Saturday 28 July 2012

പൂര്‍ണ്ണവിരാമം








ഒരു ആംബുലന്‍സ് ഡ്രൈവ് ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല.അതും സൌദിയില്‍ . ( അതെന്‍റെ ജോലിയുമായിരുന്നില്ലല്ലോ)
ഇന്നലെ രാത്രി , 730 km അകലെ മരുഭൂമിയുടെ ഉള്ളിലുള്ള ഗ്രാമത്തിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍, രണ്ടു ദിവസമായി ഉറങ്ങുവാന്‍ സാധിക്കാത്ത ആ പാവം മലയാളി ഡ്രൈവര്‍ അങ്ങനെയെങ്കിലും സ്വസ്ഥമായൊന്നുറങ്ങട്ടെ എന്ന സഹാനുഭൂതി മാത്രമല്ല; പകല്‍ തിരിച്ചുള്ള ഡ്രൈവിങ്ങിലെ സുരക്ഷകൂടി കരുതിയിരുന്നു.രാത്രി രണ്ട...ു മണിക്ക് പുറപ്പെട്ട ഞങ്ങള്‍ ഇവിടെ എത്തിയത് രാവിലെ ഏഴരക്കാണ്. എട്ട് മണിക്ക് തിരിക്കുമ്പോള്‍ ഞങ്ങളുടെ പിറകിലെ ക്യാബിനില്‍ തിളങ്ങുന്ന വാര്‍ണീഷ് പൂശിയ പേരറിയാ തടിയില്‍ തീര്‍ത്ത മരപ്പെട്ടിയില്‍ നിറച്ച ഐസിനുള്ളില്‍ ഇരുപതു ദിവസം മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു കടുകട്ടിയായ ഒരു ശരീരവുമുണ്ടായിരുന്നു.! കാതങ്ങളകലേ , ഒരു പാവം സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും ആശയും ,ആഗ്രഹങ്ങളും ,സ്വപ്നങ്ങളും,തണലും,ആശ്വാസവും,സ്നേഹവുമൊക്കെയായിരുന്ന ഒരു ശരീരം ! ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയര്‍ പൊട്ടി എന്നേക്കും നഷ്ടപ്പെട്ട ഒരു ജീവന്‍ ! ചെറുചാറ്റല്‍ മഴയില്‍ ശ്രദ്ധിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവറുടെ സൂക്ഷ്മതയുടെ ആശ്വാസത്തില്‍ കണ്ണടക്കുമ്പോഴും , പ്രിയതമന്‍ നഷ്ടപ്പെട്ടതറിയാതെ സാധാരണ ജീവിതം നയിക്കുന്ന ആ ഭാര്യയുടെയും , അച്ഛന്‍ നഷ്ടപെട്ടതറിയാത്ത ആ കുട്ടികളുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂര്‍ണ്ണവിരാമതിലെക്കാണല്ലോ ഈ യാത്രയെന്നത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു...! ( ഒരു പഴയ ഡയറികുറിപ്പില്‍ നിന്നും )

12 comments:

  1. ശീർഷകവും പേജ് സെറ്റപ്പും നടത്തി റീ പോസ്റ്റ് ചെയ്യൂ അംജത്ത് :)

    ReplyDelete
    Replies
    1. ഇത് ഒരു കുറിപ്പ് മാത്രം മോഹി.. മനസ്സ് വല്ലാതെ നീറിയ ഒരു സംഭവം . പ്രവാസിയല്ലേ നമ്മളും...!

      Delete
  2. ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന പ്രവാസികള്‍.

    ReplyDelete
  3. ജീവിതം നാമിങ്ങനെഴുതിമുന്നേറുമ്പോൾ
    പൂർണ്ണവിരാമം കൊടുക്കുന്നു വേറൊരാൾ.

    ReplyDelete
  4. വേദനകളില്‍ നിന്ന് ഒറ്റയ്ക്ക് മടക്ക യാത്ര .നിശബ്ദം വണ്ടിയോട്ടുന്നു നമ്മളെല്ലാം...

    ReplyDelete
  5. പ്രവാസത്തിലെ നൊമ്പരങ്ങള്‍...

    ReplyDelete
  6. നിരര്‍ത്ഥകമായ ചില യാത്രകള്‍!,!

    ReplyDelete
  7. ഉള്ളില്‍ പതിച്ച ചിത്രങ്ങള്‍ നൊമ്പരമായി നീറ്റുന്നു.

    ReplyDelete
  8. മാസങ്ങള്‍ക്ക് ശേഷം ഞാന്‍ നാട്ടില്‍ , ഇന്നാ വീട് സന്ദര്‍ശിച്ചു.പ്രകാശം നഷ്ട്ടപ്പെട്ട മൂന്നു ജോഡി കണ്ണുകള്‍ക്ക്‌ മുന്നില്‍ ഞാന്‍ വെച്ചു നീട്ടിയ കുറച്ചു കടലാസു തുണ്ടുകള്‍ക്ക് ആ പ്രകാശം വീണ്ടെടുക്കുവാന്‍ പറ്റില്ല എന്നറിയാമെങ്കിലും...! ഞാന്‍ വേറെ എന്ത് തന്നെ ചെയ്യട്ടെ...!

    ReplyDelete
  9. ഇത് പോലെ പൊലിഞ്ഞു പോയ ജീവനുകള്‍ ഒരുപാടുണ്ടാവും..... :)

    ReplyDelete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......