Sunday 2 June 2013

കറുപ്പഴകി.വ്യര്‍ത്ഥസ്ഖലിതങ്ങള്‍ ഉറഞ്ഞ സിന്തറ്റിക് ഉറകള്‍ കുമിഞ്ഞു കൂടിയ മൂലയില്‍കൂടി കെട്ടിടങ്ങളുടെ ഇരുള്‍ നിഴല്‍പറ്റി പെരുച്ചാഴികള്‍ക്കൊപ്പംചാടിനടന്നു നീങ്ങുമ്പോള്‍ മനസ്സു തികച്ചും ശാന്തമായിരുന്നു. മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്. അമ്മയ്ക്ക് അതിപ്പോള്‍ അനുഗ്രഹമായിരിക്കുന്നു.

അകലെ, ഈ ഇരുണ്ടു  നാറുന്ന കല്‍ക്കെട്ടുകള്‍ക്കപ്പുറം നഗരത്തിന്‍റെ സുന്ദരപ്രകാശിതമുഖത്തിന്‍റെ ശബ്ദഘോഷങ്ങള്‍ മുഴങ്ങിക്കേള്‍ക്കാം.

താരാബായ്‌ ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും.വളവു തിരിഞ്ഞ്, നഗരമാലിന്യം കറുത്ത്കുറുകിയൊഴുകുന്ന ഓടയുടെ അരികിലൂടെ റെയില്‍പ്പാളം മുറിച്ചുകടന്നാല്‍ താരാബായിയുടെ ഹമം* കാണാം. ഇടിഞ്ഞു പൊളിഞ്ഞ ലോകോഷെഡിന്‍റെയും കുറച്ചപ്പുറത്ത്.

ഹമമില്‍ എത്തും മുന്നേ ഇട്ടിരിക്കുന്ന ചുരിദാര്‍ മാറ്റി
സാരിയുടുക്കണം.അതാണ്‌ നിയമം.


                                                                               ചിത്രം : അംബരീഷ് ഹരിദാസ്‌.
                             

"ചേച്ചീ, ചേച്ചീടെ ഈ പട്ടുപ്പാവാട ഞാന്‍ ഇന്ന് ഉടുത്തോട്ടെ ?"

"അയ്യേ, നിനക്കെന്താ വട്ടുണ്ടോ രാധേ ?"

ചേച്ചിയുടെ കളിയാക്കലായിരുന്നു ആദ്യ ആഗ്രഹത്തിനെതിരെങ്കിലും, അന്ന് രാത്രി ചേച്ചി ഉറക്കം പിടിച്ചതിനുശേഷം ആ പട്ടുപ്പാവാടയുടെ സ്നിഗ്ദ്ധതയില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ , പ്രായപൂര്‍ത്തിയായവളുടെ പരിപൂര്‍ണ്ണതയായിരുന്നു മനസ്സില്‍ .!

"രാധേ, നിനക്കറിയ്മോ ബൃഹന്നളയെപ്പറ്റി ? ഉര്‍വശിയുടെ ശാപം അത്രയ്ക്ക് സുന്ദരിയാക്കിയിരുന്നുവത്രേ അര്‍ജുനനെ ! മീശപോലും മുളയ്ക്കാത്ത രാജകുമാരന്മാര്‍ ബൃഹന്നളയുടെ നിതംബവടിവോര്‍ത്താണത്രേ വിരാടരാജ്യത്ത് വിരസയാമങ്ങള്‍ തള്ളിനീക്കിയിരുന്നത് ! "

താരാബായിയുടെ അടുത്തു വന്ന ആദ്യ നാളുകളില്‍ കുസുമം തന്‍റെ പിന്‍ഭാഗം കാണുമ്പോഴെല്ലാം ഇങ്ങിനെ പറഞ്ഞിരുന്നു.


"അതിനും മുന്നേ, ഇരുണ്ട ഇരുപതാം നൂറ്റാണ്ടില്‍ അങ്ങു 'ലാഗാഷില്‍'* അന്തപ്പുരക്കാവലിനായി ഇരുണ്ട നിറമുള്ള കരുത്തരായ ബൃഹന്നളമാരെ സൃഷ്ടിച്ചിരുന്നുവെന്നു അന്ന് നമ്മുടെ 'ഹമമില്‍' വന്നിരുന്ന ആ സാര്‍ പറഞ്ഞിരുന്നല്ലോ കുസും."

കുസുമത്തിന്റെ വാക്കുകള്‍ക്കു ചരിത്രത്തിലൂടെയുള്ള തിരുത്തലുകളുമായി ശ്വേതയുമുണ്ടാകും എന്നും.

ദായമ്മ* പറഞ്ഞുകൊടുത്ത പുരാണകഥകളാണ് കുസുമമെന്ന നാട്ടിന്‍പുറംകാരിക്ക് പ്രിയം. എന്നാല്‍ ശ്വേത വിദ്യാഭ്യാസമുള്ളവളാണ്. എന്നാലും ....!


നോട്ടുപുസ്തകത്തിനുള്ളില്‍ കുടഞ്ഞിട്ട് ഒളിപ്പിച്ചുകൊണ്ടുവന്ന പൌഡര്‍ , ഉച്ചഭക്ഷണശേഷം മുഖത്തിട്ട്. ചോറ്റുപാത്രത്തില്‍ പ്രതിബിംബംനോക്കി രസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശേഖരന്‍ മാഷ് കാണുന്നത്.നാണിച്ചു ചൂളി നില്‍ക്കുമ്പോള്‍ , പിന്‍കഴുത്തില്‍ ചൂടുള്ള ശ്വാസം ..!

ജനലിനപ്പുറം ഉച്ചവെയില്‍ ആളിപ്പടര്‍ന്നു വാടിത്തളര്‍ത്തിയ വാഴയിലയില്‍ വന്നിരുന്ന ഒരു കറുമ്പന്‍ കാക്ക കുസൃതിക്കണ്ണ്‍കളോടെ തലചെരിച്ചു നോക്കുന്നത് പതിയടയുന്ന കണ്ണുകളില്‍ കണ്ട അവസാന കാഴ്ച്ച, ആദ്യ അനുഭവം !

ആദ്യസ്പര്‍ശനത്തിന്‍റെ കൌതുകം പിന്നീട് ആവശ്യമായ അനുഭൂതിയായി പരിണമിക്കുമ്പോള്‍ വര്‍ഗ്ഗവ്യത്യാസത്തിന്റെ അതിര്‍വരമ്പുകളെപ്പറ്റി മാഷ്‌ ഒരിക്കലും വാചാലനായില്ല. പക്ഷേ ...... !

ലിപ്സ്റ്റിക്കും പൌഡറും തുടങ്ങി കൂടുതല്‍ ഇഷ്ടങ്ങളിലേക്ക് വഴുതിയ മനസ്സിനെ ഉടലോട് കൂടി ഉടപ്പിറപ്പുകള്‍ പടിഇറക്കുമ്പോള്‍ ശേഖരന്‍ മാഷ്‌ മാന്യതയുടെ മൗനവാല്മീകങ്ങള്‍ക്കുള്ളിലായത് ഒരു പക്ഷേ , സമൂഹത്തെ ഭയന്നാകാം.അന്നും അമ്മ മാത്രമേ കരഞ്ഞിരുന്നുള്ളൂ. പാവം .. !


അടക്കിവെച്ചിട്ടും വെളിവാക്കപ്പെടുന്ന സ്ത്രൈണഭാവങ്ങളുടെ കാരണഭൂതന്‍ താനല്ല , അന്തര്‍ഗ്രന്ഥിസ്രാവമാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുവാന്‍ പരാജയപ്പെട്ടപ്പോഴാണ് പലായനം വേണ്ടി വന്നത്.


അല്ലെങ്കില്‍ തന്നെയും താന്പോരിമയെന്ന  ഉന്നതമാനസികനിലയിലുള്ള ഒരു ജനസമൂഹത്തിന് മുന്നില്‍ രണ്ടു വര്‍ഗ്ഗമേയുണ്ടാകുന്നുള്ളൂ - സ്ത്രീയും , പുരുഷനും. അതിനിടക്കൊരു വര്‍ഗ്ഗത്തിനുള്ള സ്ഥാനം അനര്‍ഹമെന്ന് അവര്‍ തീരുമാനിക്കുന്നു , നടപ്പാക്കുന്നു... !

"രാധേ, അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെയും 'ഹരിഹരസുതനെയും' അംഗീകരിക്കുന്ന ഈ ജനത. നിന്നെപ്പോലുള്ള ജന്മങ്ങള്‍ക്ക് ഒരിക്കലും ഇടം നല്‍കില്ല. കാരണം അവര്‍ വെളിച്ചത്തില്‍ വെള്ളക്കുപ്പായമണിഞ്ഞു നടക്കുകയും ഇരുളില്‍ അവര്‍ എതിര്‍ക്കുന്നതിനേയും വെറുക്കുന്നതിനെയും ആസ്വദിക്കുകയും ചെയ്യുന്നു. മുഖംമൂടികളുമണിഞ്ഞാണ് മുക്കാല്‍ പങ്കും ജനത ജീവിക്കുന്നത്. എല്ലാം അഭിനയമാണ്."

സുരതാലസ്യത്തിന്‍റെ ഉച്ചിയില്‍ നിന്നും ഉറക്കത്തിലേക്ക് കൂപ്പുകുത്തുന്ന ആ  നേരിയ ഇടവേളയിലും ശരവണന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.

പ്രയാണാരംഭത്തിലാണ് ശരവണനെ കണ്ടുമുട്ടുന്നത്. പ്രേമം പങ്കുവെക്കാന്‍ ദൈവം തന്ന അനുഗ്രഹീത വഴിയായ വേഴ്ചയെന്നത് ധനാഗമമാര്‍ഗ്ഗം കൂടിയാണ് എന്ന് ബോധ്യപ്പെടുത്തിയത് അവനാണ്.

"നിന്നിലുള്ള നാരീഗുണം പുറമേക്ക് പ്രകടമാകുന്നു എന്നതാണ് നിന്നിലെ മോശമെന്ന് തീരുമാനിക്കുന്ന ഈ ജനത നിനക്ക് സുരക്ഷിതത്വം തരുകയില്ല. നീ ഇവിടം വിട്ടു ബംഗ്ലൂര്‍ക്ക് പോകൂ. അവിടെ നിന്നെപ്പോലുള്ളവര്‍ ജീവിക്കുന്നുണ്ട്. ഒരു ബദല്‍ സമൂഹം തന്നെയവര്‍ക്കുണ്ട്. അംഗീകരിച്ചില്ലെങ്കിലും പുച്ഛഭാവമില്ലാത്ത, ഉപദ്രവിക്കാത്ത ഒരു ജനതയും."

അവന്‍ കയ്യിലേക്ക് വെച്ച് നീട്ടിയ കടലാസുകഷണങ്ങളില്‍ പ്രതീക്ഷയുടെ തിളക്കം...!

ഈ നഗരത്തിന്‍റെ പ്രൌഡിയുടെയും സൌന്ദര്യത്തിന്റെയും പിറകിലായി ഇരുളില്‍ ഒരു മൂലയില്‍ ഒരു സമൂഹം ഉണ്ടെന്നറിഞ്ഞു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ഒരു കൂട്ടര്‍. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, എന്തിനു ജീവിതരീതിപോലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍..

"രാധാ, നിന്നെ ഞാന്‍ ദത്തെടുക്കുന്നു. ഇന്നുമുതല്‍ ഞാനാണ് നിന്റെ "ഗുരുബായി"* ഗുരുബായി എന്നാല്‍ വെറും ഗുരു മാത്രമല്ല. ഗര്‍ഭപാത്രമില്ലാത്ത അമ്മയും കൂടിയാണ് ഓരോ ഗുരുബായിയും കുഞ്ഞേ ..! ഈ ഹമംഇനി നിന്റെതാണ്. വെറുതെ ഇനി അവിടെ ഇവിടെ അലയേണ്ട. ഇതാ ഈ സാരി ഉടുത്തുകൊള്ളൂ. ഇതാണ് ഞങ്ങളുടെ സാധാരണ ആചാരം.നീ ഈ സാരി ഉടുത്തു കഴിഞ്ഞാല്‍ പിന്നെ നീ ഞങ്ങളില്‍ ഒരാളാകുന്നു. നമ്മളെ അംഗീകരിക്കാത്ത ഈ സമൂഹത്തില്‍ നമുക്ക് തലയുയര്‍ത്തി തന്നെ നടക്കണം. നമ്മളെ കാണുമ്പോള്‍ പരിഹസിച്ചു ചിരിക്കുന്ന മാന്യമുഖങ്ങള്‍ക്ക് നേരെ തുണിപൊക്കി കാണിക്കുവാനുള്ള ആര്‍ജ്ജവം വേണം. ഇവന്മാര്‍ ഒക്കെ രാത്രിയുടെ ഇരുളില്‍ നമ്മുടെ തുടയിടുക്കുകളെ ആശ്രയിച്ചു വരും. അപ്പോള്‍ അവന്മാര്‍ക്ക് നമ്മള്‍ സ്വര്‍ഗ്ഗം കാട്ടിക്കൊടുത്തു പ്രതികാരം ചെയ്യണം .. മധുരമായ പ്രതികാരം . "

ഇതും പറഞ്ഞു താരാബായി കുലുങ്ങി ചിരിച്ചപ്പോള്‍ അവരുടെ സിലിക്കോണ്‍ കുന്നുകളില്‍ ഭൂചലനം.തടിച്ച ചുണ്ടുകള്‍ അവര്‍ക്കൊരിക്കലും അഭംഗിയല്ല എന്ന് തോന്നി. ഒരു പക്ഷേ ആ ചുണ്ടുകളാകാം അവരെ ഈ ഹമം ഗുരുബായി സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുക... !

"അടീ, രാധ , ഉന്നപ്പാക്ക എപ്പടിയിറുക്ക് തെരിയുമാ , സെരിയാന കറുപ്പഴകീടീ നീയ്‌.........,,,! ഇങ്ക ഇരുക്കിറ മത്ത് *ചേലൈകള്‍****** * എല്ലാം വെസ്റ്റ്‌ ഡീ . നീ  ഒരു കലക്ക് കലക്കപ്പോറേ ഇങ്ക..! ഇല്ലേ ണാ പാരെ....!"

ദായമ്മ അങ്ങിനെ പറഞ്ഞത് സത്യമായി ഭവിച്ചത് ഒരു പക്ഷേ , ഈശ്വരന്‍ ഈ വികടജീവിതത്തില്‍ തന്ന ഒരു അനുഗ്രഹമാകാം. "കറുപ്പഴകി" അങ്ങിനെ പ്രശസ്തയായി...!


താരാബായിയുടെ ഹമമില്‍ കറുപ്പഴകിന്റെ ചൂടും ചൂരും അറിയാന്‍ ഒഴുകിയെത്തിയതില്‍ കൂടുതലും പ്രമുഖര്‍ ആയിരുന്നത്രേ. ഹമം പ്രശസ്തി നേടി.കൂടെ കറുപ്പഴകിയും.


വര്‍ഷങ്ങള്‍ക്കു ശേഷം വീടും നാടും കാണണമെന്ന മോഹത്തിന് ഗുരു എതിരൊന്നും പറഞ്ഞില്ല. വേഗം തിരിച്ചു വരണമെന്ന് മാത്രം ഒരു ഉപദേശം.

"അമ്മേ കാണാനേ നേരെ അരണാട്ടുകരക്ക് പൊക്കോ. അവിടെ ശവപ്പറമ്പിലിണ്ടാവും." യ്യൊന്ന് ഒഴിഞ്ഞു പോയാല്‍ കൊള്ളാം.ആളോള് കണ്ടാല്‍ ഇനി ഓരോന്നിനു ഉത്തരം കൊടുക്കേണ്ടി വരും."

തിരിഞ്ഞു നടക്കുമ്പോള്‍ കൂടപ്പിറപ്പിനോട് ദേഷ്യമല്ല സഹതാപമാണ് തോന്നിയത്.


റെയില്‍പ്പാളം തണുത്തുമരവിച്ച് നിശബ്ദമായി നീണ്ടുകിടക്കുന്നു.മുകളില്‍ നീണ്ടുപോകുന്ന വൈദ്യുതിക്കമ്പിയില്‍ അങ്ങിങ്ങ് തലകീഴായി തൂങ്ങിക്കിടക്കുന്ന വാവലുകളെപ്പോലെ കെട്ടിടങ്ങളില്‍നിന്നും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്‌ കൂടകള്‍ ചെറുകാറ്റില്‍ ഇളകിയാടുന്നു.സിഗ്നല്‍ ലൈറ്റിന്‍റെ ചുവന്ന പ്രതിഫലനം പാളങ്ങളില്‍ ! സ്വയം തൊട്ടുരുമ്മാന്‍ വിധിക്കപ്പെട്ടിട്ടില്ലാത്ത ഇണക്കുരുവികള്‍.... !!


കാനയുടെ സ്ലാബിനോട് ചേര്‍ന്ന് ഇരുട്ടില്‍ കല്ലിനു മുകളില്‍ ബാഗ് വെച്ച് സാരി പുറത്തെടുത്തു. ചുരിദാറിന്റെ ടോപ്പ് ഊരി തിരികെ ബാഗില്‍ വെക്കുമ്പോഴാണ് കുറച്ചു മാറി എതിര്‍വശത്ത് പൊളിഞ്ഞു കിടക്കുന്ന ലോകോഷെഡിനു പുറകില്‍ നിന്നും ഒരു രൂപം എന്തോ താങ്ങിയെടുത്തു കൊണ്ട് സിഗ്നല്‍ ലൈറ്റിനടുത്തേക്ക് വരുന്നത് കണ്ടത്.

ആരാണ് ഈ സമയത്ത് ഇവിടെ ? ചില പോക്കറ്റടിക്കാരുടെ കേന്ദ്രമാണ് ഇവിടം. വളഞ്ഞ വഴിയായ ഇതിലെ വന്നത് തന്നെ സാരി മാറ്റി ഉടുക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ്... ഇവിടെയും ....!


ഇരുണ്ട രൂപം സിഗ്നല്‍ ലൈറ്റിനു താഴെ വന്ന് , കയ്യിലിരുന്ന ഭാരത്തെ താഴെ കിടന്നിരുന്ന കരിങ്കല്‍ സ്ലാബിനു മുകളില്‍ വെച്ചു.

ചുവന്ന വെളിച്ചത്തില്‍ കാഴ്ച്ച തെളിഞ്ഞപ്പോള്‍ ഉള്ളിലെ നടുക്കം ഒരു എങ്ങലായി.

നാലോ അഞ്ചോ വയസ്സ് മാത്രം തോന്നുന്ന ഒരു പിഞ്ചു കുഞ്ഞ് ...!


അവന്‍ ആ കുഞ്ഞിന്‍റെ കിന്നരിവെച്ച ഫ്രോക്ക് വലിച്ചൂരുന്നത് കണ്ടപ്പോള്‍ , അടിവസ്ത്രം മാത്രം ധരിച്ചു നില്‍ക്കുകയാണെന്നോര്‍ക്കാതെ വേഗം പാളം മുറിച്ചു കടന്നു.

"അയ്യോ , ദുഷ്ടാ , വേണ്ടാ "

ശബ്ദം കേട്ട് തിരിഞ്ഞ അവന്‍ ആദ്യമൊന്ന് പകച്ചെങ്കിലും അടിവസ്ത്രം ധരിച്ച സ്ത്രീരൂപം കണ്ടു കുറച്ചു ആശ്വസിച്ചു എന്ന് തോന്നി.

"പോടീ , പോടീ .....  " അവന്‍റെ പല്ലുകള്‍ പുറത്തേക്കുന്തിയ മുഖം വക്രിച്ചു.


"നീ ആ പിഞ്ചുകുഞ്ഞിനെ വിട്... നിനക്ക് വേണ്ടത് ഞാന്‍ തരാമെടാ ദുഷ്ടാ ... "

അവന്‍ കുറച്ചു നേരം ആലോചിക്കുന്നപോലെ നിന്നു.

മാറിടത്തിന്റെ മുഴുപ്പു കാണിക്കുവാനെന്നവണ്ണം ശ്വാസം അകത്തേക്ക് വലിച്ചെടുത്തു. ഓടയിലെ ദുര്‍ഗന്ധം ...!

പെട്ടെന്ന് ചുകന്ന പ്രകാശം പച്ചക്ക് വഴിമാറി.

അവന്‍ വീണ്ടും കുഞ്ഞിനെ നോക്കി. കുഞ്ഞു മയങ്ങുകയാണ്.

ഒറ്റവലിയില്‍ ബ്രേസിയറിന്‍റെ ഹൂക്കുകള്‍ പൊട്ടിത്തെറിച്ചു. പച്ച പ്രകാശത്തില്‍ സിലിക്കോണ്‍  മുഴുപ്പുകള്‍ തിളങ്ങി. ഇരുണ്ട മുലഞെട്ടുകള്‍ കനിവ് കിനിയേണമേ എന്ന് അറിയാതെ പ്രാര്‍ത്ഥിച്ചു... ഒരു പിഞ്ചു കുഞ്ഞ് ...!


അവന്‍റെ കൈ കടന്നു പിടിച്ചു സര്‍വ്വശക്തിയുമെടുത്തു തന്നിലേക്ക് അണച്ചു പിടിച്ചു. മാംസളതയുടെ ഇടയില്‍ അവന്‍റെ മുഖം പൂഴ്ത്തിയിറക്കി...! വൃത്തികെട്ട വിയര്‍പ്പ് മണം അവന്‍റെ തലയില്‍ ..... മുടിയില്‍ .....!

കണ്ണിറുക്കിയടച്ചു അവനെ മാറോട് ചേര്‍ത്തമര്‍ത്തി...!

അകലെ ചൂളം വിളിയോടുകൂടി  ഒറ്റക്കണ്ണ്‍ തെളിയിന്നു.


അവന്‍റെ കൈകള്‍ ചുരിദാറിന്റെ ചരട്  അഴിക്കുന്നതറിയുമ്പോള്‍ ചൂളം വിളി യുടെ തരംഗാവൃത്തി മനസ്സില്‍ കണക്ക് കൂട്ടുകയായിരുന്നു.


"നീ പെണ്ണല്ലേ ? "

"ആണുമല്ലടാ " എന്നലറിക്കൊണ്ട് സര്‍വ്വശക്തിയുമെടുത്തു അവനെയും കൊണ്ട് പാളത്തിലേക്ക് കുതിച്ചു . വ്യര്‍ത്ഥജീവിതത്തിനും ചില അര്‍ത്ഥങ്ങള്‍ എന്നോര്‍ത്തപ്പോഴുണ്ടായ ചിരി ചുണ്ടില്‍ തന്നെ തട്ടിയുടയാതെ തങ്ങി നില്‍ക്കട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

                                                    -------------------------

ഹമം* - ഹിജഡകളുടെ താമസസ്ഥലം.

ലാഗാഷ്‌ * - യൂഫ്രട്ടീസ്‌ - ടൈഗ്രീസ് നദീതടത്തിലെ ഒരു പുരാതന നഗരം. ഇവിടെയാണ്‌ ആദ്യമായി ഹിജഡകളുടെ സമൂഹം ഉണ്ടായതെന്ന് ചരിത്രം.

ഗുരുബായി* - ഒരു ഹമമിന്‍റെ നാഥ. ഇവര്‍ ആയിരിക്കും ഈ ഹമാമിന്റെയും അവിടെയുള്ള ഹിജഡകളുടെയും അധികാരി.


ചേലകള്‍ * - സാരി നല്‍കി സ്വീകരിക്കപ്പെട്ട ശിഷ്യകള്‍.

ദായമ്മ* - ഹിജഡകളില്‍ വയസ്സ് ചെന്നവര്‍., അവരാണ് യുവ ഹിജഡകളുടെ വഴികാട്ടി. ഗുരുബായി കഴിഞ്ഞാല്‍ ഒരു ഹമമില്‍ ബഹുമാന്യര്‍.
134 comments:

 1. "അടീ, രാധ , ഉന്നപ്പാക്ക എപ്പടിയിറുക്ക് തെരിയുമാ , സെരിയാന കറുപ്പഴകീടീ നീയ്‌.........,,,! ഇങ്ക ഇരുക്കിറ മത്ത് *ചേലൈകള്‍****** * എല്ലാം വെസ്റ്റ്‌ ഡീ . നീ ഒരു കലക്ക് കലക്കപ്പോറേ ഇങ്ക..! ഇല്ലേ ണാ പാരെ....!

  ReplyDelete
 2. ചില വല്ലാത്ത പേരുകളും, കട്ടിയുള്ള വാക്കുകളും തെല്ല് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും , കൊള്ളാം . നന്നായിട്ടുണ്ട് .
  അവളുടെ ആത്മഹത്യക്ക് തക്കവണ്ണം ഒരു കാരണം ബോധിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞോ എന്ന് സംശയമാണ്.

  ReplyDelete
  Replies
  1. നന്ദി, ഇസ്മയില്‍ ഭായ് ആദ്യവായനക്കും അഭിപ്രായത്തിനും.ആ പ്രവര്‍ത്തിയുടെ കാരണം വരികളില്‍ തന്നെയുണ്ട് ഭായ് . അത് 'തക്കവണ്ണമുള്ള' കാരണമാണോ എന്നതിനെ വായനക്കാരുടെ തീരുമാനത്തിന് വിടുന്നു. :)

   Delete
 3. ഒരു വ്യത്യസ്തമായ കഥ...

  ReplyDelete
  Replies
  1. ആചാര്യ ഇംതി... ചുമാങ്ങ്ശു നന്ദി ..!

   Delete
 4. കഥയിലെ ബിംബങൾ ഇഷ്ടായി ആശംസകൾ

  ReplyDelete
 5. കൊള്ളാം ..വായിക്കാനും ചര്‍ച്ചിക്കപ്പെടാനും സാധ്യതകള്‍ കൂടുതലുള്ള ഒരു രചനയാണ് ഇത് !
  എനിക്ക്ത തലയില്‍ കേറാന്‍ രണ്ടാവര്‍ത്തി വായിക്കേണ്ടി വന്നു !
  ..........
  അസ്രൂസാശംസകള്‍ ...

  ReplyDelete
  Replies
  1. നന്ദി, അസ്രൂസ്‌.. രണ്ടാമത് വായിച്ചിട്ടും തലയില്‍ കയറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ തോറ്റുപോയേനെ ..!

   Delete
 6. വ്യര്‍ത്ഥജീവിതം അവസാനം അര്‍ത്ഥമുള്ളതാക്കിമാറ്റിയ രാധ അംജതിന്റെ ഇതുവരെയുള്ള പാത്രസൃഷ്ടികളില്‍ മികച്ച് നില്‍ക്കുന്നു എന്ന് പറയട്ടെ

  ReplyDelete
  Replies
  1. അജിത്തേട്ടാ , ഈ വാക്കുകള്‍ മതി. ഇത് മാത്രം മതി.... ഒരു അവാര്‍ഡിന് സമം. സ്നേഹം എന്നും. ( വിമര്‍ശിക്കുവാനും വരണം കേട്ടോ )

   Delete
 7. ഹിജഡകളുടെ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഒരു കഥാതന്തു. അതിലൂടെ പരിഷ്കൃതസമൂഹങ്ങളുടെ കെട്ടു നാറുന്ന പിന്നാമ്പുറങ്ങള്‍. തിരസ്കരിക്കപ്പെട്ട ഒരു ജനവിഭാഗമായിരിക്കുമ്പോഴും, സാമൂഹ്യമനസാക്ഷിയും, നന്മയും കൈവിടാതെ കാലത്തിന്റെ തിന്മകളോട് ശക്തമായി പ്രതികരിക്കാനുള്ള മനോഭാവം....

  ഘടനാപരമായ അംശങ്ങള്‍ക്ക് പോറലേല്‍ക്കാതെ ശക്തമായ പ്രചരാണാംശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് കലുഷമായ ഒരു കാലത്തോട് സംവദിക്കുന്ന നല്ല കഥ, ബ്ലോഗുകളില്‍ വായിച്ചിട്ടുള്ള അപൂര്‍വ്വം നല്ല കഥകളുടെ പട്ടികയിലേക്ക് ഈ കഥയും ചേര്‍ത്തു വെക്കുന്നു....

  ReplyDelete
  Replies
  1. ഗുരവേ നമ: എന്നും സ്നേഹം മാഷേ.

   Delete
 8. നല്ല പ്രമേയം .വലിച്ചു നീട്ടലുകളില്ലാതെ, ആശയക്കുഴപ്പങ്ങളുണ്ടാക്കാതെ, മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

  ReplyDelete
 9. വളരെ സമയമെടുത്താണ് ഞാനിത് വായിച്ചത്...പൈങ്കിളി പോലെ ഓടിച്ചു വായിക്കാന്‍ പറ്റില്ലാ.. നന്നായിരിക്കുന്നു അംജത്‌....

  ReplyDelete
  Replies
  1. ഇ.കെ.ജി. വിലയേറിയ സമയം കുറച്ചു നേരം അപഹരിച്ചതില്‍ ക്ഷമിക്കുക. എന്നെ മനസിലാക്കി വായിക്കുവാന്‍ ശ്രമിച്ചതില്‍ നന്ദി, സ്നേഹം .

   Delete
 10. പൊതുസമൂഹത്തിൽ നിന്നും അകറ്റിനിർത്തപ്പെടേണ്ട ജീവിതങ്ങൾ ശരിക്കും ഏതാണെന്നൊരു വീണ്ടുവിചാരം മുന്നോട്ടുവെക്കുന്നുണ്ട് ഈ കഥ. കള്ളനും കൊലപാതകിക്കും ശിശുവേഴ്ചക്കാരനും പകൽ മാന്യന്മാരായി ഇറങ്ങി നടക്കാവുന്ന വഴികളിൽ നിന്ന് ലിംഗവ്യത്യസ്തതയുടെ പേരിൽ മാറ്റിനിർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ ആകുലതകളെയും സമൂഹത്തോട് അവർ കാട്ടുന്ന പ്രതിബദ്ധതയെയും മനസ്സിൽത്തട്ടുന്ന ഭാഷയിൽ, ഇരുത്തം വന്ന ശൈലിയിൽ വരച്ചിടുന്നുണ്ട് കഥാകാരൻ.

  ReplyDelete
  Replies
  1. നാസര്‍ ഭായ് , ഈ വായനക്കും വിലയിരുത്തലിനും എന്നും സ്നേഹം സഖേ ..!

   Delete
 11. ചിലരെ ചിലർ അകറ്റി നിർത്തുന്നു., ജാതി, മതം, വർണ്ണം, ഭാഷ, ദേശം..അങ്ങനെ അകറ്റി നിർത്തപ്പെടാൻ കാരണങ്ങളേറെ, ഒരു ഹിജഡയെ മുഖ്യധാരയിൽ നിന്നകറ്റി നിർത്തുന്നു എന്നതിലുപരി അവരെ ഒരുതരം വെറുപ്പോടെയാണു മുഖ്യധാര കാണുന്നത്., പല അവസരങ്ങളിലും അവരുടെ അവകാശങ്ങളെപറ്റി ഒരു ചെറുവിരലനക്കാൻ പോലും കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമങ്ങൾ പോലും തയ്യാറാകുന്നില്ല, നന്നായി പഠിച്ച് ഇന്റർവ്യൂവിനു അറ്റൻഡ് ചെയ്ത ഒരു ഹിജഡയ്ക്ക് ലിംഗവ്യത്യാസം കുറിക്കുന്ന കോളത്തിൽ ഒന്നുമെഴുതാൻ ഇല്ലാതെ വന്നതിനാൽ ജോലിക്ക് പ്രവേശിക്കാൻ കഴിയാഞ്ഞത് ഈയടുത്ത് വായിച്ചു. പലതു കൊണ്ടും ഇത്തരമൊരു അവസ്ഥാ വിശേഷമുള്ളവരുടെ പല കാര്യങ്ങളും പുറത്ത് വരുന്നില്ല. ഈയൊരവസരത്തിൽ ഈ കഥ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
  ഒരു കഥയെന്നതിലുപരി, ലിംഗവ്യത്യാസത്തിന്റെ പേരിൽ പൊതുധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു ശബ്ദമായാണെനിക്കനുഭവപ്പെട്ടത്.. കഥാകാരന്റെ ഗൃഹപാഠത്തിനും എന്റെ അഭിനന്ദനങ്ങൾ....

  ReplyDelete
  Replies
  1. ഹഹ , പ്രിയ നവാസ്‌, കമന്റുകള്‍ നീളം കൂടുന്നു എന്ന് പരാതി ഇല്ല .. പോരട്ടെ വിമര്‍ശങ്ങനങ്ങളും .. അതാണ്‌ വേണ്ടതും, സുഹൃത്തേ ..! സ്നേഹം എന്നും..!

   Delete
 12. പാഠം ഒന്ന്. കോണ്ടം എന്ന് ഇങ്ങനെയും എഴുതാം എന്ന് ആദ്യവരികളില്‍ നിന്ന് മനസ്സിലായി.

  പാഠം രണ്ട്. ഹിജഡ എന്ന പേരില്‍ നമ്മള്‍ അവഹേളിക്കുന്നവര്‍ക്കും നമ്മേക്കാള്‍ നല്ലൊരു മനസ്സുണ്ടായിരിക്കാം എന്ന് മനസ്സിലായി.

  പാഠം മൂന്ന്. ഭ്രാന്തന്‍ അംജതിന് ഭ്രാന്തുണ്ട് 'നന്നായി കഥയെഴുതുന്ന ഭ്രാന്ത്'.

  സമയം മൂന്നായി, ഇന്ന് രണ്ടു സിനിമ കണ്ടു, ഒരു ഷോര്‍ട്ട് ഫിലീം കണ്ടു 6 ബ്ലോഗ്‌ വായിച്ചു. ഇനി സമയമില്ല.. രാവിലെ നാലര വരെ ഉറങ്ങണം. അതുകഴിഞ്ഞ് കാലത്ത് വേറെ പണിയുണ്ട്.

  ഇഷ്ടായി ട്ടോ... :)

  ReplyDelete
  Replies
  1. നാലാം പാഠം : ഉറക്കം വന്നാല്‍ പിന്നെ സംഗീത് സ്കൂട്ടാവും ..! ഹഹഹ നന്ദി സംഗീ ..!

   Delete
 13. അര്‍ദ്ധ നാരി - എന്ന പേരില്‍ ഇറങ്ങിയ മലയാള സിനിമ കണ്ടിട്ടുള്ളതിനാല്‍ ഹമം ,ഗുരുഭായ് തുടങ്ങിയ വാക്കുകള്‍ ഒക്കെ പരിചയമുണ്ടായിരുന്നു...

  ഇല്ലേല്‍ അറബിയിലെ ഹമാമായി തെറ്റിദ്ധരിചേനേ :)


  ~ ജന്മം കൊണ്ട് ഹിജഡ രാധ ആണെങ്കിലും , കര്‍മ്മം കൊണ്ട് ആ പിഞ്ചുകുഞ്ഞിനെ നശിപ്പിക്കാന്‍ ഒരുങ്ങിയവനാണ് യഥാര്‍ത്ഥ ഹിജഡ [ആണും പെണ്ണും കെട്ടവന്‍] ~

  ReplyDelete
  Replies
  1. ഇതെഴുതി കഴിഞ്ഞപ്പോള്‍ അങ്ങിനെ ഒരു പേടിയും ഉണ്ടായിരുന്നു. പക്ഷെ 2005ലെ ഒരു കുറിപ്പില്‍ നിന്നുമാണ് ഇങ്ങിനെ ഒരു വിഷയവും ആശയവും അറിയുന്നത് തന്നെ.പിന്നെ എന്റെ തന്നെ ബംഗ്ലൂര്‍ ജീവിതവും. നന്ദി , ലിബിച്ചാ അതിവിടെ പരാമര്‍ശിച്ചതിനു. ഗുരുഭായി അല്ല ശരിക്കും ഗുരുബായി ആണ് ശരി.

   Delete
 14. അംജത്തിന്റെ തൂലികയിൽ നിന്നും വ്യത്യസ്ഥമായ മറ്റൊരു രചന കൂടി... ആശംസകൾ

  ReplyDelete
 15. കഥയുടെ പ്രമേയവും പാശാത്തലവും ഒക്കെ പുതുമയുള്ളതായി.നന്നായി അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. നന്ദി , മുഹമ്മദ്‌ ഇക്കാ.. ന്നാലും നിങ്ങടെ ഹിന്ദി ആയിഷയോളം എത്തുമോ ? അത് കിടിലം അല്ലേ ..!

   Delete
 16. മികച്ച കഥ അംജത്‌ .
  അപാരമായ കയ്യടക്കം ഓരോ വരികളിലും കാണാം .
  കൈവിട്ടുപോയെക്കാവുന്ന കഥാ മുഹൂർത്തങ്ങളെ മികച്ച വരികളിലൂടെ
  ഒതുക്കി വെച്ചു . ഒട്ടും ഭംഗി ചോരാതെ .
  എനിക്ക് തോന്നുനത് അംജതിന്‍റെ മികച്ച കഥകളിൽ ഒന്നാണ് ഇത് .
  പിന്നെ ഒരു കാര്യം സൂചിപ്പിക്കാനുള്ളത് , കഥകൾ എഴുതുമ്പോൾ അതിനൊത്ത ചിത്രങ്ങൾ (വരച്ചത് ) ഉൾപ്പെടുത്തിയാൽ വളരെ നന്നാവും എന്നാണ് . ഒരു ആഴ്ചപതിപ്പിന്‍റെ പുറങ്ങളിൽ എന്ന പോലെ തോന്നും . വായനാ ആസ്വാദനത്തിന് അത് നന്നായി ഉപകരിക്കും . ഈ കഥയ്ക്ക് നല്ല വരയുടെ പോരായ്മ ഞാൻ മനസ്സിലാക്കുന്നു . ബൂലോകത്തെ മികച്ച വരക്കാരുടെ സഹായം തേടാമായിരുന്നു

  ReplyDelete
  Replies
  1. ശരിയാണ് മന്‍സൂര്‍.,, ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല നടക്കാഞ്ഞിട്ടാ... അടുത്ത തവണ ശര്യാക്കാം.. ആരേലും കനിയുമായിരിക്കും അല്ലേ ?

   Delete
 17. കറുപ്പഴകി കലക്കീട്ടെയിരിക്കാ... !!!!

  വാഴ്ത്തുക്കൾ തലൈവരേ.. ;) :D

  ReplyDelete
  Replies
  1. തലൈവരാ യാര് ... നാനാ ..!അപ്പാ .. വേണാമപ്പാ ..! കുമ്പിടുറെന്‍ സ്വാമീ ..! ഹഹ്ഹ നന്ദി , ശിവകാമി ..!

   Delete
 18. കഥ പ്രധിനിധാനം ചെയ്യുന്ന വിഷയം അതീവ ഗൗരവതരമായ ഒരു മനുഷ്യാവകാശ പ്രശ്നത്തെ പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. 'വിവേചന ഭീകരത'യാണ് ഇതിൽ ഉള്ളടങ്ങിയിട്ടുള്ളത്. രാധയുടെ ജന്മരഹസ്യത്തേക്കാൾ സാമൂഹ്യ ജീവിതത്തെയാണ് അത് ചർച്ചക്കെടുക്കുന്നത്. ഉത്തമനെന്നും അധമനെന്നും മറ്റൊരു ഭാഷയിൽ ഒന്നാംകിടയെന്നും രണ്ടാംകിടയെന്നും സ്വയം തീർപ്പ്‌ കല്പിച്ച് അധികാരം കയ്യാളുന്ന അധീശത്വ മനസ്സ് ഇവിടെയും വില്ലനാകുന്നുണ്ട്. രാജ്യം അതിന്റെ ജനതയിൽ സവിശേഷ പരിഗണന കല്പിച്ചിട്ടുള്ള ജനവിഭാഗങ്ങളിൽ നിന്ന് പോലും ഒട്ടും സാമൂഹ്യ ജീവിതത്തിൽ പരിഗണന ലഭിക്കാത്തവരായി ഈ മൂന്നാം ലിംഗം വീണ്ടും വീണ്ടും അരിക്വത്കരിക്കപ്പെടുന്നു എന്നതാണ് സത്യം. മറ്റേതൊരു വിവേചനത്തേക്കാളും ഇത് ഭീകരമാണ്.

  മധ്യമം എന്നത് ഒരു സാത്വിക ജീവിതത്തിന്റെ സ്വഭാവമാണ്. അതിനും ഇതിനും ഇടക്കുള്ള ഒരു അതോ ഇതോ, അതായിരിക്കണം ഈ മധ്യമം. എന്നാൽ, ആ അതും ഇതും അതുമല്ല ഇതുമല്ല എന്ന അറിവും അനുഭവുമാണെന്ന് മൂന്നാം ലിംഗം. മനുഷ്യ ജീവിതത്തിൽ ജന്മം കൊണ്ടേ സാത്വിക ജീവിതം ജീവിക്കുന്നവർ, അത് മരണത്തിലും അവസാനിക്കാതെ തുടരുന്നു എന്നത് കഥയിലെ രാധ.

  പിന്നെ, വല്ലാതെ കണ്ടു ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹത്തിന്, വിശേഷിച്ചും മലയാളത്തിന് ഇക്കണ്ട ഉറകളൊന്നും മതിയാകില്ല എന്നത് വേറെ കാര്യം.

  നല്ലതെന്ന് നൂറുവട്ടം, ആശംസകൾ.!

  ReplyDelete
 19. നല്ല ഒരു വിഷയം അരകെട്ടില്‍ തുടങ്ങി സാമൂഹ്യ പ്രതിബദ്ധതയില്‍ അവസാനിപ്പിച്ചു ഹിജഡ യുടെ പ്രതികാര ധ്വനിയാണ് ഇതില്‍ മുഴുക്കെ ആണിന്റെയും പെണ്ണിന്‍റെയും വീമ്പു പരചിലുകള്‍ക്ക് മുന്നില്‍ അവഗണിക്കപെട്ടവരുടെ പരിഹാസ സ്വരം അത്തരത്തില്‍ മികച്ച ആശയം .പക്ഷെ ഈ കടു കട്ടി വാക്കുകള്‍ വായനക്കാരെ വെറുപ്പിക്കുന്ന ഒരു തിരുകി കയറ്റല്‍ ആയിട്ടാണ് അനുഭവപെട്ടത്

  ReplyDelete
  Replies
  1. ചില വിഷയങ്ങള്‍ ചില ഭാഷയുടെ ചട്ടക്കൂടില്‍ നിന്നുതന്നെ സംവദിക്കണം മൂസാക്കാ.. ഈ ഭാഷയാണ് ഈ വിഷയത്തിന് യോജിച്ചത് എന്ന് തോന്നി. അഭിപ്രായം പരിഗണിക്കുന്നു, സ്നേഹം മൂസാക്ക.

   Delete
 20. അമാവാസി അര്‍ത്ഥവത്തായി ... പൌര്‍ണമി യുടെ സൌന്ദര്യം വാനോളം പുകഴ്താനാളുണ്ട് ..പക്ഷെ..നന്നായി ഈ ഭ്രാന്ത് ...ഇത് ഒരു എഴുത്തിന്റെ പിരാന്താണ് !

  ReplyDelete
  Replies
  1. അമാവാസിയിലെ കാര്‍മേഘത്തെപ്പറ്റി പുകഴ്ത്തുവാന്‍ നിങ്ങളെപോലുള്ളവര്‍ ഉണ്ടല്ലോ എന്ന ആശ്വാസം അന്‍വര്‍ ഇക്ക .. എന്നും സ്നേഹം ..! ഈ ഭ്രാന്ത്‌ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു..!

   Delete
 21. ഒരു വിഷവൃക്ഷം നശിപ്പിച്ചതുകൊണ്ട് മാത്രം സമൂഹം നന്നാവില്ല. കൂടുത നന്മകള്‍ക്കായി അവന്‍ വേണ്ടിയിരുന്നു. നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. ഒരുവള്‍ മാത്രം ഉണ്ടായിട്ടും കാര്യമില്‍ എന്നൊരു തോന്നല്‍ ..! :)നന്ദി ഉദയ പ്രഭന്‍..!

   Delete
 22. നമൂസിന്റെ അഭിപ്രായത്തിനെ പിന്താങ്ങുന്നു കേട്ടോ ഞാനും

  ReplyDelete
 23. ഒരു പക്ഷെ ഹിജിഡകളെക്കുറിച്ച് ഇത്ര നിരീക്ഷണം നടത്തിയ ആളുകള് ഉണ്ടാവാൻ വഴിയില്ല . തുടക്കം മുതൽ ഒടുക്കം വരെ , കേൾക്കാനിഷ്ടമില്ലാത്ത കാര്യങ്ങൾ താല്പര്യത്തോടെ വായിപ്പിക്കാൻ കഴിഞ്ഞു .അമാവാസിയിലെ നല്ല കഥകളിൽ ഒന്ന് .. ഗവർമെണ്ട്‌ വരെ പ്രത്യേകം ശ്രദ്ധ ചെലുത്തെണ്ടുന്ന ഒന്ന് ....
  എന്നാൽ തന്റെതല്ലാത്ത കാരണങ്ങളാൽ ജീവിതം നരക തുല്ല്യമാവുമെങ്കിലും , സ്വന്തക്കാർ അടിച്ചിറക്കുമോ .. ചെയ്യുമായിരിക്കാം .അല്ലെ ? ഒറ്റ വായനക്ക് തന്നെ സംവേദനം സാധ്യമാവുന്ന രീതിയിൽ , പുതിയ പ്രയോഗങ്ങളിൽ ശ്രദ്ധിച്ചു അവതരിപ്പിച്ചു .
  എന്നിരുന്നാലും വളരെ മികച്ച കഥ എന്നൊരു അഭിപ്രായം ഇല്ല കേട്ടോ അംജത് ഭായ് . വിഷയം പുതുമയുണ്ട് . പൊതുവെ നിങ്ങളെടുക്കുന്ന വിഷയങ്ങള എല്ലാം അങ്ങനെ ഉള്ളതാണ് . വായനക്കാരന് കൂടുതൽ ചോദ്യങ്ങള വേണ്ടി വരുന്നില്ല എന്നതും ഗുണമാണ് . ഇനിയും മുന്നോട്ടു പോകട്ടെ ..... നന്ദി നല്ല നമസ്കാരം . ( ഇനി അടുത്ത അമാവാസിക്ക് കാണാം )

  ReplyDelete
  Replies
  1. ആഴമേറിയ വായനയ്ക്ക് സ്നേഹം ശിഹാബ്‌.,, അടുത്ത അമാവാസിക്ക് വരാന്‍ മറക്കേണ്ട കേട്ടോ.

   Delete
 24. ശിഹാബിന്റെ അഭിപ്രായത്തോട് യോജിക്കുന്നു..

  കഥാവസാനത്തിലെ അതിവൈകാരികത കഥയുടെ ഭംഗി അല്പം കുറക്കുന്നതു പോലെയും അനുഭവപ്പെട്ടു.

  ReplyDelete
  Replies
  1. നന്ദി , മനോജ്‌ ഈ നിരീക്ഷണത്തിന്. പക്ഷേ ഈ കഥാപാത്രത്തിന്‍റെ സ്വഭാവം തന്നെ അതിവൈകാരികതയാണ് എന്നുള്ളതും ശ്രദ്ധിക്കുമല്ലോ ..!

   Delete
 25. ആരും അങ്ങനെ എഴുതി കണ്ടിട്ടില്ലാത്ത വിഷയം .ഇഷ്ട്ടമായി .

  ReplyDelete
  Replies
  1. നന്ദി , ഹര്‍ഷാ... മറ്റുള്ളവര്‍ ഒരുപാട് തവണ , ഒരുപാട് രീതിയില്‍ പറഞ്ഞിട്ടുണ്ട് ഇവരുടെ കഥ. പക്ഷേ , നമ്മള്‍ മലയാളികള്‍ മനപ്പൂര്‍വ്വം അതിനെ മുഖ്യധാരയില്‍ നിന്നും ഒതുക്കി നിര്ത്തുന്നു എന്ന് മാത്രം ..!

   Delete
 26. വലിച്ചു നീട്ടലുകളില്ലാതെ, മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു

  ReplyDelete
  Replies
  1. നിധീഷ്‌ കൃഷ്ണന്‍, നന്ദി സ്നേഹം എന്നും ..! :)

   Delete
 27. വായനയുടെ തുടക്കത്തിലെ ഘനമുള്ള വാക്കുകളുടെയും പ്രയോഗങ്ങളുടെയും കടമ്പയില്‍ തട്ടിവീഴാതെ, തളരാതെ ഓടി ഒടുവില്‍ എത്തിയപ്പോള്‍ കിട്ടിയത് സ്വര്‍ണ്ണമെഡല്‍ ആണെങ്കിലോ? അതാണ്‌ എന്‍റെ വായനാനുഭവം!.

  മികച്ച കൈയ്യടക്കത്തോടെ പറഞ്ഞ ഊക്കുള്ളൊരു കഥ. എങ്കിലും എണ്ണത്തില്‍ അധികമുള്ള കഥാപാത്രങ്ങളുടെ പേരുകള്‍ കഴിയുമെങ്കില്‍ കുറച്ച് അല്പം കൂടി മയപ്പെടുത്തി പറഞ്ഞിരുന്നെങ്കില്‍ ഈ നല്ല കഥ കൂടുതല്‍ വായനക്കാരിലേക്ക് എത്തിയേനെ എന്നൊരു അഭിപ്രായം ഉണ്ട്.

  എപ്പോഴും വായനയുടെ അവസാനം അംജത് കാത്തുവെക്കുന്നൊരു മികച്ച സസ്പന്‍സ് ഉണ്ട് ആ പതിവ് ഇവിടെയും തെറ്റിയില്ല.
  ആശംസകള്‍!

  ReplyDelete
  Replies
  1. പ്രിയ പുഞ്ചപ്പാടന്‍കാരാ, ഓടിനേടിയ സ്വര്‍ണ്ണത്തിനും , അകമറിഞ്ഞ വായനക്കും നന്ദി. ആ പേരുകള്‍ ഒക്കെ തന്നെ യഥാര്‍ത്ഥമാണ്. അപ്പോള്‍ അതെങ്ങനെ മയപ്പെടുത്തും. ദാക്ഷായണിയെന്നോ മീനാക്ഷിയെന്നോ എഴുതിയാല്‍ അത് വെറും എച്ചുകെട്ടല്‍ മാത്രമാകും എന്നാണ് തോന്നുന്നത്. നന്ദി ജോസൂ ..!

   Delete
 28. സമൂഹം താഴെത്തട്ടില്‍ നിര്‍ത്തിയ ഹിജഡകള്‍ എന്ന വിഭാഗത്തിന്റെ ജീവിത വ്യഥകള്‍ മഹാനഗരങ്ങളില്‍ നേരില്‍ കണ്ടു പരിചയമുള്ളതിനാല്‍ രാധയും അവരിലൊരാളായി മനസ്സിലെത്തി. ജീവിതോപാധിക്കായി ഒരു തൊഴില്‍ പോലും ഇവര്‍ക്ക് നല്‍കാന്‍ സമൂഹം അറക്കുമ്പോള്‍ ഇവരുടെ പുനരധിവാസത്തിനായി യാതൊന്നും മുന്നോട്ടു വെക്കാനില്ലാത്ത ഭരണ സംവിധാനങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് അവര്‍ മറ്റു വഴികള്‍ തേടിയില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളു. ആയതിനാല്‍ രാധയുടെ ജീവിതവഴികള്‍ പ്രതീക്ഷിച്ച വിധം തന്നെയാണ് പകര്‍ത്തപ്പെട്ടതെങ്കിലും കഥാന്ത്യം പ്രതീക്ഷിച്ചതിലും മികവുറ്റതാക്കുന്നതില്‍ കഥാകൃത്ത് വിജയം കണ്ടിരിക്കുന്നു.

  വ്യര്‍ത്ഥജീവിതത്തിനും ചില അര്‍ത്ഥങ്ങള്‍ എന്ന മികച്ച സന്ദേശം നല്‍കി കൊണ്ടുള്ള കഥാപര്യവസാനം തന്നെയാണ് ഈ കഥയുടെ ഹൈലൈറ്റ്.

  ആഖ്യാനമികവിനാല്‍ സുന്ദരമാക്കപ്പെട്ട അമാവാസിയിലെ മികച്ച കഥകളില്‍ ഒന്ന്. ആശംസകള്‍ അംജത്‌

  ReplyDelete
  Replies
  1. വേണുവേട്ടാ , സ്നേഹം എന്നും ഈ പ്രോത്സാഹനത്തിന് ..!

   Delete
 29. കഥയുടെ വിഷയം അതവതരിപ്പിച്ച രീതി ഒക്കെ വളരെ ഇഷ്ടപ്പെട്ടു. ഹിജഡകളുടെ ലോകം ഭംഗിയായി അവതരിപ്പിച്ചു. പക്ഷേകഥ അവസാനിപ്പിച്ചത് മാത്രം എന്തോ ഒരു അസ്വാഭാവികത തോന്നി.എന്തിനാണ് ആ കഥാ പാത്രത്തിനെ മരണത്തിലേക്ക് കൊണ്ടു പോയത്.

  ReplyDelete
  Replies
  1. നന്ദി , റോസാപ്പൂക്കള്‍ റോസിലി ജീ ഈ വായനയ്ക്ക്. നമ്മള്‍ ഒരാളുടെ പ്രവര്‍ത്തികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് എപ്പോഴാണ് ? ഒരു പക്ഷേ, ആഴത്തില്‍ !

   Delete
 30. ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ സാബു എം എച്ചിന്റെ പുതിയ കഥയുടെ ലിങ്ക് മെയിലില്‍ വന്നു .അതും വായിച്ചു ,ഒരു ഷൂവിന്റെ മരണം .രണ്ടു കഥകളും വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉദിച്ച ചിന്തകള്‍ മാത്രം ഇവിടെ പറയാം .
  ഹിജഡകള്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അത്രയൊന്നും അവമതിക്കപ്പെടാത്ത ഒരു വര്‍ഗ്ഗമാണ് .കേരളത്തില്‍ അവര്‍ പല കാരണങ്ങളാലും പ്രത്യക്ഷരല്ല .എന്നാല്‍ അവര്‍ മാനസികമായ ചില പ്രത്യേകതകളാല്‍ പീഡനങ്ങള്‍ക്ക്കടന്നു പോകുന്നുണ്ട് .ഒരേ സമയം വന്ദിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന ഈ കൂട്ടരേപറ്റി സാറതോമസ്‌ ,പി ,സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇതിനു മുന്‍പും എഴുതിയിട്ടുണ്ട് .ആ വായനയെ ഹിജഡകളുടെ നൊമ്പരപ്പെടുത്തുന്ന ജീവിതത്തെക്കുറിച്ച് ആവും കഥ പോകുക എന്ന പ്രതീക്ഷയെ തകിടം മറിച്ചു കൊണ്ട് അംജത് കഥയുടെ ഗതി തികച്ചും സാധാരണമായ ട്രാക്കിലേക്ക് നയിച്ചത് നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ .ഉന്നയിച്ച വിഷയം സമകാലികം ആണ് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ കഥയുടെ ചരട് തികച്ചും സാധാരണമായ ഒരു കുറ്റിയില്‍ അത് കൊണ്ട് പോയി കെട്ടിയിട്ടു .
  തീര്‍ച്ചയായും പ്രതികരിക്കേണ്ട വിഷയം തന്നെയാണ് അംജത് ഉന്നയിക്കുന്നത് .അങ്ങനെയായിരിക്കുമ്പോഴുംഅത് കഥകളില്‍ നിരവധി പ്രാവശ്യം പ്രമേയമായി എന്നത് മറക്കരുത് .ഒരു പക്ഷെ ദെഷ്യപ്പക്ഷികളില്‍ അംജത് പുലര്‍ത്തിയ കയ്യടക്കം ഈ കഥയില്‍ കാണാനില്ല താനും ,ഹിജഡയുടെ ജീവിതാനുഭവങ്ങളില്‍ ഊന്നെണ്ടിയിരുന്ന കഥ മറ്റൊരു പ്രമേയത്തില്‍ ചെന്ന് കലരുന്നത് തന്നെ ഉദാഹരണം .അനാവശ്യമായ ക്ലിഷ്ട പ്രയോഗങ്ങളിലൂടെ ഗൌരവമായ വിഷയം എന്ന ഒരു ധാരണ ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയും ചെയ്യുന്നു ,
  ഇനി കഥകള്‍ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ പറ്റി കൂടി അല്‍പ്പം .തികച്ചും ജുഗുപ്സാവഹമായ ഒരു പ്രവണത ആണ് പ്രതിപാദ്യവിഷയം .വീണ്ടും ഒരിക്കലും സംഭവിക്കാന്‍ ആരും ആഗ്രഹിക്കാത്ത കാര്യങ്ങള്‍ .ആ ജീര്‍ണ്ണതകളെ തികഞ്ഞ ധൈര്യത്തോടെ നാം നേരിടെണ്ടതുണ്ട്.പ്രശ്നത്തിന്‍റെ കാതല്‍ കണ്ടറിയുകയും അവയ്ക്ക് ആവശ്യമായ പ്രതിരോധങ്ങള്‍ തീര്‍ക്കുകയും ചെയ്യേണ്ടതത്രെ ആ വിഷയം ,അത് ഒരു രണ്‍ജി പണിക്കര്‍ സിനിമ മാതിരി തരിപ്പുളവാക്കി വാള് വെച്ച് തീര്‍ക്കാന്‍ ഉള്ളതല്ല .ഈ കഥകള്‍ മുന്നോട്ടു വെക്കുന്നത് നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു പരിഹാരമാര്‍ഗ്ഗമാണ് .കൂടുതല്‍ ഹിജഡകള്‍ ,കൂടുതല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വേണ്ടി ആത്മഹത്യ ചെയ്യുക എന്നതല്ല ഹിജടകള്‍ മനുഷ്യരെ പ്പോലെ ജീവിക്കുകയും ,പിഞ്ചുകുഞ്ഞുങ്ങള്‍ സുരക്ഷിതാരായിരിക്കുകയും ചെയ്യുന്ന ഒരു സാമൂഹികക്രമം പുലരുവാന്‍ വേണ്ടി രോഗഗ്രസ്തമായ ഒരു സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് എഴുത്തുകാരന്റെ ധര്‍മ്മം . കഥയുടെ വഴികളെക്കുറിച്ച് നല്ല പിടിപാടുള്ള എഴുത്തുകാര്‍ അത് ശ്രദ്ധിക്കുക തന്നെ വേണം .

  ReplyDelete
  Replies
  1. സിയാഫിന്‍റെ വിലയിരുത്തലുകളെ അതിന്റേതായ മുഖവിലക്കെടുക്കുന്നു. നന്ദി , സ്നേഹിതാ ..!

   Delete
 31. നല്ല കഥ..
  നല്ലൊരു കഥപറയുന്ന രീതി..
  അര്‍ദ്ധനാരീ എന്ന ചിത്രം കണ്ടതുകൊണ്ടു അതിലെ പല രംഗങ്ങളും മനസ്സില്‍ വന്നു.
  പക്ഷെ പെട്ടന്ന് കഥ പകുതിയിലെവിടെയോ വെച്ച് നിന്നുപോയപോലെ തോന്നി..
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി , ഷൈജു ആഴമേറിയ ഈ വായനക്ക് ..!

   Delete
 32. നിറപറനിറപറ പോലെ ഇഷ്ടമായി വളരെ നല്ല കഥാ .,.,.,.ആശംസകള്‍

  ReplyDelete
  Replies
  1. നിറപറപോല്‍ നിറഞ്ഞ നന്ദി ആസിഫ്‌ ഭായ് ..! ഇപ്പോള്‍ എവിടെയാണ് ..!?

   Delete
 33. അംജത്‌.......,
  നല്ല കഥ....ഹിജിഡകളെ മാറ്റി നിർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്‌. നമുക്ക് അംഗീകരിക്കാൻ കഴിയില്ല, രാധയുടെ ജീവിത വഴിത്താര മനോഹരമായി കൈകാര്യം ചെയ്യുന്നതിൽ അംജത്ത് വിജയിച്ചു എന്ന് തന്നെ പറയാം

  ReplyDelete
  Replies
  1. ടോംസ്, നന്ദി, ഇവിടെ വന്നതിനും എന്നെ വായിച്ചറിഞ്ഞതിനും..! സ്നേഹം സുഹൃത്തേ ..!

   Delete
 34. സിന്തറ്റിക് ഉറകൾ കുമിഞ്ഞു കൂടുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ, രാധയെപ്പോലെ ഒരു നിക്രിഷ്ട ഹിജഡജന്മം സ്വന്തം ജീവിതം കൊണ്ട് തെളിയിക്കേണ്ടതായി പലതുമുണ്ടെന്ന് കറുപ്പഴകിയിലൂടെ വരച്ചു കാട്ടാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. എടുത്ത വിഷയത്തിലെ അവഗാഹവും കയ്യടക്കവും കൊണ്ടും സാധാരണ മേഖലകളിൽ നിന്നും വിഭിന്നാമായി, എന്നാൽ തികച്ചും ആനുകാലിക പ്രസക്തിയുള്ളതുമായ ഒരു കഥ പറയാനുള്ള പാടവം കാത്തു സൂക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നത് തന്നേയാണു ഈ കഥയുടേയും പ്ലസ് പോയിന്റ്.
  ആഗ്രഹങ്ങളും സ്വപ്നങ്ങളും യാധാർഥ്യങ്ങളിലേക്ക് ഒഴുകി വരുന്നത്, അല്ലെങ്കിൽ ഇഴുകിച്ചേരുന്നത്, വായനക്കാരനിൽ കഥയോടുള്ള ഒരു മൂഡ് സ്രിഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നും പറയാതെ വയ്യ. എയ്തുവിട്ട പല അസ്ത്രങ്ങളും ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ടെന്നു മാത്രമല്ല, അതു വായനക്കാരന്റെ ആത്മാഭിമാനത്തേയും ചിന്താഗതിയേയും മുറിവേൽ‌പ്പിച്ച്, മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങിപ്പോയി കൊണ്ടേയിരിക്കുന്നു.

  (കഥ മനസ്സിലാക്കാൻ രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു, കഥയുടെ പേരിനടിയിൽ ഇങ്ങിനേ കൂടി ഒരു അടിക്കുറുപ്പ് എഴുതിയാൽ നന്നായിരിക്കും “ രണ്ടു വട്ടം വായിക്കുക, അല്ലെങ്കിൽ രണ്ടാമത്തെ വായന ആദ്യമാക്കുക“.)

  ReplyDelete
  Replies
  1. ഹഹഹ , ആരിഫ്‌ ..! മുന്നറിയിപ്പായുള്ള അടിക്കുറിപ്പ് ഇനി കൊടുക്കുന്നതായിരിക്കും ! നന്ദി ..!

   Delete
 35. ഞാൻ കഥയായി മാത്രം വായിച്ചു. കഥയാകുമ്പോൾ ഒരു പ്രമേയത്തെ കഥാകൃത്ത്‌ എങ്ങിനെ അവതരിപ്പിച്ചു എന്നത് പറയുന്നതിനാണ് ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ പ്രഥമ പരിഗണൻ .

  കഥയുടെ പോക്ക് എങ്ങോട്ട് എന്ന് അവസാനം വരെ പിടി തന്നില്ല, എന്നാൽ അതറിയാനുള്ള ആകാംക്ഷ ഉടനീളം നിലനിർത്താനും കഴിഞ്ഞു. എന്നത് കൊണ്ട് തന്നെ ഈ കഥ പിഴവുകളില്ലാത്ത ആഖ്യാനം എന്ന് ഞാന് പറയുന്നു.

  മറ്റൊന്നു എഴുത്തിനോട് നീതി പുലർത്തിയ സൂക്ഷ്മമായ നിരീക്ഷണവും പഠനവുമാണ്.

  ഹിജഡ കളുടെ സാമൂഹ്യ പ്രശ്നമല്ല കഥയുടെ പ്രമേയം. എന്നാൽ അവ മാറ്റി നിർത്തി ഒരു ഹിജഡയുടെ കഥ പറയാനാവില്ല എന്നത് കൊണ്ട് ആവശ്യാനുസരണം അവയെ സ്പർശിച്ചു കടന്നു പോകുന്നുവെങ്കിലും രാധാ എന്ന കഥാപാത്രത്തിന്റെ ജീവിതം തന്നെയാണ് കഥയുടെ നെടും തൂണ്‍..

  രാധ അങ്ങിനെ ആയിരുന്നു എന്ന് രാധയെ പരിചയമുള്ള കഥാകൃത്ത് പറയുമ്പോൾ രാധ അങ്ങിനെ അല്ല ഇങ്ങിനെ ആണ് ആവേണ്ടിയിരുന്നത് എന്നോ രാധയെ കുറിച്ച് അങ്ങിനെ അല്ല ഇങ്ങിനെ ആണ് പറയേണ്ടിയിരുന്നത് എന്നോ വായനക്കാരൻ എന്ന നിലയിൽ ഞാൻ പറയുന്നതിൽ എന്തർത്ഥം.

  ഈ കഥയിൽ രാധയെ അംജത് എങ്ങിനെ അവതരിപ്പിച്ചു എന്നെന്നോട് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ. സൂപർ . അഭിനന്ദനങ്ങൾ പ്രിയ കഥാകാരാ..

  ReplyDelete
  Replies
  1. അക്ബര്‍ ഇക്കാ , നന്ദി . ശുനകഭോജനത്തിലെ കോട്ടം ഞാന്‍ ഇവിടെ തീര്‍ത്തു എന്ന് കരുതട്ടെ ..! അകമറിഞ്ഞ വായനക്ക് സ്നേഹം .!

   Delete
 36. രാധ എന്നെ തകര്‍ത്തുകളഞ്ഞു അംജത്....ഹിജടകളുടെ ജീവിതം ഓര്‍ക്കുമ്പോള്‍ ഈ കഥ മനോഹരം എന്ന് പറയാന്‍ എന്തോ വല്ലായ്ക.മറ്റൊന്നുമല്ല അവരുടെ ജീവിതവും വായിച്ചു രസിക്കയാണോ എന്നൊരു തോന്നല്‍.അതുകൊണ്ട് മാത്രം.

  ReplyDelete
  Replies
  1. ഒരു രീതിയില്‍ ശരിയാണ് രൂപേഷ്‌..! നമുക്ക് അതൊരു കഥയ്ക്കുള്ള 'റോ മെറ്റീരിയല്‍"' മാത്രം..! :(

   Delete
 37. സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമാണ്‌ ഹിജഡകള്‍ . കേരളത്തില്‍ ഇത്തരം ആളുകളെ കണ്ടിട്ടില്ല. എന്നാല്‍ വടക്കേ ഇന്ത്യയില്‍ അവര്‍ വളരെ ശക്തമായ സാന്നിദ്ധ്യമാണ്. അവിടെയൊക്കെ പല മംഗള കാര്യങ്ങള്‍ക്കും ഹിജഡകളുടെ സാന്നിദ്ധ്യം പുണ്യമായി കരുതുന്നു - പ്രത്യേകിച്ചും ഒരു കുഞ്ഞു ജനിച്ചാല്‍ - ഹിജഡകളുടെ ആശീര്‍വാദം ഉണ്ടെങ്കില്‍ ആ കുഞ്ഞിന് നല്ലതു വരുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഏത് വീട്ടിലും ഒരു കുഞ്ഞു പിറന്നാല്‍ 'ബക്ക്ഷീസ്' വാങ്ങാന്‍ അവര്‍ എത്തും. നല്ലൊരു തുക കണക്ക് പറഞ്ഞു വാങ്ങും ചെയ്യും. അത് കൊടുത്തില്ലെങ്കില്‍ പിന്നത്തെ കാര്യം പറയാതിരിക്കുകയാണ് ഭേദം!

  സമൂഹത്തില്‍ നാം നികൃഷ്ടരെന്നു പുച്ഛിച്ചു തള്ളുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒരു പക്ഷേ നമ്മളേക്കാള്‍ ഉയര്‍ന്നവരാവും. പുറത്ത് കാണുന്നതല്ല പലപ്പോഴും യാഥാര്‍ത്ഥ്യം എന്ന്‍ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് രാധ.

  ReplyDelete
  Replies
  1. നന്ദി , സ്നേഹം നിഷാ ജീ ..! എഴുത്തില്‍ ഞാന്‍ മനപൂര്‍വ്വം വിട്ടുപോയ ഒരു ഭാഗമാണ് അത്.. അവര്‍ ചെയ്യുന്ന ആ അനുഗ്രഹത്തിന് അവരുടെ രീതിയിലുള്ള പേര്‍ ആണ് 'ബധായി' അതിനു അവര്‍ക്ക് കിട്ടുന്ന പണമാണ് 'ബക്ഷീസ്' അത് അവരുടെ ചേലകളുടെ അവകാശമായി കരുതുന്നു..! കുട്ടിജനിച്ചാല്‍ ചിലര്‍ ക്ഷണിച്ചു വരുത്തുന്നു. ചിലയിടങ്ങളില്‍ ഇവര്‍ തന്നെ ചെന്ന് അനുഗ്രഹിക്കുന്നു .. ഇവരുടെ അനുഗ്രഹം കിട്ടിയില്ലെങ്കില്‍ കുറ്റി ചിലപ്പോള്‍ ഇവരെപ്പോലെ ആയിപ്പോകും എന്നാണ് വിശ്വാസം ..!

   Delete
 38. ഇതും ഇരിപ്പിടം വഴിയാണ് വായിച്ചത്...
  എന്തുപറ്റിയാവോ?
  വളരെ മികവാര്‍ന്ന കഥ.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ ചേട്ടന്‍ ..! ഏറ്റവും ആദ്യം വരുന്ന ആള്‍ ഇന്ന് താമസിച്ചു ..!

   Delete
 39. Manojkumar Km ഹിജഡകളുടെ ലോകത്തെ ക്കുറിച്ച് ഒരു 'അവെയർനെസ്സ്' കഥ നൽകുന്നുണ്ട് (അർദ്ധനാരി എന്ന ചലച്ചിത്രം ഓർത്തുപോയി ).

  അതീവസുന്ദരികളായ ഇക്കൂട്ടർ 'ലേഡി ബോയ്സ് ' എന്നാണ് ചില ഏഷ്യ പസഫിക് രാജ്യങ്ങളിൽ അറിയപ്പെടുന്നത്‌ . ബാംഗളൂർ നഗരത്തിലുള്ളവർ 'ചക്ക' എന്നാണ് കന്നടയിൽ ഇവരെ വിളിക്കുന്നത്‌ .

  രാധ പെട്ടെന്ന് നാട്ടിൽ പോകാൻ തീരുമാനിക്കുന്നതും അവിടെ വച്ച് ഒരാൾ ഒരു ചെറിയ കുഞ്ഞിനെ ലൈഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതു നേരിട്ട് കാണുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും സ്വാഭാവികമായ കഥ പറച്ചിലിൽ നിന്നും വ്യതിചലിച്ചു എന്ന് തോന്നി.

  'നമ്മളെ കാണുമ്പോള്‍ പരിഹസിച്ചു ചിരിക്കുന്ന മാന്യമുഖങ്ങള്‍ക്ക് നേരെ തുണിപൊക്കി കാണിക്കുവാനുള്ള ആര്‍ജ്ജവം വേണം' എന്ന് ഗുരുബായി ഒരിടത്ത് പറയുന്നു . രാധ ഇത്തരത്തിൽ അതിവൈകാരികമായി പെരുമാറുന്ന ഒരു കഥാപാത്രമാണെന്ന രീതിയിൽ രാധയുടെ മാനസിക വ്യാപാരങ്ങൾ വ്യക്തമാക്കാമാകുന്നില്ല . എല്ലാ ഹിജഡകളും പൊതുവേ അങ്ങിനെയാണോ...എനിക്കറിയില്ല .ഹിജഡകളുടെ ജീവിത പ്രശ്നങ്ങൾ ഉപരിപ്ലവമായി മാത്രമേ രാധയിലൂടെ എനിക്ക് വായിച്ചെടുക്കാനായുള്ളൂ. രാധ സമൂഹത്തിൽ നിന്നും പാർശ്വവല്ക്കരിക്കപ്പെട്ടവരെയാണ് പ്രതിനിധീകരിക്കുന്നത് . സമൂഹത്തിലെ മാന്യന്മാരെക്കാളും എത്രയോ ഉദാത്തമായ ചിന്തയാണ് അവർക്കുള്ളത് എന്നത് പരമമായ സത്യം. ( കഥ ഗ്രൂപ്പില്‍ വന്ന കമന്റ്‌ )

  ReplyDelete
 40. ബ്ലോഗ്‌ വായനയും എഴുത്തും ഈയ്യിടെ വല്ലാതെ കുറഞ്ഞു,പ്രധാന കാരണം കണ്ണുകളുടെ പ്രശ്നം.ഇടക്കൊന്നു ഫേസ്ബുക്ക് സന്ദര്‍ശനം മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു ഓണ്‍ലൈന്‍ ഉപയോഗം. വായിക്കപ്പെടേണ്ട ഇത്തരം കഥകള്‍ കാണാതെപോകുന്നതാണ് അതുകൊണ്ടുണ്ടായ വലിയ നഷ്ടങ്ങളില്‍ ഒന്ന് ,പിന്നെ കുറെ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ വേരറ്റുപോകുന്നു എന്നതും..
  പുറം മോടികളിലല്ല പുറമേ കാണിക്കുന്ന മാന്യത അകത്തും സൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ മാന്യര്‍ എന്ന തിരിച്ചറിവും
  ആരും നമ്മളെക്കാള്‍ മോശക്കാരല്ല എന്നൊരു ബോധം മനസ്സില്‍ സൂക്ഷിക്കുന്നതും സാമൂഹിക ജീവികളായ നമുക്ക് അത്യന്താപേക്ഷിതമാണ്.

  ReplyDelete
  Replies
  1. സിദ്ധിക്‌ ഇക്കാ , എന്നും സ്നേഹം ഈ അകമറിഞ്ഞ വായനക്ക് ..!

   Delete
 41. ""വ്യര്‍ത്ഥസ്ഖലിതങ്ങള്‍ ഉറഞ്ഞ സിന്തറ്റിക് ഉറകള്‍ കുമിഞ്ഞു കൂടിയ മൂലയില്‍കൂടി കെട്ടിടങ്ങളുടെ ഇരുള്‍ നിഴല്‍പറ്റി പെരുച്ചാഴികള്‍ക്കൊപ്പംചാടിനടന്നു നീങ്ങുമ്പോള്‍ മനസ്സു തികച്ചും ശാന്തമായിരുന്നു. മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്. അമ്മയ്ക്ക് അതിപ്പോള്‍ അനുഗ്രഹമായിരിക്കുന്നു.""

  കഥയുടെ പരിസരത്തെയും , കഥാപാത്രത്തിന്റെ സ്വഭാവത്തെയും കുറിച്ച് ഉള്ള വ്യക്തമായ ധാരണകള്‍ നല്‍കുന്ന ഈ തുടക്കം വളരെ ഹൃദ്യം ആയി. ഹിജടകള്‍ എന്ന പാര്‍ഷ്വവല്ക്കരിക്കപെട്ട സമൂഹത്തെ പറ്റി നല്ലൊരു പഠനം നടത്തിയിട്ടുണ്ട് എന്ന് വ്യക്തം. ഒരു കഥയ്ക്ക്‌ വേണ്ടി നടത്തുന്ന ഇത്തരം ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ അംജത് ഇക്കയുടെ കഥയുടെ വിഷയങ്ങള്‍ക്ക്‌ വ്യത്യസ്തതയും ആഴവും നല്‍കുന്നുണ്ട്. തീര്‍ച്ചയായും ഷിഹാബ് ഇക്കയും സിയാഫ് ഇക്കയും ഒക്കെ പറഞ്ഞ അതെ കാര്യം തന്നെയാണ് എനിക്കും പറയാനുള്ളത്. നാട്, ഗിര്‍ഹാതുരത, കൂടപിറപ്പിന്റെ അവജ്ഞകള്‍ എന്നീ മലയാള സിനിമാ ക്ലീഷേ പരിസരങ്ങളിലേക്ക് തിരികെ വന്ന് കഥയ്ക്ക്‌ ഒരു ഏന്‍ഡ് പഞ്ച് സൃഷ്ട്ടിക്കാന്‍ ഉള്ള ശ്രമം അത്രയും നേരം കഥയ്ക്ക്‌ ഉണ്ടായിരുന്ന കെട്ടുറപ്പിനെ സാരമായി ബാധിച്ചു എന്ന് തോന്നി. എന്നിരിക്കിലും കഥയുടെ ആശയത്തെ പിന്താങ്ങാതെ വയ്യ.

  ///അല്ലെങ്കില്‍ തന്നെയും താന്പോരിമയെന്ന ഉന്നതമാനസികനിലയിലുള്ള ഒരു ജനസമൂഹത്തിന് മുന്നില്‍ രണ്ടു വര്‍ഗ്ഗമേയുണ്ടാകുന്നുള്ളൂ - സ്ത്രീയും , പുരുഷനും. അതിനിടക്കൊരു വര്‍ഗ്ഗത്തിനുള്ള സ്ഥാനം അനര്‍ഹമെന്ന് അവര്‍ തീരുമാനിക്കുന്നു , നടപ്പാക്കുന്നു... !///

  ഇത് വളരെ ശക്തമായ ഒരു നിരീക്ഷണം ആണ് LGBT സമൂഹം നേരിടുന്ന പ്രശ്നത്തെ കുറിച്ച് ശക്തമായ ഒരു നിരീക്ഷണം

  വൈകി വായനയ്ക്ക് ക്ഷമിക്കുക, ബുക്ക്‌മാര്‍ക്ക് ചെയ്തു വച്ച്. . പല പല തിരക്കുകള്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ . . .

  ReplyDelete
  Replies
  1. ശ്രീജിത്ത്‌ , ഈ സൂക്ഷ്മവായനയാണ് എന്നും പ്രതീക്ഷ.. നന്ദി സഖേ ..!

   Delete
 42. ഈ കഥ ഇരിപ്പിടം വഴി ഇന്നലെയേ വായിച്ചിരുന്നു. ഒരു അഭിപ്രായം എഴുതി ടൈപ്പ് ചെയ്തുകഴിഞ്ഞപ്പോള്‍ എന്റെ നെറ്റ് കറ്റ് ആയി. അത് ആ വ്ഴി പോയി. പിന്നെ വീണ്ടും ടൈപ്പ് ചെയ്യുവാന്‍ മടിയുമായി. പക്ഷെ, നല്ല രചനകള്‍.. അല്ലെങ്കില്‍ അഭിപ്രായം ആഗ്രഹിക്കുന്ന രചനകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് പറയട്ടെ.. അംജതിന്റെ കഥകളുടെ ഗ്രാഫ് ഉയരുന്നു എന്ന പോസിറ്റീവ് പോയിന്റ് ആദ്യമേ ചൂണ്ടിക്കാട്ടട്ടെ.. കഥകള്‍ക്ക് വേണ്ടി ഹോം വര്‍ക്കുചെയ്യുവാനും അലയുവാനുമുള്ള മനസ്സ് .. അതില്‍ നിന്നും തീര്‍ച്ചയായും നല്ല കഥാകൃത്ത് ഉണ്ടാവും. നല്ല കഥകളും. ശുനകഭോജനത്തില്‍ നിന്നും (ഞാന്‍ വായിച്ച ആദ്യ അംജത് കഥ) കറുപ്പഴകിയിലേക്കെത്തുമ്പോള്‍ ഗ്രാഫില്‍ ഉയര്‍ച്ചയുണ്ട്. പക്ഷെ സിയാഫ് പറഞ്ഞപോലെ ദേഷ്യപക്ഷിയില്‍ കാട്ടിയ കൈയടക്കം വന്നില്ല. അത് ഒരു കുഴപ്പമല്ല. എല്ലാ കഥകളും ഒരേ കൈയടക്കം വരണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ, വ്യത്യസ്തത കൊണ്ടുവരുന്നതില്‍ സന്തോഷം..

  ഇവിടെ പലര്‍ക്കും ക്ലൈമാക്സ് ഇഷ്ടപ്പെട്ടു. എന്തോ എനിക്ക് അത് അത്രക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. ഒരു പക്ഷെ ഹിജഡകള്‍ ഇങ്ങിനെയും ഉണ്ടാവാം.. പക്ഷെ, കേട്ടറിവില്‍ കൂടൂതലും ഹിജഡകളും അവര്‍ക്കപ്പുറമുള്ള ലോകത്തെ പറ്റി വലിയ വ്യാകുലരല്ല.. അതുകൊണ്ട് തന്നെ ഇത്തരം ഒരു കാര്യത്തിന് അവള്‍ / അവന്‍ ആത്മഹത്യയിലേക്ക് (മറ്റവനെ കൊല്ലാനാണെങ്കില്‍ കൂടി) ഇറങ്ങിത്തിരിക്കുമെന്ന് കരുതുക വയ്യ. പിന്നെ കഥയല്ലേ. അതിലല്ലേ നമുക്ക് ഭാവനയെ കയറ്റിവിടുവാന്‍ കഴിയൂ.. ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും.. അതുകൊണ്ട് അത് നല്ല ഒരു ഭാവനയെന്ന് പറയുകയും ചെയ്യാം. ക്രാഫ്റ്റ് ഉണ്ട്. ക്രാഫ്റ്റില്‍ പുരോഗതി വളരെ വലുതാണ്. അല്പം മോശമായേക്കാവുന്ന പലയിടങ്ങളിലും നല്ല പദപ്രയോഗങ്ങളിലൂടെ അംജത് മനോഹരമാക്കി. വിനായകന്‍ പറഞ്ഞത് പോലെ കോണ്ടത്തെ നമുക്ക് ഇങ്ങിനെയും എഴുതാമല്ലോ.. ശ്രേഷ്ഠഭാഷാ മലയാളം.. :) നല്ല കഥ

  ReplyDelete
  Replies
  1. വായനയുടെ രാജാവിന്‍റെ ഈ അഭിപ്രായം മനസ്സില്‍ സൂക്ഷിക്കുന്നു .. നന്ദി മനോ..!

   Delete
 43. വളരെ യാദൃശ്ചികമാകാം.. ഈ കഥ രണ്ടാം വായനക്ക് എടുത്ത ഇന്ന് രാവിലെ പത്രത്തില്‍ ഋതുപൂര്‍ണ്ണഘോഷിനെ പറ്റിയുള്ള ദീദി ദാമോദരന്റെയും പ്രേംനാഥിന്റെയും കുറിപ്പ് വായിക്കാനിടയായി. സ്ത്രീക്കും പുരുഷനും അപ്പുറം മൂന്നാം ലിംഗത്തിലേക്ക് എത്തപ്പെടുവാന്‍ ശ്രമിച്ച അപൂര്‍വ്വ ജീനിയസ്സിന്റെ കഥ. ഒപ്പം പത്രത്തിന്റെ ഉള്‍ത്താളില്‍ ഇന്നത്തെ സിനിമ പേജില്‍ ഏതോ ചാനലില്‍ വൈകീട്ട് അര്‍ദ്ധനാരി എന്ന സിനിമയുള്ളതായും കണ്ടു. ഇത് വരെ അത് കണ്ടിട്ടില്ല.. കാണണമെന്ന് മുന്‍പ് കരുതിയിരുന്നതാണ്. ഈ കഥയും കഥാപരിസരവും ഒരിക്കല്‍ കൂടെ ആഗ്രഹം വളര്‍ത്തുന്നു. പറ്റുമോ എന്നറിയില്ല..

  മറ്റൊന്ന് കൂടെ , ഒരു സജഷന്‍ ആണ്.. മുന്‍പ് ഒരു സുഹൃത്തിനോട് ഇത്തരത്തില്‍ ഒരു സജഷന്‍ നല്‍കിയതിന്റെ പരിണാമം നല്ല ഒരു സൃഷ്ടിയുടെ പിറവിയായിരുന്നു എന്നത് കൊണ്ട് ശ്രമിച്ചുനോക്കൂ എന്നേ ഞാന്‍ പറയൂ.. :) അംജതിന് വഴങ്ങുക അല്പം കൂടെ വിപുലമായ ക്യാന്‍‌വാസ് ആണെന്ന് തോന്നുന്നു. ഒരു നോവല്‍ ഭൂമികകുള്ള സാധ്യത തള്ളിക്കളയണ്ട.. നല്ല ഒരു വിഷയത്തെ നന്നായൊന്ന് പരിപാലിച്ചെട്ത്താല്‍ മനോഹരമായ ഒരു നോവല്‍ ഒരു പക്ഷെ പിറവി കൊണ്ടേക്കാം.. ആദ്യം ആവശ്യപ്പെട്ടയാളെന്ന നിലക്ക് എനിക്കും അഭിമാനിക്കാമല്ലോ. ഹി..ഹി..

  ReplyDelete
  Replies
  1. അത്രയ്ക്കങ്ങട് വേണോ മനോ...! :)

   Delete
 44. ബ്ലോഗ്ഗ് വായനയിൽ കിട്ടുന്ന കഥകളിൽ തീര്ത്തും വ്യത്യസ്തമായ ഒന്ന്. അഭിനന്ദനങ്ങൾ അംജത് ഭായ്.

  ReplyDelete
  Replies
  1. ജെഫു , പ്രിയ സുഹൃത്തേ , എന്നും സ്നേഹം ..

   Delete
 45. വളരെ മികച്ച രീതിയില്‍ എഴുതിയിരിക്കുന്നു അംജത് ഭായ്. കഥാന്ത്യം അത്ര സുഖകരമല്ലെങ്കിലും. കൊല്‍ക്കത്ത എന്ന നോവലില്‍ ഇക്കൂട്ടരെക്കുറിച്ച് അല്‍പ്പം വിശദമായി പറയുന്നുണ്ട്. എന്നും പരിഹാസമേല്‍ക്കുവാന്‍ വിധിക്കപ്പെട്ട ജന്മങ്ങളാണിവര്‍..

  ReplyDelete
  Replies
  1. ശ്രീ , നന്ദി, വായനക്ക്. സ്നേഹം സഖേ ..!

   Delete
 46. കുറച്ചു ദിവസങ്ങളായി വായന ഇല്ലാതിരിക്കുകയായിരുന്നു അമാവാസിയിലെ കടുകട്ടിയുള്ള ചില വാക്കുകള്‍ വായിച്ചു കരയണോ ചിരിക്കണോ ചിന്തിക്കണോ എന്നാലോചിച്ചിങ്ങനെ ഇരിക്കുകയാ ഇപ്പൊ ...!
  അഭിനന്ദനങ്ങൾ അമ്ജത്തെ..

  ReplyDelete
  Replies
  1. അവസാനം എന്താക്കി ? കരഞ്ഞോ , ചിരിച്ചോ ചിന്തിച്ചോ ? കൊച്ചുവേ ? ഹഹഹ നന്ദി , കൊച്ചുമോള്‍.

   Delete
 47. അടുത്താണ് "അര്‍ദ്ധനാരീ" എന്ന സിനിമ കണ്ടത്. അതിനാല്‍ കഥയുടെ പശ്ചാത്തലം മനസ്സിലായെങ്കിലും കഥാന്ത്യം പിടിതരാതെ നിന്നതിനാല്‍ വീണ്ടും വീണ്ടും വായിക്കേണ്ടി വന്നു. ദേഷ്യപക്ഷികള്‍ക്ക് ശേഷം മാഷിന്റെ തൂലികയില്‍ നിന്ന് നല്ലൊരു രചന... അഭിനന്ദനങ്ങള്‍ :)
  യു ട്യുബില്‍ "Kismet" എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ഉണ്ട്.
  http://www.youtube.com/watch?v=uYxx7zeLwDk

  ReplyDelete
  Replies
  1. നന്ദി , മുബീന്‍ വായനക്ക്. എല്ലാരും അര്‍ദ്ധനാരിയെക്കുറിച്ചാണ് പറയുന്നത്. പക്ഷേ , അതിനേക്കാള്‍ ഒക്കെ മുന്‍പേ 'തമന്ന' എന്ന ഹിന്ദി ചിത്രത്തില്‍ പരേഷ് റാവല്‍ അഭിനയിച്ച ഹിജഡ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു... ഈ ഡോകുവും നന്നായിട്ടുണ്ട് ..!

   Delete
 48. ഇവിടെ എത്താൻ വൈകി. വിളപ്പുശാലയിലെ മാലിന്യകൂമ്പാരത്തിൽ വിരിഞ്ഞ ഒരു റോസാപ്പൂവിന്റെ സുഗന്ധം ഈ കഥ പരത്തുന്നു. ഹിജഡകളിലും മനുഷ്യത്വമുണ്ടെന്ന സന്ദേശം ഉചിതമായി. ഒരു പ്രതികാരദുർഗ്ഗയെ ഞാൻ ഇവിടെ കാണുന്നു. കഥാന്ത്യംവരെ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാതിരുന്നതും ഉചിതമായി.

  ReplyDelete
  Replies
  1. വളരെ ഹൃദയം നിറഞ്ഞ ഈ വായനാഭിപ്രായത്തിനു നന്ദി മധുസൂദനന്‍ സര്‍..!

   Delete
 49. ഗതികേടിന്റെ ഭാരം ചുമന്ന ഒരു ജന്മം!

  ജനിതകവൈകല്യത്തിന്റെ പരിമിതിയിലും അതിജീവനത്തിന്റെ വഴി കണ്ടെത്തിയ കറുപ്പഴകി.

  നിർണ്ണായകമായ ഒരു നിമിഷത്തിൽ മനുഷ്യനന്മയുടെ ജ്വാലയുണർന്നപ്പോൾ അവിടെ സ്വയം എരിഞ്ഞടങ്ങലും ഒരു ന്ര്‌ശംസതയെ എരിയിച്ചു കളയലും ഒപ്പം സംഭവിച്ചു.

  ഒരു വലിയ ജീവിതഗാഥ ഇത്തിരി വരികളിൽ ആറ്റിക്കുറുക്കി അവതരിപ്പിക്കുന്നതിലും തീവ്രതയോടെ അനുഭവിപ്പിക്കുന്നതിലും കഥാകാരൻ വലിയ അളവിൽ വിജയിച്ചു.

  ഭാഷാപ്രയോഗത്തിന്റേയും പദവിന്യാസത്തിന്റേയും സവിശേഷത എടുത്തുപറയേണ്ട വിധത്തിൽ ശ്രദ്ധേയം.

  ReplyDelete
  Replies
  1. പ്രിയ ഉസ്മാനിക്ക , എഴുത്തുകാരന്‍റെ ലക്ഷ്യം വരികളില്‍ നിന്നും വായിച്ചെടുക്കുന്ന ഒരു വായനക്കാരന്‍ അവനെ എത്രത്തോളം സന്തോഷിപ്പിക്കുമെന്നോ ..! നന്ദി , സന്തോഷം , അകമറിഞ്ഞ ഈ വായനക്ക് ..! :)

   Delete
 50. എഴുത്തുക്കാരൻ വായനക്കാരനിലേക്ക് തന്റെ മനസ്സിനെയാണ് എറിഞ്ഞ് കൊടുക്കുന്നത്, പിന്നെ വയനക്കാരനെന്ന ലാബിൽ ചിലത്തിന്റെ രാസവാക്യങ്ങളാൽ ചിലതൊക്കെ ഉരുത്തിരിഞ്ഞ് വരും അവിടെ ക്കാണം വായനയുടെ സുഖം , എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തുകയും സമവാക്യങ്ങളും,

  ഈ കഥ വയനയുടെ സുഖമെന്ന സമവാക്യത്തിൽ ചാർത്തിയാൽ 100 എന്ന ഉത്തരം കിട്ടം 'x' 100 ആയിരുന്നു..................

  ReplyDelete
  Replies
  1. 100 ആയിരം സ്നേഹം സഖേ .. ഷാജു ..!

   Delete
 51. വ്യർത്ഥ ജീവിതത്തിനുമുണ്ട് ഒരു നിയോഗം.. കാമവെറിയന്മാരോടുള്ള കഥാകാരന്റെ ശക്തമായ നിലപാട് വ്യക്തമാക്കുന്നു..

  ReplyDelete
  Replies
  1. നിങ്ങള്‍ പേര് മാറ്റിയോ നൗഷാദ്‌ ഭായ് ? ഹഹഹ ആദ്യം ആളെ തിരിച്ചറിഞ്ഞില്ല.

   Delete
 52. പലപ്പോഴായി മാറി മറിഞ്ഞു പോകുന്ന മൂന്നാം ഭാവങ്ങളുടെ കഥ.... ഓര്‍മ്മയില്‍ ഋതു ദാ ഇടയ്ക്കിടെ വന്നു പോയി. പരിചിതമല്ലാത്ത പ്രയോഗങ്ങള്‍ -അംജത് ഇതെഴുതുന്നതിനു (ഇത് മാത്രമല്ല എല്ലാ കഥയും) കാണിക്കുന്ന സത്യപൂര്‍വമായ ശ്രമം അഭിനന്ദനീയം.... സന്തോഷം കൊണ്ടൊരു അസൂയ തോന്നുന്നുണ്ട് ട്ടോ.... അവസാനം ഒരു പക്ഷെ ഹിജടകള്‍ അങ്ങനെ പുറം ലോകത്തിനോടു അനുഭവം കാണിക്കില്ല എന്ന് ഒരു കമന്റില്‍ കണ്ടു, പക്ഷെ അത് കഥാകാരന്റെ ആഗ്രഹം അല്ലെങ്കില്‍ ബോധമന്സിന്റെ ഇടപെടല്‍ ആണെന്ന് തോന്നുന്നു -അത് ന്യയീകരിക്കവുന്നതും ആണ്..... ആശംസകള്‍ !!!

  ReplyDelete
  Replies
  1. നന്ദി , ആര്‍ഷ. അവസാനഭാഗത്തിനു എഴുത്തുകാരന്‍ മനസ്സില്‍ കണ്ട സന്ദേശം വരികളില്‍ വായിച്ചു ബോധ്യപ്പെട്ടതിനു. നന്ദി.

   Delete
 53. Superb....... Well said.. well written....
  Neenda kadha....

  ReplyDelete
 54. ആ ആദ്യപാരയിൽ പറഞ്ഞ ആ വിവരണമില്ലേ അതിന് ഒരു പ്രശ്നമുണ്ട്. നമ്മൾ നമ്മളുടെ ജീവിതശൈലി വച്ചും, പെരുമാറ്റ രീതി വച്ചുമാണ്, നാമല്ലാത്ത മറ്റുള്ള എല്ലാവരേയും അളക്കുന്നത്, അവരുടെ പെരുമാറ്റങ്ങളെ നിരീക്ഷിക്കുന്നത്. അപ്പോഴാണ് നമുക്ക്, -'മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്.'- ഇത്തരത്തിലുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും മറ്റും അവരുടെ ചിന്തകളായി വ്യാഖ്യാനിക്കാനാവുന്നത്.! അതാണ് ഇന്നുള്ള ഒരുവിധമെല്ലാവരുടേയും കഥകൾ വായിച്ചാൽ മനസ്സിലാവുന്നത്.

  ഈ കഥയിലെ തന്നെ കഥാപാത്രങ്ങളുടെ സംസാരവും മറ്റും കഥയെഴുതുന്നവർ അവരുടെ തലത്തിലേക്ക് ഉയർന്ന് അല്ലെങ്കിൽ താഴ്ന്ന് പറയുന്നുണ്ടല്ലോ ? അപ്പോൾ പിന്നെ ആദ്യത്തിലുള്ള ആ ഉയർന്ന ചിന്തയിലുള്ള വിവരണം മാത്രം സ്വന്തം മനസ്സിലെ ഇട്ട് കഥാപാത്രങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്തിനാ ?.

  'അടക്കിവെച്ചിട്ടും വെളിവാക്കപ്പെടുന്ന സ്ത്രൈണഭാവങ്ങളുടെ കാരണഭൂതന്‍ താനല്ല , അന്തര്‍ഗ്രന്ഥിസ്രാവമാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുവാന്‍ പരാജയപ്പെട്ടപ്പോഴാണ് പലായനം വേണ്ടി വന്നത്.'

  ഈ മുകളിലെ വാചകം അവൾ ഗർഭിണിയാവുന്നതിനുള്ള ശരീരമാറ്റത്തെ സൂചിപ്പിക്കുന്നതല്ലേ ? ഹാവൂ....എനിക്ക് മനസ്സിലായീ.....ഞാനും ബുദ്ധിജീവ്യായി.!!!!!!!!!


  മുഴുവനും വൃത്തിയായി,മനസ്സിരുത്തി വായിച്ചു.
  ആ അവസാനം എനിക്കങ്ങ് പിടിച്ചില്ല, അവനോടൊത്ത് അവൾ ആ ട്രൈനിനു മുന്നിൽ ചാടേണ്ടിയിരുന്നില്ല. കാരണം അവനെ തള്ളിയിട്ട് ആ കുഞ്ഞിനേയും എടുത്ത് അവരുടെ താവളത്തിലേക്ക് നടക്കുവാണേൽ നന്നാവുമായിരുന്നു എന്ന് ഞാൻ പറയില്ല, പക്ഷെ എനിക്കിഷ്ടപ്പെടുമായിരുന്നു.!
  ആശംസകൾ.

  ReplyDelete
  Replies
  1. ഓരോ വായനക്കാരന്‍റെ വീക്ഷണം മന്വെ ..! എന്റെ എഴുത്തിന്റെ വീക്ഷണം ഇങ്ങിനെയും ..!

   Delete
 55. ഇരിപ്പിടം വാരികയുടെ തുടക്കത്തിൽ ശനിദോഷത്തിൽ വിമർശനം നടത്തിയിരുന്ന ഒരാളാണൾലോ ഈയുള്ളവൻ.രചനകൾ വായിച്ച് സത്യമായ അഭിപ്രായങ്ങൾ പറഞ്ഞതിൽ നിന്നും ഒരു പാട് എതിരാളികളെ കിട്ടി അതുകൊണ്ട് തന്നെ പിന്നീടുള്ള ബ്ലോഗ് വായനകളിൽ ഒന്നോ രണ്ടോ വരികൾ കുറിച്ചിട്ട് മടങ്ങിപ്പോകുക എന്നത് ശീലമാക്കി “ആശംസകൾ” അല്ലെങ്കിൽ “നന്നായി” എന്നീ വരികൾ...പിന്നീട് ഈ അടുത്ത കാലത്തായി വായനയും കുറഞ്ഞു.വായിക്കുന്നതിൽ കമന്റും ഇടാതായി.പക്ഷേ അംജത്തിന്റെ ഈ കഥ വായിച്ചപ്പോഴും,കമന്റുകൾക്ക് കൊടുത്ത മറുപടീകളും വായിച്ചപ്പോൾ ചെറിയൊരു കമന്റ് ഇടണം എന്നു ഞാനും വിചാരിച്ചു... ചിലർ എഴുതുന്നു”മൻസ്സിലാകൻ കഥ രണ്ടു തവണ വായിക്കേണ്ടി വന്നു” എന്ന് ... അത് കഥാകരന്റെ വിജയമായിട്ടാണ്ഞാൻ കാണുന്നത്..ഖസാക്കിന്റെ ഇതിഹാസവും,മരുഭൂമികൾ ഉണ്ടാകുന്നതും,ഗോവർദ്ധനന്റെ യാത്രയും നമ്മൾ(ഞാൻ)പല ആവർത്തി വായിച്ചില്ലേ...ഇവിടെ അർദ്ധനാരികളുടെ കഥകൾ നമ്മൾക്ക് അത്ര അറിയില്ല...അതിനോട് തല്പര്യവും ഇല്ലാ..അതാണല്ലോ “അർദ്ധ നാരീ” എന്ന സിനിമ ഒരു ദിവസം പോലും തിയേറ്ററിൽ ഓടാത്തത്...പക്ഷേ കറുപ്പഴകിയെന്ന കഥയിലെ കമന്റുകൾ കണ്ടപ്പോൾ നമ്മുടെ ബ്ലോഗ് വായനക്ക് വംശനാശം വന്നിട്ടില്ലാ എന്നു മനസിലായി..അടുത്തിട വായിച്ചതിൽ നല്ല ഒരു കഥ..അതിന്റെ ക്രാപ്റ്റ് എന്നെ കഥയുമായി വല്ലതെ അടുപ്പിച്ചു..ഇങ്ങനെയൊക്കെ ആവണം കഥ എഴുതേണ്ടതു എന്ന് ബ്ലൊഗെഴുത്തുകാർ മനസ്സിലാക്കണം..ഇപ്പോൾ എല്ലവരും മുഖ പുസ്തകത്തിലേക്ക് കൂപ്പുകുത്തിവീണിരിക്കുകയാണല്ലോ...എനിക്കു ഇപ്പൊൾ ഫേയ്സ് ബുക്കിൽ കയറാൻ പേടിയാ..രൂപത്തിലല്ലാതെ,ഭാവത്തിലല്ലാതെ കുറെ ഹിജഡകൾ അവിടെ താമസമാക്കിയിരിക്കുന്നു...... ഒരു രക്ഷയുമില്ല..”മെൻ റ്റു മെൻ സെക്സ്’ ഇഷ്ടമാണോ ഡിയർ എന്ന ചോദ്യവുമായി കുറേ അലവലാതികൾ എന്ത ഇപ്പോൾ ചെയ്ക... പറഞ്ഞു വന്നത് അംജത്തിന്റെ കഥയെപ്പറ്റിയാണ് ഒരു വരിമാത്രം കൂടി 100% നീതി പുലർത്തിയ നല്ലൊരു കഥ.... കഥാകാരന് എന്റെ നമസ്കാരം.........

  ReplyDelete
  Replies
  1. നന്ദി, ചന്തുവേട്ടാ, താങ്കളെ പോലെ വായനാനുഭവവും, എഴുത്തനുഭവവും ഉള്ള ഒരാള്‍ ഈ കഥയെപ്പറ്റി ഇങ്ങിനെയൊരു കമന്റ്‌ ഇട്ടതില്‍ സന്തോഷം. ശുനകഭോജനം കഴിഞ്ഞു ഇപ്പോഴാണ്‌ ഈ വഴിവരുന്നത്. മുഖപുസ്തകപൊറാട്ട് നാടകങ്ങള്‍ അങ്ങിനെ നടക്കട്ടെ ..! ബ്ലോഗുകള്‍ ഇങ്ങിനെയും ..!

   Delete

 56. ഈ ലോകത്തിൽ ഓരോരുത്തര്ക്കും ഓരോ വേഷം ഉണ്ട്. അത് ആടി തീർത്തെ തീരു .

  നല്ലൊരു രചന. ആശംസകളും.
  ( വൈകിയെത്തിയതിന് ക്ഷമാപണം )

  ReplyDelete
  Replies
  1. നന്ദി , ശശിചേട്ടാ ! മെയില്‍ കണ്ടു ... !

   Delete
 57. അംജത്തിന്റെ കഥയെഴുത്തില്‍ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, അംജത് കഥയ്ക്ക് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളാണ്. ഒരു ആശയം മനസില്‍ മുളച്ചാല്‍ എടുപിടീന്ന് എഴുതിപ്പിടിപ്പിച്ച് (മിക്കവാറും പൂര്‍ണവളര്‍ച്ചയെത്താതെ) പുറത്തുവിടുന്ന ഭൂരിപക്ഷം വരുന്ന എഴുത്തുകാരില്‍നിന്നൊക്കെ വ്യത്യസ്തമായി ഒരുപാട് റിസര്‍ച്ച് ചെയ്ത് വെല്‍ പ്ലാന്‍ഡ് ആയാണ് അംജത് കഥയെഴുതുക. നിസാറിന്റെ കാര്യത്തിലും ഞാന്‍ ഇത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എനിക്കിഷ്ടമാണ് ആ മുന്നൊരുക്കങ്ങള്‍. അവയുടെ ഇമ്പാക്ട് കഥയുടെ ഭദ്രതയില്‍ വ്യക്തമായിരിക്കും. എഴുതുന്നതിന് മുന്‍പുള്ള ആ റിസര്‍ച്ചുകള്‍ തന്നെ എത്ര ആനന്ദകരമാണ്!

  ആര് ആരെയാണ് സമൂഹത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തേണ്ടത് അല്ലേ.. മൂന്നാം ലിംഗ മനുഷ്യരെക്കുറിച്ച് ഇതിനുമുന്‍പും വായിച്ചിട്ടുണ്ട്. ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. എന്നാല്‍ സോ കോള്‍ഡ് ഒന്നാം ലിംഗവുമായുള്ള ഒരു കോര്‍ക്കല്‍ അധികം കണ്ടിട്ടില്ല. ഒരു കമ്പാരിസണ്‍, ഒരു അധീശത്വം, ഒരു വിജയം. ലവ്ഡ് ഇറ്റ്.

  (അയാളെ കൊല്ലുവാനാണെങ്കില്‍പ്പോലും ആ ആത്മാഹുതിയില്‍ അല്‍പ്പം ക്ലീഷേ രുചിച്ചുകേട്ടോ..)

  ReplyDelete
  Replies
  1. നന്ദി ബിനുക്കുട്ടാ ! :) , ക്ലീഷേ എന്നല്ല . അവളെ അവിടെ മാറ്റി നിര്‍ത്തിയാല്‍ മാറി മറിയുന്ന തുടര്‍നാടകങ്ങള്‍ക്ക് നേരെ തിരശീല വലിച്ചിട്ടു എന്ന് മാത്രം.

   Delete
 58. അംജത്തേ...അപാര ബിംബകല്പന..അഭിനന്ദനങ്ങൾ

  ReplyDelete
 59. ഒരു കഥയും അതിനു ലഭിച്ച മുഴുവന്‍ കമന്റുകളും വായിച്ചു.. വെറുതെയായില്ല. നിങ്ങള്‍ കഥയെഴുതാന്‍ എടുക്കുന്ന ആ ഹോം വര്‍ക്ക്‌ ആണ് എന്നെ പോലുള്ളവര്‍ മാതൃകയാക്കേണ്ടതെന്നു തോന്നുന്നു.. കറുപ്പഴകി നല്ല ഒരു വായനാനുഭവം തന്നു.നന്ദി

  ReplyDelete
  Replies
  1. നന്ദി , ജെ.പി . ഈ വരവിനും വായനക്കും..!

   Delete
 60. ഞാനാദ്യായിട്ടാ ഭ്രാന്തന്റെ വഴിയിൽ... അറിയാതെങ്ങനെയൊ എത്തി പോയി...എല്ലാവരും അഭിപ്രായിച്ചൂ ഇനി ഞാനെന്ത് പറയും... പക്ഷെ ഒന്നുണ്ട് എന്റെ സമയം പാഴായില്ലാ.. നന്ദി.. ആശംസകൾ... പിന്നെ ഒരു സത്യവും.. “മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്.“

  ReplyDelete
  Replies
  1. നന്ദി ... ഈ വരവിനും വായനക്കും ..പിന്നെയീ അഭിപ്രായത്തിനും..!

   Delete
 61. മുമ്പ് ഓണ്‍ലൈന്‍ ഇല്‍ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു അമാവാസിയിലെ ഒരു കഥയുടെ ലിങ്ക് കിട്ടിയത് . മടിയന്‍ ആയതു കൊണ്ട് കുറച്ചു വായിച്ചു ബുക്ക്മാര്‍ക്ക് ചെയ്തു വച്ചു . അങ്ങനെ ഈ കഥയാണ്‌ കടിഞ്ഞൂല്‍ കഥയായത് . നല്ല നിരീക്ഷണ പാടവം . അമ്ജതിക്കയുടെ തയ്യാറെടുപ്പുകള്‍ ഒറ്റയിരുപ്പില്‍ എഴുതി ഒരൊറ്റ നോക്കില്‍ തീര്‍പ്പ് കല്‍പ്പിച്ചു ബ്ലോഗില്‍ ഒരൊറ്റ ഇടല്‍ നടത്തുന്ന എന്നെപ്പോലുള്ളവര്‍ക്ക് പാഠമാണ് . ആശംസകള്‍ .

  ReplyDelete
  Replies
  1. നന്ദി ഷിബിലി ,,, ഈ അപൂര്‍വ്വ വരവിനും അകമറിഞ്ഞ വായനക്കും...!

   Delete
 62. പ്രിയ അംജത്... മനോഹരമായ ഒരു വായനാനുഭവം തന്നതിന് ആദ്യമേ നന്ദി.... തിരഞ്ഞെടുത്ത വിഷയവും, എഴുത്തിന്റെ ശൈലിയും, എല്ലാറ്റിലുമുപരിയായി കഴിവുറ്റ ഒരു കലാകാരന്റെ ആത്മാർത്ഥതയും ഒന്നുചേർന്നാൽ ഒരു കഥയെ മനോഹരമാക്കുവാൻ സാധിയ്ക്കും എന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് കറുപ്പഴകി എന്ന ഈ കഥ.
  ഡൽഹിയിലെ ജീവിതത്തിൽ ഒരു പാട് ഹിജഡകളുടെ ജീവിതം കാണുവാൻ സാധിച്ചിട്ടുണ്ട്...പുരാതനഡൽഹിയിലെ തെരുവുകളിലൂടെ കാഴ്ചകൾതേടി അലയ്ന്നതിനിടെ ഇവരുടെ തെരുവുകളിലും എത്തിപ്പെട്ടിട്ടുണ്ട്..ആ തെരുവുകളിൽ കണ്ടുമുട്ടിയ ദയനീയമായ ജീവിതങ്ങളിലൊന്നാണ് കറുപ്പഴകിയിലും കാണുവാൻ സാധിച്ചത്. ആ തെരുവോരദൃശ്യങ്ങൾ വല്ലാതെ വേദനിപ്പിയ്ക്കുന്ന കാഴ്ചകൾ തന്നെയായിരുന്നു

  പക്ഷേ വർഷങ്ങൾക്കുമുൻപ് വഴിയോരങ്ങളിൽ കൈകൊട്ടിപ്പാടി നടന്നിരുന്ന വെറുക്കപ്പെട്ട സമൂഹമെന്ന നിലയിൽനിന്നും ഹിജഡകൾ ഒരു പാട് വളർന്നുകഴിഞ്ഞിരിയ്ക്കുന്നു.. ഇന്ന് സംഘടനകളും, അസോസിയേഷനുകളുമായി ഒരു ഉയർന്ന ജീവിതനിലവാരം അവരിൽ പലരും സാധ്യമാക്കുന്നുണ്ട്,,,ഹമം ഉപേക്ഷിച്ച് ഇന്ന് വൻവീടുകൾ സ്വന്തമാക്കി അവർ കഴിയുന്നു.. ആഡംബരകാറുകൾ സ്വന്തത്മാക്കുന്നു.. അവരുടെ ജീവിതവും മാറിവരുന്നു എന്ന് ഈ പുതിയ കാഴ്ചകൾ കാണിച്ചുതരുന്നുണ്ട്. ഇനി അവരുടെ ജീവിതം ആസ്പദമാക്കി ഒരു കഥ എഴുതിനോക്കൂ... :)

  (ഇന്നും തെരുവോരങ്ങളിൽ കഴിയുന്ന ഹിജഡകൾ ഇവിടെ ഇല്ല എന്നല്ല... പക്ഷേ ഏറെ കുറഞ്ഞുഎന്നതാണ് വാസ്തവം)

  ഇനിയും ഈ കഴിവുള്ള തൂലികയിൽനിന്നും മനോഹരമായ കഥകൾ ഉതിർന്നുവീഴട്ടെ... ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി , പ്രിയ ഷിബു. ഈ അകമറിഞ്ഞ വായനയ്ക്ക്. തെരുവിലെ അനീതിക്ക് ആണുങ്ങള്‍ എന്ന അധികാര വര്‍ഗ്ഗം പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ 'രണ്ടും കെട്ട' ഏഎ വര്‍ഗ്ഗം പ്രതികരിക്കുന്നു എന്ന് കാണിക്കുവാന്‍ ആണ് ഇങ്ങിനെയൊരു സങ്കേതം തെരഞ്ഞെടുത്തത്. പിന്നെ ഇവര്‍ എത്ര തന്നെ ഉയര്‍ന്നാലും സമൂഹത്തിന്‍റെ മുന്‍നിരഎന്നത് ഇവര്‍ക്ക് ഇപ്പോഴും അപ്രാപ്യം അല്ലെ ..! വീണ്ടും നന്ദി സുഹൃത്തേ..!

   Delete
 63. കഥ ഇഷ്ടപ്പെട്ടു. വ്യത്യസ്തമായ വിഷയം, നല്ല ശൈലി. പക്ഷെ, അവസാനഭാഗത്തെ അതിവൈകാരികതയിൽ ഒരു അതൃപ്തിയുണ്ട്.

  ReplyDelete
 64. വ്യത്യസ്ഥമായ കഥ ..നാന്നായിരിക്കുന്നു ..ആശംസകള്‍ നേരുന്നു ...

  ReplyDelete
 65. ശ്രദ്ധേയമായ കഥനം. ആശംസകൾ..

  ReplyDelete
 66. നല്ല കഥ ... രണ്ടു തവണ ഞാനും വായിച്ചു അപ്പോഴാ മാഷെ സംഭവം പിടിക്കിട്ടിയത്‌ .. കൊള്ളാം ...
  പിന്നെ വ്യര്‍ത്ഥസ്ഖലിതങ്ങള്‍ ? ഇത് എന്താ സംഭവം ...?

  വീണ്ടും വരാം ,
  സസ്നേഹം
  ആഷിക് തിരൂർ

  ReplyDelete
 67. ഇന്ന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ലിങ്ക് ആണ് ഇവിടെ എത്തിച്ചത്. പറയേണ്ടതില്ലല്ലോ, ബ്ലോഗില്‍ എഴുതുന്ന ഏതു പോസ്റ്റിനും സമയവും കാലവും ഒരു വിഷയമല്ല; എക്കാലവും അതിനു നിലനില്‍പ്പുണ്ട്.

  ഹിജഡകളോട് പ്രത്യേകിച്ച് ഒരു ആഭിമുഖ്യവും തോന്നിയിട്ടില്ല, കാരണം അവരുടെ പ്രവര്‍ത്തികളില്‍ നല്ലതായി ഇത് വരെ ഒന്നും തന്നെ കണ്ടിട്ടില്ല, എന്നാല്‍ കേരളത്തിന് പുറത്തേക്കുള്ള തീവണ്ടി യാത്രകളില്‍ ഇവരുടെ വെറുപ്പിക്കുന്ന രീതിയില്‍ ഉള്ള പ്രകടനങ്ങള്‍ കണ്ടിട്ടുമുണ്ട്. എന്തായാലും കഥയുടെ ആഖ്യാനശൈലി വളരെ മികച്ചത് തന്നെ; തിരഞ്ഞെടുത്ത വിഷയവും വ്യത്യസ്തത പുലര്‍ത്തുന്നു.
  ആശംസകള്‍.

  ReplyDelete
 68. ഇന്നാണ് ഭായ് ഈ കഥ വായിക്കാന്‍ സാധിച്ചത്.. നല്ല വായനാ സുഖമുള്ള കഥ തന്നെ..
  ഇന്ന് പക്ഷെ ഹിജഡകളുടെ ജീവിതനിലവാരം മാറിയിട്ടുണ്ട്.. പക്ഷെ ഇപ്പോഴും മാറിയിട്ടില്ലാത്ത ഒന്നുണ്ട്, ആണെന്നും പറഞ്ഞു നടക്കുകയും, ആണും പെണ്ണുംകെട്ട പ്രവൃത്തികള്‍ ചെയ്തുകൂട്ടുകയും ചെയ്യുന്ന കഥയുടെ അവസാനത്തില്‍ വരുന്ന പുരുഷന്‍..,.. അങ്ങനെ ഉള്ളവര്‍ക്ക് മുന്നില്‍ രാധ അവസാനം ആണായി മാറി എന്ന് വേണം കരുതാന്‍..,.. പക്ഷെ മാറിയ കാലത്തിനൊത്തു കഥാ പശ്ചാത്തലം മാറിയില്ല എന്ന് കൂടി പറയട്ടെ..

  ReplyDelete
 69. വ്യത്യസ്തതയാര്‍ന്ന ഒരു പ്രമേയം.. തരക്കേടില്ലാതെ അവതരിപ്പിച്ചു.. അവസാനം കുറച്ചു ധൃതി പിടിച്ചോ എന്നൊരു സംശയം.. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ.. ഒരു പക്ഷെ എന്‍റെ വായനയുടെ കുഴപ്പം ആവാം.. നല്ല രചനകള്‍ ഇനിയും പിറവിയെടുക്കട്ടെ.. ആശംസകള്‍.. !!!

  ReplyDelete
 70. കുഴപ്പമില്ല

  ReplyDelete
 71. ഭ്രാന്താ, അനിയാ. പറയുമ്പോൾ വിഷമം തോന്നും. എന്നെ ഒരു അഹങ്കാരി ആയി മുദ്രകുത്തുകയും ചെയ്യപ്പടാം. എന്നാലും പറയാതെ വയ്യ. (ഒരു കഥയേ ഞാൻ വായിച്ചിട്ടുള്ളൂ. ഇനി വായിക്കുന്നതേ ഉള്ളൂ.) നിങ്ങൾ ഒരു മൂഢവിശ്വാസത്തിൽ കിടക്കുകയാണ്. പലരും. (ഞാനും അങ്ങനെ ആയിരുന്നു ഒരു കാലയളവിൽ. ഇന്നു കേമനായിട്ടല്ല ;) ) അതായത് ഭാഷ കൊണ്ട് ഒരു തരം ധൈഷണിക കളിയാണു കഥ എന്ന്. അതായത് ---////വ്യര്‍ത്ഥസ്ഖലിതങ്ങള്‍ ഉറഞ്ഞ സിന്തറ്റിക് ഉറകള്‍ കുമിഞ്ഞു കൂടിയ മൂലയില്‍കൂടി കെട്ടിടങ്ങളുടെ ഇരുള്‍ നിഴല്‍പറ്റി പെരുച്ചാഴികള്‍ക്കൊപ്പംചാടിനടന്നു നീങ്ങുമ്പോള്‍ മനസ്സു തികച്ചും ശാന്തമായിരുന്നു. മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്.///// ഇങ്ങനെ ഒരു തുടക്കം. സത്യം പറഞ്ഞാൽ അതിന്റെ ഒക്കെ കാലം കഴിഞ്ഞു. ഏതോ ഒരു കാലത്ത് ഇങ്ങനെ എഴുതിയതിനു കയ്യടി കിട്ടിയിരിക്കും. പക്ഷേ, ഒരു കാര്യം ശ്രദ്ധിച്ചു നോക്കൂ. ക്ലാസിക്ക് എന്നു നമ്മൾ ഇന്ന് വിളിക്കുന്ന, ഇന്നും ആളുകൾ ആവേശപൂർവ്വം വായിക്കുന്ന മികച്ച കഥകൾ എല്ലാം സിമ്പിൾ ഭാഷയിലായിരുന്നു.

  / / / മരണം മനുഷ്യ ജീവിതത്തിന്‍റെ അനിവാര്യതയും ചിലപ്പോള്‍ അനുഗ്രഹവുമാണ്. അമ്മയ്ക്ക് അതിപ്പോള്‍ അനുഗ്രഹമായിരിക്കുന്നു. / / / നോക്കൂഭ്രാന്താ, ഇവിടെ സംസാരിച്ചത് ആ ഹിജഡയല്ല. ഭ്രാന്തൻ എന്ന ഇന്റലക്ചൽ കഥാകൃത്താണ്. ഇതു നോക്കൂ. {മനസ് ശാന്തമായിരുന്നു. ഉപയോഗിച്ചെറിഞ്ഞ ഗർഭനിരോധന ഉറകൾ അങ്ങുമിങ്ങും. കെട്ടിടങ്ങളുടെ നിഴലിന്റെ ഇരുളിടങ്ങളിൽക്കൂടി അവൾ നടന്നു. ചത്തുപോവുമെന്ന് ഉറപ്പാണെങ്കിലും ചെലപ്പോ ചാവുന്നതാ നല്ലതെന്ന് തോന്നും. അമ്മയെപ്പോലെ.} [പിന്നേ, ന്നാ, താനെഴുതിക്കോ അല്ലെ ;) ? ] ഭാഷയിൽ നിന്ന് ഭ്രാന്തൻ എന്ന ബുദ്ധിജീവി അപ്രത്യക്ഷമാവുന്നത് കണ്ടോ? അവടെ ആ ഹിജഡ, ഭ്രാന്തന്റെ കൈ മാത്രം ഉപയോഗിച്ച് പറയുന്ന കണ്ടോ?

  {ബ്ലോഗാണെന്ന് ഓർത്തില്ല. പ്രിയ ബ്ലോഗർമാരെ എന്നെ തല്ലിക്കൊല്ലരുത്. പേഡിപ്പിച്ചാ മതി. പീഢിപ്പിക്കണമെന്നു കൂടീയില്ല. ഞാൻ നേരയായിക്കൊള്ളാം. ഇനിയൊരക്ഷരം, അതായത് കമാ എന്ന രണ്ടക്ഷരം ങേഹ.... ഇല്ലേയില്ല. ലാൽ സലാം}

  ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......