Thursday 25 October 2012

ഭ്രാന്തന്‍റെ പുലമ്പല്‍ - 2


ജനനം .
======

പാതി ഉടലിന്‍റെ വഞ്ചനയിലാകാം, ചിലപ്പോള്‍ -
പകുത്ത ഉടലിന്‍റെ നെറികേടിലുമാകാം.
കൂടപ്പിറപ്പിന്‍റെ കുരുട്ടുബുദ്ധിയിലൂടെയും 
കൊടും പഠനത്തിനൊടുവിലുമാകാം 
ഒരു  ചങ്ങലക്കിലുക്കം ജനിക്കുന്നു....!
പ്രവര്‍ത്തി.
=========

എന്‍റെ മാനം കോണകമില്ലാതെ 
അഹങ്കാരത്തിന്റെ കല്ലുരുട്ടി 
അറിവില്ലായ്മയാല്‍ തെറിപ്പാട്ടുപാടുന്നു.
നിങ്ങള്‍ക്കു വേണമെങ്കില്‍ താളം പിടിക്കാം...!ചരിത്രം.
=======

കാറ്റില്‍ പറന്നു വന്ന കോണകം രാജാവിന്റെതെന്നു ചിലര്‍. അരികില്‍ കസവ് മൂന്നു വിരല്‍ വലുപ്പത്തില്‍ ; ആയതിനാല്‍ മന്ത്രിയുടെതാകാന്‍ വഴിയില്ല. മണത്തു നോക്കിയപ്പോള്‍ ചന്ദനത്തിന്റെ മണം...! ഇതേതോ യോഗിയുടെതാണ്, സംശയം ഇല്ല..! 
ആല്‍മരച്ചുവട്ടില്‍ വിരിച്ച കോണകത്തിനു ചുറ്റും അകില്‍,ചന്ദനത്തിരി ,കര്‍പ്പൂരാദി പുകഞ്ഞു. തൊഴുകയ്യോടെ ജാതിമതഭേദമന്യേ ജനം വൃത്തമായ്‌. യോഗിവരും , അമാനുഷികന്‍, ആത്മതേജസ്സോടെ...! ജനം നഗരകവാടത്തില്‍ കാത്തിരിപ്പായ്. ചിലര്‍ കോണക സേവനത്തിനായ്‌ തുനിഞ്ഞിറങ്ങി... വല്ല സിദ്ധിയോ മറ്റോ .. ചിലപ്പോള്‍...!
നഗരാതിര്‍ത്തിയിലും , കോണക ചുറ്റുവട്ടത്തും നില്‍ക്കുവാന്‍ ആളുകളെ തെരഞ്ഞെടുക്കുവാന്‍ പാനല്‍ ഉണ്ടായി,പിന്നീട് തെരഞ്ഞെടുപ്പും . ജനങ്ങള്‍ സംസ്കാര സമ്പന്നര്‍ ആയി , കോണകം അവരുടെ സംസ്കാരപ്രതീകവും. ഒരു നാള്‍ അവന്‍ വരും ... അതിര്‍ത്തിയിലെ കാട്ടിനുള്ളില്‍ നിന്നും നഗരകവാടം കടന്ന് .. അവര്‍ ഉറക്കെ വിശ്വസിച്ചു.... എല്ലാ വീടുകളിലും പട്ടുകോണക ഫോട്ടോ തൂങ്ങി. 

ഒടുവില്‍ .. കവാടം കടന്ന് വന്ന ഭ്രാന്തന്‍ ഉറക്കെ അലറി: "എന്‍റെ കോണകം കഴുകി നിങ്ങളെന്നെ പ്രസിദ്ധനാക്കി......!"
പ്രണയം.
========

കടല്‍ക്കാറ്റിന്‍റെ നനവാര്‍ന്ന സുഖത്തിലാണവള്‍ അവനോടു ചോദിച്ചത് :
"കല്യാണത്തിന് മുന്‍പേ നീയാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ?"

കരയില്‍ പതഞ്ഞമരുവാന്‍ ഉയര്‍ന്നു വരുന്ന ഒരു തിരയെ നോക്കി അവന്‍ മറുപടി പറഞ്ഞു : "പിന്നെ , ഒരുപാടൊരുപാട് !"

പ്രതീക്ഷ വാടിയ പിടയുന്ന കണ്ണുകളില്‍ നോക്കി അവന്‍ തുടര്‍ന്നു:

" അക്ഷരങ്ങളെ, കഥകളെ, കവിതകളെ, അവയുള്ള പുസ്തകങ്ങളെ ,അതെഴുതുന്നവരുടെ കഴിവിനെ ... ഇവയെയെല്ലാം ഞാന്‍ പ്രണയിച്ചു. ഒരുപാടൊരുപാട്. ഇപ്പോള്‍ ദേ, ഈ സുന്ദരിയെ അതിനേക്കാളെല്ലാം ഉപരി പ്രണയിക്കുന്നു."

വിടരുന്ന കണ്ണിണകളില്‍ മുത്തമിടുമ്പോള്‍ അവന്‍ ഉള്ളില്‍ ചിരിച്ചു.

അവനു പിറകില്‍ ഭ്രാന്തന്‍ ഉറക്കെ ചിരിച്ചു:

" ഇതേ ചോദ്യം നീ തിരിച്ചു ചോദിച്ചിരുന്നുവെങ്കില്‍ എനിക്കൊരു കൂട്ടായേനെ , ഹ ഹ ഹ ഹ ..! "

ക്ലിപ്പ് ഭ്രാന്ത്‌.
=========

നെറികെട്ട ലോകത്തിനു ഇപ്പോള്‍ 'ക്ലിപ്പുകളോടാണ്" താല്‍പ്പര്യം.
വിളയെ തിന്നുന്ന വേലിചാടിയ ഒരു പശുവിന്‍റെ ക്ലിപ്പ്,
'കൂട്ട്പഠിപ്പില്‍' രതി വിളമ്പുന്ന ഒരു യൂണിഫോം ക്ലിപ്പ്,
വെള്ളിത്തിരയില്‍ മിന്നിയ മിന്നല്‍ മുഖം മിന്നുന്ന ക്ലിപ്പ്,
ഹാ.... ഇപ്പൊ പ്രസവത്തിന്റെ വല്യ ക്ലിപ്പ് ....
അടച്ചിട്ട മുറിയില്‍ നിന്നും അരങ്ങത്തേക്ക്.... 
ഇതൊക്കെ ഭ്രാന്തല്ലെങ്കില്‍ ഞങ്ങളെയെന്തിനു ചങ്ങലക്കിടുന്നു...?
55 comments:

 1. അംജത് ഭായ്..
  ആദ്യ കമന്റ്‌ ആയതു കൊണ്ട് മയപ്പെടുത്തണോ? വേണ്ട, അല്ലെ? :)
  ജനനം നന്നായി.. പ്രവൃത്തിയും..
  ചരിത്രത്തിന്റെയും പ്രണയത്തിന്റെയും ആശയം പഴയതായിപ്പോയില്ലേന്നൊരു...
  ഏതായാലും ചരിത്രം അല്പംകൂടി ഒതുക്കിയെഴുതാമായിരുന്നെന്നു തോന്നി..
  ക്ലിപ്പ് ഉഷാറായി..
  എന്നാല്‍ ഞാനങ്ങോട്ട്.. :)

  ReplyDelete
  Replies
  1. ചരിത്രവും, പ്രണയവും പഴയതാണ് പല്ലവി. തിരുത്താന്‍ നിന്നില്ല. കൂര്‍ത്ത നോട്ടവും മയമില്ലാത്ത വാക്കുകളും നന്നായി ആസ്വദിക്കുന്നു. ഹ ഹ ഹ ..! വിമര്‍ശങ്ങള്‍ ഇഷ്ട്ടപ്പെടുന്നു ഭ്രാന്തന്‍. ആദ്യവായനക്കാരി നന്ദി.

   Delete
 2. ജനനം ഭ്രാന്തില്‍ അവസാനിക്കുന്നു അല്ലെ

  ReplyDelete
  Replies
  1. ചിലര്‍ അങ്ങിനെ അവസാനിപ്പിക്കുന്നു റാംജിയേട്ടാ...!

   Delete
 3. പ്രതിഷേധങ്ങള്‍ അക്ഷരങ്ങളായി പടവെട്ടുന്നല്ലോ ഇവിടെ . ചരിത്രം ,പ്രണയം , എത്ര തന്നെ പറഞ്ഞാലും വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന സത്യങ്ങള്‍ . രണ്ടിന്റെയും അവസാനത്തിനു ഏതുകാലത്തും വ്യത്യാസം സംഭവിക്കാന്‍ ഇടയില്ല .അതിനാല്‍ തന്നെ ഇഷ്ടമായി . നുറുങ്ങുകള്‍ പറയുന്ന കയ്യടക്കതിനാണ് എന്റെ ഇഷ്ടം മുഴുവനും . ഏറെ പ്രിയമായത് ജനനം തന്നെ...ജനിച്ചതുകൊണ്ടുമാത്രം ഭ്രാന്തനാകാന്‍ വിധിക്കപ്പെട്ട പാവം ... :) ഓര്‍മ്മകള്‍ എന്നെന്നും നിലനിര്‍ത്തിക്കൊണ്ട് ആശംസകള്‍ പ്രിയാ... :)

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍... ഓര്‍മ്മകള്‍... ഓര്‍മ്മകള്‍... അനാമിക . നന്ദി സൂക്ഷ്മവായനക്ക്.

   Delete
 4. ഹ ഹ .. അടച്ചിട്ട മുറിയില്‍ നിന്നും അരങ്ങത്തെക്കുള്ള പ്രസവത്തിന്റെ ക്ലിപ്പ്.. ഹോ.. സമകാലിക സംഭവങ്ങള്‍ ഇങ്ങിനെയും എഴുതാമല്ലേ.. നന്നായിരിക്കുന്നു അംജത്‌........ ഇനിയും എഴുതുക...

  ReplyDelete
 5. പലപ്പോഴായി എഴുതിയ ചിന്താശകലങ്ങൾ ഇങ്ങിനെ അടുക്കിവെച്ചത് നന്നായി....

  ReplyDelete
  Replies
  1. നന്ദി, പ്രദീപ്‌ മാഷേ. ഞാന്‍ അങ്ങോട്ടൊന്ന് വരുന്നുണ്ട്. യാത്രയില്‍ ആണല്ലേ ഇപ്പോള്‍ കൈ വെച്ചിരിക്കുന്നത്. അതിനാല്‍ കുറച്ചു സമയമെടുത്തു ആസ്വദിച്ചു വായിക്കണം.

   Delete
 6. ഇത് വായിച്ച്, സാധാരണ പോലെ അതിലെനിക്കേറ്റവും ഇഷ്ടമായ ഭാഗം കോപ്പി ചെയ്തിടാറുള്ളത് ചെയ്യാൻ ബുദ്ധിമുട്ടി. കാരണം എല്ലാം ഒന്നിനൊന്ന് മെച്ചം. ഒന്നും മറ്റൊന്നിനേക്കാൾ താഴെയല്ല. അവസാനം ഞാനിതെടുത്തിട്ടു.

  'അതിര്‍ത്തിയിലെ കാട്ടിനുള്ളില്‍ നിന്നും നഗരകവാടം കടന്ന് .. അവര്‍ ഉറക്കെ വിശ്വസിച്ചു.... എല്ലാ വീടുകളിലും പട്ടുകോണക ഫോട്ടോ തൂങ്ങി.

  ഒടുവില്‍ .. കവാടം കടന്ന് വന്ന ഭ്രാന്തന്‍ ഉറക്കെ അലറി: "എന്‍റെ കോണകം കഴുകി നിങ്ങളെന്നെ പ്രസിദ്ധനാക്കി......!"

  ഭ്രാന്തന്റെ മറ്റു പുലമ്പലുകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ.

  ReplyDelete
  Replies
  1. മനുവേ ഒരു നീണ്ട കമന്റ്‌ ആണല്ലോ... സന്തോഷം കുഞ്ഞേ, സന്തോഷം. ഈ ഭ്രാന്തന് സന്തോഷമായി.

   Delete
 7. അക്ഷരങ്ങളെ, കഥകളെ, കവിതകളെ, അവയുള്ള പുസ്തകങ്ങളെ ,അതെഴുതുന്നവരുടെ കഴിവിനെ ... ഇവയെയെല്ലാം ഞാന്‍ പ്രണയിച്ചു....

  പ്രണയിച്ചു കൊണ്ടേ....ഇരിക്കൂ....:)

  ഭ്രാന്തന്‍ ആളു കൊള്ളാം ട്ടോ....

  ReplyDelete
  Replies
  1. ലിബി. നന്ദി വരവിനും .. വായനക്കും...

   Delete
 8. ...ന്റെ പ്രാന്താ....!!
  നീ ഇനീം പുലമ്പൂ
  കോണകങ്ങള്‍ കഴുകുന്നവര്‍ കേട്ടാലും കേട്ടില്ലെങ്കിലും പുലമ്പൂ

  ക്ലിപ്പുകള്‍ ആരെങ്കിലുമൊക്കെ ഫോര്‍വാര്‍ഡ് കെയ്യാതിരിക്കുമോ

  ReplyDelete
  Replies
  1. അജിത്തേട്ടാ, ഈ പ്രോത്സാഹനത്തിനു നന്ദി.

   Delete
 9. >> എന്‍റെ മാനം കോണകമില്ലാതെ
  അഹങ്കാരത്തിന്റെ കല്ലുരുട്ടി
  അറിവില്ലായ്മയാല്‍ തെറിപ്പാട്ടുപാടുന്നു.
  നിങ്ങള്‍ക്കു വേണമെങ്കില്‍ താളം പിടിക്കാം...! <<

  എന്തോന്ന് വേണമെങ്കില്‍ എന്നാ? കോണകമോ?
  വേണം.
  സാമാനം ഭേദപ്പെട്ട ഒരഞ്ചാറ് ഏഴെട്ടു കോണകം ഇങ്ങോട്ട് പോരട്ടെ.

  (നന്നായിട്ടുണ്ട് മകാ. ആശംസകള്‍ )

  **

  ReplyDelete
  Replies
  1. നന്ദി , മുഹമ്മദ്‌ യാസീന്‍ . വരവിനും വായനക്കും. കോണകം ഒന്നുണ്ടായിരുന്നതാ നാട്ടുകാര്‍ അലക്കി വെളുപ്പിച്ചത്. നോക്കട്ടെ ബ്രാന്‍ഡാഡ് വല്ലതും കിട്ടുമെങ്കില്‍ അയച്ചു തരാം.

   Delete
 10. നെറികെട്ട ലോകത്തിനു ഇപ്പോള്‍ 'ക്ലിപ്പുകളോടാണ്" താല്‍പ്പര്യം.
  വിളയെ തിന്നുന്ന വേലിചാടിയ ഒരു പശുവിന്‍റെ ക്ലിപ്പ്,
  'കൂട്ട്പഠിപ്പില്‍' രതി വിളമ്പുന്ന ഒരു യൂണിഫോം ക്ലിപ്പ്,
  വെള്ളിത്തിരയില്‍ മിന്നിയ മിന്നല്‍ മുഖം മിന്നുന്ന ക്ലിപ്പ്,
  ഹാ.... ഇപ്പൊ പ്രസവത്തിന്റെ വല്യ ക്ലിപ്പ് ....
  അടച്ചിട്ട മുറിയില്‍ നിന്നും അരങ്ങത്തേക്ക്....
  ഇതൊക്കെ ഭ്രാന്തല്ലെങ്കില്‍ ഞങ്ങളെയെന്തിനു ചങ്ങലക്കിടുന്നു...?

  സൂപ്പര്‍ ആയിട്ടുണ്ട്‌ ഭ്രാന്തന്‍റെ പുലമ്പലുകള്‍..

  ReplyDelete
 11. ഹ... ഹ... നന്നായിരിക്കുന്നു... ഇതിലെ ചിലതൊക്കെ ഗ്രൂപ്പില്‍ കണ്ടിരുന്നതായി ഓര്‍മ്മ..

  ReplyDelete
  Replies
  1. അതെ , എല്ലാം ഒന്ന് പെറുക്കിക്കൂട്ടി അടുക്കി ഇവിടെ വെച്ചു. നന്ദി റോബിന്‍.

   Delete
 12. പല ചിന്തകളും മുമ്പ് ഗ്രൂപ്പില്‍ വായിച്ചിരുന്നു.

  നല്ലത്! തുടരുക!


  സത്യം പറഞ്ഞാല്‍ ഗള്ഫില്‍ കോണകം കിട്ടാനില്ലെന്ന് ഇന്നലെയാണ് മനസിലാക്കിയത്. ഫുട്ബോള്‍ കളിയ്ക്കാന്‍ ലങ്കോട്ടി തപ്പി ഇറങ്ങിയപ്പോള്‍ കിം ഫലം! അവസാനം, അത്ലറ്റ്സ് ടൈറ്റ്സ്' വെച്ചു അഡ്ജസ്റ്റ് ചെയ്യാന്‍ വിദഗ്ധര്‍ ഉപദേശിച്ചു.

  ReplyDelete
  Replies
  1. മ്മടെ മൈക്കിളെട്ടനെ ഇറക്കിയാലോ ഗഡി...? നന്ദി . അച്ചായാ.

   Delete
 13. നേരംകെട്ട നേരത്തിങ്ങനെ വന്നിരുന്നു ഓരോ പ്രാന്ത് പറഞ്ഞോളൂട്ടോ..

  ReplyDelete
  Replies
  1. നല്ല നേരം ഒന്നും ഭ്രാന്തനില്ലെന്റെ മുബീന്‍. നന്ദി ടീച്ചര്‍ .

   Delete
 14. ജനനം

  അതെ ഒരു ഭ്രാന്തന്‍ ജനിക്കുന്നു. ഒരു പക്ഷെ നെറി കെട്ട സമൂഹത്തിന്റെ വെറും ഒരു ആരോപണത്തില്‍നിന്നും ആകാം ലെ

  പ്രവര്‍ത്തി

  അഹങ്കാരത്തിന്റെ കല്ല്‌ എന്നതിലധികം അഹംബോധത്തിന്റെ കല്ല്‌ ( ഏറെ തെറ്റിദ്ധരിക്കപ്പെട്ട 'അഹംബോധം')

  ചരിത്രം

  മണത്തു നോക്കിയും ഉരച്ചു നോക്കിയും കണ്ടെത്തുന്ന ചരിത്ര ബോധങ്ങള്‍ . ഊഹങ്ങള്‍ ചരിത്രമാകുമ്പോള്‍ സംഭവിക്കുന്നത്

  പ്രണയം

  ഉഗ്രന്‍ മാഷേ !!!

  ക്ലിപ്പ്‌ ഭ്രാന്ത്‌

  ക്ളിപ്പിപ്പോള്‍ ഭ്രാന്തല്ല. സംസ്കാരമാണ്. അവബോധമാണ്. ഭ്രാന്തന്‍ അറിഞ്ഞില്ലേ ???

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തേ, ആഴത്തിലേ ഈ വായനക്ക് നന്ദി എന്ന ചെറുവാക്കില്‍ ഒതുക്കുവാന്‍ എനിക്കാവുമോ ... നിസാര്‍.

   Delete
 15. ഈ ഭ്രാന്തനെ ഇപ്പോഴാ ശ്രദ്ധിച്ചത് ....

  ക്ലിപ്പ് ഭ്രാന്ത് ഒഴികെ ബാക്കി എല്ലാം ഗ്രൂപ്പുകളില്‍ വായിച്ചിരുന്നു ..

  കാലം ഭ്രാന്തന്‍കുപ്പായം അണിയിച്ച ഒരുവന്റെ ഈ ജല്‍പ്പനങ്ങളില്‍ നിന്നും പ്രസക്തമായ പലതും ചുരണ്ടി എടുക്കനുണ്ട് ഇന്നത്തെ സമൂഹത്തിന്....

  ആശംസകള്‍ .. അംജത്‌

  ReplyDelete
  Replies
  1. വേണുവേട്ടാ , ജന്നത്തുല്‍ ഫിര്‍ദൌസിന്റെ രാജകുമാരാ. ഭ്രാന്തനെ കണ്ടതില്‍ നന്ദി.

   Delete
 16. ഭ്രാന്ത്‌ നല്ലതാണ് അല്ലേ ഇങ്ങനെയൊക്കെ പുലംപാന്‍ കഴിയുമെങ്കില്‍, ഭ്രാന്ത്‌ ആവസ്യമാനല്ലേ ഈ ലോകത്ത്‌ നോര്‍മലായി ജീവിക്കാന്‍....,,........

  നന്നായി............

  ReplyDelete
 17. ഭ്രാന്തനാവുക !

  ചില അക്ഷരങ്ങൾ തീരെ ചെറുതാണല്ലൊ അംജത്

  ReplyDelete
 18. ഭ്രാന്തന്‍റെ പുലമ്പലുകളില്‍ ജീവിതത്തിന്‍റെ തിളക്കമുള്ള മൂഹൂര്‍ത്തങ്ങള്‍..
  നന്നായിരിക്കുന്നു രചന
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി, ചേട്ടാ. ഭ്രാന്തനെ വായിച്ചതിനു.

   Delete
 19. പ്രാന്ത് പിടിച്ച ലോകത്തില്‍ നാട്ടപ്രാന്തന്‍ ആയാലേ പിടിച്ചു നില്ക്കാന്‍ കഴിയൂ...

  പ്രണയവും, ക്ലിപ്പും കൂടുതാക് ഇഷ്ടപ്പെട്ടു...
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി , ഡോക്ടര്‍. ഭ്രാന്തും ചിലപ്പോള്‍ ഒറ്റമൂലി... !

   Delete
 20. ഇതുപോലെചിന്തിക്കുന്ന കുറച്ച് ഭ്രാന്തന്മാരെ ഇന്നിന് അത്യാവശ്യമാണ്. ചങ്ങലയ്ക്ക് ഭ്രാന്തുപിടിപ്പിച്ച സമൂഹത്തിന് ഈ ഭ്രാന്തന്‍ ചിന്തകള്‍ ചിന്തിക്കാനൊരവസരമേകട്ടെ.

  ReplyDelete
 21. പ്രവൃത്തിയും പ്രണയവും എന്നെ ഏറെ ഭ്രാന്തനാക്കി. പിന്നെ ആ ജനനത്തിന്റെ ക്ലിപ്പില്‍ പല്ലിളിക്കുന്ന ആക്ഷേപഹാസ്യത്തിന്റെ കടുത്ത ക്ലിപ്പും. ഈയിടെ മൊത്തം ഒരു ഉത്തര ഉത്തരാധുനീക കോണക സ്റ്റൈലില്‍ ആണല്ലോ. ഗള്‍ഫില്‍ കോണകം കീറിയ അവസ്ഥ വീണ്ടുമെത്തിയോ എന്ന് വര്‍ണ്ണത്ത്യലാശങ്ക ഉല്‍‌പ്രേക്ഷാ..
  ഇതൊക്കെ മുഴുവനറിയാമായിരുന്നെങ്കില്‍ പണ്ടേ രക്ഷപ്പെട്ടേനേ.. :)

  എഴുത്തില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. വ്യതിയാനത്തിന് വേണ്ടി വ്യതിയാനങ്ങള്‍ വേണ്ട എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അംജത്തിന്റെ ഐഡന്റിറ്റി അംജത്തിന് വേണം. എം.ടിക്ക് ഒരിക്കലും പമ്മനാവാന്‍ കഴിയില്ലല്ലോ. മറിച്ചും. പക്ഷെ ഇപ്പോഴത്തെ സ്റ്റൈല്‍ ഓഫ് റൈറ്റിങ് കുഴപ്പമാണെന്ന് എന്റെ കമന്റിന്റെ ഉള്ളില്‍ കയറി വായിച്ച് എടുത്തേക്കരുത്. ഈയിടെ മറ്റൊരു ബ്ലോഗില്‍ ഒരു കഥയെ ഒന്ന് വിമര്‍ശിച്ചതിന് ബുജിയെന്നോ കുളിക്കാത്തവനെന്നോ ഒക്കെ ആരോ വിളിക്കുന്നത് കണ്ട്. എന്തും സഹിക്കും. കുളിക്കാത്തവന്‍ എന്ന് വിളിച്ചാല്‍ സഹിക്കൂല്ലാ..:):)

  ReplyDelete
  Replies
  1. മനോരാജ്, പ്രിയ സുഹൃത്തേ, താങ്കള്‍ക്കിവിടെ എന്തും പറയാം. ഭ്രാന്തനെ ഉപദേശിക്കാം വേണമെങ്കില്‍ അടിക്കാം. ഇത് ഭ്രാന്തന്‍റെ തട്ടകം.നിങ്ങളെപ്പോലെയുള്ള ഇഴപിരിച്ചു കീറുന്ന സൂക്ഷ്മനിരീക്ഷകരെയാണ് ഭ്രാന്തന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഓരോ പിഴവും ഭ്രാന്തന്‍റെ മുന്നോട്ടുള്ള കുതിപ്പിന് സഹായമാണ്. എന്നും ഈ നിര്‍ദ്ദേശങ്ങള്‍ സന്തോഷപൂര്‍വ്വം പ്രതീക്ഷിക്കുന്നു സഖേ, ( ഭ്രാന്തന്‍റെ കൂടെ കൂടിക്കോ ഇനി ആ വിളിയും പ്രശ്നമാകില്ല ഹ ഹ ഹ ഹ ഹ )

   Delete
  2. ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം
   നേരുചികയുന്ന താന്തന്റെ സ്വപ്നം

   അപ്പോള്‍ ഞാനും കൂടിയിട്ടുണ്ട്..
   ഇനിമുതല്‍,

   ഒക്കെയിരു വെറും ഭ്രാന്തന്മാരുടെ സ്വപ്നം
   നേരുനേരുന്ന താന്തന്മാരുടെ സ്വപ്നം..

   Delete
 22. എല്ലാം മുമ്പ് വായിച്ചവയാണെന്ന് തോന്നുന്നു. കോണകമാണ് താരം ;)

  ഇനിയും ഭാന്തന്റെ പുലമ്പൽ തുടരട്ടെ...

  ReplyDelete
 23. ഭ്രാന്തുണ്ടെങ്കിലല്ലെ ഇതുപോലെ
  ജല്പനങ്ങൾ പുലമ്പാൻ പറ്റൂ ..അല്ലേ ഭായ്

  ReplyDelete
 24. ഭ്രാന്തുകൾ പലവിധം..
  ഭ്രാന്തന്മാർ പലവിധം..
  ചിലർക്ക് ഭ്രാന്തൊരു മറയാണു,
  ചിലർക്ക് ഭ്രാന്തൊരു ഉന്മാദമാണു,

  നൂലറ്റൊരു പട്ടത്തെ പോലെ,
  അനന്ത വിഹായസ്സിലേക്ക്
  മനസ്സിനെ പറത്തി വിടാനൊരു
  മനസ്സാക്ഷി വേണം..

  അതിൻ പേരാവാം ഭ്രാന്ത്..
  അതുള്ളവനാവാം ഭ്രാന്തൻ...

  ReplyDelete
  Replies
  1. ഭ്രാന്തന്‍റെ ഭ്രാന്ത്‌ ഇഷ്ടപ്പെട്ടോ കൂടാരം ?

   Delete
 25. അംജത്....നിങ്ങളുടെ അക്ഷരങ്ങള്‍ക്ക് ജടകെട്ടിയ അഴുക്കുപുരണ്ടു വിയര്‍ത്ത് ധ്യാന നിരതനായ ഒരു മനുഷ്യന്‍റെ ചൂര്....അത് തന്നെയാണ് ഈ വാക്കുകളുടെ കരുത്തും.

  ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി , രൂപേഷ്‌ , മനസ്സില്‍ ഉറഞ്ഞ ജട പിടിച്ച അക്ഷരങ്ങള്‍ക്കു തന്ന ഈ സ്നേഹത്തിന് ..!

   Delete
 26. ഭ്രാന്തന്‍ തത്വങ്ങള്‍!!! - പ്രണയവും, ചരിത്രവും തിരുത്തപെടാന്‍ ആകാത്തത് കൊണ്ടാകും ക്ലീഷേ മതീന്ന് വെച്ചത്. ജനനം -എവിടെയോ കൊണ്ടു -ഇങ്ങനെയല്ലാതെ ചങ്ങല കിലുക്കങ്ങള്‍ ജനിക്കാതിരിക്കട്ടെ (അങ്ങനെ അല്ലാതെ ജനിച്ച ചിലരെ അറിയാം- ആ ജനനം കണ്ടു നിസഹായ ആയി നില്‍ക്കേണ്ടി വന്നിട്ട്ണ്ട് ) ക്ലിപ്പ് ഭ്രാന്ത് - പുതിയ ചിന്തകള്‍, ജല്‍പ്പനങ്ങള്‍ .... പ്രവര്‍ത്തി - ഇനിയും നന്നാക്കാമായിരുന്നു എന്ന് തോന്നി.

  ReplyDelete
  Replies
  1. ഒരു ചുമ്മാ ഭ്രാന്തന്‍, ആര്‍ഷാ ..!നന്ദി ഈ വരവിനും വായനയ്ക്കും ..!

   Delete
 27. കോണകത്തിനു പിന്നില്‍ ഇത്ര വലിയ ചരിത്രം ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു.
  നമിച്ചു ഭ്രാന്താ..

  ReplyDelete
  Replies
  1. ഹഹഹ ഷൈജു ..! ഇതാണ് ആ പ്രസിദ്ധ ചരിത്രം ..!

   Delete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......