സന്ദീപ്: “പപ്പേട്ടന്‍ ലോലയോട് പറഞ്ഞത് പോലും പറയാന്‍ അനുവദിക്കാതെ ആ
പ്രണയവും തകര്‍ന്നു അരവിന്ദ്. ""golden memories and silver tears “
സന്ദീപിന്‍റെ മെസ്സേജിനുള്ള
മറുപടി ടൈപ്പ് ചെയ്തു.
അരവിന്ദ് : “ആത്മാക്കള്‍ക്ക്
മരണമില്ല. പ്രേതാത്മാക്കള്‍ക്കല്ല , പ്രേമാത്മാക്കള്‍ക്ക്. അടുത്ത പുലരിയില്‍ പുതു
പൂവ് വിരിയട്ടെ.”
മുഖപുസ്തകപൂമുഖത്തു നിന്നും
അരവിന്ദന്‍റെ മറ്റൊരു ദിവസവും തുടങ്ങുകയായി. ഓഫീസ് ജോലികളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന
ചര്‍ച്ചകളും വെടിവട്ടങ്ങളുമായി ഒരു ആധുനികയുഗക്കൂട്ടം.
ഗ്രൂപ്പില്‍ സിയാഫിന്റെ കഥയെ
ബിനു വലിച്ചു കീറുന്നു. പ്രദീപ് മാഷിന്റെയും വിഡ്ഢിമാന്റെയും കൂട്ടത്തില്‍ കൂടാം.
ബിനു റിയലിസവും സര്‍റിയലിസവും ഒക്കെ കൂട്ടുപിടിച്ച് കത്തിക്കയറുന്നു.മണ്ടൂസന്‍റെ
തമാശകള്‍ ഇടയ്ക്കു പുട്ടിനു പീര ഇടും പോലെ.
മുഖപുസ്തക മഹിമ, മുഖ്യധാരക്കാരുടെ കക്കൂസ് സാഹിത്യത്തിന്‍റെ മറ്റൊരു മുഖം. പ്രദീപ് മാഷിന്‍റെ
വാക്കുകളില്‍ ഇ-ലോകത്തെ ഓരോ വായനക്കാരനും ഒരു എഡിറ്ററാണെന്നത് എത്ര സത്യം !
അപരിചിത: നീയെന്നെ
പണ്ടെപ്പോലെ ശ്രദ്ധിക്കുന്നില്ല മടുത്തോ എന്നെ ?
മെസ്സേജ് വിന്‍ഡോയില്‍
പുതിയ മെസ്സേജ്.
അരവിന്ദ്: : ഓരോ തിരക്കുകള്‍.
അല്ലാതെ ശ്രദ്ധിക്കാത്തതു കൊണ്ടല്ല.
അപരിചിത: വേണ്ടാ ഓരോ
ന്യായങ്ങള്‍.. ഞാന്‍ ഫേക്ക് അല്ലാ എന്ന് മനസ്സിലായില്ലേ ? എന്‍റെ ശബ്ദം നീ ഫോണില്‍
കേട്ടില്ലേ ? എന്‍റെ മാത്രമല്ല കുടുംബഫോട്ടോ വരെ നീ കണ്ടതല്ലേ. എല്ലാം കഴിഞ്ഞു
ഒഴിവാക്കുവാന്‍ നോക്കുകയാണോ ?
അരവിന്ദ്: നിനക്കെന്താ
ഭ്രാന്തായോ ?
അപരിചിത: അതെ , ഭ്രാന്താണ്
ഇപ്പോള്‍ നീയെന്ന ഭ്രാന്ത് . ഭര്‍ത്താവിനെയും കുട്ടിയേയും പോലും ഇപ്പോള്‍
ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല.
അവള്‍ക്കുള്ള മറുപടി ടൈപ്പ്
ചെയ്യുമ്പോള്‍ ആരോ മെന്‍ഷന്‍ ചെയ്തു എന്നുള്ള നോട്ടിഫിക്കേഷന്‍ കണ്ടു. ഗ്രൂപ്പില്‍
ഒരു അടിക്കുള്ള വകയുണ്ട്. വിഷയത്തിലേക്ക് നല്ല ചൂടന്‍ കമന്റുകള്‍ക്ക് ടൈപ്പ്
ചെയ്തു. അവളുടെ തുടരെ തുടരെയുള്ള മെസ്സേജ് അവഗണിച്ചു.
പക്ഷേ, മുന്നിലെ
കമ്പ്യൂട്ടര്‍സ്ക്രീനിനുമപ്പുറം, വൈദ്യുത തരംഗദൈര്‍ഘ്യാവൃത്തികള്‍ക്കുമകലെ
ഒരു തലച്ചോറിലെ തരംഗങ്ങള്‍ക്ക് താളം തെറ്റുന്നതിനെയോ , മിഴിത്തുമ്പിലൂറിക്കൂടുന്ന
മഴക്കോളിനെയോ പറ്റി തെല്ലും വേവലാതിയില്ല. സൈബര്‍ നടപ്പുരീതികളില്‍ മുന്നില്‍
മിന്നിമറിയുന്ന മായക്കാഴ്ച്ചകള്‍ക്ക് നിമിഷായുസ്സാണ്. കഴിവുള്ളവന്‍ വലകള്‍ നെയ്തുകൊണ്ടേയിരിക്കും.
മാനസികാവസ്ഥകളെ കുത്തുകളിലും കോമകളിലും പ്രകടിപ്പിക്കുന്ന ആധുനിക പാവക്കൂത്ത്... !
മാനസീകാരോഗ്യകേന്ദ്രങ്ങള്‍ക്ക്
ഇപ്പോള്‍ നാട്ടില്‍ നല്ല ഡിമാന്‍ഡ് ആണെന്നും അതിന്‍റെ വരും കാല
സ്കോപ്പിനെകുറിച്ചൊരു ലേഖനം എഴുതണമെന്നും പുതിയ കൂട്ടുകാരിയും കവയത്രിയുമായ ‘യുവ
ജേര്‍ണലിസ്റ്റു സുന്ദരി’ പറഞ്ഞത് ഓര്‍ക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ അല്ല, ‘സൈക്കോ കണ്‍സള്‍ട്ടന്റ്’ എന്നൊരു പദം മറ്റോ ആണ്
അവള്‍ ഉപയോഗിച്ചത് എന്നൊരു ഓര്‍മ്മ.... !
**************************************************
പുതിയ ദിവസത്തേക്കുള്ള
സ്റ്റാറ്റസ് ആലോചിക്കുകയായിരുന്നു. ‘ഭിക്ഷക്കാരന്റെ’ വീക്ഷണം മാറ്റിപ്പിടിക്കണം
ആളുകള്‍ക്ക് മടുത്തു തുടങ്ങി എന്നാണു നിസാര്‍ പറഞ്ഞത്. അവന്‍റെ പുതിയ ബ്ലോഗ്
പോസ്റ്റിനെക്കുറിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. അവനെപ്പോലെ തന്നെ അവന്‍റെ ഭാഷയും
സുന്ദരമാണ്. ചില്ലറ അസൂയ ഇല്ലാതെയില്ല. ചെക്കന്‍ പെട്ടെന്ന് പ്രശസ്തനായിരിക്കുന്നു.
പുതിയ പോസ്റ്റ് ഗംഭീരമാണ്.
അപരിചിത:നമ്മള്‍ പരിചയപ്പെട്ടു ഇപ്പോള്‍ ഒരുവര്‍ഷം കഴിയുന്നു. എന്നെ നീ ഇപ്പോള്‍ വല്ലാതെ അവഗണിക്കുന്നു.. എനിക്ക് ഒരു മറുപടിയും തന്നില്ല. നിന്‍റെ കവിതകളെ ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ
നിന്നെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എന്‍റെ ഏകാന്തതയില്‍ നീയും നിന്‍റെ
കവിതകളുമായിരുന്നു എന്‍റെ കൂട്ട്. നിനക്കെല്ലാം അറിയാമല്ലോ !
അരവിന്ദ്:: എനിക്ക് അറിയാം
എല്ലാം. എന്നാല്‍ നീ എന്നെ എന്തെ മനസ്സിലാക്കുന്നില്ല. എനിക്ക് ഒരുപാടു
ജോലിത്തിരക്കുകള്‍ ഉണ്ട്. ഈ വര്‍ഷത്തെ സേല്‍സ് ഫോര്‍ക്കാസ്റ്റ് ഇതുവരെ കമ്പനിക്ക്
അയച്ചു കൊടുത്തിട്ടില്ല. ആനുവല്‍ മീറ്റിംഗ് വിളിച്ചു കൂട്ടണം.
അപരിചിത:ഉവ്വ്, ഞാന്‍
കാണുന്നുണ്ട് നിന്‍റെ തിരക്കുകള്‍. ആ പുതിയ കുട്ടിയുടെ കവിതകള്‍ക്ക്
ലൈക്കടിക്കലും കമെന്റും പുകഴ്ത്തലും അല്ലെ?
അരവിന്ദ് : അത് നിന്‍റെ
വിഷയമല്ല..
അപരിചിത: അവിടെ നീയാണ്
എങ്കില്‍ അത് എന്‍റെ വിഷയം തന്നെയാണ്.
അരവിന്ദ്: എനിക്ക്
അതൊന്നും ആസ്വദിക്കുവാന്‍ പാടില്ലാ എന്നാണോ ?
അപരിചിത: ആസ്വദിക്കാം
പക്ഷെ, അത് എന്നെ അവഗണിച്ചു കൊണ്ടാകണമോ ? നോക്ക് അരവിന്ദ്. നീ എന്‍റെ ജീവനാണ്.
ഒരു പക്ഷെ, എന്‍റെ ഭര്‍ത്താവിനേക്കാള്‍ എന്‍റെ കുട്ടിയേക്കാള്‍ ! ഇവിടെ ഈ സൈബര്‍ലോകത്ത്. നിന്‍റെ കവിതകള്‍
എന്നില്‍ ഉറങ്ങിക്കിടന്ന പ്രേമത്തെ ഉണര്‍ത്തി. ഇപ്പോള്‍ എന്‍റെ ശരീരരക്തം മുഴുവന്‍
നിന്‍റെ കവിത കലര്‍ന്നിരിക്കുന്നു. ഇനി നീയില്ലാതെ നിന്‍റെ സ്നേഹമില്ലാതെ ഞാന്‍
എങ്ങിനെ...?
അരവിന്ദ്: നിനക്ക്
ഭ്രാന്താണ്.
“അരവിന്ദ് സേല്‍സ് ഫോര്‍ക്കാസ്റ്റ്
ചോദിച്ചു മെയില്‍ ഉണ്ട്. പെട്ടെന്ന് വേണം” മാനേജരുടെ ശബ്ദത്തിന്‍റെ ഗൌരവം
മനസ്സിലാക്കി പെട്ടെന്ന് സൈന്‍ ഔട്ട് ചെയ്തു.
***********************
സേല്‍സ് ഫോര്‍ക്കാസ്റ്റിംഗ്,
മീറ്റിംഗ് ഇവ കാരണം രണ്ടാഴ്ച്ചയായി മുഖപുസ്തകംപൂമുഖം തുറന്നിട്ട്. മുഖപുസ്തകം
വല്ലാതെ കീഴടക്കിയിരിക്കുന്നു മനസിനെയും ശരീരത്തെയും. രാവിലെ എക്സര്‍സൈസ് ഇപ്പോള്‍
ഇല്ല. കൊളസ്ട്രോള്‍ ലെവല്‍ ചെക്ക് ചെയ്യണം എന്ന് തോന്നുന്നു. വല്ലാത്ത വേദന
സന്ധികളില്‍.
“ഞാനിന്നു
സ്വതന്ത്രയാകുന്നു.” എന്ന് അപരിചിതയുടെ സ്റ്റാറ്റസ് ടാഗ് ചെയ്തിട്ടുണ്ട് മൂന്നു
ദിവസം മുന്‍പ്. 'നാശം' എന്ന് പറഞ്ഞു ടാഗ് റിമൂവ് ചെയ്തു.
മനോരാജിന്റെ പുസ്തപരിചയത്തില്‍ ‘ലീല’ എന്ന കഥയുടെ ആസ്വാദനം കണ്ടു. കഥ വായിച്ചിട്ടില്ലാ.
എന്നിരുന്നാലും കഥയെ വല്ലാതെ സ്പര്‍ശിക്കുന്ന അവലോകനം. കുറച്ചു നേരം സ്തബ്ധനായി
ഇരുന്നു പോയി.
“അരവിന്ദ് , നിന്നെ
അന്വേഷിച്ചു പോലീസ്.”... മാനേജരുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.
“നിന്‍റെ കവിതകളില്‍ എന്‍റെ
നിശബ്ദസമയം ഒഴുകി നീങ്ങുന്നു. നിന്‍റെ ഓരോ കവിതയും എന്‍റെ ഓരോ നിശ്വാസങ്ങള്‍
ആണ്. പാതി തുറന്ന ജാലകത്തിലൂടെ പാറിവരുന്ന ഒരു വീര്‍പ്പു നറുംകാറ്റുപോലെ.....”
അവളുടെ ആദ്യ ഇന്‍ബോക്സ്
മെസ്സേജ് .
------------------------------------------------------------------------------------------------------------
പക്ഷേ, മുന്നിലെ കമ്പ്യൂട്ടര്‍സ്ക്രീനിനുമപ്പുറം, വൈദ്യുത തരംഗദൈര്‍ഘ്യാവൃത്തികള്‍ക്കുമകലെ ഒരു തലച്ചോറിലെ തരംഗങ്ങള്‍ക്ക് താളം തെറ്റുന്നതിനെയോ , മിഴിത്തുമ്പിലൂറിക്കൂടുന്ന മഴക്കോളിനെയോ പറ്റി തെല്ലും വേവലാതിയില്ല. സൈബര്‍ നടപ്പുരീതികളില്‍ മുന്നില്‍ മിന്നിമറിയുന്ന മായക്കാഴ്ച്ചകള്‍ക്ക് നിമിഷായുസ്സാണ്. കഴിവുള്ളവന്‍ വലകള്‍ നെയ്തുകൊണ്ടേയിരിക്കും. മാനസികാവസ്ഥകളെ കുത്തുകളിലും കോമകളിലും പ്രകടിപ്പിക്കുന്ന ആധുനിക പാവക്കൂത്ത്... !
ReplyDeleteഹഹാ... തേങ്ങ ഉടക്കാന്‍ കിട്ടിയ അവസരം പാഴാക്കുന്നില്ല :). പല ആളുകളെ ഓര്‍മ്മിപ്പിക്കുന്നു - നിസംശയം പറയാം, വായിക്കുന്ന എല്ലാവര്ക്കും ഇതിലെ ഒരാളായി തോന്നാന്‍ സാദ്ധ്യത ഉണ്ട്. സംഭവം പൈങ്കിളി എന്ന് കുറ്റസമ്മതം ഉള്ളത് കൊണ്ട് ഒന്നും പ്രത്യേകം പറയുന്നില്ല.... ഭ്രാന്തന്‍റെ സാധാരണ ജല്പ്പനങ്ങളിലെക്ക് എത്തിയിട്ടില്ല എന്ന് തോന്നുന്നു.എങ്കിലും, മാനസികാവസ്ഥകളെ കുത്തിലും, കോമയിലും പ്രതിഫലിപ്പിക്കുക - നമ്മളൊക്കെ ചെയ്യുന്നത് അതല്ലേ..... so, :)
ReplyDeleteഇതാണ് അല്ലേ പരിപാടി...പാവം സ്ത്രീകളെ വഴിതെറ്റിച്ച് വേലിചാടിച്ച് പിന്നെ കയ്യൊഴിയുക...ഹും
ReplyDeleteനന്നായിട്ടുണ്ട്ട്ടോ...
ആശംസകള്‍
ആ പാവം അവസാനം ജയിലലായോ - പെണ്ണുമ്പിള്ള പറ്റിച്ചോ .....
ReplyDeleteഎന്റെ പേരുള്ള ആ കഥാപാത്രം പറഞ്ഞതുപോലെ ഈ കഥയിലും എഡിറ്റിംഗിന്റെ സാദ്ധ്യതകള്‍ ധാരാളം .......
എനിക്കെല്ലാരേം മനസ്സിലായി!!! :D
ReplyDeleteഅരവിന്ദനേം അപരിചിതനേം..... :D
അപ്പൊ ഇതാണ് പൈങ്കിളി അല്ലേ.. ? ആഹ്.. ശരി ശരി ..
ReplyDeleteഉം... ഇതില്‍ പേരുകള്‍ മാത്രമേ മാറിയിട്ടുള്ളൂ അല്ലെ.
ReplyDeleteഓണ്‍ലൈന്‍ വൈകൃതങ്ങള്‍ തുറന്നുകാട്ടുന്ന ഒരു നല്ല പൈങ്കിളി-ആക്ഷേപഹാസ്യ രചന.
ReplyDeleteഎന്തായാലും കഥയില്‍ മനപൂര്‍വ്വമായി കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തി-സാദൃശ്യതകളോട് യോജിപ്പില്ല. ശക്തമായി പ്രതിഷേധിക്കുന്നു.
പൈങ്കിളി.....അല്ലല്ലോ.........ആക്ഷേപഹാസ്യം...ഇഷ്ടമായി എല്ലാ ആശംസകളൂം
ReplyDeleteആത്മകഥയ്ക്കെന്ത് ആസ്വാദനം എഴുതും..??
ReplyDeleteങേ.. ഇതില്‍ ഞാന്‍ ഇല്ലാത്തതില്‍ ഉള്ള പ്രതിഷേധം അറിയിക്കുന്നു.
ReplyDeleteക്ലൈമാക്സില്‍ ചെറിയൊരു മാറ്റം
ReplyDelete“അരവിന്ദ് , നിന്നെ അന്വേഷിച്ചു ഒരപരിചിത വന്നിരിക്കുന്നു.”... മാനേജരുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.
“നിന്‍റെ കവിതകളില്‍ ഞാന്‍ കണ്ട നീ, സുന്ദരനായിരുന്നു, സുമുഖനായിരുന്നു, നിന്റെ പ്രൊഫൈല്‍ ഫോട്ടോ പോലെ, എന്നാല്‍ ഇതൊരു മാതിരി.@@#@@#@#@@., ഞാനിതാ എന്റെ ജീവിതം ബലിയര്‍പ്പിക്കുന്നു, എല്ലാ മുഖപുസ്തക കോന്തികള്‍ക്കും ഇതൊരു പാഠമായിരിക്കട്ടേ.., അല്ല പിന്നേ......”
അവളുടെ അവസാന ഇന്‍ബോക്സ് മെസ്സേജ് .
'തുഞ്ചന്റെ പൈങ്കിളിത്തത്തേ.......
ReplyDeleteപാടൂ, നീ ഇനിയുമിങ്ങനെ ആസ്വാദകരെ,
പൈങ്കിളിയെന്ന് പറഞ്ഞു പറ്റിക്കാതെ,
ഒരു സത്യമായ പൈങ്കിളി കഥ ചൊല്ലൂ.......'
വെറുതേ സമയം കളഞ്ഞു. പൈങ്കിളിയാത്രേ പൈങ്കിളി.!
ഇതാണോ പൈങ്കിളി, ഇത് കിളിയല്ല, കുളിയാ കുളി.!!!
വെറുതേ പരസ്യത്തിനായി കുറേ പേരുകൾ,
അല്ലാതെ അവർക്കിതിൽ വല്ലറോളന്മുണ്ടോ ?
ഇമ്മാതിരി ചളീസ് ഇനി ഇറക്കില്ലാ ന്ന വിശ്വാസത്തോടെ,
ആശംസകൾ.
നന്നായിക്കൂടെടാ :) വൈകിയിട്ടില്ല . :)
ReplyDeleteപക്ഷെ ഇത് നന്നായി
പുതുമയുള്ള വിത്യസ്തമായ ആഖ്യാനം നന്നായി.
ReplyDeleteഇതെപ്പോ നന്നായേ....ജീവിച്ചിരിക്കുന്ന വരുമായി ഒരു ബന്ധവും ഇല്ല.
ReplyDeleteഅപ്പൊ ഇനി ആരും ജീവിക്കുന്നില്ലാ
ReplyDeleteഹഹ്ഹാ ഒരോ വട്ടുകളേ
ഞാൻ ഈ ബ്ലോഗിൽ നിന്നും ഇറങ്ങിപ്പോകുന്നു,
ReplyDeleteരണ്ടു തവണ വായിച്ചു. 'നിരാശപ്പെടുത്തി' എന്ന് ഒറ്റവാക്കിൽ പറയാം. പ്രമേയം കണ്ടും കേട്ടും പഴകിയത്. അതിനെ മറികടക്കുന്ന രീതിയിൽ എഴുത്ത് ആകർഷകമായില്ല. വ്യക്തികളുടെ പേരുകൾ പറഞ്ഞതു കൊണ്ടാണോ എന്ന് സംശയമുണ്ട്, ഒരു ഗോസിപ്പ് കേട്ടതു പോലുള്ള വികാരമാണ് വായന കഴിഞ്ഞപ്പോഴുണ്ടായത്.
ReplyDeleteപ്രാന്തനു ബുദ്ധിക്കുറവോ?
ReplyDeleteനാമൂസ് ഇട്ട കമെന്റിനു താഴെ ഒരു കയ്യൊപ്പ് നല്ല വെടിപ്പില്‍ ഇടുന്നു
ReplyDeleteന്‍റെ മാനേ.... ന്നെ കൊല്ലു...
ReplyDeleteപൈങ്കിളി പ്രതീക്ഷിച്ചു വന്ന ഞങ്ങള്‍ക്ക് ഒരു വെട്ടുകിളിയെയെങ്കിലും താരാമാരുന്നു പ്രാന്താ :D
ReplyDeleteഒരു വടിയൊടിച്ച് വരാം.., രണ്ട് പെടയുടെ കുറവുണ്ട്..
ReplyDelete:P
ReplyDeleteപുതുമകള്‍ ഇല്ലാത്ത ഫേസ്ബുക്ക്' നീക്കങ്ങള്‍ പ്രവചിക്കാന്‍ വണ്ണം എഴുത്തുകാരന്‍ വളര്‍ന്നിരിക്കുന്നു. എല്ലാവരെയും അളന്നു കഴിഞ്ഞിക്കുന്നു. ഇനി, ഇതില്‍ മടുപ്പ് തോന്നാന്‍ അധികം വൈകാനിടയില്ല.
ReplyDeleteഉത്തരമറിയാവുന്ന കടംകഥ പോലെ ഫേസ്ബുക്ക് വിരസമാകാന്‍ കഷ്ടിച്ച് ആറുമാസം കൂടെ?
:)
എന്താല്ലേ ഓരോരോ പൈങ്കിളികള്‍ !! :p
ReplyDeleteഎല്ലാം മനസ്സിലാക്കുന്നവൻ അവൻ !!!!!!
ReplyDeleteഅംജത്തിന്‍റെ കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം !
ReplyDeleteഇനി ഇതും വിവാദമാക്കാന്‍ വല്ല ഉദ്യേശ്യവും ഉണ്ടോ മാഷേ ?
എന്‍റെ അംജത് ഭായ് ഇത് പൊടി പൊടിച്ചു.
ReplyDeleteകഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അയ ബ്ലോഗറ്മാരുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല മനപ്പൂര്‍വ്വം മാത്രം...................ഉവ്വുവ്വ് പള്ളീ പറഞ്ഞാ മതി കേട്ടോ ഹ്ഹ്ഹ് ഇതാരേ കുറിച്ചാന്ന് അറിയാമേ ഹ്ഹ്ഹ്... വളരെ മനോഹരമായി, നമുക്ക് ചുറ്റും ചിറകറ്റ് വീഴുന്ന അനേകായിരം ഓൺലൈൻ ശലഭങ്ങളേ.. ആദരാഞ്ജലികൾ.... ദേ ഭ്രാന്താ എന്നെ വായിക്കാൻ മിനക്കെടണ്ടാ ട്ടാ ഹും
ReplyDeleteഇപ്പോള്‍ മനസ്സിലായി ഭ്രാന്ത് മാറുകയല്ല ശരിക്കും തുടങ്ങുകയാണ് എന്ന് .,.,.,.ഭ്രാന്താ നിനക്ക് ശരിക്കും ഭ്രാന്ത് ഉണ്ടോ ???എല്ലാരും ചോദിക്കാന്‍ ആഗ്രഹിച്ചത് ഞാനങ്ങു ചോദിച്ചു ഈ പോസ്റ്റിന് ആദരാഞ്ജലികള്‍
ReplyDeleteവായിച്ചു .പരിചയമുള്ള കഥാ പാത്രങ്ങളോടുള്ള ഇഷ്ടം അറിയിക്കുന്നു. അംജതിനോടും.
ReplyDeleteവാട്ട് ഈസ് ദിസ്????
ReplyDeleteഈസ് ദിസ് ലൈക് ലോല????
ആ.., അത്രേ ഒക്കേ ഇംഗ്ലീഷ് അറിയൂ...
ഒന്നും പറയുന്നില്ല...
വീണ്ടും കാണും വരെ സലാം...
പോലീസ് എത്തിയപ്പോഴേക്കും നിര്ത്തിയല്ലോ ചങ്ങാതീ. പൈങ്കിളി ചിരിയിൽ ആളെ കുടുക്കുന്ന വെലയുമുണ്ടെന്നു മനസ്സിലായി. പോലീസ് സ്റെഷനിൽ ചെന്നലെ കുറ്റം എന്ത് എന്ന് പറയാൻ പറ്റൂ....
ReplyDelete