Tuesday 7 August 2012

ചോദ്യം.

കഫം തൊണ്ടയില്‍ കുറുകുന്ന ക്ഷയത്തിന്റെ ഊര്‍ദ്ധ്വനില്‍ എല്ലു പൊന്തിയ നെഞ്ചിന്‍കൂട് പൊങ്ങിത്താഴുമ്പോള്‍ ഭാരവണ്ടി കയറ്റം കയറും പോലെ.

കട്ടിലിനു ചുറ്റും കൂടിയ ബന്ധുക്കള്‍ക്കിടയില്‍ ഒതുങ്ങി അവളതു തെല്ല് ഈര്‍ഷ്യയോടെ നോക്കി നിന്നു.


"അവന്‍ പുറപ്പെട്ടുവോ ? "   -: ആരോ തിരക്കുന്നു.

"വെളുപ്പിന് ലാന്‍ഡ്‌ ചെയ്യുംന്നു ഫോണ് ണ്ടായിരുന്നു." -: ആരുടെയോ ഉത്തരം.

"മക്കള്‍ക്കായി മാത്രം ജീവിച്ചു.പക്ഷേ, ആരുടേയും ഔദാര്യത്തിനു നിന്നിട്ടില്ല."


"സ്വഭാവം കൊണ്ട് മൂശേട്ടയായിരുന്നെങ്കിലും  നല്ല മനസാര്‍ന്നു."

"കൈ നീട്ടിയവര്‍ വെറും കയ്യോടെ പോയിട്ടില്ല. അതുപോലെ ആരോടുമൊട്ടും കൈനീട്ടീട്ടുമില്ല. സ്വന്തം മക്കളോടു പോലും ..! "

അവിടവിടെ കൂടി നില്‍ക്കുന്നവരുടെ അപദാനപ്രകീര്‍ത്തനങ്ങള്‍.
അടുക്കളയില്‍ തീ അണഞ്ഞ അടുപ്പിനടുത്തെക്ക് അവള്‍ നടന്നു.ചാരം വാരാത്ത അടുപ്പെരിയാത്തിടത്ത് ലക്ഷ്മി വാഴില്ലെന്ന അന്ധവിശ്വാസം ഈ വാടക വീട്ടിലും വിറകെരിയുന്നോരടുപ്പ് നിലനിര്‍ത്തുന്നു.ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിലെ ഒഴിഞ്ഞ അടിവയറുപോലെ ചാരമൊഴിഞ്ഞ ആ അടുപ്പില്‍ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു.അങ്ങിനെ ഒന്‍പതാമത്തെ വാടകവീട് ഒരു മരണതിനൊരുക്കം കൂട്ടുന്നു !അകത്തേക്കുള്ള ശ്വാസത്തില്‍ നെഞ്ചു വല്ലാതെ കുറുകുന്നു. ഉയരുന്ന ചുമയ്ക്ക് വിലങ്ങിട്ടു ഒരു കെട്ടു കഫം കുറുകി മുറുകുന്നു.ഇപ്പോള്‍ വേദനയില്ല. ചൂണ്ടു വിരലിനും നടുവിരലിനുമിടയില്‍ എപ്പോഴും എരിഞ്ഞിരുന്ന ബീഡിയുടെ പുകക്കായ്‌ ഇപ്പോഴും ചുണ്ട് ദാഹിക്കുന്നുണ്ടോ ?

"കൈനീട്ടിയവര്‍ക്കൊക്കെ വാരിക്കോരി നല്‍കി . അവസാനം ഉണ്ടായിരുന്നതൊക്കെ വിറ്റ് പെണ്‍മക്കളെ കെട്ടിച്ചു.അവര്‍ അവരുടെ കുടുംബം നോക്കി നന്നായി കഴിയുന്നു.ഞാനോ ? പറയുവാന്‍ നല്ല വേദാന്തം കയ്യിലുണ്ടല്ലോ... എന്‍റെ മകന് ഞാന്‍ നല്ല വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട് അവന്‍ അതുകൊണ്ട് ജീവിച്ചോളും എന്ന്.കേറിക്കിടക്കാന്‍ സ്വന്തമായി ഒരു കിടപ്പാടം എങ്കിലും ഉണ്ടാക്കിക്കൂടായിരുന്നോ എന്നെ ഉണ്ടാക്കിയപ്പോള്‍ ....? "

തിണ്ണയിലിരുന്ന് ബീഡിയുടെ നൂല്‍, വിരല്‍ കൊണ്ട് തെറുത്തു മുറുക്കി തീകൊടുക്കുമ്പോള്‍ വീടിനുള്ളില്‍ മകന്‍  ഈര്‍ഷ്യയോടെ ചീറുന്നു.

"നിന്‍റെ മക്കള്‍ നിന്നോടിങ്ങനെ ചോദിക്കാതെ ദൈവം കാക്കട്ടെ....!"

കുറഞ്ഞ വാക്കില്‍ മറുപടിയൊതുക്കി , വലിച്ചിട്ടിരുന്ന ബീഡിക്കുറ്റികള്‍ക്കിടയിലേക്ക് വായിലിരുന്നതും വലിച്ചെറിഞ്ഞു.....


പാതിയില്‍ മുറിയുന്ന ശ്വാസത്തെ ശക്തമായി അകത്തേക്ക് വലിച്ചു കൊണ്ട് , തുറിച്ചു ചാടുന്ന കണ്ണിനാല്‍ ചുറ്റും നോക്കി..

"അവന്‍ വന്നുവോ .....? "പ്രവാസം മരുഭൂമിയാക്കിയ ദാമ്പത്യം.വര്‍ഷങ്ങളുടെ ഇടവേളകളില്‍ സ്നേഹം പുതിയ വാടകവീടിന്റെ പെയിന്റിന്റെ മണം മറയും പോലെ.വരണ്ട മണ്ണിലെ ചെറുമഴയില്‍ പുതുനാമ്പ് എന്നും സ്വപ്നം മാത്രം.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിരലുകളിലെ മുരടന്‍ സ്പര്‍ശനം ഉള്ളില്‍ നടുക്കത്തോടൊപ്പം കുളിര്‍ മഴ പെയ്യിച്ചതെന്നാണ് ? അടിവയറിലെ പ്രകമ്പനം ഒരു ജീവന്‍റെ തുടിപ്പിനുള്ള കൊതിയായിരിക്കുമോ ? ചെറുതെങ്കിലും ഈ വീട് മതിയെന്ന് പറയുമ്പോള്‍ , മുരടന്‍ വിരലുകള്‍ തൊട്ടപ്പുറത്തുണ്ടെന്ന ഗൂഡമായ ആനന്ദവും മനസ്സില്‍ ഉണ്ടായിരുന്നുവോ ? പക്ഷേ......!

അടുക്കളവാതില്‍ തുറന്ന് ഇരുട്ടിലേക്കിറങ്ങുമ്പോള്‍ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു."ആരും കണ്ടില്ലല്ലോ ? "

ഇരുട്ടില്‍ അയാളുടെ കണ്ണുകള്‍ പൂച്ചയുടെത് പോലെ തിളങ്ങി.


"ഇല്ല , എല്ലാരും കട്ടിലിനു ചുറ്റുമാണ് "  അവളുടെ ശബ്ദം വിറച്ചു.

തെറ്റല്ല..! ഇത് തെറ്റല്ല..! മനസ്സില്‍ വെറുതെ ഉരുക്കഴിച്ചു ഒരു മന്ത്രം പോലെ.മുലപ്പാല്‍ ചുരത്താത്ത മുലഞെട്ടുകള്‍ ഒരു ചോദ്യം ചിഹ്നം പോലെ ഉണരുന്നു.


മുരുടന്‍ വിരലുകള്‍ മഴത്തുള്ളികള്‍ തീര്‍ക്കുവാന്‍ കാടും മലയും പരതുമ്പോള്‍ അവജ്ഞയാല്‍ കണ്ണുകള്‍ ഇറുക്കിയടച്ചു !

"എന്‍റെ മകനോട്‌ അവന്‍റെ മക്കള്‍ ചോദ്യം ആവര്‍ത്തിക്കരുത് എന്നാണു ഞാന്‍ പറഞ്ഞത് . അല്ലാതെ.....! "

ഇരുട്ടില്‍ നിന്നും,  കഫം കുറുകി പതറിത്തെറിച്ച വാക്കുകള്‍ കേട്ട് അവള്‍  തന്നെ പുണരുന്ന നഗ്നദേഹത്തു നിന്നും ഞെട്ടിമാറി കണ്ണുതുറന്നപ്പോള്‍, തൊട്ടടുത്ത വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയരുകയായിരുന്നു.


53 comments:

 1. അടുക്കളയില്‍ തീ അണഞ്ഞ അടുപ്പിനടുത്തെക്ക് അവള്‍ നടന്നു.ചാരം വാരാത്ത അടുപ്പെരിയാത്തിടത്ത് ലക്ഷ്മി വാഴില്ലെന്ന അന്ധവിശ്വാസം ഈ വാടക വീട്ടിലും വിറകെരിയുന്നോരടുപ്പ് നിലനിര്‍ത്തുന്നു.ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിലെ ഒഴിഞ്ഞ അടിവയറുപോലെ ചാരമൊഴിഞ്ഞ ആ അടുപ്പില്‍ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു.അങ്ങിനെ ഒന്‍പതാമത്തെ വാടകവീട് ഒരു മരണതിനൊരുക്കം കൂട്ടുന്നു !

  ReplyDelete
 2. വ്യത്യസ്തമായ ശൈലിയില്‍ പറഞ്ഞത് കൊണ്ട് കഥയിലെ വിഷയത്തിന്റെ ആവര്‍ത്തനം വിരസമാകുന്നില്ല..... എല്ലാ ആശംസകളും.... :)

  ReplyDelete
 3. മാഷേ, ഒന്നൂടെ നന്നാക്കായിരുന്നുട്ടോ. വിഷയം പാടി പതിഞ്ഞത് തന്നെ, എങ്കിലും അവതരണത്തില്‍ വ്യത്യസ്തതയുണ്ട്...ആശംസകള്‍

  ReplyDelete
 4. എല്ലാവരും പറഞ്ഞത് പോലെ അവതരണത്തിലെ വ്യത്യസ്തത നന്നായി. ആശംസകള്‍.........

  ReplyDelete
 5. ആശംസകള്‍.................

  ReplyDelete
 6. എഴുത്തിന്റെ ശൈലി ഒരുപാട് ഇഷ്ടമായി....വായനയില്‍ ഉടനീളം വിരസത തോന്നിയില്ല...ആശംസകള്‍...

  ReplyDelete
 7. വരികളില്‍ ചിലത് പരമ സത്യങ്ങള്‍ ആയി കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 8. ചെറുതെങ്കിലും നന്നായി പറഞ്ഞ കഥ.

  ReplyDelete
 9. അവതരണം തികച്ചും വ്യത്യസ്തമായി .കഥ എനിക്കിഷ്ടപ്പെട്ടു .

  ReplyDelete
 10. ഓര്‍മ്മപ്പെടുത്തല്‍ പോലെ...

  ReplyDelete
 11. ഗുഡ് പോസ്റ്റ്... ആശംസകൾ

  ReplyDelete
 12. അവതരണ മികവിന് അഭിനന്ദനങ്ങൾ, അംജത്ത് :)

  ReplyDelete
 13. ശലീര്‍,കുമ്മാട്ടി,മുബി,ഫയാസ്‌,ഇ.കെ.ജി., പ്രണവ്‌ , അനാമിക,കൊമ്പന്‍,റോസിലി,സിയാഫ്,അരുണ്‍ ,റാംജി,സുമേഷ്‌,മൊഹി. എല്ലാവര്‍ക്കും നന്ദി,പ്രോല്‍സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.സ്നേഹം ,സന്തോഷം.

  ReplyDelete
 14. കഥയുടെ ക്രാഫ്റ്റ് എന്തെന്ന് നന്നായി അറിയുന്ന എഴുത്തുകാരനാണ് അംജത്. അംജതിന്റെ ഓരോ കഥയും ഒഴുകന്ന വഴികള്‍ ,വിഭിന്നമാണ്. ഭാഷയില്‍ പോലും ആ വ്യത്യസ്ഥത വായിച്ചെടുക്കാം.....

  കഥ നന്നായി ഇഷ്ടപ്പെട്ടു അംജത്. എന്നാലും ,ഇനിയും നന്നാക്കാമായിരുന്ന ഒരു കഥ എന്ന തോന്നലും ഉണ്ട്.

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷെ നന്ദി. ശരിയാണ് മാഷേ ഒറ്റ രാത്രികൊണ്ട് എഴുതിയതാണ്.വളരെ കുറുകിപ്പോയി.

   Delete
 15. മനുഷ്യ ബന്ധങ്ങളുടെ നിസ്സാരതയും പ്രവചനാതീത സ്വഭാവവും നന്നായി വെളിവാക്കുന്നു ഈ ചെറിയ കഥ. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ മുറുക്കമുള്ള ഭാഷ നിലനിർത്തി കഥയെ അവനവനിലേക്കു നോക്കാനുള്ള സൂക്ഷ്മദർശിനിയാക്കി മാറ്റുന്നു കഥാകാരൻ.

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. ടൈമിംഗ്, ടൈമിംഗ് എന്നു പറഞ്ഞാല്‍ ഇതാണ്!

  മകന്റെ മകനായി/മകളായി തന്നെ അച്ഛനും,നാട്ടുകാര്‍ക്കും മുമ്പില്‍ അവതരിപ്പിക്കാവുന്ന സമയം കണ്ടെത്തുന്നത് അവളുടെ ഉദേശ്യ ശു ദ്ധി വെളിപ്പെടുത്തുമോ? :)

  എസ്.എഫ്.ഐ -ക്കാരന് മാറ്റമൊന്നുമില്ല. :)

  അവളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സമരമുറയായേ ഞാന്‍ കാണുന്നുള്ളൂ... :)

  വേറിട്ട അവതരണശൈലി പരീക്ഷിച്ചു വിജയിപ്പിച്ചതില്‍ , അംജടിന് അഭിമാനിക്കാം!

  ReplyDelete
  Replies
  1. വട്ടണാത്ര മറഡോണയുടെ ടൈമിങ്ങിന്റത്ര വരുമോ ന്‍റെ ജോസൂട്ടിയെ...നന്ദി. ഇച്ചായാ.

   Delete
 18. തികച്ചും വ്യത്യസ്തമായ അവതരണം അംജത്ത് ...കഥ ഇഷ്ടായി ട്ടോ ..!!

  ReplyDelete
 19. കഥ നല്ലതാണ് എന്നു പറയുന്നതിനപ്പുറം ഒന്നു കൂടി വ്യക്തമാക്കാമായിരുന്നു എന്നു തോന്നി.....വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കാൻ ധാരാളം.......

  കഥ ഇഷ്ടപ്പെട്ടു........

  ReplyDelete
 20. നന്ദി, കല്യാണിക്കുട്ടി,കൊച്ചുമോള്‍.പ്രോല്‍സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.@ജാനകി, വായനക്കാര്‍ക്കും എന്തെങ്കിലും കൊടുക്കണ്ടേ എന്നുകരുതി കുറച്ചു അവ്യക്തമാക്കിയതാ..ചുമ്മാ ഒരു പരീക്ഷണം. ഏറ്റില്ല അല്ലെ ? നന്ദി. അഭിപ്രായങ്ങള്‍ക്ക്.

  ReplyDelete
 21. കഥ എങ്ങനെ തുടങ്ങണം മടുപ്പില്ലാതെ മുഴുവനായും എങ്ങനെ വായിപ്പിക്കണം എന്നതില്‍ വിജയിച്ചു!!

  ReplyDelete
 22. പ്രവാസം മരുഭൂമിയാക്കിയ ദാമ്പത്യം.വര്‍ഷങ്ങളുടെ ഇടവേളകളില്‍ സ്നേഹം പുതിയ വാടകവീടിന്റെ പെയിന്റിന്റെ മണം മറയും പോലെ.വരണ്ട മണ്ണിലെ ചെറുമഴയില്‍ പുതുനാമ്പ് എന്നും സ്വപ്നം മാത്രം.

  അംജതിക്കാ, ങ്ങളുടെ സ്നേഹനിധിയായ ആ അച്ഛന്റെ മരണവും മറ്റു സ്വപ്നങ്ങളും മനസ്സിലേൽപ്പിച്ച ആഘാതത്തിന്റെ ശരിക്കുമുള്ള ഒരു പ്രതിഫലനമായി ഈ എഴുത്ത്. വളരെ നന്നായിരിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. മനസ്സിനെ നന്നായി പിടിച്ചുലച്ചു കളഞ്ഞു,അതിതീവ്രമായി തന്നെ. മറ്റു സ്വപ്നങ്ങളുടെ സാക്ഷാത്കരണം എവിടെ വരെയായി എന്ന് നേരിൽ കണ്ടപ്പോൾ ഞാൻ ചോദിക്കാൻ വിട്ടു പോയി. നല്ല എഴുത്ത്. ആശംസകൾ.

  ReplyDelete
 23. പ്രമേയത്തിന്റെ പഴക്കം എഴുത്തിന്റെ പുതുമ കൊണ്ട് മറികടക്കുന്നു..
  ഈ കൈയ്യൊതുക്കത്തിൽ ഇനി കൂടുതലൊന്നും ചേർക്കാനില്ല എന്നാണ് എന്റെ അഭിപ്രായം..
  പക്ഷെ പെണ്ണ് എപ്പോഴും പ്രായോഗികമതിയാണ്. ഇടയ്ക്കിടെ തനിക്കു നേരെ അന്വേഷണങ്ങൾ നീണ്ടു വരാവുന്ന ഒരു സന്ദർഭത്തിൽ അവൾ ജാരനോട് സന്ധിക്കാൻ സാധ്യതയുണ്ടോ ?

  ReplyDelete
 24. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 25. നന്ദി,ഷബീര്‍.@മനേഷ് , സ്വപ്‌നങ്ങള്‍ എന്നും സ്വപ്നങ്ങള്‍ മാത്രം മന്വെ.... @വിഡ്ഢിമാന്‍ , അങ്ങിനെ പ്രായോഗികമതികള്‍ അല്ലാത്തവരും ഉണ്ട് മനോജ്‌ (അനുഭവം)

  ReplyDelete
 26. വരാന്‍ കുറച്ചുവൈകി എന്നാലും വയറുനിറഞ്ഞു,ഇനി വിളിച്ചിലെങ്കിലും വരാം, വരും

  ReplyDelete
 27. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 28. വായിച്ചെടുക്കാന്‍ ഇത്തിരിയോന്നു ശ്രമപ്പെട്ടു. വളരെ കുറുക്കി എഴുതിയത് കൊണ്ടാണ്.. പക്ഷെ ആ ശൈലി തന്നെയാണ് ഈ എഴുത്തിന്റെ വിജയവും

  ReplyDelete
 29. ഇപ്പോഴാണു വായിച്ചത്...പക്ഷേ ഒന്നു കൂടി വായിക്കണം എനിക്ക്.....
  എന്തൊക്കെയോ പിടിതരാത്ത പോലെ........

  ReplyDelete
 30. കോയ,കഥാപ്പച്ച,നിസാര്‍, വളരെ നന്ദി വായനക്കും പ്രോത്സാഹനത്തിനും.@ജാനകി അഭിപ്രായതിനായ്‌ കാത്തിരിക്കുന്നു.വൈകിയാണെങ്കിലും വന്നതിനു നന്ദി.

  ReplyDelete
 31. കഥ പറഞ്ഞ രീതിയും, ആറ്റികുറുക്കിയതും എല്ലാം നന്നായിരിക്കുന്നു അംജത്‌.

  ReplyDelete
 32. വായിക്കാന്‍ വൈകി...

  ഹൃദയത്തില്‍ നിന്നും, അനുഭവങ്ങളുടെ ചൂടോടെ പുറത്ത് ചാടിയ വരികളായി തോന്നി....

  മരണപ്പെട്ടവര്‍ക്കും,ഇനി മരണപ്പെടാന്‍ ഇരിക്കുന്ന നമ്മള്‍ക്കും എല്ലാം സ്വര്‍ഗത്തില്‍ ഒരിമിച്ചു കൂടാന്‍ ഉള്ള ഭാഗ്യം സര്‍വ്വശക്തന്‍ നല്‍കട്ടെ....

  ReplyDelete
 33. അംജത് ഭായ് അറിയുമോ? നന്ദിത വഴിയാണ് നമ്മള്‍ പരിചയപ്പെട്ടത്‌... :)
  വൈകിയാനെലും ഞാനും ഇങ്ങെത്തി
  വായിച്ചു, കഥ പഴയതാണെന്ന് ഒരു പരിഭവം, കുറച്ചൊരു അവ്യക്തത കൂടിപ്പോയോന്നും..
  എന്നാലും "സ്നേഹം പുതിയ വാടകവീടിന്റെ പെയിന്റിന്റെ മണം മറയും പോലെ."
  അത് മതി ഈ കഥ ഇഷ്ടപ്പെടാന്‍..

  ReplyDelete
  Replies
  1. മറന്നിട്ടില്ല. അന്നത്തെ ആ വഴക്കുകള്‍ക്കു ശേഷം ആ വഴി പോയിട്ടില്ല. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി കേട്ടോ..

   Delete
  2. ഞാനും സുല്ലിട്ടു പിരിഞ്ഞു..
   മനസമാധാനം, അതല്ലേ എല്ലാം..:)

   Delete
  3. :) മറ്റു കഥകള്‍ കൂടി നോക്കി അഭിപ്രായം അറിയിക്കൂ... വിമര്‍ശനം മാത്രമേ സ്വീകരിക്കൂ... :)

   Delete
 34. othiri aalukalude vidhiaa nithu... Malayalathil oru chollundu "Makkalekandum Mampoo kandum mohikkaruthennu"--- ithaavumo athu??? pakshe enikku avasaanam onnum pidikittiyilla.. Onnu koodi vaayikkanam ennu thonnunnnu..

  ReplyDelete
 35. 2012 എട്ടാം മാസവും ഒമ്പതാം മാസവും ഞാന്‍ നാട്ടില്‍ അവധിയിലായിരുന്നുവല്ലോ.
  തിരിച്ച് വന്നിട്ട് കൂട്ടുകാരുടെ എല്ലാ പോസ്റ്റുകളും തപ്പിപിടിച്ച് വായിച്ചിരുന്നു.

  ഇത് മാത്രം എങ്ങനെയോ മിസ് ആയി.
  ഇനി വായിയ്ക്കട്ടെ

  ReplyDelete
  Replies
  1. ആഹാ ,ഇതിനായാണ് ഞാന്‍ കാത്തിരുന്നത്... സ്നേഹം അജിത്തേട്ടന്‍.

   Delete
 36. ഇഷ്ട്ടായി ....ഇഷ്ട്ടായി. പറയുമ്പോള്‍ പിടിതരാതെ പോകുന്ന കഥകള്‍ പറയണം അതാ അതിന്റെ ഒരു ഭംഗി...വായിച്ചു തീര്‍ന്നാലും കൂടെയുണ്ടാവണം .

  ReplyDelete
  Replies
  1. അനീഷ്‌ എഴുത്തുകാരന്റെ മാനറിസം തൊട്ടറിഞ്ഞ വായനക്കാരാ നന്ദി.

   Delete
 37. വലിച്ചുനീട്ടാതെ മനോഹരമായി പറഞ്ഞ നല്ലൊരു കഥ.
  ആശംസകള്‍

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......