Monday 8 October 2012

ഭ്രാന്തന്‍റെ പുലമ്പല്‍ - 1



 ഭ്രാന്തന്‍റെ കവലപ്പാട്ട്.
=================


എനിക്ക് തന്നവന്‍ പരാതിയില്ലാതെ പള്ളിക്കാട്ടിലേക്ക് പോയി.
ഞാന്‍ കൊടുത്തവന്‍ പണപ്പെരുപ്പം നോക്കി പടിഞ്ഞാട്ടെക്കും പോയി.
തുണയായ്‌ നിന്നവള്‍ നേരത്തെ തന്നെ ചോദിക്കാതെ പോയി..
ഉള്ളിലിരുന്നപ്പോള്‍ ഉള്ളം എരിക്കുന്ന വിശപ്പിന്റെ കോട്ടം,
കൈനീട്ടി എങ്ങും പരിചയമില്ല....
അല്ല ,ചത്ത ഇടം കൈ ഇനി എങ്ങോട്ട് നീട്ടാന്‍....!
നീട്ടിയത് നിങ്ങള്‍ ഒരു ചെറു പൊതിച്ചോര്‍
കൂടെയൊരു പേരും "പാവമൊരു ഭ്രാന്തന്‍" !











കവല .
========

ബുദ്ധിമാന്‍ ചെയ്യുന്ന മണ്ടത്തരം ,
മണ്ടന്മാര്‍ ചെയ്യുന്ന "ബുദ്ധിത്തരം",
അതാണ്‌ പ്രണയം ...  !
 കവലയില്‍ ,രാഷ്ടീയ കൊടികള്‍ക്കടിയില്‍ നിന്നും 
അരഞ്ഞാണ്ണ്‍ കൊടി മാത്രം ധരിച്ച അയാള്‍ 
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ....


ടാര്‍ഗെറ്റ്.
========

ഭൂകമ്പം ........പേര്‍ മരിച്ചു .
സുനാമി ..........പേര്‍ മരിച്ചു.
വാഹനാപകടം ........പേര്‍ മരിച്ചു.
അങ്ങനെ ദൈവവും "ടാര്‍ഗെറ്റ്" നു വേണ്ടി പണി തുടങ്ങി .
വൃത്തിയില്ലാത്ത കറുത്ത പല്ല് പുറത്തു കാട്ടി അയാള്‍ ഉറക്കെ ചിരിച്ചു ......!




നവയുഗ പ്രണയം .
================

"പ്രണയം ശിരസ്സറ്റ്‌ റോഡില്‍ വീണു ...
മറ്റൊരു പ്രണയം സൈബര്‍ സെല്ലില്‍ പരാതിയായെത്തി
പിന്നൊരു പ്രണയം പിഞ്ചിനു നഞ്ചു കൊടുത്തു...
നവയുഗ പ്രണയം ബലേ ഭേഷ്‌ ...."
അയാളുടെ അട്ടഹാസത്തില്‍ ആളുകള്‍ വഴിമാറി ....!




ഒരു ഭ്രാന്തന്‍റെ ആത്മസംഘര്‍ഷം.
=========================



മാളികയിലെ മുതലാളിമാര്‍ വിതയ്ക്കുന്നില്ല , കൊയ്യുന്നില്ല.പക്ഷെ അവര്‍ അവരുടെ കളപ്പുരകള്‍ നിറയ്ക്കാറുണ്ട്.വിതയ്ക്കുന്നവന്‍റെ വിയര്‍പ്പുമണികള്‍ക്ക് തുച്ഛ വില നല്‍കി , അവന്‍റെ ഒട്ടിയ വയറില്‍ ഓങ്ങിചവിട്ടി കളപ്പുരകള്‍ കുമിക്കുന്നു.ആകാശത്തിലെ പറവകള്‍ ഇപ്പോള്‍ ഒരു പിടി ദയക്കായി കേഴുന്നു.ആള്‍ ദൈവങ്ങള്‍ കാവല്‍നില്‍ക്കുന്ന കളപ്പുരമുറ്റത്തെക്കീ ഭ്രാന്തനൊന്നോടിക്കയറട്ടെ.ഹൃദയമില്ലാത്തവനെന്തു ഹൃദയസ്തംഭനം....? 


ഹര്‍ത്താല്‍.
==========

‎"അനിയത്തിയുടെ കല്ല്യാണം നീട്ടി, ചേച്ചിയുടെ പേറും...വല്യമ്മ ഇന്ന് വലിക്കേണ്ട "ഊര്‍ദ്ധ്വന്‍ " നാളേക്ക് ആക്കുവാന്‍ പറ്റുമോ എന്നന്വേഷിക്കുന്നു..കാലൊടിഞ്ഞ ചെറിയമ്മ ഇനി ഇന്ന് വേദന തിന്നട്ടെ തല്‍ക്കാലം.ഹ ഹ ഹ ആശ്വാസം .ഹര്‍ത്താല്‍ ഒരു ഷോക്ക്‌ ട്രീറ്റ്മെന്‍റ് ആയതിനാല്‍ അതിനായെനിക്കിനി അവിടം വരെ പോകാതെയും കഴിക്കാം." ഭ്രാന്തന്റെ ചുണ്ടില്‍ ചെറു ചിരിയൂറി.


നികുതി.
=======


‎"വിത്തിനൊപ്പം കളയും സമ്മാനമായ്‌ നല്‍കുന്ന സര്‍ക്കാര്‍..
അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന് കുറഞ്ഞ കൂലി നല്‍കുന്ന കൂട്ടര്‍..
മുലപ്പാലിനും നികുതി, ഗര്‍ഭപാത്രത്തിന് വാടക, മകന്‍റെ കൂലി രക്ഷിതാക്കള്‍ക്ക്‌ വൃദ്ധസദനം...ഹാവൂ സമാധാനം.. ഭ്രാന്തിനു മാത്രം സബ്സിഡിയില്ല." നെടുവീര്‍പ്പോടുകൂടി ഭ്രാന്തന്‍ നീണ്ടു നിവര്‍ന്നു കിടന്നു.



 ഭ്രാന്തന്‍റെ ചന്തക്കൂത്ത്.
==================


പൂച്ചക്ക് മണികെട്ടി.
പട്ടിയുടെ വാല് കുഴലിലും ആക്കി..
കഴുതയെ കൊണ്ട് ചന്ദനവും ചുമപ്പിച്ചു...
ഒരു പശുവിനെകൊണ്ട് വേലിചാടിപ്പിച്ചു..
ആനവായില്‍ അമ്പഴങ്ങ തിരുകാന്‍ പോയതാ പ്രശ്നമായെ...
അമ്പഴങ്ങക്കൊക്കെ ഇപ്പൊ എന്നാ വിലയാ..... !




68 comments:

  1. ഭ്രാന്തനു എന്തും ചിന്തിക്കാമല്ലൊ, എന്തും പറയാമല്ലൊ..
    ചിന്തയ്ക്കും നാവിനുമിടയിൽ ചെറിയൊരു ബന്ധനമുള്ളതുകൊണ്ട് നാം സ്വയം ഭ്രാന്തില്ലെന്ന് വിശ്വസിക്കുന്നു.
    ഒരു ഭ്രാന്തനായി നിന്ന് പലതും വിളിച്ചു പറയാൻ തോന്നാറില്ലെ..?
    ഭ്രാന്താ, നീയാണ് ഭാഗ്യവാൻ..!
    പക്ഷെ നിന്റെ നാവിന്റെ മൂർച്ച മുറിവുകളേല്പിക്കുമ്പോൾ ഞങ്ങളും നിന്നെ ആട്ടിയോടിക്കും - ഭ്രാന്തൻ !

    ഭ്രാന്തനുവേണ്ടി ഇനിയും ഭ്രാന്തമായി പറയൂ അംജത്..

    ReplyDelete
    Replies
    1. അതെ മനോജ്‌ , ചിന്തക്കും നാവിനുമിടയിലെ ചരട് പൊട്ടിയ ഭ്രാന്തന്‍. നന്ദി.

      Delete
  2. അതേ, ഞാനും ഭ്രാന്തുമായി ഒരു ചരടിന്റെ അപ്പുറവും ഇപ്പുറവും തമ്മിലുള്ള അകലമേയുള്ളൂ. ഭ്രാന്ത് ഒരു സുഖകരമായ അവസ്ഥയാണ്, കണ്ടുനില്‍ക്കുന്നവര്‍ക്കും രസം, സ്നേഹിക്കുന്നവര്‍ക്കൊഴിച്ച്.

    എഴുത്തുകാരനും അല്പം നൊസ്സ് ഉള്ളതുകൊണ്ട് പറഞ്ഞതൊക്കെയും യാഥാര്‍ത്ഥ്യം! :)

    ReplyDelete
    Replies
    1. നന്ദി, ജോസ്ലെറ്റ്‌ ... ഭ്രാന്തനെ ആട്ടിപ്പയിക്കാതെയിരിക്കുക. നന്ദി.

      Delete
  3. നീ,ഞാനും.
    അവന്‍റെ കണ്ണുകളിലേക്ക് നോക്കി ഭ്രാന്തിന്‍റെ ആഴമളന്നു,
    വാരിയെല്ലുകള്‍ നോക്കി ഭ്രാന്തിന്‍റെ വയസ്സളന്നു,
    ഒട്ടിയ വയറിന്‍ വിശപ്പളന്നു,
    വിറക്കുന്ന തുടയില്‍ കാമമളന്നു...
    പക്ഷേ,
    ചൂണ്ടിയ വിരലിന്‍റെ ലക്‌ഷ്യം കാണാത്ത
    നീയാണ് ഭ്രാന്തന്‍, ഞാനാണ് ഭ്രാന്തന്‍...!

    ഇവിടെ, ഈ അമാവാസിയില്‍ ഭ്രാന്തന്മാര്‍ മഹത്വപ്പെട്ടിരിക്കുന്നു

    ReplyDelete
    Replies
    1. മഹത്വപ്പെടുന്നവര്‍ക്കായ്‌ ചങ്ങലകള്‍ കാത്തിരിക്കുന്നു. നന്ദി അഷ്‌റഫ്‌.

      Delete
  4. ഒളിച്ചുകെട്ടില്ലാതെ ഭ്രാന്തന് പുലമ്പാമല്ലോ അപ്രിയസത്യങ്ങളും!
    നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  5. മറയില്ലാത്ത വാക്കുകള്‍, പൊരുള്‍ നിറഞ്ഞ സത്യങ്ങള്‍..
    എന്ത് പറ്റി അംജദ് കുറചായല്ലോ ഭ്രാന്തന്റെ പുറകെ..

    ReplyDelete
    Replies
    1. മറയില്ലാത്ത വാക്കുകള്‍ ഉറക്കെ ഉറക്കെ വിളിച്ചു പറയുവാന്‍ ഭ്രാന്തനെക്കാള്‍ നല്ല പ്ലാറ്റ്ഫോം വേറെയില്ല ജെഫു. നന്ദി.

      Delete
  6. ചിലപ്പോളൊക്കെ ഭ്രാന്ത് ഒരു അനുഗ്രഹമാണല്ലേ? ഭ്രാന്തന്‍ ആണെങ്കിലും പറഞ്ഞത് മുഴുവന്‍ സത്യങ്ങള്‍ ആണല്ലോ .ആരെയും ഭയക്കാതെ ഉറക്കെ വിളിച്ചു പറയാന്‍ സ്വാതന്ത്ര്യമുള്ള ഭ്രാന്താ എനിക്ക് നിന്നോട് അസൂയയാണ് .

    ReplyDelete
    Replies
    1. ചില അസൂയകള്‍ നല്ലതാണ്. ..! ഓര്‍മ്മകള്‍ ഉണ്ടല്ലോ അല്ലെ !

      Delete
  7. ഭ്രാന്തുകള്‍ സത്യമാണ് ,യാതൊരു പേടിയും കൂടാതെ വിളിച്ചു പറയാന്‍ കഴിയുന്ന സത്യം ..

    ReplyDelete
    Replies
    1. സത്യം ഇപ്പോള്‍ ചങ്ങലയില്‍ ആണ് സിയാഫ്‌.

      Delete
  8. ഭ്രാന്തനു സമൂഹം നല്‍കിയ സ്വാതന്ത്രം.. എത്ര കയ്പ്പുള്ള സത്യങ്ങളും നിര്‍ഭയം വിളിച്ചു പറയാം. കേള്‍ക്കുന്നവര്‍ എന്നിട്ടും പറയും. അതെല്ലാം അവന്റെ വെറും ഭ്രാന്ത്‌ !!

    ReplyDelete
    Replies
    1. അതെ അതാണ്‌ സത്യം നിസാര്‍. നന്ദി.

      Delete
  9. പുലമ്പലോ? സത്യം വിളിച്ചു പറഞ്ഞിരിക്കുന്നു ആ ഭ്രാന്തൻ. അത് വിളിച്ചു പറയുന്നവർക്കെല്ലാം അത് തന്നെ പേരും.

    നവയുഗപ്രണയം മികച്ചു നിൽക്കുന്നു, ചന്തക്കൂത്ത് ചക്രവാളത്തിലെ കാർമേഘം പോലെ, വെളിച്ചം മറച്ചു കളഞ്ഞു.

    ReplyDelete
    Replies
    1. ഉച്ചമയക്കത്തിലാണ് , അതുകൊണ്ടാകും.നന്ദി അശ്രഫ്.

      Delete
  10. ഹൃദയമില്ലാത്തവനെന്നു പറഞ്ഞതാരാണ് ..?
    ഈ പുലമ്പലുകളത്രയും
    കറയും മറയുമില്ലാത്തൊരു ഹൃദയത്തിന്റെ
    നോവ്‌ പാടത്ത് വിളഞ്ഞ നൂറു മേനികളാണ് ...
    ഇനിയും പിറക്കട്ടെ ആധുനികഭ്രാന്തന്റെ
    ഉത്തരാധുനിക ചിന്തകള്‍....

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഈ ഭ്രാന്ത് കൊള്ളാട്ടൊ.. ഭ്രാന്തനായതോണ്ട് ധൈര്യായി പറയുകയുമാവാം.

    ReplyDelete
  13. നട്ടുച്ചക്ക്., കത്തുന്ന പകൽ വെളിച്ചത്തിലൂടെ, റാന്തൽ വിളക്കുമായി തെരുവിലൂടെ നടന്ന് ഓരോ മുക്കിലും മൂലയിലും വെളിച്ചമന്വേഷിച്ചവൻ ഭ്രാന്തൻ........
    താഴോട്ടുരുണ്ടു പോകുന്ന വ്യർത്ഥമായ അധ്വാനം കണ്ട് കൈകൊട്ടിയാർത്തവൻ ഭ്രാന്തൻ......

    ഭ്രാന്തനിലൂടെ കാലത്തെ അടയാലപ്പെടുത്തിയതല്ല എന്റെ ശ്രദ്ധയിൽ പതിഞ്ഞത്.......

    വ്യവസ്ഥാപിതമായ പ്രസിദ്ധീകരണങ്ങളിൽ പോലും കാണാത്ത തികഞ്ഞ കൈയ്യടക്കവും, ക്രാഫ്റ്റിന്റെ മികവുമാണ് ഇവിടെ ശ്രദ്ധേയമായത് എന്നു പറഞ്ഞുകൊള്ളട്ടെ.....

    ReplyDelete
  14. ഭ്രാന്തുകളെല്ലാം കൂട്ടി പോസ്റ്റാക്കിയോ? മിടുക്കൻ

    പലപ്പോഴായി ഫേസ് ബുക്കിൽ നിന്നും വായിച്ചത് - വീണ്ടും വായിച്ചു

    ഭ്രാന്തന്റെ വചനങ്ങൾ തുടരട്ടെ വീണ്ടും... ആശംസകൾ

    ReplyDelete
  15. വിളിച്ചു പറയുന്നവരെല്ലാം ഭ്രാന്തന്മാര....

    ReplyDelete
    Replies
    1. നിങ്ങളോട് ഈ ഭ്രാന്തന് അസൂയയാണ് 'പുലിചേട്ടാ.' നന്ദി റാംജിയേട്ടാ.

      Delete
    2. പുലിയാശാൻ എന്നാക്കാം ഇനി റാംജിയുടെ പേര് :)

      Delete
  16. ഭ്രാന്തന് മാത്രമാണ് ഇതൊക്കെ പറയാന്‍ സാധിക്കുക. അല്ലാത്തവര്‍ ആരെങ്കിലും പറഞ്ഞാല്‍ ഉടനെ ഭ്രാന്തനെന്നു പറഞ്ഞ് ഭ്രാന്താശുപത്രിയിലാക്കും. അംജതായതുകൊണ്ട് അതിനു ആരും മുതിരില്ല. ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ കമെന്റ്റ്‌ ആയിരുന്നു എനിക്ക് ഇഷ്ടപ്പെട്ടത്... ഹ ഹ ഹ ആരിഫ്‌ ഭായ്.

      Delete
  17. ഭയപ്പെടുത്തുന്ന ഭ്രാന്തൻ...പരിഭ്രാന്തികൾ സൃഷ്ടിക്കുന്ന ഭ്രാന്തൻ.,എത്ര നിഷ്കളങ്കനായിരിക്കും എന്ന് ചിന്തിക്കാറുണ്ട്‌..
    ഒരു മനുഷ്യജീവിയെ നെഞ്ചോടു ചേർത്ത കൂട്ടുകാരനു ആശംസകൾ...!

    ഹൈക്കു എന്ന് വിളിക്കപ്പെടാവുന്നതെല്ലാം കൊള്ളാം ട്ടൊ.. :)

    സുപ്രഭാതം.,!

    ReplyDelete
    Replies
    1. നന്ദി, ടീച്ചര്‍. സന്തോഷം , സ്നേഹം..!

      Delete
  18. ഭൂകമ്പം ........പേര്‍ മരിച്ചു .
    സുനാമി ..........പേര്‍ മരിച്ചു.
    വാഹനാപകടം ........പേര്‍ മരിച്ചു.
    അങ്ങനെ ദൈവവും "ടാര്‍ഗെറ്റ്" നു വേണ്ടി പണി തുടങ്ങി .
    വൃത്തിയില്ലാത്ത കറുത്ത പല്ല് പുറത്തു കാട്ടി അയാള്‍ ഉറക്കെ ചിരിച്ചു ......!

    ഭ്രാന്താ ദെന്തൂട്ട് ഭാവിച്ചാ ? ഭ്രാന്തായിപ്പോയത് നല്ല കാലം,വല്ല സാധാരണ മനുഷ്യനും ആയിരുന്നേൽ കാണാമായിരുന്നു. ഞാനും മേലേവീട്ടിലിക്കയും ആരിഫിക്കയും കൂടി ചങ്ങലക്കിടും,ഹും.!
    ഞാനിനി വീട്ടുകാരോട് എന്ത് പറയും ? ഇമ്മാതിരി ഒരു ഭ്രാന്തനെയാണല്ലോ,ഞാൻ വീട്ടിൽ സ്വീകരിച്ച് കയറ്റിയത്.!
    ഓർക്കുമ്പഴേ നെഞ്ചിടിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. നിന്‍റെ സ്നേഹത്താല്‍ ഈ ഭ്രാന്തനെ നീ തളച്ചില്ലേ മന്വെ, അത് തന്നെ സന്തോഷം .

      Delete
  19. അപ്പൊ ഈ ഭ്രാന്തനാ ഫേസ് ബുക്കില്‍ കറങ്ങിയത് ല്ലേ
    "ഭ്രാന്തിനു മാത്രം സബ്സിഡിയില്ല."
    ഭ്രാന്തര്‍ക്ക് എന്തും ആകാല്ലോ ..:)

    ReplyDelete
    Replies
    1. ഭ്രാന്ത്‌ പലപ്പോഴും അനുഗ്രഹമാണ് കൊച്ചു..! അല്ല കൊച്ചെ..!

      Delete
  20. ഇതൊരു വല്ലാത്ത വരികളണല്ലൊ
    കൊള്ളാം
    ആശംസകൾ

    ReplyDelete
  21. ഭ്രാന്തന്മാര്‍ പുലമ്പുന്നത് പലതും കറ കളഞ്ഞ യാഥാര്‍ത്ഥ്യം ....

    അത് അംജത്‌ അടിവരയിട്ടു. എനിക്ക് ഇത്തരം ഭ്രാന്തന്മാരെ ഇഷ്ട്ടമാണ് !!

    ReplyDelete
    Replies
    1. ഇഷ്ടത്തിനു നന്ദി വേണുജി. സത്യത്തിന്‍റെ വായ്‌ മൂടപ്പെടാതിരിക്കട്ടെ.

      Delete
  22. ഭ്രാന്തമാവുന്ന ചിന്തകള്‍ എന്നെ ഭ്രാന്തമാക്കുംപോള്‍ ഭ്രാന്തനാവുന്നതിന്റെ സുഖം ഞാന്‍ അറിയാറുണ്ട്. ആ സമയം കയ്പ്പും ചവര്‍പ്പും നിറഞ്ഞ നഗ്ന സത്യങ്ങളെ ലോകത്തോട്‌ വിളിച്ചു പറയുവാന്‍ ധൈര്യവും കിട്ടാറുണ്ട്.

    നന്നായി ..!

    ആശംസകള്

    ReplyDelete
    Replies
    1. എഴുത്തില്‍ ഭ്രാന്തമായ ആവേശം ..ഹ ഹ ഹ .. നന്ദി റൈനി ഡ്രീംസ്‌.

      Delete
  23. ഭൂകമ്പം ........പേര്‍ മരിച്ചു .
    സുനാമി ..........പേര്‍ മരിച്ചു.
    വാഹനാപകടം ........പേര്‍ മരിച്ചു.
    അങ്ങനെ ദൈവവും "ടാര്‍ഗെറ്റ്" നു വേണ്ടി പണി തുടങ്ങി .
    വൃത്തിയില്ലാത്ത കറുത്ത പല്ല് പുറത്തു കാട്ടി അയാള്‍ ഉറക്കെ ചിരിച്ചു ......!

    ഭ്രാന്തന് ദൈവത്തെ വരെ വിമര്‍ശിക്കാമല്ലോ..നല്ല ഭ്രാന്തന്‍ ചിന്തകള്‍.

    ReplyDelete
    Replies
    1. നന്ദി വെള്ളിക്കുളങ്ങരക്കാരന്‍. ഭ്രാന്തന്‍റെ ചിന്തകള്‍ക്ക് അതിരുകള്‍ ഇല്ലല്ലോ.!

      Delete
  24. പ്രശ്നങ്ങള്‍ക്കെല്ലാം അവധി കൊടുത്ത്-
    വെസ്റ്റ് ഫോര്‍ട്ടില്‍ ഞാനൊരു ഫ്ലാറ്റ് എടുത്തു.

    അംജത്, നല്ല ചിന്തകള്‍!

    ReplyDelete
    Replies
    1. ഭ്രാന്തനെ ലഞ്ചിനു ക്ഷണിക്കുമല്ലോ... നന്ദി , അച്ചായാ.

      Delete
  25. അമ്പഴങ്ങക്കൊക്കെ ഇപ്പൊ എന്നാ വിലയാ..... !
    പണ്ടാരടങ്ങാനായിട്ട് ഭ്രാന്തിനു സബ്സിഡിയും ഇല്ല ..
    എങ്ങനെ ജീവിക്കും ഭ്രാന്താ നമ്മളൊക്കെ?
    ഇതിലെതോക്കെയോ മുന്പ് ഫേസ്ബുക്കില്‍ വായിച്ചിട്ടുണ്ട്..
    നന്നായി

    ReplyDelete
    Replies
    1. അതെ , പല്ലവി പണ്ട് ഫേസ്ബുക്കില്‍ ഇട്ടിരുന്ന സ്റ്റാറ്റസ് തപ്പിയെടുത്തതാ . കുറച്ചൊക്കെ മിസ്സ്‌ ആയി. പിന്നെ ഇതൊരു തുടക്കം, ഇനിയും വരാനിരിക്കുന്നു...! നന്ദി , പല്ലവി.

      Delete
  26. നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. കമന്റില്‍ പിശുക്കനാണല്ലേ ഡോക്ടറെ... ഹ ഹ ഹ , നന്ദി.

      Delete
  27. സത്യത്തില്‍ ആര്‍ക്കാണ് പ്രാന്ത്?

    എനിക്ക് പ്രാന്തായതാണോ അതോ ബ്ലോഗറിനു പ്രാന്തായതോ?

    സത്യത്തില്‍ ആരാണ് ഇതെല്ലാം പുലമ്പുന്നത്?

    ഒരു പ്രാന്തനോ അതോ ബ്ലോഗറോ?

    കൊള്ളാം കേട്ടോ, ഇത്രയും ഐഡിയകള്‍ ഒരുമിച്ചു അവതരിപിച്ചത് കൊള്ളാം...! കലക്കി!

    ReplyDelete
    Replies
    1. നമ്മളിലെല്ലാം ഭ്രാന്തിന്റെ ഒരു ചെറുകണിക കുടികൊള്ളുന്നുണ്ട് വിഷ്ണു. നന്ദി, വായനക്കും അഭിപ്രായത്തിനും.

      Delete
  28. കരുതലുള്ള മനസ്സ് കൂടുതല്‍ തെളിഞ്ഞു കാണാം.

    ഭ്രാന്തന്മാര്‍ക്കല്ലേ സത്യം പറയാന്‍ ആവൂ... പറഞ്ഞോളൂട്ടോ

    ReplyDelete
  29. പതഞ്ഞു പൊങ്ങുന്ന രോഷം പറഞ്ഞു തീർത്തേ പറ്റൂ..
    അതിനൊരു ഭ്രാന്തന്റെ കുപ്പായം ആവശ്യമെങ്കിൽ അതെടുത്തണിയാം..
    നേരു തേടുന്നൊരു ഭ്രാന്തൻ..

    ReplyDelete
    Replies
    1. നേര് തേടി ഭ്രാന്തായ ഭ്രാന്തന്‍, നന്ദി നവാസ്‌... :)

      Delete
  30. എനിക്ക് ഭ്രാന്തായി...

    ReplyDelete
    Replies
    1. ആര്‍ക്കാണതിനു ഭ്രാന്തില്ലാത്തത് രൂപേഷ്‌ ..!

      Delete
  31. ഭ്രാന്തു ആര്‍ക്കാണെന്ന് ഉറക്കെ ചോദിക്കേണ്ടിടിരിക്കുന്നു അംജത് !!!! ചില വരികള്‍ കൊളുത്ത്തിപ്പിടിക്കുന്നത് പോലെ - ദൈവവും ടാര്‍ഗറ്റ് നോക്കലും, സ്റ്റാറ്റസ് ഇട്ടു ലൈക്കും കമന്റും എണ്ണാനും തുടങ്ങിയിരിക്കുന്നു !!!!! ചിലത് കവിതയായി, ചിലത് "വചനങ്ങളും " - ഭ്രാന്തന് എന്തും ആകാംലോ -... ആശംസകള്‍ !!!

    ReplyDelete
    Replies
    1. വയനാഭിപ്രായത്തിനു നന്ദി സുഹൃത്തേ ..!

      Delete
  32. ബുദ്ധിമാന്‍ ചെയ്യുന്ന മണ്ടത്തരം ,
    മണ്ടന്മാര്‍ ചെയ്യുന്ന "ബുദ്ധിത്തരം",
    അതാണ്‌ പ്രണയം ..
    മാളികയിലെ മുതലാളിമാര്‍ വിതയ്ക്കുന്നില്ല , കൊയ്യുന്നില്ല.
    പക്ഷെ അവര്‍ അവരുടെ കളപ്പുരകള്‍ നിറയ്ക്കാറുണ്ട്
    .വിതയ്ക്കുന്നവന്‍റെ വിയര്‍പ്പുമണികള്‍ക്ക് തുച്ഛ വില നല്‍കി ,
    അവന്‍റെ ഒട്ടിയ വയറില്‍ ഓങ്ങിചവിട്ടി
    മുലപ്പാലിനും നികുതി, ഗര്‍ഭപാത്രത്തിന് വാടക,
    മകന്‍റെ കൂലി രക്ഷിതാക്കള്‍ക്ക്‌ വൃദ്ധസദനം...
    ഹാവൂ സമാധാനം.. ഭ്രാന്തിനു മാത്രം സബ്സിഡിയില്ല.
    " നെടുവീര്‍പ്പോടുകൂടി ഭ്രാന്തന്‍ നീണ്ടു നിവര്‍ന്നു കിടന്നു.
    മനോഹരമായ വരികൾ... ശരിയ്ക്കും ഭ്രാന്തർക്കേ സത്യങ്ങൾ തന്റേടായി പറയാൻ കഴിയൂ ല്ലേ ഭ്രാന്താ..

    ReplyDelete
    Replies
    1. ഭ്രാന്തന്‍റെ നന്ദി സ്വീകരിച്ചാലും !

      Delete

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ......