"ഇത് നോക്കൂ .... ഇവിടെ നോക്കാന്‍ .... " നീട്ടിപ്പിടിച്ച കൈകളുമായി അവള്‍ അയാളോട് ആക്രോശിച്ചു..... !
ചോരവാര്‍ന്നു വിളറിയ അവളുടെ മുഖം ജ്വലിക്കുന്നതായിതോന്നി...!
പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും അകന്നു മാറി അലറി ഓടുമ്പോള്‍ അവസാന ഓര്‍മ്മത്തുമ്പില്‍ അയാള്‍ അറിഞ്ഞു, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്നുപറയുന്ന കൊടുംതീവ്രവാദി പെണ്‍കുട്ടിയുടെ കൈകള്‍ ഒരായുധത്തഴമ്പുപോലുമില്ലാതെ , ചതഞ്ഞ പൂവിതള്‍ പോലെ മൃദുലമായിരുന്നു ..... !
കീറക്കോണകം ചുറ്റി ഇന്നുമയാള്‍ തെരുവില്‍ തിരയുന്നു തീവ്ര - ഭ്രാന്തിന്‍റെ പൂവിതള്‍ മൃദുലത ... !
ഇസ്രത്ത് ജഹാന്‍ ....
ReplyDeleteഇസ്രത്ത് ജഹാന്‍ ....
ReplyDeleteഅപമാനിക്കപ്പെട്ട മൃതദേഹം
ReplyDeleteരാത്രിയില്‍ എന്നോട് പറഞ്ഞു:
കണ്ടില്ലേ, എന്‍റെ കൈകളില്‍ ചേര്‍ത്തുവെച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല
എനിക്ക് വെടിയുണ്ടകളെ അറിയില്ല,
എന്‍റെ മേല്‍ തറഞ്ഞതിനെ ഒഴികെ.
ഊഴം - വിജയലക്ഷ്മി
ഇതും നന്നായി അംജത്
സമരം
ReplyDeleteമരണാനന്തര തീവ്രവാദി.
ReplyDeleteനാളെയൊരിക്കൽ ഗൾഫിൽ നിന്ന് ഹ്രസ്വസന്ദർശനത്തിനു വന്ന് കുടുംബവുമായി ഷോപ്പിങ്ങിന് പോയ സമയത്ത് ഒരു പ്രവാസിക്കും ഇങ്ങനൊരു അനുഭവം ഉണ്ടായിക്കൂടെന്നില്ല,കാരണം ഗൾഫിലെത്തിയാൽ സ്വന്തം നാടിനെ പറ്റി എന്ത് അസഭ്യവും വിളിച്ച് പറയുന്ന പ്രവാസിയെ ഏതെങ്കിലും ഒരു കടുത്ത രാജ്യസ്നേഹി ഉന്നമിട്ടേക്കാം.!!!!!!
ReplyDeleteആകെയുള്ള ആശ്വാസം ഇവിടെ നമ്മുടെ ഭരണ നേതാക്കന്മാർക്ക് 'സൂര്യനിൽ' നിന്ന് മാറി നിന്നിട്ടു വേണ്ടേ ഇതിലൊക്കെ പെടാൻ എന്നതാ.! പക്ഷെ ഭരിക്കുന്നവരാൽ മാത്രമല്ല ഇത്തരം കൊല്ലപ്പെടലുകൾ നടക്കുന്നുള്ളൂ എന്നതാ, ജാഗ്രതെയ്.!!!!
ആശംസകൾ.
ഹ ഹാ മനു ഏട്ടാ.. ഇതാപ്പോ നന്നായേ...
Deletesome are still steadfast to the terrorist story. And they are not few. Truth shall be buried for ever????
ReplyDeleteഒന്നും പറയാനില്ല .
ReplyDeleteഅത്രയും ഉള്ളിലാണ് !
ചോരവാര്‍ന്നു വിളറിയ അവളുടെ മുഖം ഒരു ചോദ്യചിഹ്നമായി ജ്വലിച്ചു നില്‍ക്കും
ReplyDelete"എന്റെ കയ്യിലേക്ക് അന്ന് നീ തന്ന
ReplyDeleteപൂവ് പോലും ചുവന്നതിതിനോ " !!
വാക്കുകളുടെ വക്കുകളിൽ ചോര കാണുന്നു.
ReplyDelete