹൃത്തുക്കളെ ). അവന്റെ ഗോഡൌണുകള്‍ എല്ലാം തന്നെ നിറഞ്ഞു കുമിഞ്ഞിരുന്നു , ധാന്യമണികള്‍. നാമമാത്ര വില കൊടുത്തു അവന്‍ വാങ്ങികൂട്ടിയ പാവം കര്‍ഷകരുടെ വിയര്‍പ്പു മണികള്‍ ! അതവന്‍ സൂക്ഷിച്ചു വയ്ക്കുമത്രേ. വിപണിയില്‍ അവയെത്തിക്കാതെ അവന്‍ അതിന്റെ ക്ഷാമം സൃഷ്ടിക്കും. പിന്നീട്, ഒട്ടിയ വയറില്‍ ഓങ്ങിചവിട്ടി ഉള്ളത് പിഴിഞ്ഞ് അവന്റെ പണക്കലവറ നിറയ്ക്കും . അവന്റെ ചിരിയില്‍ കീടനാശിനിയുടെ രൂക്ഷഗന്ധം ..! അതില്‍ മയങ്ങിക്കരിഞ്ഞു വീഴുന്ന പാവം കര്‍ഷകര്‍....!
ഒരു വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് പുച്ഛത്തോടെ പുറംതിരിയും നിങ്ങളെന്നെനിക്കറിയാം.നിങ്ങള്‍ക്കതിനെ കഴിയൂ .നിങ്ങള്‍ കഴിക്കുന്നത് ഇവരെല്ലാം തിരഞ്ഞെടുത്ത് നിങ്ങള്ക്ക് തരുന്ന ശിഷ്ട ഭോജ്യങ്ങള്‍ ആണല്ലോ .
നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല .നിങ്ങള്‍ക്ക് പരിധികള്‍ ഉണ്ട്.കുടുംബം,ബന്ധുക്കള്‍,സുഹൃത്തുക്കള്‍ ഇങ്ങനെ ഇഴപിരിഞ്ഞു കിടക്കുമ്പോള്‍ , നിങ്ങള്‍ തന്നെ നിങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചു അതിനുള്ളില്‍ നിങ്ങളെ ബന്ധിച്ചിരിക്കുന്നു .നല്ലത് !
സുഖസന്തോഷങ്ങളെ ആ അതിര്‍ത്തിക്കുള്ളില്‍ കെട്ടിനിര്‍ത്തി ആഘോഷിക്കൂ നിങ്ങള്‍ !
ഈ സ്വതന്ത്ര ഭൂ(ബൂ)ലോകത്ത് എന്‍റെ ഈ പുലമ്പല്‍ ചുറ്റികൊണ്ടേയിരിക്കട്ടെ . അതു കേള്‍ക്കാന്‍ ഞാന്‍ ആരെയും ക്ഷണിക്കുന്നില്ല. എന്നാല്‍ വരുന്നവരെ അകറ്റുകയും ഇല്ല.!
എനിക്കറിയാം ഈ തുറന്നു പറച്ചിലിന് നിങ്ങള്‍ തരുന്ന സമ്മാനം ഒരു ചങ്ങല...! വേശ്യയെന്ന പട്ടത്തിനൊപ്പം ഭ്രാന്തിയെന്ന വിളിപ്പേരും...!
എന്നോ സൈബര്‍ തെരുവുകളില്‍ കണ്ട 'ചെറോണ'യെ പ്പോലെ ഞാനും ഒരു നാള്‍ അലഞ്ഞു തിരിയുന്ന കാലം വിദൂരമല്ല. അങ്ങിനെയെന്നെ കാണുന്നെങ്കില്‍ എന്‍റെ അബോധമനസ്സിന്റെയും അന്തരീക്ഷത്തിന്റെയും ഇരുട്ടിന്‍റെ മറവില്‍ എന്നെ പ്രാപിക്കുവാന്‍ ശ്രമിക്കാതെ കല്ലെറിഞ്ഞു കൊല്ലണമെന്നു സദാചാരപ്രമുഖരോട് അപേക്ഷിക്കുന്നു. നന്ദി.
എനിക്കറിയാം ഈ തുറന്നു പറച്ചിലിന് നിങ്ങള്‍ തരുന്ന സമ്മാനം ഒരു ചങ്ങല...! വേശ്യയെന്ന പട്ടത്തിനൊപ്പം ഭ്രാന്തിയെന്ന വിളിപ്പേരും...!
എന്നോ സൈബര്‍ തെരുവുകളില്‍ കണ്ട 'ചെറോണ'യെ പ്പോലെ ഞാനും ഒരു നാള്‍ അലഞ്ഞു തിരിയുന്ന കാലം വിദൂരമല്ല. അങ്ങിനെയെന്നെ കാണുന്നെങ്കില്‍ എന്‍റെ അബോധമനസ്സിന്റെയും അന്തരീക്ഷത്തിന്റെയും ഇരുട്ടിന്‍റെ മറവില്‍ എന്നെ പ്രാപിക്കുവാന്‍ ശ്രമിക്കാതെ കല്ലെറിഞ്ഞു കൊല്ലണമെന്നു സദാചാരപ്രമുഖരോട് അപേക്ഷിക്കുന്നു. നന്ദി.
എന്നോ സൈബര്‍ തെരുവുകളില്‍ കണ്ട 'ചെറോണ'യെ പ്പോലെ ഞാനും ഒരു നാള്‍ അലഞ്ഞു തിരിയുന്ന കാലം വിദൂരമല്ല. അങ്ങിനെയെന്നെ കാണുന്നെങ്കില്‍ കല്ലെറിഞ്ഞു കൊല്ലണമെന്നു സദാചാരപ്രമുഖരോട് അപേക്ഷിക്കുന്നു. നന്ദി.
ReplyDelete'ചെറോണ' എന്ന കഥാപാത്രത്തെ മനസ്സിലേക്ക് എറിഞ്ഞു തന്ന 'ഇലഞ്ഞിപ്പൂക്കള്‍ക്ക്' നന്ദി.
Deleteആരവിടെ.
ReplyDeleteതുറന്നു പറയുന്നവര്‍ക്കുള്ള സമ്മാനമായ കയ്യാമം അണിയിക്കൂ ഇയാളെ...!!
ഇവളെയെന്നു തിരുത്തൂ. അജിതെട്ടാ... ഇത് ആള്‍ വേറെയാണ് ...ഹ ഹ ഹ ... ആദ്യ കമന്റ് തന്നെ കയ്യാമത്തില്‍ തുടങ്ങി. ഇനി എന്തെല്ലാം ....!
Deleteഞാൻ സദാചാരവാദിയല്ല. സദാചാരത്തെപ്പറ്റി ഒന്നും അറിയുകയുമില്ല. പക്ഷേ., ഞാൻ ലൈംഗികത്തൊഴിലാളി എന്ന നളിനീ ജമീലയുടെ പുസ്തകത്തിന്റെ ഒരു ആരാധകനാണ് ഞാൻ...
ReplyDeleteസാധാരണ വായനക്കാർ ആ പുസ്തകം ആത്മാർത്ഥമായ വായനക്കു വിധേയമാക്കിയപ്പോൾ, ബുദ്ധിജീവിലോകം പുസ്തകത്തെ ചവിട്ടിമെതിച്ച കഥ അറിയാം.....
രണ്ടു ലിങ്കുകൾ ഇതോടൊപ്പം ചേർക്കുന്നതിൽ ക്ഷമിക്കണം.
ലിങ്ക് ഒന്ന് ലിങ്ക് രണ്ട്
ഔചിത്യബോധമില്ലാതെ ലിങ്കുകൾ ചേർക്കുന്നതും ഒരുതരം സദാചാരവിരുദ്ധപ്രവർത്തനം തന്നെ......
മാഷേ , ഇവിടെ മാഷിന് എന്ത് ലിങ്കും ഇടാം . ഇത് മാഷിന്‍റെ സ്വന്തം ഭ്രാന്തന്‍റെ തട്ടകം. മാഷും ഞാനും തമ്മില്‍ ഒരു വിധ ഫോര്‍മാലിറ്റിയുടെയു, ആവശ്യമില്ല.
Deleteനിങ്ങള്‍ തന്നെ നിങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചു അതിനുള്ളില്‍ നിങ്ങളെ ബന്ധിച്ചിരിക്കുന്നു .നല്ലത് !
ReplyDeleteനന്ദി, റാംജിയേട്ടാ. ഇത്തരം ഇഴപിരിച്ചുള്ള വായനക്കാരനെ ഇനിയും പ്രതീക്ഷിക്കുന്നു.
Deleteകൊള്ളാം.
ReplyDeleteകൂടുതൽ എഴുതാൻ ആശംസകൾ!
ജയന്‍. നന്ദി വായനക്കും ആശംസകള്‍ക്കും. ഈ പ്രോല്‍സാഹനം ആണ് എന്റെ ഇന്ധനം...
Deleteരാജ്യാതിര്‍ത്തി കടന്നു വന്നവന്‍ നല്‍കിയ വിത്ത് അന്തക വിത്തായിരുന്നല്ലോ..:(
ReplyDeleteഅതെ... പതിയനെ കൊല്ലുന്ന ഒന്ന്....
Deleteഹോ ഭ്രാന്ത് വന്നാ പിന്നിങ്ങനാ ല്ലേ ? വായീത്തോന്ന്യേതൊക്കെ വിളിച്ച്വറയാമല്ലേ പിരാന്തായാ ? അജിത്തേട്ടൻ പറഞ്ഞ പോലെ കയ്യാമം അണിയിക്കാനും കാലുകൾ ചങ്ങലകളാൽ ബന്ധിപ്പിക്കാനും സമയമായിരിക്കുന്നു.!
ReplyDeleteഇപ്പൊ ഓടിച്ചാൽ ഈ ബൂലോകത്തിട്ട് കിട്ടും കുറച്ച് കൂടി കഴിഞ്ഞാ ദുബായി മുഴുമൻ തെരഞ്ഞാലും കിട്ടില്ല ട്ടോ അജിത്തേട്ടാ.
പറഞ്ഞില്ലാ ന്ന് വേണ്ട.
എനിക്കേറ്റവും ഇഷ്ടമായ,ഭാഗം,മനസ്സിലായതും,
'ഒരു മൊത്തവ്യാപാരി സുമുഖന്റെ വാടക സുഹൃത്തായി അവന്റെ വേനല്‍ക്കാല വസതിയില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സിലായതും മനസ്സിനെ കരയിച്ചിട്ടുണ്ട്.( ഗ്ലിസറിന്‍ കണ്ണുനീരല്ല സുഹൃത്തുക്കളെ ). അവന്റെ ഗോഡൌണുകള്‍ എല്ലാം തന്നെ നിറഞ്ഞു കുമിഞ്ഞിരുന്നു , ധാന്യമണികള്‍. നാമമാത്ര വില കൊടുത്തു അവന്‍ വാങ്ങികൂട്ടിയ പാവം കര്‍ഷകരുടെ വിയര്‍പ്പു മണികള്‍ ! അതവന്‍ സൂക്ഷിച്ചു വയ്ക്കുമത്രേ. വിപണിയില്‍ അവയെത്തിക്കാതെ അവന്‍ അതിന്റെ ക്ഷാമം സൃഷ്ടിക്കും. പിന്നീട്, ഒട്ടിയ വയറില്‍ ഓങ്ങിചവിട്ടി ഉള്ളത് പിഴിഞ്ഞ് അവന്റെ പണക്കലവറ നിറയ്ക്കും . അവന്റെ ചിരിയില്‍ കീടനാശിനിയുടെ രൂക്ഷഗന്ധം ..! അതില്‍ മയങ്ങിക്കരിഞ്ഞു വീഴുന്ന പാവം കര്‍ഷകര്‍....!
ഒരു വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് പുച്ഛത്തോടെ പുറംതിരിയും നിങ്ങളെന്നെനിക്കറിയാം.നിങ്ങള്‍ക്കതിനെ കഴിയൂ .നിങ്ങള്‍ കഴിക്കുന്നത് ഇവരെല്ലാം തിരഞ്ഞെടുത്ത് നിങ്ങള്ക്ക് തരുന്ന ശിഷ്ട ഭോജ്യങ്ങള്‍ ആണല്ലോ .'
ആശംസകൾ.
മന്വെ... നീണ്ട കമന്റ് കൊണ്ട് എന്നെ നീ സന്തോഷ ഭ്രാന്തനാക്കിയല്ലോ... നന്ദി, മനു.
Deleteനാറാണത്ത്, ബൂലോകത്തും പുലഭ്യം തുടങ്ങിയോ?
ReplyDeleteഇവിടെ കല്ലുകളില്ലല്ലോ ജോസെലെറ്റ് ഉരുട്ടിക്കയറ്റുവാന്‍ . പുഞ്ചപ്പടത്തെക്ക് പോരട്ടെ?
Deleteഉന്നതര്‍ മുതല്‍ തറകള്‍ വരെ കയറിയിറങ്ങുന്ന ഒരു വില്‍പനശാലയില്‍ പല അനുഭവങ്ങളും ഏറ്റുവാങ്ങേണ്ടിവന്നവള്‍..., അവളുടെ മനസ്സില്‍ സത്യവും നീതിയും തുടിക്കുന്നുണ്ടങ്കില്‍ ഒരു പുത്യ ചക്രവാളം നമുക്ക് സ്വപ്നം കാണാം,
ReplyDeleteനന്ദി, ഉദയപ്രഭന്‍ കാമ്പറിഞ്ഞ വായനക്ക്.
Deleteന്നോട് ക്ഷമിക്കണം,സത്യത്തിൽ നിയ്ക്ക് ഒന്നും മനസ്സിലായില്ല,
ReplyDeleteസമയം അനുവദിച്ചാൽ ഇനിയും വായിക്കാം..
ആശംസകൾ.,!
ഇത്രടം വന്നതിന് നന്ദി ടീച്ചറെ..!
Deleteഭ്രാന്തന്റെ പുലംബലുകള്‍ ചിലപ്പോള്‍ അസ്ത്രങ്ങളാണ് ..
ReplyDeleteമറയില്ലാത്ത നേര് കൊണ്ടറ്റം കൂര്‍പ്പിച്ച ബാണങ്ങള്‍
ആരുമറിയാതെ, നെഞ്ചില്‍ തറച്ചവന്റെ ഉള്ളിലൊരു നീറ്റലായി എന്നുമങ്ങനെ കിടക്കുന്ന കൂരമ്പ്
അതെ ശലീര്‍, ഭ്രാന്തന്‍റെ അഴുക്ക് വസ്ത്രം കണ്ടു അറപ്പ് കാട്ടുന്നവര്‍ അവരുടെ 'ഉള്ളഴുക്ക് ' കാണുന്നില്ല.!
Deleteസത്യത്തിന്റെ നാവു ബന്ധിക്കാൻ ഒരുങ്ങുന്നുണ്ടു ചങ്ങലകൾ.
ReplyDeleteഅരമന രഹസ്യങ്ങൾ അങ്ങാടിയിൽ പറഞ്ഞാൽ ഒരു 'ക്വട്ടേഷൻ'.
പിന്നെ എല്ലാം ശുഭം...
ഹ ഹ ഹ . അതെയതെ നാസര്‍. ഏതു സമയത്തും ഒരു 'ക്വട്ടേഷന്‍' പ്രതീക്ഷിച്ചു കൊണ്ടാണ് നടപ്പ്. നന്ദി, സുഹൃത്തേ.
Deleteഹാവൂ, രണ്ട് തവണവായിച്ചു.. എതാണ്ട് ചിലതൊക്കെ മനസ്സിലായീന്ന് തോന്ന്ണു. എന്നാ മനസ്സിലായോന്ന് കടുപ്പിച്ച് ചോദിച്ചാല്‍.......,,,,! എന്തായാലും എനിക്കെന്‍റെ ചെറോണയെ മനസ്സിലായി. ചെറോണയെ ഇവിടേയും ജീവനോടെ കണ്ടപ്പോള്‍, ചെറോണയ്ക്ക് ചിലന്തികള്‍ക്കെതിരെ ചിലക്കുന്നത് കേള്‍ക്കാനൊരു വേദി കിട്ടിയപ്പോള്‍ എനിക്കും സന്തോഷായി. നന്ദി ഭ്രാന്താ.. (അംജത്തിനോടല്ലാട്ടോ)
ReplyDeleteഇലഞ്ഞിപ്പൂവേ , നന്ദി ഞാനാണ് പറയേണ്ടത്. ചെറൊണയെ തന്നതിന്.
Deleteഈ വേശ്യയ്ക്ക് ഭ്രാന്തില്ലല്ലോ ഭ്രാന്താ..അവളെ വെറുതെ ഭ്രാന്തിയെന്നു വിളിക്കുന്നോ??
ReplyDelete:)
സത്യം വിളിച്ചു കൂവുന്നവരെ ഭ്രാന്തന്‍/ഭ്രാന്തി എന്ന് വിളിക്കുന്ന സമൂഹമാണ് പല്ലവി ഇന്നുള്ളത്.
Deleteഭ്രാന്തന്‍ വിളിച്ചു പറയുന്ന സത്യങ്ങളെ ലോകം അവഗണിക്കും. ആ അവഗണനയ്ക്ക് മേല്‍ ഭ്രാന്തന് പരിഭവം ഉണ്ടാകില്ലല്ലോ.
ReplyDeleteഎന്നാല്‍ 'കൂട്ടുകാരി' വിളിച്ചു പറയുന്ന സത്യങ്ങളെ ലോകം പരിഹസിക്കും. പെറുക്കിക്കൂട്ടി വച്ച കല്ലുകള്‍ നിനക്കുള്ളതാണ്. കാരണം നിന്റെ പ്രവര്‍ത്തന ലോകത്തില്‍ നീ ഒതുങ്ങണം.
നീ കണ്ട സത്യങ്ങള്‍ ആരും അംഗീകരിക്കില്ല. കാണാന്‍ അവകാശമില്ലാത്ത ഇടത്തു നീ എങ്ങനെ എത്തി എന്ന ചോദ്യത്തിന് മറുപടി നീ പറയണം
നീ കേട്ടിട്ടില്ലേ 'വേശ്യയുടെ ചാരിത്രപ്രസംഗം' എന്ന്. അത് നിന്നെ മൌനമക്കാന്‍ ഭാഷ പണ്ടേ കണ്ടു പിടിച്ച പ്രയോഗം.
മിണ്ടാതെ അവനവന്റെ 'കര്‍മ്മം' ചെയ്തു ഒതുങ്ങി ഇരിക്കുക
ഇതൊരു ഭീഷണിയല്ല. വെറും പരിഹാസം
എന്തെരണ്ണാ ഇത് ... നിങ്ങള് സദാചാരപോലീസിനെപോലെ....!
Deleteഞാന്‍ പറഞ്ഞതല്ല. ഒരു സദാചാരപോലീസ് പറയാന്‍ പോകുന്നത് മുന്‍കൂട്ടി ഞാന്‍ പറഞ്ഞതാ . ഇനി ഇവിടെ വേറെ പോലീസ് വരൂലാ :)
Deleteഹ ഹ ഹ ... നിസാര്‍... സുഹൃത്തേ..!
Deleteവേശ്യയുടെ തുറന്ന് പറച്ചിലുകൾക്ക് ഭ്രാന്തന്റെ പുലമ്പലിനേക്കാൾ പ്രസക്തിയുണ്ടോ എന്ന് തോന്നുന്നു. വേശ്യ ജീവിതത്തിന്റെ വിവിധ വശങ്ങൾ കണ്ട് ബോധ്യപ്പെട്ടവൾ.
ReplyDeleteവരികളിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഏകദേശം മനസ്സിലായി. നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്നവ് വിളിച്ച് പറയാൻ ഒരു വേശ്യയെങ്കിലുമുണ്ടാവട്ടെ.
നന്ദി, മൊഹി, ആഴത്തിലെ വായനക്കാരന്‍ ഇനിയും വരണം എന്ന് ആഗ്രഹിക്കുന്നു.
Deleteഎന്നാലും എന്റെ ഭ്രാന്താ... പറഞ്ഞതൊക്കെ ഇന്നിന്‍ നേര്‍കാഴ്ചകള്‍ എങ്കിലും പറയുവാന്‍ മടിക്കുന്ന , ഒരു ഭ്രാന്തന്റെ വായില്‍ നിന്നും മാത്രം പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ . അഥവാ വിളിച്ചു പറയുന്നവന്‍ ആരോ അവന്‍ ഭ്രാന്തനാകും അല്ലെങ്കില്‍ സമൂഹം അവനെയാക്കും . ഇവിടെ പര്മാര്‍ശിച്ചവള്‍ ശരീരം വില്പനച്ചരക്ക് ആക്കിയവള്‍ ആണ് . സാഹചര്യങ്ങള്‍ മൂലം പെട്ട് പോയവള്‍ അല്ല . അറിഞ്ഞു കൊണ്ട് ഈ പാത സ്വീകരിച്ചവള്‍ ആണ്. ചെരോണ നിഷ്കളങ്കതയുടെ ,വഞ്ചിക്കപ്പെടുന്ന ഗ്രാമനന്മയുടെ പ്രതീകം ആണ് . അതുകൊണ്ടുതന്നെ ചെരോണയെ ഇവളുമായി ചേര്‍ത്ത് വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല . എന്നുകരുതി സത്യങ്ങളെ നിഷേധിക്കുവാനും കഴിയുന്നില്ല . ചിന്തകളിലെ അഗ്നി അക്ഷരങ്ങളില്‍ പടരുന്നത് അറിയാം ഇവിടെ . എന്നെന്നും ഓര്‍മ്മകള്‍ നിലനിര്‍ത്തികൊണ്ട് മുന്നേറുക :)
ReplyDeleteനന്ദി, എന്ന് പറയുന്നത് ഇഷ്ടമല്ലാ എന്ന് അറിഞ്ഞു കൊണ്ട് പറയട്ടെ.., ആഴത്തിലെ വായനക്ക് ആദ്യം നന്ദി. പിന്നെ ചെറോണയെപ്പോലെ ഇവളും ഒരുനാള്‍ എന്ന (ആത്മഗതം)എന്നെ പറഞ്ഞുള്ളൂ... താരതമ്യം ചെയ്തില്ല. ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിക്കും സുഹൃത്തേ..! ഇഷ്ടമില്ലാത്ത നന്ദി വീണ്ടും.
Deleteകൊള്ളാം..
ReplyDeleteകോടിക്കണക്കിനു ബ്ലോഗുകളെ പെറ്റൊരു ഗൂഗിളമ്മേ...
നിങ്ങളില്‍ അംജിയാണ് പിരാന്തന്‍
:-)
ഭ്രാന്ത് + വേശ്യ - പുട്ടും കടലയും എന്നൊക്ക പറയുമ്പോലെ നല്ല കോമ്പിനേഷന്‍ :)
ഇത് ഡോക്ടര്‍ തന്നെയാണോ . ആകെ മാറിപ്പോയല്ലോ.. ആളറിഞ്ഞില്ല കേട്ടാ...! നന്ദി , അബ്സര്‍.
Delete
ReplyDeleteമറ്റെല്ലാ ശരീരവില്പനക്കാരികളെയും പോലെ അഗ്നിയിൽ ഉരുക്കിയെടുത്ത അനുഭവങ്ങൾ..
ഭാഷയുടെ തീവ്രത..
അതിൽ കൂടുതൽ ഒന്നും തോന്നിയില്ല..
നന്ദി, മനോജ്. ഓരോ വാക്കും പ്രചോദനം.
Deleteന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ, എന്തുവാഡേയ് ഇതൊക്കെ!
ReplyDeleteഒരു അനോണിക്ക് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വിളിച്ചുപറഞ്ഞതിനു 1976 ആശംസകള്‍
സദാചാര പോലീസ്.,! പോകാന്‍ പറ.
(ഇനിയും വരും)
നന്ദി ,സ്നേഹം മുഹമ്മദ് യാസീന്‍. സത്യങ്ങള്‍ വിളിച്ചു പറയുന്നതിന് ആരെയും പേടിക്കേണ്ട . പിന്നെ ഞമ്മക്കും കിട്ടണം കമന്റ് ഹ ഹ ഹ .. ഇനിയും വരണം പിന്നെ വരുമ്പോള്‍ ബാകിയുള്ള ആ 24 ആശംസകള്‍ കൂടി മറക്കാതെ കൊണ്ട് വരിക.
Deleteഈ ബ്ലോഗില്‍ ആദ്യമായാണ് ,,ഈ തുറന്നു പറച്ചില്‍ കൊള്ളാം അമ്ജു !!
ReplyDelete:) ഫൈസല്‍.
Deleteഭ്രാന്തുള്ളവന്റെ ഭ്രാന്തില്ലാത്ത നേര്‍ക്കഴച്ചകള്‍..
ReplyDeleteഅല്ലെങ്കിലും ഭ്രാന്തനെ പ്പോലെ എന്തും വിളിച്ചു പറയാന്‍ ആര്‍ക്കാ സ്വാതന്ത്ര്യം ഉള്ളത്. വെള്ളടിച്ച്ചവനൊഴികെ അല്ലെ.. അതാണ് നമ്മടെ പ്ലസ് പോയന്റ്. ആശംസകള്‍.. അഭിനന്ദനങ്ങള്‍..
ജെഫു ഇത് ഭ്രാന്തനല്ല .... ആളു വേറെയാ. :)
Deleteഈ ബ്ലോഗിൽ മുൻപ് വന്നിട്ടില്ലെന്ന് തോന്നുന്നു ല്ലോ...
ReplyDeleteശക്തമായ വരികളോടെ ഒരു ലൈംഗികത്തൊഴിലാളിയുടെ മനസ് പകർത്തിയെഴുതാൻ കഴിഞ്ഞു. ആശംസകള്
എടൊ ഷൈജു തനിക്കെന്നെ അറിയില്ല അല്ലെ ? ഹ്മം......
Deleteബൂലോകത്തില്‍ ഇതൊരു ഭ്രാന്തന്റെ ജല്‍പ്പനങ്ങള്‍ മാത്രം ആയി ചിത്രീകരിച്ചേക്കാം. പക്ഷെ ഭൂലോകത്തില്‍ ഏതെങ്കിലും ഒരു വേശ്യ ഇങ്ങനെ തുറന്നു പറഞ്ഞാന്‍ ഇവിടെ അഴിഞ്ഞു വീഴുന്ന മുഖം മൂടികളുടെ എണ്ണം എന്തായിരിക്കും? ആരും തുറന്നു പറയാത്തത് എന്തുകൊണ്ട്?
ReplyDeleteനന്ദി, അരുണ്‍ .
Deleteഅതിർത്തികൾ ഒട്ടും ലംഘിക്കാതെ
ReplyDeleteഈ പുലമ്പലിലൂടെ ചുറ്റിലെ സംഗതികളെല്ലാം
വളരെ വ്യക്തമാക്കിയിരിക്കുന്നൂ...!
നന്ദി , സ്നേഹം മുരളി ജി.
Delete" വേശ്യ " എന്ന് കണ്ടാല്‍ ഒന്ന് ക്ലിക്കിയില്ലെങ്കില്‍ പിന്നെ ഞാനാര്?
ReplyDeleteഎന്തായാലും നന്നായി.പാവം "ഫക്കീര്‍"," എല്ലാത്തിനും മൂക സാക്ഷി.
hahaha രൂപേഷ് ഇവടെ വരെ എത്തിയോ ..! നന്ദി കൂട്ടുകാരാ ..!
Deleteഎന്റെ ഇലഞ്ഞീടെ ചെറോണയിലൂടെ പ്രസംഗിച്ചാ ഭ്രാന്തനു ആശംസകൾ...
ReplyDeleteനന്ദി മൗനം ..!
Delete